Follow Us On

25

April

2024

Thursday

  • വിശുദ്ധിയുടെ വിളക്കുമാടം

    വിശുദ്ധിയുടെ വിളക്കുമാടം0

    അടയാളങ്ങളും അത്ഭുതങ്ങളും രേഖപ്പെടുത്താതെ കടന്നുപോയ, സാധാരണ ജീവിതം കൊണ്ട്, അസാധാരണത്വത്തിന്റെ ഗിരിശൃംഗങ്ങളേറിയ, ആത്മാവു കൊണ്ട് ജീവിത ഗാഥ രചിച്ച വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ ഇന്ന്‌ (ഓഗസ്റ്റ് 29). വിശുദ്ധ ഏവുപ്രാസ്യാമ്മ. നാവു നിറയെ ജപങ്ങളും കൈ നിറയെ സുകൃതങ്ങളും മനസ്സുനിറയെ നന്മകളുമായി ഈ ഭൂമിയിലെ ജീവിതം സ്വാർത്ഥകമാക്കിയവൾ. നടന്നു പോയ വഴികളിലൊക്കെ പുണ്യം കൊളുത്തി നിശബ്ദയായി അവൾ കടന്നു പോയി. ഹെർമ്മോണിലെ മഞ്ഞു തുള്ളി പോലെ നിർമ്മലവും കർമ്മലിലെ ദേവദാരു പോലെ കരുത്തുറ്റതുമായിരുന്നു അവളുടെ ജീവിതം. പ്രാർത്ഥനയുടെ

  • ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്

    ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്0

    ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് 1991ൽ പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും മദർ തെരേസ അയച്ച കത്ത് അന്ന്‌ മാത്രമല്ല, യുദ്ധക്കൊതി തുടരുന്ന ഇന്നും പ്രസക്തമാണ്, കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 112-ാം ജന്മദിനമായ ഇന്ന് (ഓഗസ്റ്റ് 26) ആവർത്തിച്ച്‌ വായിക്കാം ആ കത്ത്.  ‘പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും, ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുമാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ നിങ്ങളോട്

  • ഓണവും ഓണക്കച്ചവടവും

    ഓണവും ഓണക്കച്ചവടവും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണക്കാലമാണ് കേരളത്തിലെ ഏറ്റവും വലിയ കച്ചവടസീസണ്‍. ഓണത്തിന് മാസങ്ങള്‍ക്കുമുമ്പുതന്നെ പല കമ്പനികളും പരസ്യങ്ങളുമായി വരുന്നു. നമ്മള്‍ കാണുന്ന പരസ്യങ്ങളെ പൊതുവേ രണ്ടുതരങ്ങളായി തിരിക്കാം. ഒന്നാമത്തേത് ഇന്‍ഫോര്‍മേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. രണ്ടാമത്തേത് മനിപുലേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. രണ്ടും തമ്മിലുള്ള വ്യത്യാസം പറയാം. ഒരു ഉത്പന്നം അഥവാ ഒരു സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ് എന്ന വിവരം അറിയിക്കുന്നതിനായി നല്‍കുന്ന പരസ്യങ്ങളാണ് ഇന്‍ഫര്‍മേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. ഒരു പ്രദേശത്ത് ഒരു ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നു; ഒരു

  • ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കാള്‍  അധികമാണ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍

    ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കാള്‍ അധികമാണ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വരള്‍ച്ച, വെള്ളപ്പൊക്കം, പ്രളയം, ഭൂമികുലുക്കം, കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധികള്‍, ചില സാമ്പത്തിക തകര്‍ച്ചകള്‍ ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. രോഗങ്ങള്‍, മാറാവ്യാധികള്‍, അകാലമരണം ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആണ്. ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ചിലത് ലോകത്തെ മുഴുവനോ ഒരു രാജ്യത്തെ മുഴുവനോ ഒരു പ്രദേശത്തെ മുഴുവനോ ഒക്കെ പ്രയാസത്തിലാക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും എത്തും. ഉണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ചില സ്ഥാപനങ്ങളെയോ കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമേ

  • ഒ.സിയുടെ മോട്ടിവേഷന്‍ ക്ലാസ്‌

    ഒ.സിയുടെ മോട്ടിവേഷന്‍ ക്ലാസ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അദ്ദേഹവും എല്ലാവരെയുംപോലെ മണ്ണ് ആയിരുന്നു. ആ മണ്ണിനെ മനുഷ്യനാക്കിയത് അതില്‍ ദൈവം നിവേശിപ്പിച്ച ആത്മാവാണ്. ആ ആത്മാവിനെ ദൈവം തിരിച്ചെടുത്തു. അദ്ദേഹം വീണ്ടും മണ്ണായിത്തീരാന്‍ മണ്ണിലേക്ക് മടങ്ങി. മണ്ണായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെ ആ ശരീരം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു; ആ ശവകുടീരത്തില്‍ സ്‌നേഹത്തോടും ആദരവോടുംകൂടി ഏതാനും പൂക്കള്‍ സമര്‍പ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ മുതല്‍ സംസ്‌കാരശുശ്രൂഷകള്‍ കഴിയുന്നിടംവരെയുമുള്ള

  • ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…

    ആഭ്യന്തര കലാപങ്ങള്‍ തുടരുമ്പോള്‍…0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) യുദ്ധങ്ങള്‍ പലതരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വീടുകളിലും നടക്കുന്ന യുദ്ധങ്ങളുണ്ട്. ഇവയില്‍ ഏത് യുദ്ധം നടന്നാലും അത് വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ വൈകാരികമാണ് രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധങ്ങള്‍. ഒരേ രാജ്യക്കാര്‍ പരസ്പരം ശത്രുക്കളായി ആക്രമിക്കുകയും കൊല്ലുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെയാണല്ലോ ഇവിടെ നടക്കുക. രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധത്തെ നമ്മള്‍ പൊതുവെ ആഭ്യന്തര

  • അരിക്കൊമ്പന്റെ വേദനകള്‍

    അരിക്കൊമ്പന്റെ വേദനകള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അരിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന ആനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അരിക്കൊമ്പന്റെ ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും കണ്ടപ്പോള്‍ ആ ആനയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നമ്മള്‍ അരിക്കൊമ്പനെ ആദ്യം കാണുമ്പോള്‍ അവന്‍ കാട്ടില്‍ സൈ്വരവിഹാരം നടത്തുന്ന ഊര്‍ജ്ജ്വസ്വലനായ, കരുത്തനായ ഒരു ആനയാണ്. നാട്ടില്‍ ഇറങ്ങുകയും മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു എന്നത് അവന്റെ സ്വഭാവത്തിന്റെ

  • സ്വയം ശിക്ഷിക്കുന്ന ജീവിതങ്ങള്‍

    സ്വയം ശിക്ഷിക്കുന്ന ജീവിതങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) എല്ലാവരും അവരവരുടെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ട്; അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് എന്നാണല്ലോ സങ്കല്‍പം. എന്നാല്‍ സ്വയം ശിക്ഷിക്കുന്നവരുടെയും സ്വയം നശിപ്പിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള്‍ അറിയുന്ന സംഭവങ്ങള്‍തന്നെയാണ് ഇതിനുള്ള ഉദാഹരണങ്ങള്‍. എന്തുമാത്രം ദുഷ്ടത്തരങ്ങളുടെ കഥകളാണ് നിത്യേനയെന്നവണ്ണം പുറത്തുവരുന്നത്. ഇതില്‍ അധികം സംഭവങ്ങളിലെയും കഥാപാത്രങ്ങള്‍ യുവജനങ്ങളാണ്. അധികംപേരും ജയിലില്‍ ആകുന്നത് താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍മൂലമാണ് എന്നുതോന്നുന്നു: കള്ളക്കടത്ത്, കള്ളനോട്ട്, ലഹരിവ്യാപാരം, കൊലപാതകം, പോക്‌സോ,

Latest Posts

Don’t want to skip an update or a post?