Follow Us On

03

February

2025

Monday

  • ദൈവമാതാവ് സന്ദർശിച്ച ദേശങ്ങളിലേക്ക് നമുക്കും പോയാലോ?0

    ദൈവമാതാവിന്റെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട നിരവധി ദേശങ്ങളുണ്ട് ഈ ഭൂലോകത്തിൽ. അതിൽനിന്ന് തിരഞ്ഞെടുത്ത ഒൻപത്‌ മരിയൻ ദർശനങ്ങളെക്കുറിച്ച് അടുത്തറിയാം, ഈ ജപമാല മാസത്തിൽ. സ്വന്തം ലേഖകൻ പോർച്ചുഗലിലെ ഫാത്തിമയിൽ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതും അതിലൂടെ അമ്മ നൽകിയ സന്ദേശങ്ങളും സുപരിചമാണിന്ന്. എന്നാൽ, ഫാത്തിമയിലെ മൂന്ന് ഇടയക്കുട്ടികളെപ്പോലെ പരിശുദ്ധ അമ്മയെ നേരിട്ടു കാണാൻ ഭാഗ്യം ലഭിച്ച ഒട്ടനവധി വ്യക്തികളുണ്ട്. അതുപോലെ, അമ്മയുടെ ദർശന സൗഭാഗ്യംകൊണ്ട് വിശുദ്ധീകരിക്കപ്പെട്ട പല പ്രദേശങ്ങളുമുണ്ട്! അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട്‌ മരിയൻ ദർശനങ്ങൾ അടുത്തറിയാം, ഈ ജപമാല മാസത്തിൽ.

  • മാർ കാളാശേരി: കാലത്തിനു മുമ്പേ നടന്ന ആചാര്യൻ; കേട്ടിട്ടുണ്ടോ, സർ സി.പിയെ ‘പിടിച്ചുകെട്ടിയ’ ആ ചരിത്രം?0

    ഒക്‌ടോബർ 27ന് ബിഷപ്പ് മാർ ജെയിംസ് കാളാശേരിയുടെ 74-ാം ഓർമദിനം ആചരിക്കുമ്പോൾ അടുത്തറിയാം, ക്രൈസ്തവരെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ച ദിവാൻ സർ സി.പിയെ ഒരു ഇടയലേഖനത്തിലൂടെ ‘പിടിച്ചുകെട്ടിയ’ സംഭവബഹുലമായ ചരിത്രം. തിരുവിതാംകൂറിനെ ഭരിച്ച സർ സി. പി. രാമസ്വാമി അയ്യർ ക്രൈസ്തവ വിദ്യാലയങ്ങളെ ദേശസാൽക്കരിക്കുവാൻ നടത്തിയ പരിശ്രമങ്ങളെ ശക്തിപൂർവ്വം എതിർത്ത് പരാജയപ്പെടുത്തിയത് മാർ ജയിംസ് കാളാശേരി പിതാവാണെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. 1945 ഓഗസ്റ്റ് 15 ന് അദേഹം പുറപ്പെടുവിച്ച ഇടയലേഖനം അന്ന് ‘ആറ്റം ബോംബ്’ തന്നെയായിരുന്നു.

  • പാട്ട് മൂളിത്തന്നത്‌ പരിശുദ്ധ അമ്മ! ഫാ. ഷാജി തുമ്പേച്ചിറയിലിന് ഇന്നും ഓർമയുണ്ട് ആ സ്വരം0

    പാട്ടിന്റെ വരികളും അതിന്റെ അർത്ഥവും പരിശുദ്ധ അമ്മ കാതിൽ മൂളിക്കൊടുത്ത അനുഭവം ജപമാല മാസത്തിൽ വെളിപ്പെടുത്തുന്നു, പ്രശസ്ത സംഗീതജ്ഞൻ ഫാ. ഷാജി തുമ്പേച്ചിറയിൽ.  ഫാ. ഷാജി തുമ്പേച്ചിറയില്‍ അമ്മ മറിയം അതിരറ്റ വാത്സല്യം ആണന്ന് ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തുക എളുപ്പമല്ല. അത് അനുഭവിച്ചിട്ടുള്ളവര്‍ക്ക് അമ്മയെ കുറിച്ചുള്ള ഓരോ വായനയും ആത്മാവില്‍ കുന്തിരിക്കം പുകയുന്ന അനുഭവമാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ പൗരോഹിത്യത്തെ ദൈവസന്നിധിയില്‍ ഉറപ്പിച്ചത് അമ്മ മറിയത്തിന്റെ പ്രാര്‍ത്ഥനയാണന്നാണ് എന്റെ ബോധ്യം. അതാണെന്റെ അനുഭവവും. അമ്മയെ കൂടാതെ സുവിശേഷ

  • ദൈവം സംസാരിച്ച സമയം

    ദൈവം സംസാരിച്ച സമയം0

    ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി ചെറുപ്പം മുതല്‍ ഞാന്‍ മുടങ്ങാതെ ദൈവാലയത്തില്‍ പോയിരുന്നു. പരിശുദ്ധ കുര്‍ബാനയോടുള്ള അഭിനിവേശമൊന്നുമായിരുന്നില്ല അതിന് കാരണം. എന്നും ദൈവാലയത്തില്‍ പോകണമെന്നത് അമ്മച്ചിക്ക് നിര്‍ബന്ധമായിരുന്നു. പിന്നീട് അള്‍ത്താരബാലനായപ്പോള്‍ വൈദികനാകണമെന്ന ആഗ്രഹം മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍, പത്താം ക്ലാസ് എത്തിയപ്പോഴേക്കും ആ ആകര്‍ഷണം വല്ലപ്പോഴും മാത്രം മനസിലേക്ക് വരുന്ന ഒരു ചിന്ത മാത്രമായി ചുരുങ്ങി. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധി ദിനങ്ങളില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയിരുന്നു. അവിടെ വച്ചാണ് ഹോളിക്രോസ് സഭാംഗമായ സിസ്റ്റര്‍ ജെറോമിനെ കാണുന്നത്.

  • കേള്‍ക്കുവിന്‍

    കേള്‍ക്കുവിന്‍0

    മൊബൈല്‍ ഫോണൊക്കെ സജീവമാകുന്നതിനു മുന്‍പ്, ഏതാണ്ട് രണ്ടായിരത്തിന്റെ നാളുകള്‍. ആകെ ലാന്‍ഡ് ഫോണ്‍ ഉണ്ടായിരുന്നത് അടുത്തുള്ള മൂന്ന് വീടുകളില്‍. ആറക്കത്തില്‍ ആ പ്രദേശത്തിന്റെ കോഡൊക്കെ കൂട്ടി ഒരു വിളിയുണ്ട്. ഇന്നും ഓര്‍മയിലുണ്ട് ആ ഫോണ്‍ വിളികള്‍. ഫോണ്‍ വിളികള്‍ വളരെ വിരളമായിരുന്നു എല്ലാവര്‍ക്കും. ദൂരെയുള്ളവരെ കേള്‍ക്കാനും അന്വേഷിക്കാനും മാത്രം. റോഡരികിലും അടുക്കളയുടെ പിന്നാമ്പുറങ്ങളിലും കവലകളിലും വര്‍ത്തമാനങ്ങളുടെ ഒഴുക്ക് തുടര്‍ന്നു. ആ വര്‍ത്തമാനങ്ങള്‍ നഷ്ടമായത് നമ്മള്‍ കേള്‍ക്കാന്‍ മറന്നു തുടങ്ങിയപ്പോഴാണ്. മാറവിയെന്നാല്‍ നല്ല ഒന്നാന്തരം മറവി. കാലം മൊബൈലിലേക്ക്

  • ഓരോ മാസവും ആയിരത്തിലധികം  വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന രൂപത

    ഓരോ മാസവും ആയിരത്തിലധികം വിശ്വാസികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന രൂപത0

     പ്ലാത്തോട്ടം മാത്യു രാജ്യാതിര്‍ത്തികള്‍ക്കപ്പുറം വിദൂരദേശത്ത് ഭാഷയും സംസ്‌കാരവുമെല്ലാം വ്യത്യസ്തമായ ജനങ്ങളുടെയിടയില്‍ സുവിശേഷം ജീവിച്ചും പ്രഘോഷിച്ചുമുള്ള ആത്മീയ ശുശ്രൂഷയിലാണ് ആര്‍ച്ചുബിഷപ് ഡോ. അലക്‌സ് തോമസ് കാളിയാനി. കോട്ടയം ജില്ലയിലെ വള്ളിച്ചിറ സ്വദേശിയായ പിതാവ് സിംബാവേയിലെ ബുലവായോ അതിരൂപതയുടെ അധ്യക്ഷനാണ്. വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ആധുനികമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്തവരാണ് ആഫ്രിക്കയിലെ പല ജനസമൂഹങ്ങളും. പക്ഷേ അവരുടെ സാമൂഹ്യബന്ധങ്ങളും കൂട്ടായ്മയും മഹത്തരമാണ്. ആദിമ സഭയിലെ കൂട്ടായ്മയും പങ്കുവയ്ക്കലും അനുസ്മരിപ്പിക്കുന്നതാണ് അവരുടെ ജീവിതം. വിശ്വാസികള്‍ ആഴത്തിലുള്ള ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം, വലിയ

  • പുഞ്ചിരിയുടെ രഹസ്യം…

    പുഞ്ചിരിയുടെ രഹസ്യം…0

    നമ്മെ സ്‌നേഹിക്കുന്ന ദൈവം ഒപ്പം നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ പാപ്പ പറഞ്ഞു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റുമുള്ള തിന്മയും അക്രമവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഇത് പലപ്പോഴും നമ്മുടെ ഉത്സാഹം കെടുത്തിക്കളയുന്നു. അന്ധകാരത്തിന് അവസാനമില്ലെന്നും അതിനെതിരെ പോരാടാനുള്ള ശക്തി നമുക്കില്ലെന്നും അനുഭവപ്പെടുന്നു. എന്നാല്‍ ദൈവം ഒപ്പം നടക്കുന്നതിനാല്‍ എനിക്ക് പ്രത്യാശയുണ്ടെന്ന് ഒരോരുത്തര്‍ക്കും പറയാന്‍ സാധിക്കും. അവിടുന്ന് എന്റെ കരം പിടിച്ചിരിക്കുന്നു. ദൈവം എന്നെ ഏകനായി

  • മുല്ലപ്പെരിയാറില്‍ നിറയുന്ന ആശങ്കകള്‍

    മുല്ലപ്പെരിയാറില്‍ നിറയുന്ന ആശങ്കകള്‍0

    ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ലേഖകന്‍ ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടറാണ്) കേരളത്തെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം പശ്ചിമഘട്ട മലനിരകളാണ്. പശ്ചിമഘട്ടമാണ് കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്‌നാട്ടില്‍ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്‌നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. ആദ്യകാലത്ത് തമിഴ്‌നാട് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളം നാട്ടുരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുമായിരുന്നു. 1876 മുതല്‍ 1878 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസില്‍ വലിയൊരു ജലക്ഷാമം രൂക്ഷമാകുകയും 55 ലക്ഷം ആളുകള്‍ മരണപ്പെടുകയും

Don’t want to skip an update or a post?