Follow Us On

22

December

2024

Sunday

  • ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും

    ദൈവകരുണയുടെ തിരുനാള്‍ ദിനത്തില്‍ ഈ 13-കാരിയുടെ നാമകരണനടപടികള്‍ ആരംഭിക്കും0

    മനില/ഫിലിപ്പിന്‍സ്:  13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്‌ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍

  • കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്

    കുരിശിലാണ് യഥാര്‍ത്ഥ ദൈവമഹത്വം വെളിപ്പെടുന്നത്0

    യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന്‍ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്‍കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട്

  • കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

    കൗണ്‍സിലിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്തു0

    മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍  നീലഗിരി പാക്കേജിന്റെ ഭാഗമായി, നീലഗിരി റീജിയണില്‍ ആരംഭിക്കുന്ന തരംഗ് ആനിമേഷന്‍ ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ മാനന്തവാടി രൂപത വികാരി ജനറല്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍  ഉദ്ഘാടനം ചെയ്തു. ഫാ. ബിജു പൊന്‍പാറക്കല്‍, ഫാ. ബിനോയ് കാശാന്‍ കുറ്റിയില്‍, ഫാ. അനൂപ് കൊല്ലംകുന്നേല്‍, ഫാ. ബിജു തുരുതേല്‍, ഫാ. അനീഷ് ആലുങ്കല്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ

  • സ്പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം

    സ്പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം0

    കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.   കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ കുമരകം, കൈപ്പുഴ എന്നിവടങ്ങളില്‍ പ്രവര്‍ത്തി ക്കുന്ന അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ സംഗമത്തില്‍

  • പാത്രീസ് കോര്‍ദേ ഉദ്ഘാടനം ചെയ്തു

    പാത്രീസ് കോര്‍ദേ ഉദ്ഘാടനം ചെയ്തു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  കുടുംബനാഥന്മാര്‍ക്കുള്ള പരിശീലന പരിപാടിയായ പാത്രീസ് കോര്‍ദേ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബനാഥന്മാരുടെ ആത്മീയ ഭൗതിക ഉന്നമനത്തിന് പിതൃവേദി നേതൃത്വം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ മാര്‍ പൗവത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ബിനോ പെരുന്തോട്ടം ക്ലാസുകള്‍ നയിച്ചു. ഫാ. മാത്യു ഓലിക്കല്‍, ഫാ. ബിബിന്‍ പുളിക്കല്‍, ഡോ. സാജു  കൊച്ചുവീട്ടില്‍, ഡോ. ജൂബി

  • മാര്‍ പവ്വത്തിലിന്റെ ജീവിത പരിമളം സീറോമലബാര്‍ സഭയുടെ സുഗന്ധം: മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ പവ്വത്തിലിന്റെ ജീവിത പരിമളം സീറോമലബാര്‍ സഭയുടെ സുഗന്ധം: മാര്‍ റാഫേല്‍ തട്ടില്‍0

    ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിത പരിമളം സീറോമലബാര്‍ സഭയുടെ സുഗന്ധമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സീറോമലബാര്‍ സഭയുടെ നഷ്ടപ്പെട്ട പൈതൃ കങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളര്‍ച്ചയ്ക്കു പിന്നിലും കര്‍മധീരതയോടെ മാര്‍ പവ്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ്

  • കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി സാന്‍ജോ മീറ്റ്

    കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി സാന്‍ജോ മീറ്റ്0

    കോട്ടപ്പുറം: വിവാഹം കഴിഞ്ഞ് 10 വര്‍ഷം വരെ പൂര്‍ത്തിയാക്കിയ കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി നടത്തിയ ഏകദിന പരിശീലന ക്യാമ്പ് ‘സാന്‍ജോ മീറ്റ്  2024’  കോട്ടപ്പുറം  രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. വിവാഹ ജീവിതത്തിലെ തകര്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ വിവാഹത്തിന് ശേഷമുള്ള കൂടിവരവ് കുടുംബങ്ങളുടെ കെട്ടുറപ്പ് സാധ്യമാക്കുമെന്ന് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു. കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ ജഡ്ജി മോഹന്‍ ജോര്‍ജ് വിശിഷ്ട അതിഥിയായിരുന്നു. കെ ആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ.

  • സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്

    സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്0

    മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നീലഗിരി റിജിയന്‍  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും, ‘കരുണയ് ആംബുലന്‍സ് സര്‍വീസും’ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം  ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ നീലഗിരി പാക്കേജിന്റെ ഭാഗമായി, 12 ലക്ഷത്തോളം രൂപ ചെലവില്‍, നീലഗിരി റിജിയണില്‍ ആരംഭിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും  പാട്ടവയല്‍ അമല ആശുപത്രിയും സംയു ക്തമായിട്ടാണ് നടപ്പാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ എസ്എച്ച് മാനന്തവാടി

Latest Posts

Don’t want to skip an update or a post?