സുവിശേഷത്തിന്റെ സത്തയും സാക്ഷ്യവുമാണ് ലോകം ശ്രദ്ധിക്കുന്നത്: കര്ദിനാള് ക്ലീമിസ് ബാവ സന്തോഷ് കരുമത്രക്ക് ശാലോം മീഡിയ അവാര്ഡ് നല്കി
- Featured, Kerala, LATEST NEWS
- December 21, 2024
ഇസ്രായേല് ഹമാസ് പോരാട്ടം ആരംഭിച്ച ശേഷമുള്ള ഏറ്റവും ദുരിതപൂര്ണമായ ദിനങ്ങളിലൂടെയാണ് ഗാസയിലെ ക്രൈസ്തവര് കടന്നുപോകുന്നതെന്ന് വ്യക്തമാക്കി പൊന്തിഫിക്കല് സന്നദ്ധ സംഘടനയായ ഏയ്ഡ് റ്റു ദി ചര്ച്ച് ഇന് നീഡ് (എസിഎന്). തുടര്ച്ചയായ ഷെല്ലാക്രമണവും സമ്പര്ക്കമാധ്യമങ്ങളുടെ തകരാറുകളും ഭക്ഷണക്ഷാമവും ഗാസയിലെ ജീവിതം ദുരിതപൂര്ണമാക്കി മാറ്റിയിരിക്കുകയാണെന്ന് ഹോളി റോസറി സന്യാസിനിസഭാംഗമായ സിസ്റ്റര് നാബിലാ സാലേയെ ഉദ്ധരിച്ചുകൊണ്ട് എസിഎന് പുറപ്പെടുവിച്ച റിപ്പോര്ട്ടില് പറയുന്നു. ഗാസയിലെ അല് സേട്ടണ് സമീപമുള്ള ഹോളി ഫാമിലി ഇടവകയില് നിലവില് 128 കുടുംബങ്ങളാണ് അഭയം തേടിയിരിക്കുന്നത്. ഇതില്
വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ അന്നയുടെയും നാമത്തിലുള്ള സ്പെയിനിലെ കൊറഡോബയിലുള്ള ആശ്രമദദൈവാലയത്തിലാണ് ക്ഷമയുടെ കുരിശ് സ്ഥിതി ചെയ്യുന്നത്. മറ്റെല്ലാ ക്രൂശിതരൂപങ്ങളും പോലെ സാധാരണ ക്രൂശിതരൂപമായിരുന്ന ആ കുരിശിന് ഈ പേരും ഈ പ്രത്യേക രൂപവും ലഭിച്ചതിന് പിന്നില് ഒരു ചരിത്രമുണ്ട്. പല കുമ്പസാരത്തിലും ഏറ്റുപറഞ്ഞ ഗൗരവമായ ഒരു പാപം ഒരു മനുഷ്യന് വീണ്ടും വീണ്ടും ആവര്ത്തിക്കുന്നതായി മനസിലാക്കിയ വൈദികന് ദൈവത്തിന്റെ കരുണയെ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കുന്നതിനായി ഇനിയും ഈ പാപം ആവര്ത്തിച്ചാല് താന് പാപമോചനം നല്കില്ലെന്ന മുന്നറിയിപ്പ്
എറണാകുളം: ഹയര് സെക്കന്ററി പരിക്ഷ മൂല്യനിര്ണയത്തോട് അനുബന്ധിച്ചു ഈസ്റ്റര് ദിനം പ്രവൃത്തി ദിനമാക്കിയ സര്ക്കാര് നടപടി ധാര്ഷ്ട്യമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവല്. ക്രൈസ്തവ വിശ്വാസികള് പരിശുദ്ധമായി ആചരിക്കുന്ന ദിവസം തന്നെ പരീക്ഷ മൂല്യനിര്ണയ ക്രമീകരണങ്ങള്ക്ക് തിരഞ്ഞെടുത്തത് കഴിഞ്ഞ കുറേ നാളുകളായി സര്ക്കാര് സംവിധാനങ്ങള് ക്രൈസ്തവ വിഭാഗങ്ങളോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെ തുടര്ച്ചയാണെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു. മുന്പും ക്രൈസ്തവര് വിശുദ്ധ ദിവസമായി ആചരിക്കുന്ന ഞായറാഴ്ചകളിലും മറ്റും പരീക്ഷകള് നടത്തിയത് ഉള്പ്പെടെ പ്രതിഷേധങ്ങള്ക്ക്
മാനന്തവാടി: ഹയര് സെക്കന്ററി പരീക്ഷാ മൂല്യനിര്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്ക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്റ്റര് ദിനത്തില് ഡ്യൂട്ടി നല്കുന്നത് പ്രതിക്ഷേധാര്ഹവും ക്രൈസ്തവരോടുള്ള വെല്ലുവിളിയുമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി. ക്രൈസ്തവര്ക്ക് എതിരെ നടത്തുന്ന ഇത്തരം വെല്ലുവിളികള് മതേതര രാജ്യത്തിന് ഭൂഷണമല്ലെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിന് മുണ്ടക്കാത്തടത്തില് പറഞ്ഞു. ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്ന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചക്ക് ഒരുക്കമല്ല എന്നുള്ളത് ഭരണകൂടത്തിന് ക്രൈസ്തവ ജനതയോടുള്ള, നീതിരഹിത സമീപനത്തെ തുറന്ന് കാണിക്കുന്നു. നേരത്തേ പെസഹ
തിരുവനന്തപുരം: ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആര്ച്ചുബിഷപ് മാര് ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് കര്ദിനാള് മാര് ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് മേജര് എപ്പാര്ക്കിയല് കത്തീഡ്രല് ദൈവാലയത്തില് നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ആര്ച്ചുബിഷപ് മാര് ഇവാനിയോസ് കടന്നുവന്ന പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവത്തില് കൂടുതല് ആഴപ്പെടുന്നതിനും സഹായിച്ചിട്ടുണ്ടെന്നും ആ വിശുദ്ധ ജീവിതം ദൈവോന്മുഖവും ദൈവത്തിന് പ്രീതികരവുമായിരുന്നുവെന്നും കര്ദിനാള് പറഞ്ഞു. ഫ്രാന്സിസ് മാര്പാപ്പ മാര്
ഗുവഹത്തി: രാജ്യത്ത് സമാധാനവും മതസൗഹാര്ദ്ദവും നിലനില്ക്കുന്നതിനും അസ്വസ്ഥജനകമായ അന്തരീക്ഷം അകന്നുപോകുന്നതിനുമായി അസമിലെ ഉദാല്ഗിരിയില് വിവിധ ക്രൈസ്തവസഭാംഗങ്ങള് ഒത്തുചേര്ന്ന് പ്രത്യേക പ്രാര്ത്ഥനകള് നടത്തി. വിവാദമായ അസം ഹീലിംഗ് (പ്രിവന്ഷന് ഓഫ് ഈവിള്) പ്രാക്ടീസസ് ബില് 2024 പാസാക്കുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തകര്ക്കുവാനുമുള്ള നീക്കങ്ങള് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രാര്ത്ഥനാസമ്മേളനം സംഘടിപ്പിച്ചത്. ഉദാല്ഗരി ഡിസ്ട്രിക്ട്സ് ക്രിസ്ത്യന് കോ ഓര്ഡിനേഷന് കമ്മിറ്റിയാണ് ഉദാല്ഗരി നല്ബാരി പ്ലേഗ്രൗണ്ടില് സമ്മേളനം സംഘടിപ്പച്ചത്. പ്രാര്ത്ഥനാസമ്മേളനത്തില് കത്തോലിക്ക, ബാപ്റ്റിസ്റ്റ്, ചര്ച്ച് ഓഫ് നോര്ത്ത് ഇന്ത്യ തുടങ്ങിയ വിവിധ സഭകളിലെ അംഗങ്ങള്
ഹോങ്കോങ്: പോലീസ് ആവശ്യപ്പെട്ടിട്ടും കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികരെ 14 വര്ഷം ജയിലില് അടയ്ക്കുന്നതിനുള്ള പുതിയ നിയമം ഹോങ്കോങില് നിലവില്വന്നു. മാര്ച്ച് എട്ടിന് പാസാക്കിയ നിയമത്തിലാണ് കുമ്പസാരമെന്ന കൂദാശയുടെ പവിത്രത തകര്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകള് ഉള്പ്പെടുത്തിയിരിക്കുന്നത്. കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈ ദികരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതിനുള്ള നീക്കവും സര്ക്കാര് നടത്തുന്നുണ്ട്. തടവുകാര്ക്ക് ഇഷ്ടമുള്ള അഭിഭാഷകരുമായി സംസാരി ക്കുന്നതില്നിന്ന് തടയുന്നതിനുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്. കുറ്റം ചുമത്താതെ തടങ്കലില് വയ്ക്കുക, ഏഴ് ദിവസം വരെ റിമാന്ഡ്
കൊച്ചി: തെരുവില് അലയുന്ന ദരിദ്രര്ക്ക് ഒരു നേരത്തെ ഭക്ഷണം നല്കുന്നവര് ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരാണെന്ന് ആര്ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില് സംഘടിപ്പിച്ച, എറണാകുളം നഗരപ്രദേശത്ത് തെരുവില് അലയുന്നവര്ക്ക് ഭക്ഷണം നല്കുന്ന സുമനസുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത വികാരി ജനറല്മാരായ മോണ്. മാത്യു കല്ലിങ്കല്, മോണ്. മാത്യു ഇലഞ്ഞിമറ്റം, ചാന്സലര് ഫാ. എബിജിന് അറക്കല്, പബ്ലിക് റിലേഷന്സ് ഡയറക്ടര് ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോ-ഓര്ഡിനേറ്റര് പീറ്റര് ഓച്ചന്തുരുത്ത്
Don’t want to skip an update or a post?