Follow Us On

01

May

2024

Wednesday

  • നോമ്പും ഉപവാസവും  ഒരു തിരിഞ്ഞുനോട്ടം

    നോമ്പും ഉപവാസവും ഒരു തിരിഞ്ഞുനോട്ടം0

    ഫാ. ജോസഫ് പൂണോലി സിഎംഐ ഭക്ഷണപാനീയങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ വര്‍ജിച്ചുകൊണ്ട് നടത്തുന്ന മതാനുഷ്ഠാനമാണ് നോമ്പ് അഥവാ ഉപവാസം. പല പ്രധാന അവസരങ്ങളിലും ഉപവാസവ്രതമനുഷ്ഠിച്ചിരുന്നതായി പഴയനിയമത്തില്‍ പരാമര്‍ശമുണ്ട്. പത്തു കല്പനകള്‍ പലകയില്‍ എഴുതിക്കൊടുക്കുന്നതിനുമുമ്പ് മോശ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്‍പതു രാവും നാല്‍പതു പകലും യഹോവയോടുകൂടി ചെലവഴിച്ചു (പുറപ്പാട് 34:28). ക്രിസ്തുമതത്തിന്റെ ആരംഭംമുതല്‍ ഉപവാസത്തിന് പ്രാധാന്യം നല്‍കിയിരുന്നു. നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. എന്നാല്‍ നീ

  • ഉണരുമോ  ഇനിയെങ്കിലും?

    ഉണരുമോ ഇനിയെങ്കിലും?0

    ജിബി ജോയി, ഓസ്‌ട്രേലിയ പൂര്‍വ്വകാല രാഷ്ട്രീയബന്ധം ഉള്ളവര്‍ക്ക് ഇഷ്ടമുള്ള വിഷയം ‘സഭയും രാഷ്ട്രീയവും.’ ഇങ്ങനെ പറയുന്നവരില്‍ പലരും (ഞാനടക്കം) പ്രവാസികളും, കേരളത്തില്‍ വോട്ടില്ലാത്തവരും ആണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം! ഉള്ളിലുള്ള ചായ്‌വും, ഇഷ്ടാനിഷ്ടങ്ങള്‍ എല്ലാം കുറെ വാഗ്വാദങ്ങളില്‍ പ്രതിഫലിക്കും. ഒന്ന് കമെന്റിയാല്‍ ഒരു നിര്‍വൃതിപോലെ.…പിന്നെ പതിയെ പതിയെ ‘പവനായി ശവമായി’ എന്ന് പറഞ്ഞതുപോലെ എല്ലാം കെട്ടടങ്ങും! ക്രൈസ്തവരോടുള്ള ഈ രാഷ്ട്രീയ അവഗണനയുടെ യഥാര്‍ത്ഥ കാരണം ഇവരാരും ചര്‍ച്ച ചെയ്യുവാന്‍ താല്പര്യപ്പെട്ട് കാണാറുമില്ല. കാരണം, ഈ അവഗണനയ്ക്ക് തങ്ങള്‍ക്കുകൂടി

  • ‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍  രക്തകണങ്ങള്‍

    ‘ഇന്ത്യയുടെ കണ്ണീര്‍തുള്ളി’യില്‍ രക്തകണങ്ങള്‍0

    ജയിംസ് ഇടയോടി, മുംബൈ 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുള്ള സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിലുള്‍പ്പടെ മൂന്ന് ദൈവാലയങ്ങളിലും രണ്ട് നക്ഷത്ര ഹോട്ടലുകളിലുമായി ഇസ്ലാമിസ്റ്റ് ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുന്ന സമയത്ത് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പ്രധാന കാര്‍മികന്റെ കൂടെ ഡീക്കനായി ശുശ്രൂഷ ചെയ്യുകയായിരുന്നു പിന്നീട് വൈദികനായ ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ ഒഎഫ്എം കണ്‍വെന്‍ച്വല്‍. അന്നരങ്ങേറിയ ആ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെ നടന്നതുപോലെ അദ്ദേഹത്തിന്റെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു. ”ഈസ്റ്റര്‍

  • കണ്ണടയ്ക്കരുത്,  പിന്നില്‍ അപകടങ്ങള്‍

    കണ്ണടയ്ക്കരുത്, പിന്നില്‍ അപകടങ്ങള്‍0

    ഫാ. തോമസ് പറമ്പി പാലക്കാടിന്റെ മലയോരപ്രദേശത്തുള്ള ഒരു ഇടവകയിലേക്ക് വികാരിയായി ചെന്നപ്പഴത്തെ പ്രത്യേക അനുഭവം ഹൃദയത്തിലുണ്ട്. മൂന്നു വശങ്ങളില്‍ സംരക്ഷണഭിത്തിപോലെ മലകളാല്‍ ചുറ്റപ്പെട്ടും ഒരുവശം നിരപ്പായ പ്രദേശവുമാണ് സ്ഥലത്തിന്റെ പ്രത്യേകത. മലകളില്‍നിന്നൊഴുകി വരുന്ന മഴവെള്ളം പള്ളിപ്പറമ്പിനരികിലൂടെ ഒഴുകുന്നതിനാല്‍ കൃഷിക്ക് പറ്റിയ സ്ഥലമെന്ന ചിന്തയുണ്ടായി. വീട്ടില്‍ അമ്മയുടെ അടുക്കളത്തോട്ടത്തിന്റെ ഓര്‍മവച്ച് ഏറ്റവും എളുപ്പം ഫലം കിട്ടുന്ന കോവല്‍, പയര്‍ എന്നീ കൃഷിയിലേക്ക് തിരിയാമെന്ന് തീരുമാനിച്ച് കോവല്‍തണ്ടും പയര്‍വിത്തും സംഘടിപ്പിച്ചു. ഏത് ആശയവും ആദ്യം കൈമാറുന്നത് കൈക്കാരന്മാരോടായതിനാല്‍ ഈ വിഷയവും

  • സ്‌ക്രീന്‍ ടൈം =  കണ്ണുകളുടെ ദുരാശ

    സ്‌ക്രീന്‍ ടൈം = കണ്ണുകളുടെ ദുരാശ0

    ജോയി മാത്യൂ പ്ലാത്തറ മാതാപിതാക്കള്‍, മക്കള്‍, അധ്യാപകര്‍, യുവതീ യുവാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒരേപോലെ നേരിടുന്ന വെല്ലുവിളിയുടെ പേര് ‘സ്‌ക്രീന്‍ ടൈം’ എന്നാണ്. ഒരാളുടെ കണ്ണുകള്‍ അയാളുടെ ഫോണില്‍ പതിഞ്ഞിരിക്കുന്ന സമയത്തിന്റെ പേരാണ് സ്‌ക്രീന്‍ ടൈം. കുട്ടികളെ ആദ്യമായി സ്‌ക്രീന്‍ ടൈമിലേക്ക് തള്ളിവിടുന്നത് മാതാപിതാക്കളാണ്. കളിപ്പാട്ടങ്ങള്‍ക്കുപകരം, ചിത്രങ്ങള്‍ ആലേഖനം ചെയ്ത കളറിംഗ് ബുക്കുകള്‍ക്കുപകരം, പിന്നാലെ നടന്ന് എപ്പോഴും ശല്യമാകാതിരിക്കാന്‍, മുറ്റത്തും തൊടിയിലുമിറങ്ങി നടന്ന് അപകടം വരാതിരിക്കാന്‍, നന്നേ ശൈശവത്തില്‍ തന്നെ ഒരു മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിലേക്ക്

  • ഇനി പറയൂ… വിമര്‍ശിക്കണോ…?

    ഇനി പറയൂ… വിമര്‍ശിക്കണോ…?0

    ജിബി ജോയി, ഓസ്‌ട്രേലിയ വര്‍ത്തമാനകാലത്തില്‍ ക്രൈസ്തവ സഭയ്‌ക്കെതിരെ വെല്ലുവിളി ഉയരുമ്പോഴെല്ലാം ക്രൈസ്തവര്‍ ഇന്ന് യുദ്ധമുഖം തുറക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. അത് എളുപ്പമാണല്ലോ! സഭ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴും ഇതുതന്നെ അവസ്ഥ! ഘോരഘോരം കുറെ വാഗ്വാദങ്ങള്‍. അവസാനം ചടങ്ങുപോലെ സഭാനേതൃത്വത്തെയും പുരോഹിതരെയും സഭാസ്ഥാപനങ്ങളെയും പഴിചാരി എല്ലാം അവസാനിപ്പിക്കും. സഭയുടെ സമകാലിക പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്കൂടി ഉത്തരവാദികളാണെന്ന സ്വയംവിമര്‍ശനത്തിന് പകരം സഭയെയും സഭാനേതൃത്വത്തെയും വിമര്‍ശിക്കുന്നതിനാണ് ചിലര്‍ക്കിന്ന് താല്പര്യം. കേട്ടത്: സഭാ സ്ഥാപനങ്ങള്‍ സഭാ വിശ്വാസികളെ പരിഗണിക്കുന്നില്ല. ഒരു ബിസിനസ് പോലെയാണ്

  • വികസനം ചര്‍ച്ചചെയ്യപ്പെടാത്ത  തിരഞ്ഞെടുപ്പുകള്‍

    വികസനം ചര്‍ച്ചചെയ്യപ്പെടാത്ത തിരഞ്ഞെടുപ്പുകള്‍0

    ജോസഫ് മൂലയില്‍ രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി അധികം ദിവസങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ നടക്കുന്ന പ്രഖ്യാപനങ്ങളുടെയും രാഷ്ട്രീയ സമ്മേളനങ്ങളുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും. പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയുമെന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. ഏതു നിമിഷവും അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. രാജ്യത്തെ അതിരൂപക്ഷമായ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുവരണം. കേന്ദ്ര സര്‍ക്കാരിന്റെ

  • പിശാചുക്കളുടെ പേടിസ്വപ്നമായ   ഭൂതോച്ഛാടകന്‍

    പിശാചുക്കളുടെ പേടിസ്വപ്നമായ ഭൂതോച്ഛാടകന്‍0

    സ്വന്തം ലേഖകന്‍ പൈശാചിക ബാധയുള്ളവര്‍ സാധാരണയായി പ്രകടിപ്പിക്കുന്ന ചില അമാനുഷിക കാര്യങ്ങളെക്കുറിച്ച് വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേല്‍അമോര്‍ത്ത് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് പിശാച് ബാധിതര്‍ വായുവില്‍ ഉയര്‍ന്നു നിന്നിട്ടുള്ള അനുഭവവും ഒരു സ്ത്രീ പല്ലി പോകുന്നതുപോലെ ഭിത്തിയിലൂടെ സഞ്ചരിച്ചതും ഫാ. അമോര്‍ത്ത് പറഞ്ഞ സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു. പിശാചുബാധയുള്ളവര്‍ തുപ്പുന്നത് സാധാരണ സംഭവമാണെന്നും എന്നാല്‍ ചില സമയത്ത് അവരുടെ വായില്‍ നിന്ന് മെറ്റല്‍ കഷണങ്ങള്‍ പുറത്തു വരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതൊക്കയാണെങ്കിലും സാത്താനേ താങ്കള്‍ ഭയപ്പെടുന്നുണ്ടോ

Latest Posts

Don’t want to skip an update or a post?