'സിറിയയില് എല്ലാം ശുഭമല്ല'
- Featured, INTERNATIONAL, LATEST NEWS, WORLD
- February 5, 2025
വൈപ്പിന്: വൈപ്പിന് ദ്വീപിന്റെ പശ്ചിമതീരം സംരക്ഷിക്കുന്നതിന് സര്ക്കാര് അടിയന്തര നടപടികള് സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത നേതൃസംഗമം ആവശ്യപ്പെട്ടു. അതിരൂക്ഷമായ കടലാക്രമണവും തീരശോഷണവുമാണ് വൈപ്പിനില് പ്രത്യേകിച്ച് എടവനക്കാട്, പുത്തന് കടപ്പുറം എന്നീ മേഖലകളില് അനുഭവപ്പെടുന്നത്. നിലവില് സര്ക്കാര് കണ്ടെത്തിയിട്ടുള്ള ഹോട്ട്സ്പോട്ടുകളില് ഈ പ്രദേശങ്ങള് ഉള്പ്പെടുന്നില്ല. സുനാമി ദുരിതത്തിനുശേഷം നാളിതുവരെ തീരത്ത് കടല്ഭിത്തിയുടെ അറ്റകുറ്റപണി പ്രവര്ത്ത നങ്ങള് നടന്നിട്ടില്ല. എടവനക്കാട് തീരസംരക്ഷണത്തിനായി തയാറാക്കപ്പെട്ടിട്ടുള്ള 55.93 കോടി രൂപയുടെ പദ്ധതിയും നായരമ്പലം പ്രദേശത്തെ നിര്ദ്ദിഷ്ട 55 കോടി രൂപയുടെ
തിരുവല്ല: 18-ാമത് ‘ആര്ച്ചുബിഷപ് പുരസ്കാരം’ ഫാ. ജോര്ജ് ജോഷ്വാ കന്നീലേത്തിന്. തിരുവനന്തപുരം നാലാഞ്ചിറ ആര്ച്ച്ബിഷപ് മാര് ഗ്രിഗോറിയോസ് സ്നേഹവീട് ചാരിറ്റബിള് സൊസൈറ്റിയുടെ ഡയറക്ടറാണ് ഫാ. ജോര്ജ് ജോഷ്വാ കന്നീലേത്ത്. ഓഗസ്റ്റ് 24 ന് കോട്ടൂര് ആര്ച്ചുബിഷപ് മാര് ഗ്രിഗോറിയോസ് പബ്ലിക് സ്കൂളില് നടക്കുന്ന സമ്മേളനത്തില് മേജര് ആര്ച്ചുബിഷപ് കര്ദ്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ പുരസ്കാര സമര്പ്പണം നടത്തുമെന്ന് ആര്ച്ചുബിഷപ് ബനഡിക്ട് മാര് ഗ്രിഗോറിയോസ് ഫൗണ്ടേഷന് രക്ഷാധികാരി റവ. ഡോ. ഇഗ്നേഷ്യസ് തങ്ങളത്തില്, പ്രസിഡന്റ് അലക്സ്
സൈജോ ചാലിശേരി കന്യാസ്ത്രീ സമൂഹത്തില്നിന്നുള്ള ആദ്യത്തെ ആയുര്വേദ ഡോക്ടര്ക്ക് ഇത് സേവനത്തിന്റെ അമ്പതാം വര്ഷം. തൃശൂര് ജൂബിലി മിഷന് ആയുര്വേദ ആശുപത്രിയിലെ ഡോ. സിസ്റ്റര് ഡോണേറ്റയാണ് ആയുര്വേദ ഡോക്ടറായുള്ള തന്റെ ഗോള്ഡന് ജൂബിലി തികച്ചത്. കന്യാസ്ത്രീകളുടെ ഇടയില്നിന്നും ആയുര്വേദമേഖലയില് ആരും ഇല്ലാതിരുന്ന കാലത്താണ് സിസ്റ്റര് ഡോണേറ്റ ഈ മേഖലയിലേക്ക് കടന്നത്. തിരുവനന്തപുരം ആയുര്വേദ കോളജില്നിന്നും പഠനം പൂര്ത്തിയാക്കി വിവിധ സംസ്ഥാനങ്ങളില് ആയുര്വേദ ഡോക്ടറായി സേവനമനുഷ്ഠിച്ചു. തൃശൂര് അമല കാന്സര് ഹോസ്പിറ്റല് ആയുര്വേദ വിഭാഗം ആരംഭിച്ചപ്പോള് അതിന്റെ ചീഫ്
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) 2012 മുതല് എല്ലാ വര്ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്ഡ് ഹാപ്പിനെസ് ഇന്ഡക്സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള് അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില് അവര് രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല് ആണ് മാര്ക്ക്. മാര്ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള് അഥവാ മാനദണ്ഡങ്ങള് ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം
ഇന്ത്യാനാപ്പോലീസ്/യുഎസ്എ: ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ അല്ല, മറിച്ച് നിസംഗതയാണ് നമ്മെ ദൈവത്തില് നിന്നകറ്റുന്നതെന്ന് യുഎസിലെ ദേശീയ ദിവ്യകാരുണ്യകോണ്ഗ്രസില് പങ്കെടുത്ത വിശ്വാസികളെ ഓര്മപ്പെടുത്തി പ്രശസ്ത പ്രഭാഷകനും ജനപ്രിയ പോഡ്കാസ്റ്റുകളുടെ ഹോസ്റ്റുമായ ഫാ. മൈക്ക് ഷ്മിറ്റ്സ്. ദിവ്യകാരുണ്യത്തില് യേശു സന്നിഹിതനാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ സ്വന്തമാക്കാന് സാധിക്കുകയില്ല. ഹൃദയം ദൈവത്തോട് ചേര്ന്നാണോ ഉള്ളതെന്ന് പരിശോധിക്കുവാന് ഫാ. ഷ്മിറ്റ്സ് വിശ്വാസികളെ ക്ഷണിച്ചു. അറിവില്ലായ്മയ്ക്കുള്ള പരിഹാരം അറിവ് നേടുകയാണെങ്കില് നിസംഗതയ്ക്കുള്ള പരിഹാരം സ്നേഹമാണ്. അനുതാപമാണ് സ്നേഹത്തിലേക്കുള്ള വഴി. വലിയ തെറ്റുകളെക്കുറിച്ച് എന്നതുപോലെ തന്നെ
മാനന്തവാടി: മാലിന്യ കൂമ്പാരങ്ങളില് പൊലിയുന്ന ജീവന് ആര് ഉത്തരം പറയും എന്ന ചോദ്യവുമായി കെസിവൈഎം മാനന്തവാടി രൂപത സ്റ്റേറ്റ്മെന്റ് കാമ്പയിന് ആരംഭിച്ചു. വ്യ ക്തിപരമായ അഭിപ്രായങ്ങള് രേഖപ്പെടുത്തിയ സാമൂഹ്യ മാധ്യമ പോസ്റ്ററുകള് പങ്കുവെച്ചുകൊണ്ടാണ് യുവജനങ്ങള് ഈ ഉദ്യമത്തില് പങ്കാളികളാകുന്നത്. ആമയിഴഞ്ചാന് തോട്ടിലെ മാലിന്യ പ്രദേശത്ത് ഉണ്ടായ ദുരന്തത്തെ മുന്നിര്ത്തിയാണ് കാമ്പയിന് ആരംഭിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണത്തില് ഭരണ സംവിധാനങ്ങള്ക്കുള്ള ഉത്തരവാദിത്വത്തെ ഓര്മപ്പെടുത്തിയും മാലിന്യ വിമുക്ത സമൂഹത്തിന് ആഹ്വാനം ചെയ്തുമാണ് മാനന്തവാടി രൂപതയിലെ യുവജനങ്ങള് പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങാന് തീരുമാനിച്ചതെന്ന് കെസിവൈഎം
തോമാശ്ലീഹായുടെ തിരുനാള്ദിനമായ ജൂലൈ മൂന്നാം തിയതി ആയിരക്കണക്കിന് ക്രൈസ്തവ തീര്ത്ഥാടകരെത്തുന്ന പാക്കിസ്ഥാനിലെ പുരാതന നഗരമാണ് സിര്ക്കാപ്പ്. ദക്ഷിണേന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് തോമാശ്ലീഹാ ഇവിടെയെത്തി സുവിശേഷം പ്രസംഗിച്ചത്. എഡി 52നോട് അടുത്ത കാലഘട്ടത്തില് ഗോണ്ടോഫോറസ് രാജാവിന്റെ കൊട്ടാരത്തിലെത്തിയ ശ്ലീഹാ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി കുരിശില് മരിച്ച ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ എല്ലാവര്ക്കും ലഭിക്കുന്ന രക്ഷയെക്കുറിച്ചും പ്രസംഗിച്ചു. തോമാശ്ലീഹായുടെ പ്രബോധനത്തില് മതിപ്പ് തോന്നിയ ഗോണ്ടോഫോറസ് രാജാവ് ഒരു കൊട്ടാരം നിര്മ്മിക്കുന്നതിനായി തോമാശ്ലീഹായ്ക്ക് വലിയൊരു തുക നല്കിയതായും എന്നാല് ശ്ലീഹാ ആ പണം മുഴുവന് ദരിദ്രര്ക്ക്
പാരീസ്: വ്യത്യസ്തകള്ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്സ് മത്സരങ്ങളെന്ന് ഫ്രാന്സിസ് മാര്പാപ്പ. വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്സ് മത്സരവേദിയായ പാരീസിലെ ആര്ച്ചുബിഷപ് ലോറന്റ് ഉള്റിച്ചിനച്ച കത്തില് മാര്പാപ്പ പറഞ്ഞു. ഈ മാസം 26 മുതല് ഓഗസ്റ്റ് 11 വരെ പാരീസില് നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില് അര്പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില് മാര്പാപ്പയുടെ സന്ദേശം വായിച്ചു. ഫ്രാന്സിലെ വത്തിക്കാന് പ്രതിനിധി ആര്ച്ചുബിഷപ്
Don’t want to skip an update or a post?