Follow Us On

06

February

2025

Thursday

  • യുദ്ധം

    യുദ്ധം0

    മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം അവനുവേണ്ടിയൊരുക്കിയ സ്വപ്നക്കൂടിനെക്കുറിച്ച് പറഞ്ഞാണ് തിരുവെഴുത്തിന്റെ ഒന്നാം പാഠം തുടങ്ങുക. ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവന് പാര്‍ക്കേണ്ട ആവാസവ്യവസ്ഥയുടെ ക്രമങ്ങളെക്കുറിച്ചുമൊക്കെ എത്രയധികം ശ്രദ്ധ ഇതില്‍ ചെലുത്തുന്നുണ്ട്. സത്യത്തില്‍ മനുഷ്യനെയും അവന്റെ കാലാവസ്ഥയെയും രൂപീകരിക്കുന്നതില്‍ എത്ര വലിയ ‘ദൈവികശ്രദ്ധ’ ആവശ്യമുണ്ട്. ഇന്ന് അങ്ങനെയൊരു ലക്ഷ്യമല്ല വാസ്തവത്തില്‍ നമുക്കുള്ളത്. വ്യവസായിയാകാനും ധനികനാകാനും ഉന്നതപദവി നേടാനും ധൂര്‍ത്തനാകാനും എളുപ്പമുള്ള കാലം. ദരിദ്രനാകാനും കടക്കാരനാകാനും അതിലുമെളുപ്പമായ കാലം. മനുഷ്യനാവുക എന്നതുമാത്രമാണ് ഏറ്റവും ആയാസകരം. അത് ചരിത്രത്തില്‍ എപ്പോഴും അങ്ങനെതന്നെയാണെന്നു കരുതേണ്ടിവരും.

  • മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള  പ്രത്യേക അവകാശങ്ങള്‍

    മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍0

    അഡ്വ. ഷെറി ജെ. തോമസ് (ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്) ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറംനാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നത്. പറഞ്ഞുവരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ വൃദ്ധസദനങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന്

  • ആരാണീ വിശുദ്ധർ? അറിഞ്ഞാൽ സ്വപ്‌നങ്ങൾക്ക് ചുറകുമുളയ്ക്കും!0

    ആഗോള സഭ സകല വിശുദ്ധരുടെയേയും തിരുനാൾ (നവംബർ ഒന്ന്) ആഘോഷിക്കുമ്പോൾ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന ഈ മൂന്നു കാര്യങ്ങൾ, വിശുദ്ധരാകണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവരുടെ ആഗ്രഹങ്ങൾക്ക് പുതിയ പ്രതീക്ഷ പകരും. വിശുദ്ധിയെയും വിശുദ്ധരെയും ധ്യാനിക്കാൻ ആണ്ടുവട്ടത്തിൽ പ്രത്യേകം നൽകപ്പെട്ട ദിനമാണല്ലോ നവംബർ ഒന്ന്. പുണ്യചരിതരുടെ ഓർമ്മയാചരണമെന്നല്ലാതെ പ്രത്യേകമായൊന്നും അനുഭവപ്പെട്ടിട്ടില്ല. അതിലെണെ്ണപ്പടാൻ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ആത്മശോധന നടത്തിയാൽ, വല്ലപ്പോഴും എന്നു പറയുന്നതാകും ശരി. കാരണം ലളിതമാണ്. ലഭിക്കാനിടയില്ലാത്തത് ആഗ്രഹിച്ചാട്ടാവശ്യമില്ലല്ലോ എന്ന തോന്നൽ. എത്തിപ്പിടിക്കാൻ കഴിയാത്ത നക്ഷത്രങ്ങൾക്കായി

  • ദൈവമാതാവ് സന്ദർശിച്ച ദേശങ്ങളിലേക്ക് നമുക്കും പോയാലോ?0

    ദൈവമാതാവിന്റെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട നിരവധി ദേശങ്ങളുണ്ട് ഈ ഭൂലോകത്തിൽ. അതിൽനിന്ന് തിരഞ്ഞെടുത്ത ഒൻപത്‌ മരിയൻ ദർശനങ്ങളെക്കുറിച്ച് അടുത്തറിയാം, ഈ ജപമാല മാസത്തിൽ. സ്വന്തം ലേഖകൻ പോർച്ചുഗലിലെ ഫാത്തിമയിൽ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതും അതിലൂടെ അമ്മ നൽകിയ സന്ദേശങ്ങളും സുപരിചമാണിന്ന്. എന്നാൽ, ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികളെപ്പോലെ പരിശുദ്ധ അമ്മയെ നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ഒട്ടനവധി വ്യക്തികളുണ്ട്. അതുപോലെ, അമ്മയുടെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട പല പ്രദേശങ്ങളുമുണ്ട്! അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട്‌ മരിയൻ ദർശനങ്ങൾ അടുത്തറിയാം, ഈ ജപമാല മാസത്തിൽ.

  • കേള്‍ക്കുവിന്‍

    കേള്‍ക്കുവിന്‍0

    മൊബൈല്‍ ഫോണൊക്കെ സജീവമാകുന്നതിനു മുന്‍പ്, ഏതാണ്ട് രണ്ടായിരത്തിന്റെ നാളുകള്‍. ആകെ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നത് അടുത്തുള്ള മൂന്ന് വീടുകളില്‍. ആറക്കത്തില്‍ ആ പ്രദേശത്തിന്റെ കോഡൊക്കെ കൂട്ടി ഒരു വിളിയുണ്ട്. ഇന്നും ഓര്‍മയിലുണ്ട് ആ ഫോണ്‍ വിളികള്‍. ഫോണ്‍ വിളികള്‍ വളരെ വിരളമായിരുന്നു എല്ലാവര്‍ക്കും. ദൂരെയുള്ളവരെ കേള്‍ക്കാനും അന്വേഷിക്കാനും മാത്രം. റോഡരികിലും അടുക്കളയുടെ പിന്നാമ്പുറങ്ങളിലും കവലകളിലും വര്‍ത്തമാനങ്ങളുടെ ഒഴുക്ക് തുടര്‍ന്നു. ആ വര്‍ത്തമാനങ്ങള്‍ നഷ്ടമായത് നമ്മള്‍ കേള്‍ക്കാന്‍ മറന്നു തുടങ്ങിയപ്പോഴാണ്. മാറവിയെന്നാല്‍ നല്ല ഒന്നാന്തരം മറവി. കാലം മൊബൈലിലേക്ക്

  • മുല്ലപ്പെരിയാറില്‍ നിറയുന്ന ആശങ്കകള്‍

    മുല്ലപ്പെരിയാറില്‍ നിറയുന്ന ആശങ്കകള്‍0

    ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ലേഖകന്‍ ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടറാണ്) കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം പശ്ചിമഘട്ട മലനിരകളാണ്. പശ്ചിമഘട്ടമാണ് കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്‌നാട്ടില്‍ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്‌നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. ആദ്യകാലത്ത് തമിഴ്‌നാട് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളം നാട്ടുരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുമായിരുന്നു. 1876 മുതല്‍ 1878 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസില്‍ വലിയൊരു ജലക്ഷാമം രൂക്ഷമാകുകയും 55 ലക്ഷം ആളുകള്‍ മരണപ്പെടുകയും

  • വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുനാൾ: കാണാം 10 അമൂല്യചിത്രങ്ങൾ; വായിക്കാം 10 പേപ്പൽ കമന്റുകൾ0

    സ്വന്തം ലേഖകൻ അസാധാരണ വിശുദ്ധൻ! വിശുദ്ധ ജോൺ പോൾ രണ്ടാമന് ലോകം നൽകിയിരിക്കുന്ന അസംഖ്യം വിശേഷണങ്ങളിലൊന്നാണിത്. അതിവേഗമായിരുന്നല്ലോ അദ്ദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനം- ഇഹലോകവാസം വെടിഞ്ഞതിന്റെ ഒൻപതാം വർഷത്തിൽ വിശുദ്ധാരാമത്തിലെത്തി. അസാധാരണമായ ആ അതിവേഗയാത്രതന്നെ ഈ വിശേഷണത്തിന് കാരണം. സത്യത്തിൽ വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതത്തിലും ഒരൽപ്പം അസാധാരാണത്വം കാണാനാകും. ഫുട്‌ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, അവധിക്കാലത്ത് മഞ്ഞുമലയിൽ സ്‌കീയിംഗ് നടത്തിയിരുന്ന, കയാക്കിംഗ് ഇഷ്ടമായിരുന്ന പാപ്പമാർ വേറെയുണ്ടാകുമോ? വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുനാൾ ദിനത്തിൽ, യുവത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ

  • കരിങ്കൽ ക്വാറിയിൽനിന്ന് പേപ്പൽ സിംഹാസനംവരെ; സംഭവബഹുലം ‘ലോല’ക്കിന്റെ നിയോഗവഴികൾ0

    വായിക്കുംതോറും ഇഷ്ടം കൂടിക്കൂടിവരുന്ന പുസ്തകംപോലെ ട്വിസ്റ്റുകൾ നിറഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിലൂടെ നമുക്ക് ഒരു യാത്രപോകാം, ആഗോളസഭ വിശുദ്ധന്റെ തിരുനാൾ (ഒക്ടോ.22) ആഘോഷിക്കുമ്പോൾ. സ്വന്തം ലേഖകൻ ഇരുപത്തൊന്നാം വയസിൽ അനാഥൻ, പഠനകാലം മുതൽ നാടകപ്രേമി, രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരൻ, പിന്നെ പാറമടത്തൊഴിലാളി, ശേഷം ക്രിസ്തുവിന്റെ പുരോഹിതൻ, കത്തോലിക്കാ സഭയുടെ വലിയ ഇടയൻ, ഇന്ന് ആഗോള സഭ വണങ്ങുന്ന വിശുദ്ധൻ- ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതയാത്രയെ വിശേഷിപ്പിക്കാൻ ഒറ്റവാക്കേയുള്ളൂ, സംഭവബഹുലം! ******* പോളണ്ടിലെ

Don’t want to skip an update or a post?