Follow Us On

13

July

2025

Sunday

  • കാനഡയിലെ മലയാളി ഗാനരചയിതാവ്‌

    കാനഡയിലെ മലയാളി ഗാനരചയിതാവ്‌0

    ജോസഫ് മൈക്കിള്‍ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എഴുതിയ 70 ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചത് ഡോ. കെ.ജെ യേശുദാസാണ്. സംഗീതത്തോട് വിടപറഞ്ഞ് കാനഡയില്‍ വൈദിക ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ 15 വര്‍ഷങ്ങള്‍ക്കുശേഷം അപ്രതീക്ഷിതമായിട്ടാണ് ഫാ. പിച്ചാപ്പിള്ളി സംഗീത ലോകത്തേക്ക് തിരികെയെത്തിയത്. രണ്ടാം വരവ് വലിയ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. കേരളത്തില്‍ തരംഗം സൃഷ്ടിച്ച സംഗീത ട്രൂപ്പായിരുന്നു തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സരിഗ. ‘ജീവചൈതന്യത്തിന്‍ ആധാരമേ’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു ഗാനമേളകള്‍ ആരംഭിച്ചിരുന്നത്. ആ വരികള്‍ കേള്‍വിക്കാരുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക്

  • കേരളത്തിന് ഒരു  കൗണ്‍സലിംഗ് ആവശ്യമാണ്!

    കേരളത്തിന് ഒരു കൗണ്‍സലിംഗ് ആവശ്യമാണ്!0

    2025 ആദ്യ രണ്ടരമാസത്തിനുള്ളില്‍ കേരളത്തില്‍ 1785 പേരാണ് ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ആത്മഹത്യാനിരക്കിന്റെ ഇരട്ടിയിലധികമാണ് കേരളത്തിലെ ആത്മഹത്യനിരക്ക്. ക്രൂരമായ കൊലപാതകങ്ങളുടെയും ലഹരി ഉപയോഗത്തിന്റെയും വാര്‍ത്തകള്‍ നിമിത്തം ബീഭത്സമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ദുരവസ്ഥയെ അനുദിനമെന്നവണ്ണം നടന്നുകൊണ്ടിരിക്കുന്ന ആത്മഹത്യകള്‍ കൂടുതല്‍ ശോചനീയമാക്കി മാറ്റുന്നു. ആത്മരക്ഷക്ക് ആത്മഹത്യ തടസമാണെന്ന് വ്യക്തമായ ബോധ്യമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍പോലും ആത്മഹത്യ ചെയ്യുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുകയാണെന്നുള്ളത് ഏറെ ആശങ്കാജനകമായ കാര്യമാണ്. സാമൂഹ്യമായും സാമ്പത്തികമായും മാത്രമല്ല സാംസ്‌കാരികമായും ആത്മീയമായും

  • വനംവകുപ്പ് സമാന്തര ഭരണകൂടമോ?

    വനംവകുപ്പ് സമാന്തര ഭരണകൂടമോ?0

    സ്വന്തം ലേഖകന്‍ കേരളത്തിലെ വനം വകുപ്പ് സമാന്തര ഭരണകൂടമായി മാറുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുണ്ടെങ്കിലും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വന്യമൃഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ തടസം സൃഷ്ടിക്കുകയാണ്. രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയില്‍ അണിനിരന്ന കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേസെടുത്തതാണ്

  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍  കുടുംബങ്ങള്‍ക്കായി ക്വിസ് മത്സരം

    ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബങ്ങള്‍ക്കായി ക്വിസ് മത്സരം0

    ഷൈമോന്‍ തോട്ടുങ്കല്‍ ബര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വര്‍ഷാചരണത്തോടനുബന്ധിച്ച്  കുടുംബങ്ങള്‍ക്കായി  നടത്തുന്ന ആധ്യാത്മികത വര്‍ഷ കുടുംബ  ക്വിസ് മത്സരങ്ങളില്‍ യൂണിറ്റുതല മത്സരങ്ങള്‍ക്കായുള്ള നൂറ്  ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചു. രൂപതയുടെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ ദനഹായിലും  ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവക/മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക്, തുടര്‍ന്ന്  ഓണ്‍ലൈന്‍

  • കാശ്മീരിലും കനവിലും  കരളിലും ക്രിസ്തു

    കാശ്മീരിലും കനവിലും കരളിലും ക്രിസ്തു0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുരിശില്‍ നിന്നിറങ്ങിയ ക്രിസ്തു കാശ്മീരിലെത്തി, ശിഷ്ടകാലം അവിടെ ജീവിച്ചു എന്ന ഒരു ഗവേഷണ പ്രബന്ധം ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘Jesus lived in India: His unknown life before and after the Crucifixion’ എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. 1973-ലാണ് ഇപ്രകാരം ഒരു കൗതുകവാര്‍ത്ത ഹോള്‍ഗറിനു കിട്ടിയത്. തുടര്‍ന്ന്, അതിന്റെ പിറകിലായി തന്റെ അന്വേഷണവും പഠനവും യാത്രകളും. റഷ്യന്‍ ചരിത്രകാരനായിരുന്ന നിക്കോളായ് നോട്ടോവിച്ച് 1887-ന്റെ അവസാനത്തോടെ കാശ്മീരില്‍

  • ഒഡീഷയിലെ പള്ളിയില്‍ പൊലീസ് അതിക്രമം;  വൈദികന് പരുക്ക്‌

    ഒഡീഷയിലെ പള്ളിയില്‍ പൊലീസ് അതിക്രമം; വൈദികന് പരുക്ക്‌0

    ഭുവനേശ്വര്‍: ഒഡീഷയിലെ ബഹരാംപുര്‍ രൂപതയിലെ ജൂബ ഇടവക പള്ളിയില്‍ കയറിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടവക വികാരി ഫാ.ജോഷി ജോര്‍ജിനെയും സഹ വികാരി ഫാ. ദയാനന്ദിനേയും മര്‍ദിച്ചു. പള്ളിക്കു സമീപമുള്ള ഗ്രാമത്തില്‍ നടന്ന റെയ്ഡില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ തുടര്‍ പരിശോധനയ്ക്കിടയാണ് പൊലീസ് പള്ളിയിലെത്തിയത്. പള്ളിയിലുണ്ടായിരുന്ന ആളുകളെ പരിശോധിക്കാനും മര്‍ദിക്കാനും തുടങ്ങിയപ്പോള്‍ തടയാനെത്തിയ ഫാ.ജോഷിയെയും സഹവികാരിയേയും പൊലീസ് സംഘം മര്‍ദിക്കുകയായിരുന്നു. തോളെല്ലിനും കൈക്കും പൊട്ടലുണ്ടായ ഫാ.ജോഷി ജോര്‍ജിനെ ബഹരാംപൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനില്‍ നിന്ന്

  • കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം

    കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം0

    കൊച്ചി: കേരളത്തിന്റെ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യമാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്. കേരളത്തിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, രൂപതാ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കെ.എ അധ്യക്ഷനായിരുന്നു. ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്കുള്ള അപേക്ഷകളില്‍ എന്‍ഒസി നല്‍കാന്‍

  • ഉത്ഥിതന്റെ ദാനമായ  പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു:  ഫ്രാന്‍സിസ് പാപ്പാ

    ഉത്ഥിതന്റെ ദാനമായ പരിശുദ്ധാത്മാവ് കൂട്ടായ്മയും ഐക്യവും സൃഷ്ടിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ0

    വത്തിക്കാന്‍: ഉത്ഥിതനായ കര്‍ത്താവിന്റെ ദാനമായ പരിശുദ്ധാത്മാവാണ് കൂട്ടായ്മയും ഐക്യവും സാഹോദര്യവും സൃഷ്ടിക്കുന്നതെന്നും, ഇങ്ങനെ അനുരഞ്ജനപ്പെട്ട ഒരു പുതിയ മാനവികതയുടെ കൂട്ടായ്മയാണ് സഭയെന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ കരിസ്മാറ്റ്ക് നവീകരണപ്രസ്ഥാനത്തിന്റെ അന്താരാഷ്ട്രസേവനവിഭാഗം ജൂബിലി വര്‍ഷത്തില്‍ റോമിലേക്ക് സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് എഴുതിയത്. ആത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഉദ്‌ബോധനം കരിസ്മാറ്റിക് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി മാത്രമുള്ളതല്ലെന്ന് ഓര്‍മിപ്പിച്ച പാപ്പാ,, ഈയൊരനുഭവം, സമാധാനത്തിന്റെയും പ്രത്യാശയുടെയും ഉറവിടമെന്ന നിലയില്‍ ലോകത്തേക്കെത്തിക്കാന്‍ തീര്‍ത്ഥാടകരെ ആഹ്വാനം ചെയ്തു. മനുഷ്യഹൃദയത്തില്‍ സമാധാനം

Latest Posts

Don’t want to skip an update or a post?