വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്
- Featured, LATEST NEWS, മറുപുറം
- December 22, 2024
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അവിചാരിതമായി ഞാനൊരു കാന്‍സര്‍ രോഗിയായി. ഇപ്പോള്‍ സുഖപ്പെട്ടുവരുന്നു. രോഗം തിരിച്ചറിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ രണ്ട് ചികിത്സാമാര്‍ഗങ്ങള്‍ പറഞ്ഞു. ഒന്ന്, ഓപ്പറേഷന്‍. രണ്ട്, റേഡിയേഷന്‍. ഡോക്ടര്‍മാരുടെ വാക്കുകളും ചില കൗണ്‍സിലര്‍ന്മാര്‍ തന്ന ദൈവികവെളിപ്പെടുത്തലുകളും എന്റെ തോന്നലും അനുസരിച്ച് ഞാന്‍ ഓപ്പറേഷന്‍ വേണ്ടെന്നുവച്ച് റേഡിയേഷന്‍ തിരഞ്ഞെടുത്തു. അതനുസരിച്ച് ഡോക്ട ര്‍മാര്‍ കാര്യങ്ങള്‍ നീക്കി. ചില മരുന്നുകള്‍ ഒറ്റദിവസവും മുടങ്ങാതെ രണ്ടുവര്‍ഷം കഴിക്കണം എന്നവര്‍ നിര്‍ദേശിച്ചു. മരുന്നുകള്‍ കുറിച്ചുതന്നു. ആശുപത്രിയില്‍നിന്ന് കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പണ്ട് സ്‌കൂളില്‍ പഠിച്ച ഒരു കവിത ഇപ്പോഴും മനസിലുണ്ട്. അത് ഇങ്ങനെയാണ്: രാവിപ്പോള്‍ ക്ഷണമങ്ങൊടുങ്ങിടും ഉഷസെങ്ങും പ്രകാശിച്ചിടും ദേവന്‍ സൂര്യനുദിക്കുമീ കമലവും കാലേ വിടര്‍ന്നീടുമേ ഏവം മൊട്ടിനകത്തിരു- ന്നളി മനോരാജ്യം പൂകിടുമേ ദൈവത്തിന്‍ മനമാരുകണ്ടു പിഴുതാദന്തീന്ദ്രണ പത്മിനീം. ഇത് ഒരു വണ്ടിന്റെ കഥയാണ്. വണ്ട് പൂവുകള്‍തോറും പാറിനടന്ന് തേന്‍ കുടിച്ച് ജീവിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം തേന്‍ കുടിക്കാന്‍ പോയി ഇരുന്നത് ഒരു താമരപ്പൂവിന്റെ അകത്താണ്. ആ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കേരളത്തിനും മലയാളികള്‍ക്കും നാംതന്നെ നല്‍കുന്ന ചില വിശേഷണങ്ങളുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം, പ്രബുദ്ധകേരളം തുടങ്ങിയവ. ഇവയെല്ലാം ശരിയായ വിശേഷണങ്ങളാണുതാനും. എന്നാല്‍ അടുത്ത കാലത്ത് ഇവിടെ നടക്കുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ്. നമുക്ക് ചോദിക്കേണ്ടിവരുന്നു: കേരളത്തിന്റെ യാത്ര എങ്ങോട്ടാണ്? നമ്മളാരും സങ്കല്‍പിക്കാത്തതും കേട്ടുകേള്‍വിപോലുമില്ലാത്തതുമായ ദുരന്തങ്ങളുടെയും അതിക്രമങ്ങളുടെയും കഥകള്‍ നിരന്തരം കേള്‍ക്കുകയാണ്. ഈ ദുരന്തങ്ങളെ നമുക്ക് ഏതാനും വിഭാഗങ്ങളായി തിരിച്ച് കാണാന്‍ ശ്രമിക്കാം. കുടുംബപ്രശ്‌നങ്ങളാണ്
അങ്ങനെ ഞാനും ഒരു കാന്‍സര്‍ രോഗിയായി. ഡോക്ടര്‍മാര്‍ രണ്ട് ചികിത്സാമാര്‍ഗങ്ങള്‍ പറഞ്ഞു. ഒന്ന്, ഓപ്പറേഷന്‍, രണ്ട്, റേഡിയേഷന്‍. രണ്ടിന്റെയും ഗുണദോഷങ്ങളും അവര്‍ പറഞ്ഞുതന്നു. അവസാനം അവര്‍തന്നെ സൂചിപ്പിച്ചു: റേഡിയേഷന്‍ മതിയായിരിക്കും. എന്റെ രോഗവിവരം അറിഞ്ഞ പലരും എന്നെ ഫോണില്‍ വിളിച്ചു. രണ്ട് ചികിത്സാ സാധ്യതകള്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ അവരില്‍ പലരും പറഞ്ഞു: ഓപ്പറേഷന്‍ വേണ്ട; റേഡിയേഷന്‍ മതി. അവ ദൈവികസന്ദേശങ്ങളായി എനിക്ക് തോന്നി. കാരണം അവര്‍ ദൈവിക സന്ദേശങ്ങള്‍ കിട്ടുകയും പറയുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഞാന്‍ റേഡിയേഷന്‍
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ബഹുമാന്യനായ സന്തോഷ് ജോര്‍ജ്, എല്ലാ മലയാളികളും അങ്ങയെ അറിയുന്നതുപോലെ ഞാനും അങ്ങയെ അറിയും. അങ്ങയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ട്. അങ്ങയുടെ യാത്രാവിവരണങ്ങള്‍ കുറെയധികം കണ്ടിട്ടുണ്ട്. എനിക്ക് അങ്ങയെപ്പറ്റി അഭിമാനവും അങ്ങയോട് ആദരവും സ്‌നേഹവുമുണ്ട്. അടുത്തകാലത്ത് ഞാന്‍ അങ്ങയെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. അപ്പോള്‍ അറിഞ്ഞ കാര്യങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. അങ്ങ് എത്ര വലിയവനാണ്. ട്രാവലര്‍, ടെലവിഷന്‍ പരിപാടികളുടെ നിര്‍മാതാവ്, ഡയറക്ടര്‍, ബ്രോഡ്കാസ്റ്റര്‍, എഡിറ്റര്‍, പബ്ലീഷര്‍, സഫാരി ടെലിവിഷന്‍ ചാനലിന്റെ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അടുത്തകാലത്ത് കണ്ട ഒരു കാര്യം പറയാം. ഒരു കുടുംബത്തിന്റെ കാര്യമാണ്. അപ്പന്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍. അമ്മ ഒരു ഡോക്ടര്‍. രണ്ടു മക്കള്‍. മൂത്തത് മകന്‍. അവന്‍ പത്താംക്ലാസില്‍ ഈ വര്‍ഷം പരീക്ഷ എഴുതി. ഇളയത് മകള്‍. അവള്‍ ആറിലോ ഏഴിലോ മറ്റോ പഠിക്കുന്നു. ഇനി കണ്ട കാഴ്ച പറയാം. എല്ലാ ദിവസവും രാവിലെ ഇവര്‍ നാലുപേരുംകൂടി ദൈവാലയത്തില്‍ വന്ന് ദിവ്യബലിയില്‍ പങ്കെടുക്കും. പത്താംക്ലാസ് പരീക്ഷയുടെ സ്റ്റഡിലീവ് സമയത്താണ്
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍വരെയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ മറ്റൊരു മൂഡിലേക്ക് മാറുകയാണ്. കൂടുതല്‍ പ്രാര്‍ത്ഥനയും ത്യാഗവും അനുഷ്ഠിക്കുന്നു. നല്ല കുമ്പസാരം നടത്തുന്നു. ഓശാന ഞായര്‍, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ ഞായര്‍ എന്നീ ദിവസങ്ങളില്‍ പരമാവധി ആളുകള്‍ ദൈവാലയത്തില്‍ പോകുന്നു. മിക്കവാറും എല്ലാവരും ദിവ്യകാരുണ്യം സ്വീകരിക്കുന്നു. ദുഃഖവെള്ളിയാഴ്ച ഉപവസിക്കുന്നു, പരിത്യാഗപ്രവൃത്തികള്‍ കൂടുതലായി ചെയ്യുന്നു, ദുര്‍ഘടമായ പാതകളിലൂടെ കുരിശിന്റെ വഴി നടത്തി പരിഹാരം ചെയ്യുന്നു. അങ്ങനെയുള്ള പലതരം പുണ്യ
Don’t want to skip an update or a post?