Follow Us On

17

December

2025

Wednesday

  • കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം

    കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം0

    കോട്ടയം: കോതനല്ലൂര്‍ ഫൊറോന ദൈവാലയത്തില്‍ ഇടവക മധ്യസ്ഥരും ഇരട്ട പുണ്യവാന്മാരുമായ കന്തീശങ്ങളുടെ തിരുനാളിന്റെ ഭാഗമായി ജൂണ്‍ 19ന് ഇരട്ടകളുടെ സംഗമം നടക്കും. 19ന് രാവിലെ 9.45ന് ഒമ്പതു ജോടി ഇരട്ട വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 11.15ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം. 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷ. ഒന്നിന് സ്‌നേഹവിരുന്ന്. ഫാ. ജോസഫ് പുത്തന്‍പുര വികാരിയായിരുന്നപ്പോള്‍ 2007ലാണ് കോതനല്ലൂര്‍ ദൈവാലയത്തില്‍ ഇരട്ടകളുടെ സംഗമം തുടങ്ങിയത്. 35 ഇരട്ടകളുമായി ആരംഭിച്ച സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ എണ്ണം ഓരോ

  • കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

    കമ്മ്യൂണിസ്റ്റ് അധികാരികള്‍ കൊലപ്പെടുത്തിയ വൈദികനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു0

    ക്രാക്കോവ്/പോളണ്ട്: നാസി ജര്‍മനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില്‍ കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകള്‍ തുടര്‍ന്നതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കല്‍ റാപ്പക്കസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.  1946-ല്‍ 41 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഫാ. റാപ്പക്കസിനെ വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പോളണ്ടിലെ ക്രാക്കോവിലുള്ള ലാഗിയവിനക്കിയിലെ ഡിവൈന്‍ മേഴ്‌സി ഷ്രൈനില്‍ നടന്ന ചടങ്ങുകള്‍ക്ക് വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സെല്ലൊ സെമേരാരോ കാര്‍മികത്വം വഹിച്ചു. ക്രാക്കോവ് അതിരൂപതയിലെ ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ

  • ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍

    ജൂണ്‍ ‘പ്രൈഡ്’ മാസമല്ല തിരുഹൃദയ മാസം;യുഎസിലെ റോഡുകളെ ആശിര്‍വദിച്ച് തിരുഹൃദയത്തിന്റെ ബില്‍ബോര്‍ഡുകള്‍0

    വാഷിംഗ്ടണ്‍ ഡിസി: ഈശോയുടെ തിരുഹൃയത്തിന്റെ ചിത്രമുള്ള ബില്‍ ബോര്‍ഡുകളാണ് ജൂണ്‍ മാസത്തില്‍ യുഎസിലെ നിരവധി പ്രധാന റോഡുകളുടെ സൈഡിലും തിരക്കുള്ള പല നാല്‍ക്കവലകളിലും ഇടംപിടിച്ചിരിക്കുന്നത്. അമേരിക്ക നീഡ്‌സ് ഫാത്തിമ എന്ന ഭക്തസംഘടനയാണ് യുഎസിലുടനീളം ജൂണ്‍ മാസത്തില്‍ നടത്തിയ ഈ ബില്‍ബോര്‍ഡ് കാമ്പെയ്‌ന്റെ പിന്നില്‍. സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ ജൂണ്‍ മാസം പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഈ ബില്‍ബോര്‍ഡുകള്‍ ജനങ്ങളെ ഓര്‍മിപ്പിക്കുന്നു. ”ജൂണ്‍ യേശുവിന്റെ തിരഹൃദയത്തിനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവാണ് രാജാവ്” എന്ന് ഈ

  • പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍

    പിഎസ്‌സി റാങ്കുകള്‍ വാരിക്കൂട്ടുന്ന എഞ്ചിനീയര്‍0

    കോഴിക്കോട്: മാത്യു ആന്റണി ഇപ്പോള്‍ ഒരുപിടി റാങ്കുകളുടെ ഉടമയാണ്. നാലു വര്‍ഷത്തെ പിഎസ്‌സി പരിശീലന ത്തിനിടയില്‍ സെക്രട്ടേറിയറ്റ് ഓഫിസ് അറ്റന്‍ഡന്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മാത്യുവിനു ബവ്‌കോയിലെയും കമ്പനി, കോര്‍പറേഷന്‍, ബോര്‍ഡുകളിലെയും അസിസ്റ്റന്റ് പരീക്ഷകളില്‍ നാലാം റാങ്കുമുണ്ട്. ഹൈക്കോടതി അസിസ്റ്റന്റ്, എല്‍ഡി ക്ലാര്‍ക്ക്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ തുടങ്ങി എഴുതിയ മിക്ക പരീക്ഷകളിലും ഉയര്‍ന്ന റാങ്ക് സ്വന്തമാക്കിയ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശി ഇപ്പോള്‍ താമരശേരിയില്‍ ലീഗല്‍ മെട്രോളജി വിഭാഗത്തില്‍ എല്‍ഡി ക്ലാര്‍ക്കാണ്. എഞ്ചിനീയറിംഗ് ബിരുദം നേടി

  • ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു

    ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഒഡീഷയിലെ റൂര്‍ക്കല രൂപതയിലെ ദൈവാലയത്തില്‍  വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. വൈദികരെ അക്രമിച്ച സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്  തൃശൂര്‍ അതിരൂപത വര്‍ക്കിംഗ് കമ്മറ്റി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോണ്‍. ജോസ് വല്ലൂരാന്‍, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അസി. ഡയറക്ടര്‍ ഫാ. ജിന്‍സണ്‍ ചിരിയങ്കണ്ടത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി,  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?0

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

  • ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി

    ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി0

    പാലക്കാട്: പാലക്കാട് രൂപതയുടെ ഔദ്യോഗിക സേവന വിഭാഗമായ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി. ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കേരളത്തിലെ 32 രൂപതകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തില്‍ ഒട്ടാകെ സജീവം എന്ന പേരില്‍ നടന്നുവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം നടത്തിയത്. പാലക്കാട്

  • തീറു നല്‍കിയ ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം

    തീറു നല്‍കിയ ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം0

    കൊച്ചി : പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലായി തീറാധാരം സിദ്ധിച്ച് കൈവശാവകാശത്തോടുകൂടി വീട് വെച്ച് താമസിക്കുന്ന ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേ ക്ഷിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും, ഭൂമി ക്രയവിക്രയം ചെയ്യുന്നതും ഉള്‍പ്പെടെ സാധാരണ ഭൂവുടമകള്‍ക്കുള്ള എല്ലാ അവകാശങ്ങളും പുനഃസ്ഥാ പിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. പുരയിടം നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനസമിതി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാദേശിക തലത്തില്‍ യോഗം ചേരവെയാണ് ആവശ്യം

Latest Posts

Don’t want to skip an update or a post?