വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്
- Featured, LATEST NEWS, മറുപുറം
- December 22, 2024
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) വരള്‍ച്ച, വെള്ളപ്പൊക്കം, പ്രളയം, ഭൂമികുലുക്കം, കൊടുങ്കാറ്റ്, പകര്‍ച്ചവ്യാധികള്‍, ചില സാമ്പത്തിക തകര്ച്ചകള് ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. രോഗങ്ങള്‍, മാറാവ്യാധികള്‍, അകാലമരണം ഇങ്ങനെ പലതും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ്. ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ ചിലത് ലോകത്തെ മുഴുവനോ ഒരു രാജ്യത്തെ മുഴുവനോ ഒരു പ്രദേശത്തെ മുഴുവനോ ഒക്കെ പ്രയാസത്തിലാക്കും. അതിന്റെ പ്രത്യാഘാതങ്ങള്‍ സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളിലേക്കും വ്യക്തികളിലേക്കും എത്തും. ഉണ്ടാകുന്ന ചില പ്രശ്നങ്ങള്‍ ചില സ്ഥാപനങ്ങളെയോ കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമേ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) അദ്ദേഹവും എല്ലാവരെയുംപോലെ മണ്ണ് ആയിരുന്നു. ആ മണ്ണിനെ മനുഷ്യനാക്കിയത് അതില്‍ ദൈവം നിവേശിപ്പിച്ച ആത്മാവാണ്. ആ ആത്മാവിനെ ദൈവം തിരിച്ചെടുത്തു. അദ്ദേഹം വീണ്ടും മണ്ണായിത്തീരാന്‍ മണ്ണിലേക്ക് മടങ്ങി. മണ്ണായിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലൂടെ ആ ശരീരം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടി സാറിന്റെ ഓര്‍മയ്ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു; ആ ശവകുടീരത്തില്‍ സ്നേഹത്തോടും ആദരവോടുംകൂടി ഏതാനും പൂക്കള്‍ സമര്‍പ്പിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ മൃതശരീരം തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ മുതല്‍ സംസ്കാരശുശ്രൂഷകള്‍ കഴിയുന്നിടംവരെയുമുള്ള
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) യുദ്ധങ്ങള്‍ പലതരമുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഒരു രാജ്യത്തിനുള്ളില്‍ നടക്കുന്ന യുദ്ധങ്ങളുണ്ട്. ഓരോ സ്ഥാപനത്തിലും ഓരോ വീടുകളിലും നടക്കുന്ന യുദ്ധങ്ങളുണ്ട്. ഇവയില്‍ ഏത് യുദ്ധം നടന്നാലും അത് വലിയ സഹനങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും കാരണമാകും. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെക്കാള്‍ വൈകാരികമാണ് രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധങ്ങള്‍. ഒരേ രാജ്യക്കാര്‍ പരസ്പരം ശത്രുക്കളായി ആക്രമിക്കുകയും കൊല്ലുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമൊക്കെയാണല്ലോ ഇവിടെ നടക്കുക. രാജ്യത്തിനകത്ത് നടക്കുന്ന യുദ്ധത്തെ നമ്മള് പൊതുവെ ആഭ്യന്തര
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) അരിക്കൊമ്പന് എന്ന് വിളിക്കപ്പെടുന്ന ആനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അരിക്കൊമ്പന്റെ ഒരുപാട് കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളും വീഡിയോകളും നമ്മള് കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും കണ്ടപ്പോള്‍ ആ ആനയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നമ്മള് അരിക്കൊമ്പനെ ആദ്യം കാണുമ്പോള്‍ അവന് കാട്ടില്‍ സൈ്വരവിഹാരം നടത്തുന്ന ഊര്‍ജ്ജ്വസ്വലനായ, കരുത്തനായ ഒരു ആനയാണ്. നാട്ടില്‍ ഇറങ്ങുകയും മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു എന്നത് അവന്റെ സ്വഭാവത്തിന്റെ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) എല്ലാവരും അവരവരുടെ നല്ല ഭാവി ആഗ്രഹിക്കുന്നുണ്ട്; അതിനുവേണ്ടി പരിശ്രമിക്കുന്നുണ്ട് എന്നാണല്ലോ സങ്കല്പം. എന്നാല്‍ സ്വയം ശിക്ഷിക്കുന്നവരുടെയും സ്വയം നശിപ്പിക്കുന്നവരുടെയും എണ്ണം കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധ്യമങ്ങളിലൂടെയും അല്ലാതെയും നമ്മള് അറിയുന്ന സംഭവങ്ങള്‍തന്നെയാണ് ഇതിനുള്ള ഉദാഹരണങ്ങള്‍. എന്തുമാത്രം ദുഷ്ടത്തരങ്ങളുടെ കഥകളാണ് നിത്യേനയെന്നവണ്ണം പുറത്തുവരുന്നത്. ഇതില്‍ അധികം സംഭവങ്ങളിലെയും കഥാപാത്രങ്ങള്‍ യുവജനങ്ങളാണ്. അധികംപേരും ജയിലില്‍ ആകുന്നത് താഴെ പറയുന്ന കുറ്റകൃത്യങ്ങള്‍മൂലമാണ് എന്നുതോന്നുന്നു: കള്ളക്കടത്ത്, കള്ളനോട്ട്, ലഹരിവ്യാപാരം, കൊലപാതകം, പോക്സോ,
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) കഴിഞ്ഞ ദിവസം രോഗീശുശ്രൂഷയ്ക്കിടെ രോഗിയുടെതന്നെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ മുമ്പില്‍ കൈകള്‍ കൂപ്പുന്നു. ഡോക്ടറുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. കുടുംബാംഗങ്ങള്‍ എന്നുപറയാന്‍ ഇനി ആ കുടുംബത്തില്‍ ഡോക്ടറുടെ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ആ കുടുംബത്തിന്റെ വിളക്കും പ്രതീക്ഷയും പിന്തുടര്ച്ചയും എല്ലാമായിരുന്നു ഡോ. വന്ദന. ഡോ. വന്ദന ഡോക്ടര്‍മാര്‍ക്കിടയിലെ ഒരു രക്തസാക്ഷിയാണ്. കാരണം ഡ്യൂട്ടിക്കിടെ, രക്തം ചിന്തിയാണ് അവര്‍ മരിച്ചത്. സത്യത്തില്‍ ഇങ്ങനെ ഒരു മരണം
ആഗോളസഭ (ഏപ്രിൽ 23) വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ജാതിമതഭേദമെന്യേയുള്ള മലയാളികളുടെ ‘വീരവിശുദ്ധ’നെ കറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഒരു വീരപുരുഷനാണ് വിശുദ്ധ ഗീവർഗീസ്. തിന്മയ്ക്കെതിരെ പടപൊരുതിയ അദ്ദേഹം, തന്നെ ആശ്രയിക്കുന്നവർക്ക് നന്മയെ ആശ്ലേഷിക്കാനും അതിൽ ഉറച്ചുനിൽക്കാനും ശക്തി പ്രദാനം ചെയ്യുന്നു. ദുഷ്ടതക്കെതിരെ ഉയരുന്ന ഏതൊരു സമരത്തിന്റെയും പ്രതീകമായി അദ്ദേഹത്തെ കണക്കാക്കാം. വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ നൂറുകണക്കിന് ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് കേരളത്തിലുള്ളത്. ആ വിശുദ്ധനാമം സ്വീകരിക്കുന്നവരുടെ സംഖ്യ എണ്ണിയാലൊടുങ്ങുകയില്ല എന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിൽ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) നമ്മള് ജീവിക്കുന്ന ഈ ആഴ്ചകളെപ്പറ്റി ഒന്ന് ഓര്‍ത്തുനോക്കിക്കേ. ഒന്നാമത് കടുത്ത ചൂട്, വരള്‍ച്ച, ജലക്ഷാമം. രണ്ടാമത് അവധിക്കാലം. ആളുകള്‍ ധാരാളം യാത്രകള്‍ നടത്തുന്ന കാലം. പല യാത്രകളും കുട്ടികളെയുംകൊണ്ടാണ്. യുവജനങ്ങളും ധാരാളം യാത്രകള്‍ നടത്തുന്നു. മൂന്നാമത്, വീണ്ടും കോവിഡ് വ്യാപിക്കുന്ന കാലം. അതിനാല്‍ ഈ നാളുകളില്‍ ജീവിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വലിയ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കടുത്ത ചൂടും വരള്‍ച്ചയും ജലക്ഷാമവുമുള്ള ദിവസങ്ങളാണ് ഇതെന്ന്
Don’t want to skip an update or a post?