രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്...
- Featured, LATEST NEWS, കാലികം
- December 6, 2024
സുജാത കുര്യാക്കോസ് അമ്മ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ആറ് മാസമായിട്ട് അമ്മ രോഗശയ്യയിലായിരുന്നു. വെള്ളംപോലും ഇറക്കാന്‍ പറ്റാത്ത വിധത്തില്‍ അവസാനത്തെ രണ്ടാഴ്ച തീര്‍ത്തും കിടപ്പിലായി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത മനസിലേക്ക് വരുമ്പോള്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങുമായിരുന്നു. കഴിഞ്ഞ 34 വര്‍ഷങ്ങളായി അമ്മയുടെ ലോകം എന്റെ മുറിയായിരുന്നു. അമ്മയുടെ സന്തോഷങ്ങള്‍ മുഴുവന്‍ എനിക്കുവേണ്ടി മാറ്റിവച്ചു, ഒട്ടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ. അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ എന്റെ
‘ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?’ എന്ന ചോദ്യത്തിനുള്ള ഉത്തരം തിരയാൻ പ്രചോദിപ്പിക്കുന്നതിനൊപ്പം കണ്ടുംകേട്ടും അറിഞ്ഞ ദിവ്യകാരുണ്യ അത്ഭുതങ്ങളും പങ്കുവെക്കുന്നു പ്രമുഖ പത്രപ്രവർത്തകൻ ടി. ദേവപ്രസാദ്. മെക്‌സിക്കോയിലെ ഗാദ്വലഹാരയിൽ 2004 ഒക്‌ടോബർ 10ന് 48-ാമത് അന്തർദേശിയ ദിവ്യകാരുണ്യ കോൺഗ്രസിനായി പ്രതിഷ്ഠിച്ച പരിശുദ്ധ കുർബാനയെ നോക്കി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രതിനിധിയായി കോൺഗ്രസിനെത്തിയ കർദിനാൾ ജോസഫ് ടോംകോ ചോദിച്ചു: ‘ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?’ ഈശോയുടെ കാലം മുതൽ ഇന്നും.. വിശുദ്ധ കുർബാനയിൽ വിശ്വസിക്കാത്തവരുണ്ട്. അവർ അവനെ വിട്ടു പോകുന്നു
സഹനങ്ങളെ സുകൃതങ്ങളാക്കിയാൽ വിശുദ്ധരാകാം. അതിനെ നിഷേധിച്ച് കൊടിപിടിച്ചാൽ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമായ വിപ്ലവകാരിയും!- പുത്തൻചിറയിലെ മറിയം ത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ആത്മപരിശോധന ചെയ്യാം ഏതുഗണത്തിൽ ഉൾപ്പെടും ഞാൻ? കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ആത്മഭാഷണമെന്ന ചരിത്രപുസ്തകമാണ് ലിസ്യുവിലെ വിശുദ്ധ ത്രേസ്യയെ കർമലസഭയിലേക്ക് നയിച്ചത്. ഈ ത്രേസ്യയുടെ ഗ്രന്ഥമാണ് വിശുദ്ധ അൽഫോൻസയെ കന്യാമഠത്തിൽ എത്തിച്ചതും സഹനപുത്രിയാക്കി മാറ്റിയതും. ആത്മാക്കളെ നേടാൻ ഏതു നരകത്തിലും പോകാൻ ഞാൻ തയാർ,’ എന്ന് പ്രാർത്ഥിച്ച അമ്മത്രേസ്യയാണ് പുത്തൻചിറയിലെ ത്രേസ്യയ്ക്ക് പ്രചോദനം. വിശുദ്ധാരാമത്തിൽ പല
രഞ്ജിത്ത് ലോറന്‍സ് ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം ചെറുതായാലും വലുതായാലും അത് നൂറ് ശതമാനം വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച ഇടയനാണ് കോട്ടപ്പുറം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കാരിക്കശേരി. കോട്ടപ്പുറം രൂപതയുടെ മെത്രാനായി 12 വര്‍ഷക്കാലം സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രൂപതയിലെ ഒരോ കുടുംബയൂണിറ്റും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരിലൊരാളായി മാറിയ ഈ ഇടയന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ മെത്രാനായിരുന്നു. പിതാവിനെ ഏറെ സ്വാധീനിച്ച രണ്ട് പേരാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാന്‍മാരായിരുന്ന
സ്വന്തം ലേഖകന്‍ കോഴിക്കോട് വന്യമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ സംഘടിതരായ ഒരു വിഭാഗവും നിസഹായരായ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളാന്‍ അധികമാരുമില്ലാത്തതുമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണങ്ങളില്‍ ഒറ്റദിവസം തന്നെ വിലപ്പെട്ട മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വന്യജീവികളുടെ ആക്രമണം നിമിത്തം പൊറുതിമുട്ടിയ ജനവിഭാഗത്തിന്റെ രോദനം ഒരിക്കല്‍ കൂടെ കേരളത്തില്‍ ചര്‍ച്ചയാകുന്നത്. കോട്ടയം ജില്ലയിലെ കണമലയില്‍ രണ്ടുപേരും കൊല്ലം ജില്ലയിലെ ആയൂരില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. സ്വന്തം വീടിനുള്ളില്‍പ്പോലും മനുഷ്യര്‍ സുരക്ഷിതരല്ല എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കണമലയില്‍ വീടിന്റെ വരാന്തയില്‍ പത്രം
കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ
ഡെയ്‌സണ്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ അസി. പ്രഫസറാണ്) പത്താം ക്ലാസ്സിനു ശേഷമുള്ള തുടര്‍പഠനത്തിന്റെ സാധ്യതകളില്‍ പ്ലസ് ടു വിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്, വിഎച്ച്എസ്ഇ (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) യും ടിഎച്ച്എസ്ഇ(ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി)യും. വിഎച്ച്എസ്ഇയിലും ടിഎച്ച്എസ്ഇയിലും സയന്‍സ് ഗ്രൂപ്പുകള്‍ പഠിച്ചവര്‍ക്ക് രണ്ടാം വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി, പ്രവേശനമെടുക്കാവുന്നതാണ്. പത്താം തരത്തിനു ശേഷം വളരെ പെട്ടന്ന് തന്നെ ജോലി മേഖലയിലേക്കു പ്രവേശിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പോളിടെക്‌നിക്കുകളുടെയും ഐ.ടി.ഐ കളുടെയും വാതിലുകളുമുണ്ട്. രണ്ടു
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS വാക്കുകള്‍ക്കൊരു പ്രത്യേക ശക്തിയുണ്ട്, മനുഷ്യബന്ധങ്ങളെ വിളക്കി ചേര്‍ക്കാനും അറുത്തു മുറിക്കാനും കഴിയുന്നത് വാക്കുകള്‍ കൊണ്ട് മാത്രമാണ്… വാക്കുകള്‍ അത്രമേല്‍ ശക്തമാണ്. ഇ. സന്തോഷ് കുമാറിന്റെ പുസ്തകത്തിന്റെ പേര് ‘വാക്കുകള്‍’ എന്നാണ്. പരസ്പരം സ്‌നേഹിച്ചിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ പതിനഞ്ച് വര്‍ഷങ്ങളുടെ മറനീക്കി കൂടിക്കാഴ്ചക്കിറങ്ങുമ്പോള്‍ അവിടെ വാക്കുകള്‍ എങ്ങനെയാവും പ്രവഹിക്കുക…അവര്‍ എങ്ങനെയാവും സംസാരിക്കുക. വാക്കുകളെക്കാളും ഉപരിയായി മൗനം പൊഴിഞ്ഞിറങ്ങിയ ആ നേരത്തെക്കുറിച്ച് നേര്‍ത്ത വിഷാദ ചുവയുള്ള സംഗീതം പോലെ ആസ്വാദകന്റെ ഉള്ളിലേക്കിരച്ചു
Don’t want to skip an update or a post?