Follow Us On

18

April

2024

Thursday

  • വിശുദ്ധ ഗീവർഗീസ് വീരവിശുദ്ധൻ!

    വിശുദ്ധ ഗീവർഗീസ് വീരവിശുദ്ധൻ!0

    ആഗോളസഭ (ഏപ്രിൽ 23) വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ, ജാതിമതഭേദമെന്യേയുള്ള മലയാളികളുടെ ‘വീരവിശുദ്ധ’നെ കറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ലോകമെമ്പാടും ആദരിക്കപ്പെടുന്ന ഒരു വീരപുരുഷനാണ് വിശുദ്ധ ഗീവർഗീസ്. തിന്മയ്‌ക്കെതിരെ പടപൊരുതിയ അദ്ദേഹം, തന്നെ ആശ്രയിക്കുന്നവർക്ക് നന്മയെ ആശ്ലേഷിക്കാനും അതിൽ ഉറച്ചുനിൽക്കാനും ശക്തി പ്രദാനം ചെയ്യുന്നു. ദുഷ്ടതക്കെതിരെ ഉയരുന്ന ഏതൊരു സമരത്തിന്റെയും പ്രതീകമായി അദ്ദേഹത്തെ കണക്കാക്കാം. വിശുദ്ധ ഗീവർഗീസിന്റെ നാമത്തിൽ നൂറുകണക്കിന് ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് കേരളത്തിലുള്ളത്. ആ വിശുദ്ധനാമം സ്വീകരിക്കുന്നവരുടെ സംഖ്യ എണ്ണിയാലൊടുങ്ങുകയില്ല എന്നത് മറ്റൊരു വസ്തുതയാണ്. കേരളത്തിൽ

  • ദയവായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

    ദയവായി കൂടുതല്‍ ജാഗ്രത പുലര്‍ത്തണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) നമ്മള്‍ ജീവിക്കുന്ന ഈ ആഴ്ചകളെപ്പറ്റി ഒന്ന് ഓര്‍ത്തുനോക്കിക്കേ. ഒന്നാമത് കടുത്ത ചൂട്, വരള്‍ച്ച, ജലക്ഷാമം. രണ്ടാമത് അവധിക്കാലം. ആളുകള്‍ ധാരാളം യാത്രകള്‍ നടത്തുന്ന കാലം. പല യാത്രകളും കുട്ടികളെയുംകൊണ്ടാണ്. യുവജനങ്ങളും ധാരാളം യാത്രകള്‍ നടത്തുന്നു. മൂന്നാമത്, വീണ്ടും കോവിഡ് വ്യാപിക്കുന്ന കാലം. അതിനാല്‍ ഈ നാളുകളില്‍ ജീവിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വലിയ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. കടുത്ത ചൂടും വരള്‍ച്ചയും ജലക്ഷാമവുമുള്ള ദിവസങ്ങളാണ് ഇതെന്ന്

  • എനിക്കും നിനക്കും!

    എനിക്കും നിനക്കും!0

    ‘സ്വന്തം ജീവിതത്തിന് വിലകൊടുക്കാതെ മറ്റുള്ളവർക്കു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തമ്പുരാന്റെ മുമ്പിൽ അമൂല്യമാണ്,’ പെസഹാ തിരുനാളിൽ വായിക്കാം, സവിശേഷമായ ഒരു പെസഹാ ചിന്ത. യേശുവിനെ ഒത്തിരിയേറെ ആകർഷിച്ചതും യേശു മറ്റുള്ളവരുടെ മുമ്പിൽ പ്രശംസിച്ചതുമായ ഒരു പ്രവൃത്തി നമുക്ക് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ വായിക്കാം. ‘തന്റെ ദാരിദ്ര്യത്തിൽനിന്ന് ഉപജീവനത്തിനുള്ള വക മുഴുവനും നിക്ഷേപിച്ചിരിക്കുന്നു,’ എന്ന വചനത്തോടു കൂടി വിധവയുടെ പ്രവൃത്തിയെ യേശു വിവരിക്കുന്നു. സ്വന്തം ജീവിതത്തിന് വിലകൊടുക്കാതെ മറ്റുള്ളവർക്കു ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തമ്പുരാന്റെ മുമ്പിൽ അമൂല്യമാണ്. അപ്രകാരം,

  • തിന്മയുടെ  സാമൂഹ്യ പ്രത്യാഘാതങ്ങള്‍

    തിന്മയുടെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഒരാള്‍, അഥവാ ഒരുകൂട്ടം ആളുകള്‍ ഒരു തിന്മ ചെയ്യുമ്പോള്‍ അതിന്റെ ദുരന്തങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ ആ വ്യക്തിയിലോ വ്യക്തികളിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. അത് സമൂഹത്തെ പലവിധത്തില്‍ ദോഷകരമായി ബാധിക്കും. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റും അവിടെ ഉണ്ടായ തീ പിടുത്തവും അനുബന്ധ പ്രശ്‌നങ്ങളും. അവിടെ മാലിന്യ സംസ്‌ക്കരണത്തിന് നിയുക്തരായ ജീവനക്കാര്‍ ഉണ്ട്. മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരുണ്ട്. ഗവണ്‍മെന്റ് സംവിധാനങ്ങളും കരാര്‍ കമ്പനിയുമുണ്ട്. പക്ഷേ, മാലിന്യം

  • ജപമാല നൽകിയപ്പോൾ സംഭവിച്ചത് അത്ഭുതം! ബേബി ജോൺ കലയന്താനി ഒരിക്കലും മറക്കില്ല ആ രംഗം

    ജപമാല നൽകിയപ്പോൾ സംഭവിച്ചത് അത്ഭുതം! ബേബി ജോൺ കലയന്താനി ഒരിക്കലും മറക്കില്ല ആ രംഗം0

    കുട്ടികൾക്കുവേണ്ടിയുള്ള ധ്യാനത്തിൽ സഹായിക്കവേ, ജപമാലയുടെ ശക്തി വെളിപ്പെട്ട രംഗം പങ്കുവെക്കുന്നതിനൊപ്പം, കൗതുകത്തിനുവേണ്ടിയോ ഫാഷനായോ നാം അണിയുന്ന ആഭരണങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും ഓർമിപ്പിക്കുന്നു സുപ്രസിദ്ധ ഗാന രചയ്താവ് ബേബി ജോൺ കലയന്താനി. ബേബി ജോണ്‍ കലയന്താനി വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരവധിക്കാലത്ത് നടത്തിയ ക്രിസ്റ്റീന്‍ ധ്യാനത്തില്‍ ഉണ്ടായ അനുഭവമാണിത്. ധ്യാനത്തില്‍ സംബന്ധിക്കുവാന്‍ ആ പത്താം ക്ലാസുകാരനെ പിതാവ് കാറിലാണ് കൊണ്ടുവന്നത്. ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ മടിപിടിച്ചാണ് എത്തിയിരിക്കുന്നതെന്ന് അവന്റെ ചേഷ്ടകളില്‍നിന്ന് മനസിലാകുമായിരുന്നു. കാറില്‍നിന്ന് ഇറങ്ങുവാന്‍തന്നെ അവന്‍ ആദ്യം മടിച്ചു. രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍പോലും

  • കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന പലതരം?

    കര്‍ത്താവ് പഠിപ്പിച്ച പ്രാര്‍ത്ഥന പലതരം?0

    ‘കർത്താവ് പഠിപ്പിച്ച, സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയ്ക്ക്‌ വിവിധ ഭാഷ്യങ്ങള്‍ എങ്ങിനെയുണ്ടായി? തിരുവചനത്തിന്റെയും പാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കുന്നു, പ്രമുഖ ബൈബിൾ പണ്ഡിതൻ റവ. ഡോ. മൈക്കിൾ കാരിമറ്റം. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ദിവ്യബലിമധ്യേ ചൊല്ലുന്നതും വീടുകളില്‍ ചൊല്ലുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സീറോ മലബാര്‍ റീത്തില്‍ “ഞങ്ങളുടെ കടങ്ങളും പാപങ്ങളും ക്ഷമിക്കണം” എന്ന് പ്രാര്‍ത്ഥിക്കുന്നു. ലത്തീന്‍ റീത്തില്‍ “തെറ്റുകള്‍ ക്ഷമിക്കണം” എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. വീടുകളില്‍ “ഞങ്ങളുടെ കടങ്ങള്‍ ക്ഷമിക്കണം” എന്നും പ്രാര്‍ത്ഥിക്കുന്നു. ഇതില്‍ ഏതാണ് യേശു പഠിപ്പിച്ച

  • ആഗോള സഭ വലിയ നോമ്പിലേക്ക്: അറിയാമോ നോമ്പാചരണം സഭയിൽ വന്ന വഴി?

    ആഗോള സഭ വലിയ നോമ്പിലേക്ക്: അറിയാമോ നോമ്പാചരണം സഭയിൽ വന്ന വഴി?0

    ആഗോള കത്തോലിക്കാ സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോൾ, പരിശുദ്ധ നോമ്പിനെ കുറിച്ചുള്ള സഭാപാരമ്പര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. എല്ലാ മതവിഭാഗങ്ങളിലും വലിയ പ്രാധാന്യത്തോടെ അനുഷ്ഠിക്കുന്ന ആചരണമാണ് നോമ്പ്. ആദിമ കാലം മുതൽ നോമ്പാചരണം ദൈവവുമായി അടുക്കുനുള്ള ഒരു ഉപാധിയായി എല്ലാ മതങ്ങളും കാണുകയും ഭക്തിപൂർവം അവ അനുഷ്ഠിക്കുകയും ചെയ്തുപോന്നു. നോമ്പിന്റെ പുത്രിയാണ് ഉപവാസം. ഉപവാസം കൂടാതെ നോമ്പ് പൂർണമാവില്ല. ഒരു പ്രത്യേക കാലഘട്ടത്തിൽ ബോധപൂർവം ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് ഉപവാസം. യഹൂദ ഉപവാസത്തിന്റെ തുടർച്ചയായാണ് ക്രിസ്തുമതത്തിൽ ഉപവാസം ആരംഭിച്ചത്. ഉപവാസം

  • ദൈവസാന്നിധ്യത്തില്‍നിന്ന് അകന്നാൽ?

    ദൈവസാന്നിധ്യത്തില്‍നിന്ന് അകന്നാൽ?0

    ദൈവീകസാന്നിധ്യത്തിൽനിന്ന് നാം അകന്നാൽ മാത്രമേ നമ്മുടെമേൽ തിന്മയ്ക്ക് അധിപത്യം ചെലുത്താനാകൂ. അതിനാൽ, നുണയനും നുണകളുടെ പിതാവുമായ സാത്താൻ ആദ്യം ചെയ്യുന്നത് ദൈവസാന്നിധ്യത്തിൽനിന്ന് നമ്മെ അകറ്റാനുള്ള പണികളാവും എന്നത് എപ്പോഴും ഓർമയിലുണ്ടാകണം. ദൈവം ആദത്തെയും ഹവ്വയെയും ഏദന്‍തോട്ടത്തില്‍ ആക്കിയതിനുശേഷം, ചെയ്യരുതെന്ന് പറഞ്ഞ ഒരു കാര്യം ഉല്‍പ്പത്തി പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ കാണാനാകും. അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതെന്നും തിന്നാല്‍ മരിക്കുമെന്നുമായിരുന്നു അത്. ഒരു ദിവസം എന്റെ ഭവനത്തിലെ പ്രാര്‍ത്ഥനക്കുശേഷം മകന്‍ എന്നോട് ചോദിച്ചു: ദൈവം അങ്ങനെ കഠിനമായി പറഞ്ഞുവെങ്കിലും പറഞ്ഞതുപോലെ

Latest Posts

Don’t want to skip an update or a post?