ഇതാണ് മാര്‍പാപ്പയില്‍നിന്ന് പൗരോഹിത്യം സ്വീകരിക്കുന്ന ജോര്‍ജ് അന്റോണിയോ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- June 26, 2025
കണ്ണൂര്‍: മുനമ്പം പ്രശ്നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി തന്റെ അവസാന തുള്ളി രക്തംവരെ ചിന്തിയ മഹാത്മാവിന്റെ ഈ സ്ക്വയറില്‍ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം ഇവിടെയുള്ള മതസൗഹാര്‍ദ്ദം നിലനി ര്‍ത്തേണ്ടതുണ്ടെന്നും
മുനമ്പം: മുനമ്പത്ത് പ്രശ്നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് ആര്‍ച്ചുബിഷപ് ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ അവശതകളേക്കാള്‍ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അധികാരികള്‍ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകള്‍ കാണണമെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിന്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാന്‍ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.
കാലിഫോര്‍ണിയ/യുഎസ്എ: നൈജീരിയയിലെ അബുജയിലുള്ള സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്റെ (സിഡ്ബ്ല്യുഎസ് ഐ) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റര്‍ ഫ്രാന്‍സിസ്ക എന്‍ഗോസി ഉതിയെ 2024-ലെ ഓപസ് പ്രൈസ് പുരസ്കാര ജേതാവായി തിരഞ്ഞെടുത്തു. തങ്ങളുടേതായ തെറ്റുകൊണ്ടല്ലാതെ സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കപ്പെട്ടവരായി മാറിയവരുടെ കഷ്ടപ്പാടും ആഘാതവും ലഘൂകരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സിസ്റ്ററും സംഘവും ഏര്‍പ്പെട്ടിരിക്കുന്നത്. അബുജ ആസ്ഥാനമായുള്ള സിഡ്ബ്ല്യുഎസ്ഐ) സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ സ്ഥാപിക്കുന്നതിനുമായും പ്രവര്‍ത്തിച്ചുവരുന്നു.സിലിക്കണ്‍ വാലിയില്‍ ജസ്യൂട്ട് സന്യാസ സഭയുടെ
ജനീവ: മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുവാന്‍ പാക്കിസ്ഥാനോട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വ്യാജ മതനിന്ദ ആരോപണങ്ങള്‍ ആള്‍ക്കൂട്ട അക്രമം പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐസിസിപിആര്‍) മാനദണ്ഡങ്ങളനുസരിച്ച് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റിയുടെ പാകിസ്ഥാനെക്കുറിച്ചുള്ള രണ്ടാമത്തെ ആനുകാലിക റിപ്പോര്‍ട്ട്, വധശിക്ഷ
കണ്ണൂര്‍: ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ച് ജെ.ബി കോശി കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമുഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) ബര്‍ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ജെ.ബി. കോശി കമ്മിഷന് റിപ്പോര്‍ട്ട് ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഒരു വര്‍ഷത്തിലധികമായി. മന്ത്രി വാക്കുപാലിക്കണമെന്നും റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിക്കണമെന്നും കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂര്‍
കൊച്ചി: കേരളമണ്ണില്‍ ലത്തീന്‍ മിഷണറിമാര്‍ പാകിയ വിത്താണ് ഇന്നത്തെ ലത്തീന്‍ സഭയെന്നും അതുകൊണ്ടുതന്നെ ലത്തീന്‍ പാരമ്പര്യം മുറുകെപ്പിടിച്ച് യുവജനങ്ങള്‍ മുന്നോട്ട് നീങ്ങണമെന്നും വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സ്പെഷ്യല്‍ അസംബ്ലി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജിജു ജോര്‍ജ് അറക്കത്തറ ആമുഖ സന്ദേശം നല്കി. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനു
മുനമ്പം: മുനമ്പം ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് അങ്കമാലി ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സെര്‍വിസസിന്റെ നേതൃത്വത്തില്‍ മുനമ്പം സമരപന്തലില്‍ നടത്തിയ ഐകദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മുനമ്പം ജനത ധര്‍മ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ തേടാന്‍ രാഷ്ട്രീയ നേതൃത്വം തയാറാവണമെന്നും
കൊച്ചി: മുനമ്പം ഭൂപ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുസ്ലീം സമുദായ നേതൃത്വം ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും ചര്‍ച്ച നടത്തി. ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ആര്‍ച്ചുബിഷപ്പുമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ
Don’t want to skip an update or a post?