ചിക്ലായോ ആഹ്ലാദാരവത്തില്; പ്രിയപ്പെട്ട ലിയോണ് പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!
- Featured, INTERNATIONAL, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 13, 2025
കൊച്ചി: ക്രൈസ്തവരെ ലക്ഷ്യംവെച്ചുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ അജണ്ടകള് കേരളത്തില് വ്യാപിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും ഇതിന്റെ പിന്നിലെ രാജ്യാന്തര ഭീകരവാദ ഛിദ്രശക്തികളെ വെളിച്ചത്തുകൊണ്ടുവരുവാനും നിയമനടപടികളെടുക്കുവാനും കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് തയാറാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്ഫറന്സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്സില് സെക്രട്ടറി ഷെവലിയര് അഡ്വ.വി.സി സെബാസ്റ്റ്യന് ആവശ്യപ്പെട്ടു. ക്രൈസ്തവ സ്ഥാപനങ്ങള്ക്കും വിശ്വാസങ്ങള്ക്കുമെതിരെ കഴിഞ്ഞ നാളുകളിലുണ്ടായ ഓരോ അനിഷ്ടസംഭവങ്ങളും അക്രമങ്ങളും മതേതരത്വ മഹത്വം നിലനില്ക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മത സാമുദായിക സൗഹാര്ദ്ദത്തെ ഉന്മൂലനം ചെയ്യുന്നതാണ്. ജനങ്ങളില് ഭീതിയും ഭിന്നിപ്പും സൃഷ്ടിച്ച് സമൂഹത്തിലെ
മനുഷ്യക്കടത്തിനിരകളാകുന്നവര് ലൈംഗിക ചൂഷണം ഉള്പ്പടെ, നിരവധിയായ അനീതികള്ക്ക് ഇരകളാകുന്നുണ്ടെന്ന് ഫാദര് ഇഗ്നേഷ്യസ് ഇസ്മര്ത്തോണൊ. ഇന്തൊനേഷ്യയില് സ്ഥാപിതമായ ‘മാനവരാശിയുടെ സുഹൃത്തുക്കള്’ എന്ന അര്ത്ഥം വരുന്ന, ‘സഹബത്ത് ഇന്സാന്’ (Sahabat Insan) എന്ന സംഘടനയുടെ സ്ഥാപകാദ്ധ്യക്ഷനാണ് അദ്ദേഹം മനുഷ്യക്കടത്ത് എന്ന പ്രതിഭാസം ഉന്മൂലനം ചെയ്യുന്നതിനും അതിന് ഇരകളാകുന്നവരെ സംരക്ഷിച്ച് സാമൂഹ്യജീവിതത്തില് ഉള്ച്ചേര്ക്കുന്നതിനും വഴികള് ആരായുകയും ഉചിതമായ പഠനങ്ങള് നടത്തുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ഇന്തൊനേഷ്യയില് സ്ഥാപിതമായ ‘മാനവരാശിയുടെ സുഹൃത്തുക്കള്’ എന്ന അര്ത്ഥം വരുന്ന, ‘സഹബത്ത് ഇന്സാന്’ (Sahabat Insan) എന്ന സംഘടനയുടെ
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്ഷം ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില് പുതിയ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി, വത്തിക്കാന് സ്റ്റേറ്റ് സെക്രട്ടറി കര്ദ്ദിനാള് പിയത്രോ പരോളിന് ഫോണില് സംസാരിച്ചു. യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ആശങ്ക പ്രകടിപ്പിക്കാനും, സംഭാഷണത്തിനും, ചര്ച്ചകള്ക്കും, സമാധാനത്തിനും അഭ്യര്ത്ഥിക്കുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം ഇറാന്റെ പുതിയ രാഷ്ട്രപതിയുമായി സംസാരിച്ചതെന്ന് വത്തിക്കാന് വ്യക്തമാക്കി. ജൂലൈ 31ന് ടെഹ്റാനില് കൊല്ലപ്പെട്ട ഹമാസിന്റെ രാഷ്ട്രീയ നേതാവ് ഇസ്മായില് ഹനിയയുടെ മരണത്തിന് മറുപടിയായി ഇറാന് ഇസ്രായേലില് ആക്രമണം നടത്തുമെന്ന
കല്പറ്റ: മുണ്ടക്കൈ, ചൂരല്മല പ്രകൃതി ദുരന്തത്തില്പ്പെട്ടവര്ക്കു വീട് നിര്മിച്ചു നല്കാന് സന്നദ്ധത അറിയിച്ച് മലങ്കര ഓര്ത്തഡോക്സ് സുറിയാനി സഭ. ദുരിതബാധിതര്ക്കായി സര്ക്കാര് നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് 50 വീടുകള് സര്ക്കാര് നിര്ദേശിക്കുന്ന സ്ഥലത്തും മാനദണ്ഡങ്ങള്ക്ക് വിധേയമായും നിര്മിച്ചു നല്കും. വീട് നിര്മിക്കാന് സന്നദ്ധത അറിയിച്ചുള്ള കത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില് റവന്യൂ -ഭവന നിര്മാണ വകുപ്പ് മന്ത്രി കെ. രാജന്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, ജില്ലാ
കൊച്ചി: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ ഉരുള്പൊട്ടല് ദുരിത ബാധിതര്ക്കായി സമഗ്ര പുനരധിവാസ പദ്ധതികള് പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതര്ക്ക് നൂറ് വീടുകള് നിര്മ്മിച്ച് നല്കും. സര്ക്കാര് ലഭ്യമാക്കുന്ന സ്ഥലത്തോ, സഭ സംഭാവന ചെയ്യുന്ന സ്ഥലത്തോ വ്യക്തികള് സ്വയം കണ്ടെത്തുന്ന സ്ഥലത്തോ ആണ് വീടുകള് നിര്മ്മിക്കുന്നത്. മറ്റ് ജില്ലകളില് വന്ന് താമസിക്കാന് താല്പര്യപ്പെടുന്നവര്ക്ക് അതിനുള്ള സൗകര്യവും ചെയ്യും. സര്ക്കാരിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കും. പുനരധിവസിപ്പിക്കപ്പെടുന്ന കടുംബങ്ങള്ക്ക് ആവശ്യമായ
ഫാ. ജോഷി മയ്യാറ്റില് ‘ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോര്ഡ് അവകാശവാദം ഉന്നയിക്കുമോ?’ 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുര്ബാന് സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആര്ക്കിയളോജിക്കല് സര്വേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുള്ക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോര്ഡിന്റെ 19.07.2013ലെ വിധിതീര്പ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയര്ന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതില് പ്രത്യേകം നിഷ്കര്ഷ പുലര്ത്തി എന്നത് എടുത്തുപറയണം! 32
കൊച്ചി: ക്രൈസ്തവ വിജ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രമത താല്പര്യങ്ങള്ക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് കത്തോലിക്കാ കോണ്ഗ്രസ്. മൂവാറ്റുപുഴ നിര്മല കോളജിലെ നിസ്കാര വിവാദത്തിനുശേഷം ഇപ്പോള് പൈങ്ങോട്ടൂര് സെന്റ് ജോസഫ്സ് സ്കൂളിലും സ്കൂള്നിയമത്തിന് വിരുദ്ധമായി നിസ്കാര സൗകര്യം നല്കണമെന്ന ആവശ്യവുമായി ചിലര് വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള് ദുരൂഹമാണ്. ഇക്കാര്യത്തില് സ്കൂള് മാനേജ്മെന്റിന് കത്തോലിക്കാ കോണ്ഗ്രസ് സമ്പൂര്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില് ചേര്ന്ന ഭാരവാഹികളുടെ യോഗം അറിയിച്ചു. കത്തോലിക്കാ സ്ഥാപനങ്ങളില് ഇതരമത വിഭാഗങ്ങള്ക്ക് ആരാധനാസ്ഥലം നല്കേണ്ടതില്ലെന്ന
കൊച്ചി: കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാര് ഡാമിന്റെ സുരക്ഷാ ഭീഷണി നിലനില്ക്കുമ്പോള് പഴയ ഡാം ഡീകമ്മീഷന് ചെയ്യാന് സര്ക്കാര് സത്വര നടപടികള് സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ്സ് ഗ്ലോബല് സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുര്ക്കി മിശ്രിതം കൊണ്ട് ഉണ്ടാക്കിയ കര്ണാടകയില തുംഗഭദ്രാ ഡാമിന്റെ ഷട്ടര് തകര്ന്ന വാര്ത്ത കേരളത്തിലെ ഭരണാധികാരികള്ക്കുള്ള മുന്നറിയിപ്പാണ്. തുംഗ ഭദ്രാ ഡാമിനേക്കാള് പതിറ്റാണ്ടുകള് പഴക്കമുള്ള മുല്ലപ്പെരിയാര് സുര്ക്കി ഡാമിന് കോണ്ക്രീറ്റ് കൊണ്ട് ബലം നല്കി എന്ന വാദം പോലും 40 ലക്ഷം ജനങ്ങളെ വച്ച്
Don’t want to skip an update or a post?