Follow Us On

30

November

2024

Saturday

  • മാതാവ് പ്രത്യക്ഷപ്പെട്ട പാര്‍ത്ഥാമഹായിലെ തിരുനാളില്‍ പങ്കെടുക്കാന്‍ കാണ്ടമാല്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും

    മാതാവ് പ്രത്യക്ഷപ്പെട്ട പാര്‍ത്ഥാമഹായിലെ തിരുനാളില്‍ പങ്കെടുക്കാന്‍ കാണ്ടമാല്‍ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും0

    ഭൂവനേശ്വര്‍: പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണംകൊണ്ട് പ്രശസ്തമായ ഒഡീഷയിലെ പാര്‍ത്ഥാമഹായിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാളിന് കാണ്ടമാല്‍ രക്തസാക്ഷികളുടെ  കുടുംബാംഗങ്ങളും എത്തി. കാണ്ടമാല്‍ കലാപത്തില്‍  രക്തസാക്ഷികളായവരെ വത്തിക്കാന്‍ അംഗീകരിക്കാന്‍ ഇടയായതിന് പിന്നില്‍ മാതാവിന്റെ പ്രത്യേക ഇടപെടലുണ്ടെന്ന് കാണ്ടമാല്‍ രക്തസാക്ഷിയായ ലെന്‍സാ ഡിഗാളിന്റെ മകന്‍ സുബാഷ് ഡിഗാള്‍ പറഞ്ഞു. 25,000 ത്തിലധികം വിശ്വാസികളാണ് തിരുനാളില്‍ സംബന്ധിച്ചത്. അമ്പത് വൈദികരും പങ്കെടുത്തു.കട്ടക്ക്-ഭൂവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവ തിരുനാള്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. 1994 മാര്‍ച്ച്  അഞ്ചിന് പാര്‍ത്ഥാമഹാ മലമുകളില്‍ വിറകുശേഖരിക്കാന്‍ പോയ

  • 10-വയസുകാരിയുടെ മൊഴിയില്‍ ദുരൂഹത: ഇരുകാലും തളര്‍ന്ന ക്രിസ്ത്യാനിയുടെ മകളെ തട്ടിക്കൊണ്ടുപോയി

    10-വയസുകാരിയുടെ മൊഴിയില്‍ ദുരൂഹത: ഇരുകാലും തളര്‍ന്ന ക്രിസ്ത്യാനിയുടെ മകളെ തട്ടിക്കൊണ്ടുപോയി0

    ഇരു കാലുകളും തളര്‍ന്ന സുഹൈല്‍ മാസിയുടെ പത്ത് വയസ് മാത്രം പ്രായമുള്ള മകള്‍ പാക്കിസ്ഥാനിലെ തട്ടിക്കൊണ്ടുപോകലിന്റെയും നിര്‍ബന്ധിത മതം മാറ്റത്തിന്റെയും ഏറ്റവും പുതിയ ഇര. പല ക്രൈസ്തവ പെണ്‍കുട്ടികളെയും മുന്‍പും തട്ടിക്കൊണ്ടുപോയി മതം മാറ്റിയിട്ടുള്ള ഷൗക്കത്ത് ഷാ എന്ന മുസ്ലീമിന്റെ നിര്‍ദേശപ്രകാരമാണ്  ഈ ഹീനകൃത്യം നടന്നിരിക്കുന്നത്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയശേഷം സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതത്തിലേക്ക് മതം മാറിയെന്ന് പറഞ്ഞ് കോടതിയില്‍ പെണ്‍കുട്ടികളെക്കൊണ്ട്  ആപ്ലിക്കേഷന്‍ ഫയല്‍ ചെയ്യിക്കുകയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് സുഹൈല്‍ പറഞ്ഞു. ”ഞങ്ങള്‍ കോടതിയില്‍

  • ഇടുക്കിയില്‍ കുരിശുപള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം

    ഇടുക്കിയില്‍ കുരിശുപള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം0

    കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. രൂപക്കൂടുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു.  പുളിയന്‍മല സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ കപ്പേള,  കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളിയുടെ ഇടുക്കിക്കവലയിലെ കപ്പേള, നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, സമീപത്തെ പോര്‍സുങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ മുമ്പിലെ ഗ്രോട്ടോ,  കമ്പംമെട്ട് മൂങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ ഓര്‍ത്തഡോക്സ് കുരിശു പള്ളികള്‍, ചേറ്റുകുഴി സെന്റ് മേരീസ് ദൈവാലയത്തിന്റെ കപ്പേള എന്നിവയാണ് അക്രമികള്‍

  • ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം

    ഗര്‍ഭഛിദ്രം ഗൗരവസ്വഭാവമുള്ള കൊലപാതകം0

    അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ സാധാരണ കൊലപാതകത്തേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ജേവിയര്‍ മിലേയി. ബ്യൂണസ് അയേഴ്‌സിലെ കാര്‍ഡിനല്‍ കോപല്ലോ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ജന്റീനയിലെ നിയമപ്രകാരം രക്തബന്ധമുള്ളവര്‍ നടത്തുന്ന കൊലപാതകം  കൂടുതല്‍ ഗൗരവമുള്ളതായാണ്  കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. നിലവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമായിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള പ്രസിഡന്റ് മിലേയി അധികം വൈകാതെ

  • ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്

    ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതക്കുള്ള റെക്കോര്‍ഡ് മലയാളി കന്യാസ്ത്രീക്ക്0

    കാഞ്ഞാങ്ങാട്: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം നടത്തിയ വനിതയ്ക്കുള്ള ടാലന്റ് റെക്കോര്‍ഡ് ബുക്കിന്റെ നാഷണല്‍ റെക്കോര്‍ഡിന് ആര്‍ഹയായി മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്. സാമൂഹിക പ്രവര്‍ത്തകകൂടിയായ സിസ്റ്റര്‍ ജയ 117 പ്രാവശ്യം രക്തദാനം നടത്തിയാണ് 57-ാമത്തെ വയസില്‍ ദേശീയ റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. ബി പോസിറ്റീവ് രക്തഗ്രൂപ്പുകാരിയായ സിസ്റ്റര്‍ ജയ 1987-ല്‍ പതിനെട്ടാമത്തെ വയസിലാണ് ആദ്യമായി രക്തദാനം നടത്തിയത്. ഒരാള്‍ക്ക് വര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് രക്തദാനം ചെയ്യാന്‍ നിയമം അനുവദിക്കുന്നത്. 40 വര്‍ഷംകൊണ്ടാണ് സിസ്റ്റര്‍ ജയ

  • ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി

    ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി0

    സാത്താനിസ്റ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം  എന്ന് വിശേഷിക്കപ്പെട്ട സാത്താന്‍കോണ്‍ എന്ന സമ്മേളം 2023 ഏപ്രില്‍ 28-30 വരെ ബോസ്റ്റണില്‍ വച്ചാണ് അരങ്ങേറിയത്. ഇത്തരം ഒരു സമ്മേളനത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചാല്‍ അനാവശ്യമായ ജനശ്രദ്ധ ഈ പരിപാടിക്ക് ലഭിക്കുമെന്നും അതല്ല പ്രതികരിച്ചില്ലെങ്കില്‍ അത് വിശ്വാസതീക്ഷ്ണതയുടെ കുറവാണെന്നുമുള്ള രണ്ട് തരത്തിലുള്ള അഭിപ്രായം വിശ്വാസികളുടെ ഇടയില്‍ തന്നെ അന്ന് ഉയിര്‍ന്നുവന്നു. എന്നാല്‍ ഈ സമ്മേളനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കും പരിഹാരപ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായിരിക്കുന്നു എന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.  കാരണം, സംഘാടകര്‍ തന്നെ ഈ

  • ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്

    ആളിക്കത്തുന്ന ബസില്‍നിന്നും അനേകരെ രക്ഷിച്ച് അഗ്‌നിഗോളമായ അഞ്ചു ജീസ്സസ് യൂത്ത്0

    മലബാറില്‍ നിന്നും ജീസസ് യൂത്തില്‍ സജീവമായിരുന്ന അഞ്ചുയുവതീയുവാക്കള്‍ ബസ് അപകടത്തില്‍ കത്തിയമര്‍ന്നിട്ട് ഇന്നേക്ക് 23 വര്‍ഷം…. 2001 മാര്‍ച്ച് 11ന് കോട്ടയ്ക്കലിന് സമീപം പൂക്കിപ്പറമ്പ് ബസ്സപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നത് അഞ്ച് ജീസ്സസ്യൂത്ത് അംഗങ്ങളാണ്…. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ നിന്നുള്ള ചുവപ്പുങ്കല്‍ റോയി, ചെമ്പനോടയില്‍ നിന്നുള്ള പാലറ റീന, കാവില്‍പുരയിടത്തില്‍ രജനി, കറുത്തപാറയില്‍ ഷിജി, വാഴേക്കടവത്ത് ബിന്ദു ഇവരെല്ലാം ഇടുക്കിയിലെ രാജപുരം ഇടവകയില്‍ നടന്ന പത്ത് ദിവസത്തെ ജീസ്സസ് യൂത്ത് പാരിഷ് മിനിസ്ട്രിക്കും മിഷന്‍ വോളന്റിയേഴ്സ് പ്രോഗ്രാമിനും ശേഷം

  • കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം

    കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരം0

    ഇടുക്കി: കൃഷിക്കാരെ മറന്നുള്ള സര്‍ക്കാരുകളുടെ പോക്ക് ആത്മഹത്യാപരമാണെന്നും കപട പരിസ്ഥിതി വാദികളുടെ യഥാര്‍ഥ മുഖം ജനം തിരിച്ചറിയണമെന്നും  ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 48 മണിക്കൂര്‍ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം അടിമാലിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ വര്‍ധനവ് തടയാന്‍ ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്കു വേണ്ടി തെരുവില്‍ ഇറങ്ങേണ്ടിവന്നാല്‍ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി

Latest Posts

Don’t want to skip an update or a post?