രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന
- Featured, LATEST NEWS, കാലികം
- January 29, 2025
അമല്‍ സിറിയക് ജോസ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22%-ല്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001-ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2021-ല്‍ കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ – 59,766. അതേസമയം 2021-ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യാനികള്‍- 65,984.
ജപമാലരാജ്ഞിയുടെ തിരുനാൾ (ഒക്ടോബർ ഏഴ്) ആഘോഷിക്കുമ്പോൾ, ജപമാല മാസമായി ഒക്ടോബർ പ്രഖ്യാപിക്കാൻ കാരണമായ ‘ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം മനസിലാക്കാം. ഓട്ടോമൻ സുൽത്താൻ സുലൈമാൻ- മഹാനെന്ന് അറിയപ്പെട്ടിരുന്ന തുർക്കി ഭരണാധികാരി. ക്രൈസ്തവർക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സെലിം രാജ്യഭരണമേറ്റു. അധാർമികനും അഹങ്കാരിയും മദ്യാസക്തനുമായിരുന്ന സെലിം II ‘യുദ്ധവിജയി’ എന്ന പേര് സമ്പാദിക്കാൻ അതിയായി ആഗ്രഹിച്ചു. സെലിമിന്റെ ഒരു ബലഹീനതയായിരുന്നു മാണിക്യക്കല്ലിന്റെ നിറമുള്ള ചുവന്ന സൈപ്രസ് വീഞ്ഞ്. അക്കാലത്ത്, വെനീസിന്റെ അധിനിവേശ പ്രദേശമായിരുന്ന സൈപ്രസ് ദ്വീപ്. വെനീസിന്
പ്രതിസന്ധികളെ അതിജീവിക്കാൻ ജപമാല പകർന്ന അത്ഭുതശക്തിയുടെ നിരവധി സാക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ, സമകാലീന വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കും ജപമാല കരങ്ങളിലെടുത്ത് പരിശുദ്ധ അമ്മയ്‌ക്കൊപ്പം ഈശോയുടെ തിരുമുഖം ധ്യാനിക്കാം, തിരുസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ. മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാർഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയാണത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നിൽനിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാർത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്.
മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍. മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍ പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും
‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’ ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന, സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാന്‍ പറ്റാത്ത ഞാന്‍ അത്ര ചെറുതാണ്.
സണ്ണി കുറ്റിക്കാട്ട് സിഎംഐ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളും പരിവര്‍ത്തനങ്ങളും നിരവധിയാണ്. ആ വ്യക്തിയില്‍ വ്യക്തമായ ദിശാബോധം ഉരുത്തിരിയും. ആന്തരികസമാധാനം ഹൃദയത്തില്‍ ഭരണം തുടങ്ങും. സ്‌നേഹത്തിന്റെ പൂര്‍ണതയിലേക്ക് വളരാന്‍ സാധിക്കുന്നതോടൊപ്പം ഉള്ളില്‍ ക്ഷമയുടെയും കാരുണ്യത്തിന്റെയും ഉറവകള്‍ ജന്മമെടുക്കും. ഏതു ജോലിക്കും പ്രാര്‍ത്ഥനയുടെ പിന്‍ബലമുണ്ടെങ്കില്‍ ലക്ഷ്യമിടുകയും ആഗ്രഹിക്കുകയും ചെയ്യുന്നതില്‍ കൂടുതല്‍ മികവോടെ അത് പൂര്‍ത്തീകരിക്കുവാന്‍ കഴിയും. എന്നാല്‍ സ്വന്തം കഴിവിലും പ്രതിഭയിലും മാത്രം ആശ്രയിച്ചാണ് ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ലക്ഷ്യമിട്ടിരിക്കുന്ന കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എപ്പോഴും
റവ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ലഹരിമരുന്നുകളുടെ ഉപയോഗം കൗമാരക്കാരിലേക്കും എത്തിയതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യലോകത്തില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുകയാണ്. ജര്‍മനി എന്ന വ്യവസായികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യം പതിനെട്ടു വയസു തികയുന്നവര്‍ക്ക് 30 ഗ്രാംവരെ കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം നല്‍കിയിരിക്കുന്നു! മാത്രമല്ല സൗഹാര്‍ദകൂട്ടായ്മകള്‍ക്ക് ഈ ലഹരി വില്‍ക്കുന്നത് കുറ്റകരമല്ലെന്ന നയവും സ്വീകരിച്ചു. നൂറുകണക്കിന് അന്യദേശക്കാര്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ മനസില്‍ ഇടിത്തീയാകുന്ന വാര്‍ത്തയാണിത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ജര്‍മനിയിലെ ഞെട്ടിപ്പിക്കുന്ന
റ്റോം ജോസ് തഴുവംകുന്ന് ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്‌സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള
Don’t want to skip an update or a post?