Follow Us On

03

February

2025

Monday

  • യുദ്ധം

    യുദ്ധം0

    മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം അവനുവേണ്ടിയൊരുക്കിയ സ്വപ്നക്കൂടിനെക്കുറിച്ച് പറഞ്ഞാണ് തിരുവെഴുത്തിന്റെ ഒന്നാം പാഠം തുടങ്ങുക. ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവന് പാര്‍ക്കേണ്ട ആവാസവ്യവസ്ഥയുടെ ക്രമങ്ങളെക്കുറിച്ചുമൊക്കെ എത്രയധികം ശ്രദ്ധ ഇതില്‍ ചെലുത്തുന്നുണ്ട്. സത്യത്തില്‍ മനുഷ്യനെയും അവന്റെ കാലാവസ്ഥയെയും രൂപീകരിക്കുന്നതില്‍ എത്ര വലിയ ‘ദൈവികശ്രദ്ധ’ ആവശ്യമുണ്ട്. ഇന്ന് അങ്ങനെയൊരു ലക്ഷ്യമല്ല വാസ്തവത്തില്‍ നമുക്കുള്ളത്. വ്യവസായിയാകാനും ധനികനാകാനും ഉന്നതപദവി നേടാനും ധൂര്‍ത്തനാകാനും എളുപ്പമുള്ള കാലം. ദരിദ്രനാകാനും കടക്കാരനാകാനും അതിലുമെളുപ്പമായ കാലം. മനുഷ്യനാവുക എന്നതുമാത്രമാണ് ഏറ്റവും ആയാസകരം. അത് ചരിത്രത്തില്‍ എപ്പോഴും അങ്ങനെതന്നെയാണെന്നു കരുതേണ്ടിവരും.

  • മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള  പ്രത്യേക അവകാശങ്ങള്‍

    മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍0

    അഡ്വ. ഷെറി ജെ. തോമസ് (ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്) ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറംനാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നത്. പറഞ്ഞുവരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ വൃദ്ധസദനങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന്

  • ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി  കൂടുതല്‍ പ്രാര്‍ത്ഥിക്കണം

    ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി കൂടുതല്‍ പ്രാര്‍ത്ഥിക്കണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്

  • ആരാണീ വിശുദ്ധർ? അറിഞ്ഞാൽ സ്വപ്‌നങ്ങൾക്ക് ചുറകുമുളയ്ക്കും!0

    ആഗോള സഭ സകല വിശുദ്ധരുടെയേയും തിരുനാൾ (നവംബർ ഒന്ന്) ആഘോഷിക്കുമ്പോൾ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന ഈ മൂന്നു കാര്യങ്ങൾ, വിശുദ്ധരാകണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവരുടെ ആഗ്രഹങ്ങൾക്ക് പുതിയ പ്രതീക്ഷ പകരും. വിശുദ്ധിയെയും വിശുദ്ധരെയും ധ്യാനിക്കാൻ ആണ്ടുവട്ടത്തിൽ പ്രത്യേകം നൽകപ്പെട്ട ദിനമാണല്ലോ നവംബർ ഒന്ന്. പുണ്യചരിതരുടെ ഓർമ്മയാചരണമെന്നല്ലാതെ പ്രത്യേകമായൊന്നും അനുഭവപ്പെട്ടിട്ടില്ല. അതിലെണെ്ണപ്പടാൻ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ആത്മശോധന നടത്തിയാൽ, വല്ലപ്പോഴും എന്നു പറയുന്നതാകും ശരി. കാരണം ലളിതമാണ്. ലഭിക്കാനിടയില്ലാത്തത് ആഗ്രഹിച്ചാട്ടാവശ്യമില്ലല്ലോ എന്ന തോന്നൽ. എത്തിപ്പിടിക്കാൻ കഴിയാത്ത നക്ഷത്രങ്ങൾക്കായി

  • ‘ഫാ. ജസ്റ്റിന്‍  ഈസ് ജസ്റ്റ് ഇന്‍’

    ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’0

    ജോര്‍ജ് ഗ്ലോറിയ ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’ നാല്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്‌സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന്‍ പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.

  • അറിയാമോ ജപമാലഭക്തർക്ക് പരിശുദ്ധ അമ്മ നൽകുന്ന 15 വാഗ്ദാനങ്ങൾ!0

    ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവരിലൂടെ പരിശുദ്ധ മാതാവ് നൽകിയിരിക്കുന്നത്.  ഒക്‌ടോബർ എന്ന് കേൾക്കുമ്പോൾ കത്തോലിക്കാ വിശ്വാസികളുടെ മനസിൽ ആദ്യം വരുന്ന ചിന്ത കൊന്തനമസ്‌കാരത്തിന്റെ മാസം, ദശദിന കൊന്ത നമസ്‌കാരത്തിന്റെ ദിവസങ്ങൾ എന്നൊക്കെയാണ്. ദശദിന കൊന്തനമസ്‌കാരത്തിൽ പങ്കെടുക്കാൻ, തിരുനാളിന് പോകുന്ന ആവേശത്തോടെയാണ് മിക്ക ദൈവാലയങ്ങളിലും വിശ്വാസികൾ പ്രവഹിക്കുന്നത്. കൊന്തനമസ്‌കാരത്തെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വികാരിയച്ചനുള്ള ഇടവകകളിൽ വിശേഷിച്ചും. കൊന്തനമസ്‌കാര പ്രാർത്ഥനയിൽ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. ഒന്ന്, സർവശക്തനായ ദൈവം. രണ്ട്,

  • ജപമാലയെ തള്ളിപ്പറയരുത്, അത് സുവിശേഷമാണ്‌0

    ജപമാല പ്രാർത്ഥന ബൈബിൾ അധിഷ്ഠിതമല്ലെന്ന് പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ മാത്രമല്ല, ജപമാല അർപ്പണത്തെ കടമകഴിക്കൽപോലെ ചൊല്ലുന്നവർക്കുമുള്ള ഓർമപ്പെടുത്തലാണ് ഡോ. സിബി മാത്യൂസ് ഐ.പി.എസിന്റെ (റിട്ട.) ഈ ലേഖനം. പരിശുദ്ധ അമ്മയുടെ ജപമാലഭക്തിക്കായി തിരുസഭ പ്രത്യേകമായി മാറ്റിവെച്ചിരിക്കുന്ന ഒക്‌ടോബർ മാസത്തിന്റെ സമാപനത്തിലേക്ക് നീങ്ങുകയാണ് നാം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയുള്ള ജപമാല പ്രാർത്ഥനയ്ക്ക് വലിയ പ്രാധാന്യമാണ് കത്തോലിക്കാ വിശ്വാസികൾ അനുദിന ജീവിതത്തിൽ നൽകുന്നത്. പരിശുദ്ധ കന്യകാമാതാവിനോടുള്ള ഭക്തി മറ്റുചില പൗരസ്ത്യ സഭകളിലും ആചരിക്കുന്നുണ്ടെങ്കിലും മരിയഭക്തിയും ജപമാല പ്രാർത്ഥനയും പ്രൊട്ടസ്റ്റന്റ് സഭകൾക്ക്

  • ഹാലോവീൻ: വെറും ആഘോഷമല്ല, സാത്താൻ ഒരുക്കിയ ഗൂഢതന്ത്രം0

    ഹാലോവീൻ ആഘോഷത്തെ (ഒക്ടോബർ 31) എന്തിന് ഭയപ്പെടണം; അത് പൈശാചിക ആരാധനയുടെ ഭാഗമാണെന്ന് പറയുന്നതിൽ വാസ്തവമുണ്ടോ? പാശ്ചാത്യനാടുകളിൽ ക്രിസ്മസ് കഴിഞ്ഞാൽ ഏറ്റവും വലിയ സെക്കുലർ ആഘോഷമായി മാറുന്ന ഹാലോവീനെക്കുറിച്ച് അറിയേണ്ടതെല്ലാം… ‘ഈ യുഗത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ പ്രകാശത്തിന്റെ മക്കളെക്കാൾ ബുദ്ധിശാലികളാണ്,’ (ലൂക്കാ16: 8) ******* ജാഗ്രത! ഹാലോവിൻ ദിനത്തിനായി ഒരുക്കം തുടങ്ങി. പിശാചുക്കളുടെയും ഭീകര ജന്തുക്കളുടെയും വേഷമണിഞ്ഞ് നിരത്തുകളിൽ പ്രകടനം നടത്തിയും മത്തങ്ങകൊണ്ട് ഭീകര രൂപങ്ങളുണ്ടാക്കി വീടുകൾ അലങ്കരിച്ചും ആഘോഷിക്കുന്ന ‘ഹാലോവീൻ ദിന’ത്തിന് ആഴ്ചകൾക്കുമുമ്പേതന്നെ അതുമായി ബന്ധപ്പെട്ട

Don’t want to skip an update or a post?