Follow Us On

06

February

2025

Thursday

  • കാപ്പുചീനോയും വിശുദ്ധനും തമ്മിൽ

    കാപ്പുചീനോയും വിശുദ്ധനും തമ്മിൽ0

    പേരുകേട്ട കാപ്പുച്ചിനോ ആസ്വദിക്കുമ്പോൾ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയും ഈ കാപ്പിയും തമ്മിൽ കൗതുകകരമായ ഒരു ബന്ധമുണ്ടെന്ന് എത്രപേർക്കറിയാം? ഈ പാനീയത്തിന്റെ പ്രത്യേക ഉത്ഭവത്തെക്കുറിച്ചും കപ്പൂച്ചിൻ സന്യാസിയായ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. മാർക്കോ ഡി അവിയാനോയുടെ വിശുദ്ധ ജീവിതം നിരവധി പേരെ ക്രിസ്തുവിലേക്കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ കാപ്പുച്ചിനോ സൃഷ്ഠിക്കുന്നതിന് അദ്ദേഹം സഹായിച്ചതിനെക്കുറിച്ചു് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ. 1631 നവംബർ 17 ന് വെനീസിലെ അവിയാനോയിലാണ് കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറി

  • കരിയാറ്റിൽ മൽപ്പാൻ: കേരള ക്രൈസ്തവ സമൂഹം തിരിച്ചറിയേണ്ട വിശുദ്ധൻ!0

    വിഭജിതമായ സഭയിൽ ഐക്യത്തിന്റെ ലേപനം പുരട്ടാൻ ഒരു സമുദായം ഏകശബ്ദമായി തിരഞ്ഞെടുത്ത കരിയാറ്റിൽ മൽപ്പാന്റെ ഓർമദിനം (സെപ്തംബർ 10) ആചരിക്കുമ്പോൾ, അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലൂടെ ഒരു സഞ്ചാരം. ജീവിച്ചിരിക്കെതന്നെ വിശുദ്ധൻ എന്ന് സഭാസമൂഹം വിശേഷിപ്പിച്ച പണ്ഡിതനും വിനീതനുമായ പുണ്യാത്മാവാണ് കരിയാറ്റിൽ മാർ ജോസഫ് മെത്രാപ്പോലീത്ത. പ്രക്ഷുബ്ദ്ധമായ ഒരു കാലഘട്ടത്തിൽ സഭാഗാത്രത്തിൽ ആഴത്തിൽ പതിഞ്ഞ വിഭജനത്തിന്റെ മുറിപ്പാട് തന്റെ ജീവൻ നൽകിക്കൊണ്ട് ഉണക്കാൻ കടന്നുവന്ന ‘തൊഴുത്തിൻ മുറ്റത്ത് വസിക്കുന്ന ഉറങ്ങാത്ത കാവൽക്കാരനായിരുന്നു’ കരിയാറ്റിൽ മെത്രാപ്പോലീത്ത. വിഭജിതമായ സഭയിൽ സഭൈക്യത്തിന്റെ

  • നിറം മങ്ങുന്ന നീതിപീഠങ്ങള്‍

    നിറം മങ്ങുന്ന നീതിപീഠങ്ങള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമ ജനപ്രീതിയില്‍ മികച്ചതായി ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ നിരവധി അവാര്‍ഡുകള്‍ നേടുകയുണ്ടായി. ജനത്തെ ഏറെ ചിന്തിപ്പിച്ചതും ചിരിപ്പിച്ചതുമായ ചാക്കോച്ചന്‍ ചിത്രം ഞാന്‍ രണ്ടുപ്രാവശ്യം കണ്ടു. ഒരു വഴിപോക്കനെ പട്ടി കടിച്ചതിന്റെ കാരണം തേടിയുള്ള അന്വേഷണം റോഡിലെ കുഴി ശരിയാക്കാത്ത മന്ത്രിയെ ശിക്ഷിക്കുന്ന അപ്രതീക്ഷിത രംഗത്തിലേക്ക് നയിക്കുന്ന രസകരമായ ചിത്രമാണിത്. ഓരോരുത്തരുടെയും അഭിനയം മികച്ചതാണെങ്കിലും മജിസ്‌ട്രേറ്റായി വരുന്ന കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ അഭിനയം എടുത്തുപറയേണ്ടതാണ്. ആദ്യമായി സിനിമയില്‍

  • അമ്മയുടെ  ബര്‍ത്ത്‌ഡേ സമ്മാനം!

    അമ്മയുടെ ബര്‍ത്ത്‌ഡേ സമ്മാനം!0

    റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.

  • കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും0

    ക്രിസ്തീയ സ്‌നേഹത്തിന്റെ പര്യായമായ പരസ്‌നേഹം ജീവിതംകൊണ്ട് പകർന്നുതന്ന കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുനാളിൽ (സെപ്തം.5) എന്ത് സമ്മാനമാകും അഗതികളുടെ അമ്മ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്? വിശുദ്ധയുടെ ജീവിതവഴികളിലൂടെ ആ ഉത്തരത്തിലേക്ക് നയിക്കുന്നു ലേഖകൻ. 2016 സെപ്റ്റംബർ അഞ്ച്‌, ഭാരതത്തിനും ലോകത്തിനും അഭിമാനത്തിന്റെ സുദിനമായിരുന്നു. അന്നേദിവസമാണ് മദർ തെരേസയെ വിശുദ്ധരുടെഗണത്തിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തിയത്. ദരിദ്രരെ സേവിച്ച്, അവരോടോപ്പം ജീവിച്ച്, സ്വർഗ്ഗത്തിൽ ഇരിപ്പിടം കണ്ടെത്തിയ മനുഷ്യ-ദൈവസ്‌നേഹിയാണ് കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസ. 1910 ഓഗസ്റ്റ് 26-ന് അൽബേനിയയിൽ ഉൾപ്പെട്ടിരുന്ന സ്‌കോപ്യോ പട്ടണത്തിലാണ്

  • സത്യസന്ധത  കുറവാക്കി മാറ്റരുത്‌

    സത്യസന്ധത കുറവാക്കി മാറ്റരുത്‌0

     ജോസഫ് മൂലയില്‍ കാലഹരണപ്പെട്ടതും അനാവശ്യവുമെന്ന് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കണ്ടെത്തിയ 116 നിയമങ്ങള്‍ കേരള സര്‍ക്കാര്‍ റദ്ദാക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനുള്ള കരടുബില്ലില്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിയമവകുപ്പ് അഭിപ്രായം തേടിയിരിക്കുകയാണ്. കാലത്തിന് അനുസരിച്ച് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഗവണ്‍മെന്റ് ഓഫീസുകളുടെ മുഖഛായയിലും പ്രവര്‍ത്തന രീതികളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ തടസമാകുന്നത് പലപ്പോഴും ഇത്തരം നിയമങ്ങളാണ്. മനഃസാക്ഷിയില്ലാത്ത നിയമങ്ങളെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില കയ്‌പ്പേറിയ അനുഭവങ്ങളാണ് അവരെ അത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഈ സേവനം

  • പുതിയ റബര്‍ നിയമം  കര്‍ഷകന് ഇരുട്ടടിയോ?

    പുതിയ റബര്‍ നിയമം കര്‍ഷകന് ഇരുട്ടടിയോ?0

    ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ (രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍) നിലവിലുള്ള റബര്‍ നിയമം (റബര്‍ ആക്ട് 1947) റദ്ദുചെയ്ത് പുതിയ നിയമം (റബര്‍ പ്രോത്സാഹന വികസന ആക്ട് 2023) പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്നു. വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബര്‍മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരെ നിലയില്ലാക്കയത്തില്‍ ചവിട്ടിത്താഴ്ത്തുന്നതാണ് പുതിയ നിയമം. റബറിന് കിലോയ്ക്ക് 300 രൂപ പരിഗണനയിലില്ലെന്നുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ പ്രഖ്യാപനവുംകൂടി വരുമ്പോള്‍ റബറിന്റെ ഗതി അധോഗതിയിലേക്ക്. റബര്‍ ബോര്‍ഡാകട്ടെ

  • ‘കോഡൻ മാതാവ്’ ഒരു അപൂർവ ചരിത്രം!

    ‘കോഡൻ മാതാവ്’ ഒരു അപൂർവ ചരിത്രം!0

    പാപ്പമാർ കിരീടധാരണം നടത്തിയിട്ടുള്ള കന്യാമറിയത്തിന്റെ നൂറു കണക്കിന് ചിത്രങ്ങളും തിരുരൂപങ്ങളും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും കിഴക്കൻ പോളണ്ടിലെ കോഡാനിലുള്ള ഐക്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന് പറയാനുള്ളത് അല്പം വ്യത്യസ്ഥവുമായൊരു ചരിത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പോളണ്ടിലെ പ്രഭുക്കന്മാരിൽ ഒരാൾ പാപ്പയിൽ നിന്ന് മോഷ്ടിച്ച ഈ ചിത്രം ഇപ്പോൾ, യുദ്ധത്തിന്റെ ഭീഷണിയിലായിരിക്കുന്ന ഒരു പ്രദേശത്ത് ഐക്യത്തിന്റെ പ്രതീകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോഡൻ മാതാവിനെ ‘ഐക്യത്തിന്റെ മാതാവ്’ എന്ന് വിളിച്ചത്. കോഡൻ മാതാവിന്റെ കഥ

Don’t want to skip an update or a post?