Follow Us On

21

December

2024

Saturday

  • 340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്

    340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്0

    ജറുസലേമിന്റെ ഓക്‌സിലറി ബിഷപ്പും സൈപ്രസിന്റെ പാത്രിയാര്‍ക്കിക്കല്‍ വികാരിയുമായി ബിഷപ് ബ്രൂണോ വാരിയാനോ ഒഎഫ്എം അഭിഷിക്തനായി. ഫിലോക്‌സേനിയ കോണ്‍ഫ്രന്‍സ് സെന്ററില്‍  നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ മുഖ്യകാര്‍മികത്വം വഹിച്ചു. ഇറ്റാലിയന്‍ കര്‍ദിനാള്‍ ഫോര്‍ച്ചുനേറ്റോ ഫ്രെസാ, സൈപ്രസിലെ മാറോനൈറ്റ് ആര്‍ച്ചുബിഷപ് ജീന്‍ സ്ഫിയര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഇതിനുമുമ്പ് അവസാനമായി സൈപ്രസിലുണ്ടായിരുന്ന ലത്തീന്‍ ബിഷപ് 340വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു എന്നുള്ളത് ഈ ചടങ്ങിനെ ചരിത്രപരമാക്കി മാറ്റുന്നുണ്ടെന്ന് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ പറഞ്ഞു.

  • അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍

    അബോര്‍ഷന് പിന്നാലെ ദയാവധത്തിനും നിയമസാധുത നല്‍കാന്‍ ശ്രമം; പ്രതിഷേധവുമായി ബിഷപ്പുമാര്‍0

    പാരിസ്/ ഫ്രാന്‍സ്: അബോര്‍ഷനുള്ള സ്വാതന്ത്ര്യം ഭരണഘടയില്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമായി മാറിയതിന് പിന്നാലെ ദയാവധവും നിയമവിധേയമാക്കാനൊരുങ്ങി ഫ്രാന്‍സ്. പ്രത്യേക സാഹചര്യങ്ങളില്‍ മരണത്തിന് സഹായിക്കാന്‍ അനുമതി നല്‍കുന്ന നിയമം മേയ് മാസത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സാഹോദര്യത്തിന്റെ നിയമമാണെന്ന് വിശേഷിപ്പിച്ച പ്രസിഡന്റിന്റെ നടപടിയെ കത്തോലിക്ക ബിഷപ്പുമാര്‍ നിശിതമായി വിമര്‍ശിച്ചു. ഇത്തരമൊരു നിയമം ആരോഗ്യമേഖലയെ മരണോന്മുഖമാക്കി മാറ്റുമെന്ന് റെയിന്‍സ് ആര്‍ച്ചുബിഷപ് എറിക് ഡി മൗലിന്‍സ് ബ്യൂഫോര്‍ട്ട് പ്രതികരിച്ചു. ദയാവധത്തിനും ആത്മഹത്യക്ക് സഹായം നല്‍കുന്നതിനും

  • വിശ്വാസ സാഗരമായി മാറിയ പാലയൂര്‍ മഹാതീര്‍ത്ഥാടനം

    വിശ്വാസ സാഗരമായി മാറിയ പാലയൂര്‍ മഹാതീര്‍ത്ഥാടനം0

    തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന 27-ാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനത്തില്‍ അനേകായിരങ്ങള്‍ മാര്‍ത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയൂരിന്റെ പുണ്യഭൂമിയില്‍ തീര്‍ത്ഥാടകരായി എത്തിച്ചേര്‍ന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിനു മഹാതീ ര്‍ത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങള്‍ അണിചേര്‍ന്നു. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകള്‍ നടന്നു.  പാലയൂരില്‍ എത്തിച്ചേര്‍ന്ന മുഖ്യപദയാത്രയുടെ പതാക പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ.

  • ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം

    ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം0

    കോട്ടപ്പുറം: സമകാലിക സമൂഹത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ആയിരം പ്രചാരണ യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടപ്പുറം വികാസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. പ്രശ്‌നങ്ങളോട് അധികാര കേന്ദ്രങ്ങളും മുന്നണികളും കൈക്കൊള്ളുന്ന നിലപാടുകളുടെ

  • ഉക്രെയ്‌നെ ലോകം മറന്നോ?

    ഉക്രെയ്‌നെ ലോകം മറന്നോ?0

    കീവ്/ഉക്രെയ്ന്‍: ഉക്രെയ്ന്‍ യുദ്ധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10,582 പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. എന്നാല്‍ ഈ യുദ്ധം ഉക്രെയ്‌നില്‍ വിതച്ച നാശത്തിന്റെ വ്യാപ്തി മനസിലാക്കണമെങ്കില്‍ ഉക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ചുബിഷപ് സ്വാസ്ലേവ് ഷെവ്ചുക്ക് നിരത്തുന്ന ചില കണക്കുകള്‍ കൂടെ കൂട്ടിവായിക്കണം. ഉക്രെയ്‌നിലെ മൂന്നിലൊന്ന് ജനങ്ങളും ഭവനങ്ങള്‍ വിട്ടുപേക്ഷിച്ച് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ അഭയാര്‍ത്ഥികളായി മാറിയ ഒരു കോടി 40 ലക്ഷം ജനങ്ങളില്‍ 60 ലക്ഷം ജനങ്ങള്‍ ഉക്രെയ്ന്‍ വിട്ടു.

  • വ്യാജ മതപരിവര്‍ത്തന ആരോപണം; മധ്യപ്രദേശില്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് തടവുശിക്ഷ

    വ്യാജ മതപരിവര്‍ത്തന ആരോപണം; മധ്യപ്രദേശില്‍ ക്രൈസ്തവ ദമ്പതികള്‍ക്ക് തടവുശിക്ഷ0

    ഭോപ്പാല്‍ (മധ്യപ്രദേശ്): അടുത്ത ബന്ധുവിനെ മതം മാറ്റാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിന് വിധേയരായ ക്രൈസ്തവ ദമ്പതികള്‍ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ച് മധ്യപ്രദേശിലെ വിചാരണ കോടതി. സാഗര്‍ ജില്ലയിലാണ് രമേഷ് ബാബുലാല്‍ എന്ന വ്യക്തിയെയും ഭാര്യയെയും ആരോപണത്തിന്റെ പേരില്‍ കോടതി ശിക്ഷിച്ചത്. തടവിന് പുറമേ, 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ക്രിസ്തുമതം സ്വീകരിക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായി രമേഷിന്റെ അടുത്ത ബന്ധു ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇത് തെളിയിക്കുന്നതിന് മതിയായ

  • വത്തിക്കാനിലെ വിശുദ്ധവാര  തിരുക്കര്‍മങ്ങള്‍

    വത്തിക്കാനിലെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഒലിവിന്‍ ചില്ലകളേന്തിയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വിശ്വാസികളുടെയും ആഘോഷമായ പ്രദിക്ഷിണത്തോടെ ആരംഭിക്കും. മാര്‍ച്ച് 28-ന് പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റെബിബിയ വനിത ജയിലില്‍ സ്വകാര്യ

  • നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു

    നോര്‍വേയുടെ ചരിത്രത്തിലെ ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു0

    ജനസംഖ്യയുടെ 63 ശതമാനത്തിലധികമാളുകളും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസം പിന്തുടരുന്ന നോര്‍വേയില്‍ നിന്ന്  പ്രാദേശിക ഭാഷയിലുള്ള ആദ്യ കത്തോലിക്ക ബൈബിള്‍ പ്രസിദ്ധീകരിച്ചു. നോബല്‍ സമ്മാനജേതാവ് ജോണ്‍ ഫോസെ മുതലുള്ള സാഹിത്യ മേഖലയിലെ നിരവധി വിദഗ്ധരുടെ സഹായത്തോടെയും കത്തോലിക്ക എഡിറ്ററായ ഹെയ്ദി ഹോഗ്രോസ് ഒയ്മയുടെ നേതൃത്വത്തിലുമാണ് കത്തോലിക്ക ബൈബിളിന്റെ രചന പൂര്‍ത്തീകരിച്ചത്. രാജ്യത്തെ ഔദ്യോഗിക എഴുത്ത് ഭാഷകളായ ബൊക്കമാല്‍ ഭാഷയിലും നൈനോര്‍സ്‌ക് ഭാഷയിലുമുള്ള കത്തോലിക്ക ബൈബിളിന്റെ പരിഭാഷകള്‍ ലഭ്യമാണെന്നുള്ളത് കൂടുതലാളുകളിലേക്ക് ഈ ബൈബിള്‍ എത്തുവാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും കത്തോലിക്ക

Latest Posts

Don’t want to skip an update or a post?