കുറ്റകൃത്യങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ചെലവുകള്
- Featured, LATEST NEWS, മറുപുറം
- April 15, 2025
ജയിംസ് ഇടയോടി, മുംബൈ 2019 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലുള്ള സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദൈവാലയത്തിലുള്‍പ്പടെ മൂന്ന് ദൈവാലയങ്ങളിലും രണ്ട് നക്ഷത്ര ഹോട്ടലുകളിലുമായി ഇസ്ലാമിസ്റ്റ് ചാവേറുകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 269 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കുന്ന സമയത്ത് സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ പ്രധാന കാര്‍മികന്റെ കൂടെ ഡീക്കനായി ശുശ്രൂഷ ചെയ്യുകയായിരുന്നു പിന്നീട് വൈദികനായ ഫാ. സെനറ്റ് കാഞ്ഞിരപ്പറമ്പില്‍ ഒഎഫ്എം കണ്‍വെന്‍ച്വല്‍. അന്നരങ്ങേറിയ ആ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഇന്നലെ നടന്നതുപോലെ അദ്ദേഹത്തിന്റെ മനസില്‍ പച്ചകെടാതെ നില്‍ക്കുന്നു. ”ഈസ്റ്റര്‍
ഫാ. തോമസ് പറമ്പി പാലക്കാടിന്റെ മലയോരപ്രദേശത്തുള്ള ഒരു ഇടവകയിലേക്ക് വികാരിയായി ചെന്നപ്പഴത്തെ പ്രത്യേക അനുഭവം ഹൃദയത്തിലുണ്ട്. മൂന്നു വശങ്ങളില്‍ സംരക്ഷണഭിത്തിപോലെ മലകളാല്‍ ചുറ്റപ്പെട്ടും ഒരുവശം നിരപ്പായ പ്രദേശവുമാണ് സ്ഥലത്തിന്റെ പ്രത്യേകത. മലകളില്‍നിന്നൊഴുകി വരുന്ന മഴവെള്ളം പള്ളിപ്പറമ്പിനരികിലൂടെ ഒഴുകുന്നതിനാല്‍ കൃഷിക്ക് പറ്റിയ സ്ഥലമെന്ന ചിന്തയുണ്ടായി. വീട്ടില്‍ അമ്മയുടെ അടുക്കളത്തോട്ടത്തിന്റെ ഓര്‍മവച്ച് ഏറ്റവും എളുപ്പം ഫലം കിട്ടുന്ന കോവല്‍, പയര്‍ എന്നീ കൃഷിയിലേക്ക് തിരിയാമെന്ന് തീരുമാനിച്ച് കോവല്‍തണ്ടും പയര്‍വിത്തും സംഘടിപ്പിച്ചു. ഏത് ആശയവും ആദ്യം കൈമാറുന്നത് കൈക്കാരന്മാരോടായതിനാല്‍ ഈ വിഷയവും
ജോയി മാത്യൂ പ്ലാത്തറ മാതാപിതാക്കള്‍, മക്കള്‍, അധ്യാപകര്‍, യുവതീ യുവാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവരും ഒരേപോലെ നേരിടുന്ന വെല്ലുവിളിയുടെ പേര് ‘സ്‌ക്രീന്‍ ടൈം’ എന്നാണ്. ഒരാളുടെ കണ്ണുകള്‍ അയാളുടെ ഫോണില്‍ പതിഞ്ഞിരിക്കുന്ന സമയത്തിന്റെ പേരാണ് സ്‌ക്രീന്‍ ടൈം. കുട്ടികളെ ആദ്യമായി സ്‌ക്രീന്‍ ടൈമിലേക്ക് തള്ളിവിടുന്നത് മാതാപിതാക്കളാണ്. കളിപ്പാട്ടങ്ങള്‍ക്കുപകരം, ചിത്രങ്ങള്‍ ആലേഖനം ചെയ്ത കളറിംഗ് ബുക്കുകള്‍ക്കുപകരം, പിന്നാലെ നടന്ന് എപ്പോഴും ശല്യമാകാതിരിക്കാന്‍, മുറ്റത്തും തൊടിയിലുമിറങ്ങി നടന്ന് അപകടം വരാതിരിക്കാന്‍, നന്നേ ശൈശവത്തില്‍ തന്നെ ഒരു മൊബൈല്‍ ഫോണിന്റെ സ്‌ക്രീനിലേക്ക്
ജിബി ജോയി, ഓസ്‌ട്രേലിയ വര്‍ത്തമാനകാലത്തില്‍ ക്രൈസ്തവ സഭയ്‌ക്കെതിരെ വെല്ലുവിളി ഉയരുമ്പോഴെല്ലാം ക്രൈസ്തവര്‍ ഇന്ന് യുദ്ധമുഖം തുറക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. അത് എളുപ്പമാണല്ലോ! സഭ അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴും ഇതുതന്നെ അവസ്ഥ! ഘോരഘോരം കുറെ വാഗ്വാദങ്ങള്‍. അവസാനം ചടങ്ങുപോലെ സഭാനേതൃത്വത്തെയും പുരോഹിതരെയും സഭാസ്ഥാപനങ്ങളെയും പഴിചാരി എല്ലാം അവസാനിപ്പിക്കും. സഭയുടെ സമകാലിക പ്രശ്‌നങ്ങളില്‍ തങ്ങള്‍ക്കൂടി ഉത്തരവാദികളാണെന്ന സ്വയംവിമര്‍ശനത്തിന് പകരം സഭയെയും സഭാനേതൃത്വത്തെയും വിമര്‍ശിക്കുന്നതിനാണ് ചിലര്‍ക്കിന്ന് താല്പര്യം. കേട്ടത്: സഭാ സ്ഥാപനങ്ങള്‍ സഭാ വിശ്വാസികളെ പരിഗണിക്കുന്നില്ല. ഒരു ബിസിനസ് പോലെയാണ്
വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തില്‍ ദൈവം പ്രത്യേകമായി ഇടപെട്ടത് ഒമ്പതാമത്തെ വയസില്‍ അദ്ദേഹത്തിന് ഒരു സ്വപ്‌നം സമ്മാനിച്ചുകൊണ്ടായിരുന്നു. 1824-ലാണ് വിശുദ്ധ ഡോണ്‍ ബോസ്‌കോയ്ക്ക് ഈ സ്വപ്‌നം ഉണ്ടാവുന്നത്. ആ സ്വപ്‌നത്തിന് 200 വര്‍ഷം തികയുകയാണ്. വിശുദ്ധ ഡോ ണ്‍ ബോസ്‌കോയ്ക്ക് ഉണ്ടായ സ്വപ്‌നത്തിന് ഈ കാലഘട്ടത്തില്‍ പ്രസക്തിയുണ്ടോ എന്നു ചിന്തിക്കണം. നമ്മുടെയൊക്കെ ജീവിതത്തില്‍ ദൈവം ജീവിത സന്ദര്‍ഭങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വ്യക്തികളിലൂടെയുമൊക്കെ നമ്മോട് സംസാരിക്കാറുണ്ട്. സ്വപ്‌നങ്ങളിലൂടെ ജീവിതത്തില്‍ ഇടപെടുന്ന, സംസാരിക്കുന്ന, നമ്മെ രൂപാന്തരപ്പെടുത്തുന്ന, ജീവിതത്തിന് പുതിയ ദിശാബോധം നല്‍കുന്ന
കേരളത്തെ രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കാലങ്ങളായി ആവര്‍ത്തിക്കുന്നതാണ്. ഇതിന്റെ ചുവടുപിടിച്ചെന്നോണം സംസ്ഥാന ബജറ്റില്‍ കേരളത്തില്‍ വിദേശ സര്‍വകലാശാല കാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം കൂടുതല്‍ പ്രതീക്ഷയേകിയെങ്കിലും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം തന്നെ അതിനെതിരെ ഉറഞ്ഞുതുള്ളുന്നത് നിര്‍ഭാഗ്യകരമാണ്. വിദേശ സര്‍വകലാശാലകളെ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭയക്കുന്നതെന്തിന്? ഇതിന് പിന്‍ബലമേകുന്നതും കേരളത്തിന്റെ വിദ്യാഭ്യസ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവെച്ചതും സാക്ഷരസമൂഹത്തിന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചതുമായ ചില ചരിത്രസത്യങ്ങള്‍ മറവിരോഗമില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് അറിയാം.
ഒരു പടക്കശാല കാഴ്ചയില്‍ നിശബ്ദം. നിരന്തര അധ്വാനം, ആരുടെയും പ്രത്യേക ശ്രദ്ധയുണ്ടാകാറില്ല. എന്നാല്‍ പെട്ടെന്നൊരു ദിവസം ഒരു പൊട്ടിത്തെറി… ആളപായം… നാശനഷ്ടങ്ങള്‍ അവര്‍ണനീയം… ചുറ്റുമുള്ളവരെയെല്ലാം ഞെട്ടിച്ച വാര്‍ത്തയാകുന്നു. പടക്കശാലയുടെ നിശബ്ദതയാണ് ഇന്ന് നമുക്കിടയില്‍ പലപ്പോഴും കാണുന്നത്. വ്യക്തികളും കുടുംബവുമൊക്കെ സാധാരണ നിലയിലെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിയുമ്പോഴും പെട്ടെന്നൊരു ദിവസം അസാധാരണമാംവിധമുള്ള ദുരന്തങ്ങളും പൊട്ടിത്തെറികളും ആത്മഹത്യകളും കൊലപാതകങ്ങളും സംഭവിക്കുന്നു. ഒരു പടക്കശാലയുടെ ‘നിശബ്ദത’യാണോ നമുക്കിടയില്‍ ഇന്നുള്ളത്?! ഒരു വൈദികന്റെ വൈറലായ ചരമപ്രസംഗവും മക്കളുപേക്ഷിച്ച ഒരമ്മയുടെ മരണവുമൊക്കെ സമീപ ദിവസങ്ങളിലെ ചിന്തയാകുമ്പോള്‍
ജീവിതത്തിനും മരണത്തിനുമിടയില് നീ ആരെ ആശ്രയിക്കുന്നു എന്നതാണ് നിന്റെ മുമ്പിലുള്ള വെല്ലുവിളി. അമ്മയെ ആശ്രയിച്ചാല് അവള് മരണത്തില്നിന്നു ജീവനിലേക്ക് നിന്നെ കൈപിടിക്കും എന്ന് ഞാന് തിരിച്ചറിഞ്ഞത് എന്റെ ബാല്യകാലത്താണ്. മരണത്തിന്റെ താഴ്വരയില്നിന്ന് നിന്നെ ജീവന്റെ പറുദീസയിലേക്ക് നയിക്കാന് അമ്മയ്ക്കല്ലാതെ മറ്റാര്ക്കും കഴിവില്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിലെ വില്ലന് ദാരിദ്ര്യമായിരുന്നു. ഈ വില്ലന് തന്നെയായിരുന്നു എന്റെ സന്തതസഹചാരിയും. എന്റെ മാത്രമല്ല, എന്റെ വീടിന്റെ തന്നെ ശാപമായിരുന്നു ദാരിദ്ര്യമെന്ന് പറയാം. മൂന്നുനേരം ഭക്ഷണം കഴിച്ച ഓര്മപോലും എന്റെ
Don’t want to skip an update or a post?