ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 13, 2025
മലയാളം ഉള്‍പ്പെടെ ഇരുപത്തിയഞ്ചില്‍ അധികം ഭാഷകളില്‍ ബൈബിള്‍ വായിക്കാനും കേള്‍ക്കാനുമുള്ള ‘ബൈബിള്‍ഓണ്‍’ -BibleOn- ആപ്ലിക്കേഷന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ആന്‍ഡ്രോയ്ഡിലും,ആപ്പിള്‍ അപ്ലിക്കേഷന്‍സിലും ലഭ്യമാണ്. ഇത്രയധികം ഭാഷകളില്‍ കത്തോലിക്ക ബൈബിള്‍ ലഭിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ആദ്യമായിട്ടാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇംഗ്ലീഷ് , ഹിന്ദി, മലയാളം, കന്നഡ, ബംഗ്ലാ, ആസ്സാമീസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും, നേപ്പാളി, ലാറ്റിന്‍ ഭാഷകളിലും, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിള്‍ റെക്കോര്‍ഡ് ചെയ്തു ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കാക്കനാട്: സീറോമലബാര്‍ ആരാധനക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ ‘പൗരസ്ത്യരത്‌നം’ അവാര്‍ഡിനു സിഎംഐ സമര്‍പ്പിത സമൂഹാംഗവും ആരാധനക്രമ പണ്ഡിതനുമായ ഫാ. വര്‍ഗീസ് പാത്തികുളങ്ങര അര്‍ഹനായി. സീറോമലബാര്‍ സഭയുടെ തനതായ പൗരസ്ത്യപാരമ്പര്യങ്ങള്‍ പുനരു ദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെ ടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്‍കാന്‍ ഫാ. വര്‍ഗീസ് പാത്തികുളങ്ങരയ്ക്ക് കഴിഞ്ഞുവെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അവാര്‍ഡ് നല്‍കിക്കൊണ്ട് പറഞ്ഞു. തലശേരി അതിരൂപതാംഗവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനക്രമ പ്രഫസറുമാ യിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍
ഇടുക്കി: ഇടുക്കി രൂപതാ നാലാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച നടക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ രാജാക്കാട് ക്രിസ്തുരാജാ ഫൊറോനാ പള്ളിയില്‍ നിന്നും രാജകുമാരി ദൈവമാതാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് കാല്‍നടയായാണ് തീര്‍ത്ഥാടനം നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായുള്ള ആലോചനാ യോഗം രാജാക്കാട് ക്രിസ്തുരാജാ പാരീഷ് ഹാളില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സഭയുടെയും സമൂഹത്തിന്റെയും പൊതുവായ ആവശ്യങ്ങള്‍ തീര്‍ത്ഥാടനത്തിന്റെ നിയോഗങ്ങളായി സ്വീകരിച്ച് വിശ്വാസ സമൂഹം ത്യാഗപൂര്‍വ്വം യാത്ര ചെയ്യുമ്പോള്‍ ദൈവാനുഗ്രഹം
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍. ഡോ. ഡെന്നിസ് കുറുപ്പശേരിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിയമന വാര്‍ത്ത വത്തിക്കാനിലും, തല്‍സമയം കണ്ണൂര്‍ രൂപത ആസ്ഥാനത്തും വായിച്ചു. വത്തിക്കാന്റെ മാള്‍ട്ടയിലെ നയതന്ത്രകാര്യാലയത്തില്‍ പേപ്പല്‍ പ്രതിനിധിയുടെ ഫസ്റ്റ് അസിസ്റ്റന്റ് ആയി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയോഗം ഡോ. ഡെന്നിസ് കുറുപ്പശേരിയെ തേടിയെത്തിയത്. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം രൂപതയിലെ പുരാതനമായ പള്ളിപ്പുറം മഞ്ഞുമാതാ ഇടവകയില്‍ 1967 ഓഗസ്റ്റ് നാലിനാണു ജനനം. പരേതനായ കുറുപ്പശേരി സ്റ്റാന്‍ലിയുടെയും ഷേര്‍ളിയുടെയും ഏഴു മക്കളില്‍ നാലാമനാണ്
തലശേരി: തലശേരി അതിരൂപതാംഗവും കാസര്‍ഗോഡ് ജില്ലയിലെ മുള്ളേരിയ, ദേലംപാടി പള്ളികളുടെ വികാരിയുമായ ഫാ. മാത്യു (ഷിന്‍സ്) കുടിലില്‍ (29) ഷോക്കേറ്റ് മരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയര്‍ത്തിയ കൊടിമരം ഇന്നലെ (ഓഗസ്റ്റ് 15) വൈകുന്നേരം അഴിച്ചുമാറ്റുമ്പോള്‍ ഹൈവോള്‍ട്ടേജ് ലൈനില്‍ നിന്നും ഷോക്ക് ഏല്ക്കുകയായിരുന്നു. മുള്ളേരിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. എടൂര്‍ ഇടവകാംഗമായ ഫാ. ഷിന്‍സ് മൂന്നു വര്‍ഷം മുന്‍പാണ് തിരുപ്പട്ടം സ്വീകരിച്ചത്. മൃതസംസ്‌കാര വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് തലശേരി അതിരൂപതാ ചാന്‍സലര്‍ അറിയിച്ചു.
“ഈശോയുടെ സ്വർഗ്ഗാരോഹണത്തെക്കാൾ മഹത്വപൂർണ്ണമായിരുന്നിരിക്കണം മറിയത്തിന്റെ സ്വർഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാൻ മാലാഖമാർ മാത്രം വന്നു. മറിയത്തെ സ്വീകരിക്കാൻ മിശിഹായും വാനവഗണം മുഴുവനും എത്തി.” … വിശുദ്ധ പീറ്റർ ഡാമിയന്റെ വാക്കുകളാണിവ. രണ്ടാം വത്തിക്കാൻ കൗൺസിൽ മറിയത്തിന്റെ സ്വർഗ്ഗാരോഹണത്തെ പറ്റി പറയുന്നത് ഇപ്രകാരമാണ്: “ജന്മപാപത്തിന്റെ എല്ലാ കറകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരുന്ന അമലോത്ഭവമറിയം അവളുടെ ഭൗമികയാത്ര പൂർത്തിയായപ്പോൾ സ്വർഗ്ഗീയ മഹത്വത്തിലേക്ക് ആത്മശരീരങ്ങളോടെ സംവഹിക്കപെട്ടു. കർത്താവു അവളെ പ്രപഞ്ചത്തിന്റെ രാജ്ഞിയായി ഉയർത്തി. നാഥന്മാരുടെ നാഥനും പാപത്തെയും മരണത്തെയും കീഴടക്കിയവനുമായ തൻറെ പുത്രനോട് അവൾ
ഹോസ്പിറ്റാലിറ്റി ഓഫ് ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ഓഫ് മാഡ്രിഡ് എന്ന തീര്‍ത്ഥാടന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലൂര്‍ദിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തില്‍ അന്ധയായ സ്ത്രീക്ക് കാഴ്ച ലഭിച്ചു. 800 പേരുമായി മെയ് 19ന് ലൂര്‍ദിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിലാണ് ഏകദേശം പൂര്‍ണമായി അന്ധയായിരുന്ന സ്ത്രീക്ക് സൗഖ്യം ലഭിച്ചത്. വിശുദ്ധ ബെര്‍ണാദീത്തക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവശ്യപ്പെട്ടതുപോലെ പ്രാര്‍ത്ഥനയോടെ മൂന്ന് തവണ അവിടെയുള്ള ജലമുപയോഗിച്ച് മുഖം കഴുകുകയും ആ ജലം കുടിക്കുകയും ചെയ്തപ്പോഴാണ് ഈ സ്ത്രീക്ക് സൗഖ്യം ലഭിച്ചത്. ലൂര്‍ദില്‍ നടന്ന 70
മനുഷ്യന്റെ ജീവനും നിലനില്പിനും ഭീക്ഷണിയായ ആണവായുധങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് ഏറ്റവും അനിവാര്യമായ കാര്യമാണെന്ന് ജപ്പാനിലെ ഹിരോഷിമ അണുബോംബു ദുരന്തത്തെ അതിജീവിച്ച മിച്ചിക്കൊ കോണൊ എന്ന വനിത വത്തിക്കാന്‍ മാദ്ധ്യമ വിഭാഗത്തോട് പറഞ്ഞു. അണുബോംബ് സ്‌ഫോടന വേളയില്‍ കോണൊ നാലുമാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞായിരുന്നു. അണുവായുധങ്ങള്‍ ഇല്ലാതാക്കേണ്ടത് ലോക സമാധാനത്തിന് അനിവാര്യമാണ്. ഹിരോഷിമയില്‍ 79 വര്‍ഷം മുമ്പ്, അതായത്, 1945 ആഗസ്റ്റ് 6ന് രാവിലെ 8.15ന് അമേരിക്കന്‍ ഐക്യനാടുകളുടെ ബി 29 യുദ്ധവിമാനം ഇട്ട ‘ലിറ്റില്‍ ബോയ്’ എന്ന
Don’t want to skip an update or a post?