സിന്ധു നദീജല കരാറും സിംല കരാറും റദ്ദാക്കപ്പെടുമ്പോള്‍
- Featured, LATEST NEWS, മറുപുറം
- May 4, 2025
ഇന്ത്യയുടെ കാര്‍ഷിക സമ്പദ്ഘടന തകര്‍ത്തുതരിപ്പണമാക്കിയതും ചരക്കുകളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് കുടപിടിക്കുന്നതുമായ ആസിയാന്‍ കരാര്‍ കാര്‍ഷികമേഖലയില്‍ ഏല്പിക്കുന്ന ആഘാതം ചെറുതല്ല. ഈ കരാറിന്മേല് പുനരാലോചനയും അവലോകനവും വേണമെന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് ഇന്ത്യയിലെ കര്‍ഷക സമൂഹത്തിന് സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാനാവൂ. ആസിയാന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും യാഥാര്‍ത്ഥ്യങ്ങളും പലപ്പോഴും വെളിച്ചത്തുവരുന്നില്ല. കാര്‍ഷികമേഖലയെ ആവഗണിച്ച് വ്യവസായ വാണിജ്യ താല്പര്യം മാത്രം സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ആസിയാന്‍ കരാര്‍ പുനരാലോചന
മാത്യു സൈമണ്‍ ചെറുതായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവം ജസീക്ക കോക്സ് എന്ന അമേരിക്കന്‍ യുവതി ഒരിക്കലും മറക്കില്ല. അതൊരു വലിയ വിവാഹച്ചടങ്ങായരുന്നു. അത്രയും വലിയ പരിപാടിയില്‍ അവള് പങ്കെടുക്കുന്നത് ആദ്യം. പരിചിതരും അപരിചിതരുമായ അനേകംപേര്‍ അവിടെയുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്ന ഒരു ആന്റിയെ അന്വേഷിച്ച് അവള്‍ക്ക് ജനങ്ങള്‍ക്കിടയിലൂടെ നിരവധി തവണ നടക്കേണ്ടിവന്നു. ഒരോ തവണയും ആളുകള്‍ അവളെ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം ഇരുകൈകളും ഇല്ലാത്ത ഒരു പെണ്‍കുട്ടിയായിരുന്നു ജസീക്ക. എല്ലാവര്ക്കും മുന്നില്‍ ഒരു കാഴ്ചവസ്തുവായി മാറിയതുപോലെ അവള്‍ക്ക് തോന്നി.
സൈജോ ചാലിശേരി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ദൈവവിളി സ്വീകരിച്ച നവവൈദികനാണ് തൃശൂര്‍ അതിരൂപതാംഗവും കൊട്ടേക്കാട് ഇടവകാംഗവുമായ ഫാ. വിന്‍കോ മുരിയാടന്‍. ബിഎ പഠനശേഷം വൈദികനാവുകയെന്ന ആഗ്രഹത്തോടെ രാജ്കോട്ട് രൂപതയില്‍ ചേര്‍ന്നെങ്കിലും ഗുജറാത്തി വശമില്ലാതിരുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട് പഞ്ചാബിലെ ജലന്തര്‍ രൂപതയുടെ കീഴിലുള്ള കോളജില്‍ സൈക്കോളജി, സോഷ്യോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ മെയിനില്‍ ബിരുദമെടുത്തു. തൃശൂരില്‍ എത്തി ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമെടുത്തു. അതിനുശേഷം നെറ്റിന്റെ കോച്ചിങ്ങിനായി ഡല്‍ഹിയിലെ ജെഎന്‍യുവില്‍ ചേര്‍ന്നു. ഈ സമയങ്ങളിലൊക്കെ
ജോസഫ് മൂലയില്‍ രാജ്യം ഒരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി അധികം ദിവസങ്ങള്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇപ്പോള്‍ നടക്കുന്ന പ്രഖ്യാപനങ്ങളുടെയും രാഷ്ട്രീയ സമ്മേളനങ്ങളുടെയും ലക്ഷ്യം തിരഞ്ഞെടുപ്പാണെന്ന് ഏതു കൊച്ചുകുട്ടിക്കും മനസിലാകും. പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയുമെന്നു പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. ഏതു നിമിഷവും അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയട്ടെയെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. രാജ്യത്തെ അതിരൂപക്ഷമായ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന രീതിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുവരണം. കേന്ദ്ര സര്‍ക്കാരിന്റെ
അഡ്വ. ചാര്‍ളി പോള്‍ ഭരണാധികാരികള്‍ മാന്യവും കുലീനവുമായ ഭാഷ ഉപയോഗിക്കണം. വാക്കുകള്‍കൊണ്ട് മുറിവേല്പിക്കുന്നവരാകരുത്. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയുടെ ലക്ഷണം. സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റരീതിയില്‍ മാത്രം എതിരാളികളെ വിമര്ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയചരിത്രം. പെരുമറ്റത്തില്‍ പുലര്‍ത്തുന്ന മര്യാദകളുമായി ബന്ധപ്പെട്ടാണ് ഒരാളുടെ വ്യക്തിത്വം സവിശേഷമാകുന്നത്. സംസ്കാരം എന്ന വാക്കിനര്‍ത്ഥം ‘അപരനെക്കുറിച്ചുള്ള കരുതല്‍’ എന്നാണ്. കേരളത്തിന്റെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ആക്ഷേപ-അവഹേളന ധ്വനി യോടെ സംസാരിക്കുന്നതിനാല്‍ നിരന്തരം നാക്കുപിഴ സംഭവിക്കുകയാണ്. പ്രസംഗിച്ചു വിവാദത്തില്‍പെട്ടശേഷം തിരുത്തിയും
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS ഓര്‍മിക്കുക എന്നത് എത്ര മനോഹരമാണ്. കഴിഞ്ഞുപോയ കാലങ്ങളെ ഇങ്ങനെ ഓര്‍ത്തെടുക്കുന്നത്. മനുഷ്യനെ അല്പമെങ്കിലും ശാന്തനാക്കുന്നതും സ്നേഹമുള്ളവനാക്കുന്നതും ഈ ഓര്‍മകള്‍ തന്നെയാണ്. ജീവിതം വേദനകളിലൂടെ കടന്നുപോകുന്നവര്‍, ആകുലതയിലൂടെ വഴിതെറ്റി ഇഴയുന്നവരൊക്കെ ഇടയ്ക്കെങ്കിലും ചിരിക്കുന്നതും, മനസൊന്ന് തണുപ്പിക്കുന്നതും പഴയ കാലങ്ങളെ ഓര്‍ത്തെടുക്കുമ്പോളാണ്. ഓര്‍മിക്കുക എന്നത് ഒരു മാജിക്കാണ്. ആ പഴയ കാലത്തെ മനുഷ്യനായി രൂപാന്തരപ്പെടുന്ന ഒരു കുഞ്ഞു മാജിക്. ഒട്ടുമിക്ക വീടുകളിലും ചിലതൊക്കെ ഉപ്പിലിട്ട് വയ്ക്കാറുണ്ടല്ലോ. ഭരണികളില്‍ അതിങ്ങനെ കിടന്നുകിടന്ന് രുചിയുടെ മറ്റൊരു രൂപാന്തരത്തിലേക്ക്
ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി സാവൂള്‍ രാജാവാകുന്നതിനുമുമ്പ് ചെയ്തിരുന്ന ജോലി അപ്പന്റെ കഴുതകളെയും കന്നുകാലികളെയും മേയ്ക്കുക എന്ന ഉത്തരവാദിത്വമായിരുന്നു. രാജാവാകാന്‍ പോകുന്ന വ്യക്തിക്ക് സൈനിക പരിശീലനം നല്‍കുന്നതിനുപകരം എന്തിനാണ് കഴുതകളുടെ പുറകെ വിട്ടതെന്ന് നമ്മള് ചിന്തിച്ചേക്കാം. അപ്പന്റെ കഴുതകളെ നോക്കാന്‍ അയച്ചതിന്റെ കാരണം പിന്നീടാണ് മനസിലാകുന്നത്. ആ കുന്നിന് പ്രദേശങ്ങള്‍ മുഴുവന്‍ പരിചയപ്പെടാനായിരുന്നത്. അക്കാലങ്ങളില്‍ അവിടെയായിരുന്നു യുദ്ധങ്ങള്‍ നടന്നിരുന്നത്. വിജയിക്കണമെങ്കില്‍ ആ കുന്നും മലകളുമൊക്കെ പരിചിതമായിരിക്കണം. അതിന് ദൈവം നല്കിയ പരിശീലനമായിരുന്നത്. എന്നതുപോലെ മാര്‍ റാഫേല്‍
ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് രൂപതാ മെത്രാന്, കേരള ലത്തീന്‍ കത്തോലിക്കാ സഭാധ്യക്ഷന്). വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് ദൈവം കനിഞ്ഞു നല്കിയ ഉത്തരമാണ് സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെ കാലത്തിന്റെ ഗതിയനുസരിച്ച് ദൈവമയച്ച മാലാഖയാണ് വലിയ ഇടയന്. ആടുകളുടെ ഗന്ധം ഉണ്ട് അദ്ദേഹത്തിന്, യേശുവിനെ രക്ഷകനാണെന്ന് പ്രഖ്യാപിക്കുന്ന ധീരതയും അഗ്നിയുമുണ്ട് ആ വാക്കുകളില്‍, വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കാണുമ്പോള്‍ ദൈവസ്നേഹത്താല്‍ അവരെ ആശ്ലേഷിക്കുന്ന വിശാല ഹൃദയവുമുണ്ട്
Don’t want to skip an update or a post?