Follow Us On

15

November

2024

Friday

  • കാവൽ മാലാഖമാരുടെ തിരുനാൾ: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ0

    എന്താണ് കാവൽ മാലാഖമാരുടെ ദൗത്യം, അക്രൈസ്തവർക്കും കാവൽ മാലാഖമാരുണ്ടോ? കാവൽ മാലാഖ എന്ന് കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരുപിടി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കാവൽ മാലാഖമാരുടെ തിരുനാളിനോട് (ഒക്ടോ.2) അനുബന്ധിച്ച്‌ മറുപടി നൽകുന്നു ലേഖകൻ. എ. ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച്,മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച, ‘കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ…’ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ രണ്ടിന്

  • നിങ്ങൾക്കറിയാമോ, നിത്യം ഒരു സൈന്യവ്യൂഹമുണ്ട് നമുക്കു ചുറ്റും!0

    കാവൽമാലാഖമാരുടെ തിരുനാൾ ദിനത്തിൽ (ഒക്ടോബർ രണ്ട്),  കാവൽമാലാഖമാരെ കുറിച്ച് കൂടുതൽ അറിവുകൾ പകരുന്നതിനൊപ്പം, കാവൽമാലാഖയുടെ സംരക്ഷണം തേടി അനുനിമിഷം പ്രാർത്ഥിക്കാനും ഓർമിപ്പിക്കുന്നു ലേഖകൻ. നിത്യതയിൽനിന്ന് നിത്യതയിലേക്കുള്ള പ്രയാണമല്ലേ നമ്മുടെ ജീവിതം. നമുക്ക് പരിചിതമല്ലാത്ത ഒരിടത്തുനിന്ന് ഈ ഭൂമിയിൽ ജനിച്ചുവീണു. മരണത്തോടെ തീരുന്ന ഈലോക യാത്ര വീണ്ടും നിത്യതയിലേക്ക് ചേർത്തു, നമ്മെ. ഇതിനിടയിൽ കാലിടറാതിരിക്കാൻ, ഇടറിയാൽ കരകയറാൻ ഒക്കെ ഏറെ സംവിധാനങ്ങൾ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഓരോരുത്തനും നൽകപ്പെടുന്ന കാവൽമാലാഖ. നിന്റെ ജനനംമുതൽ നിത്യതയിൽ ചേരുംവരെ നിന്നെ

  • ചെറുപുഷ്പത്തോടുള്ള സ്‌നേഹം വർദ്ധിക്കും എട്ട് രഹസ്യങ്ങൾ അറിഞ്ഞാൽ!0

    അധികം ആർക്കും അറിയാത്ത ഈ എട്ടു കാര്യങ്ങൾ അറിഞ്ഞാൽ വിശുദ്ധ ചെറുപുഷ്പത്തോടുള്ള നമ്മുടെ സ്‌നേഹം പലമടങ്ങ് വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി, വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ (ഒക്ടോ. ഒന്ന്) ലേഖകൻ പങ്കുവെക്കുന്നു ആ രഹസ്യങ്ങൾ! വിശുദ്ധ കൊച്ചുത്രേസ്യയെ ഇഷ്ടപ്പെടാത്ത കത്തോലിക്കരുണ്ടാവില്ല. അതുപോലെ, വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപമോഒരു ചിത്രമെങ്കിലും ഇല്ലാത്ത ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ ലോകത്ത് ഒരിടത്തും ഉണ്ടാവാനിടയില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾ അവളുടെ ശക്തമായ മാധ്യസ്ഥ ശക്തിയിൽ വിശ്വസിക്കുന്നു, അവളെ സ്‌നേഹിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിയുമ്പോൾ

  • ജപമാല എന്ന അത്ഭുതശക്തി!0

    പ്രതിസന്ധികളെ അതിജീവിക്കാൻ ജപമാല പകർന്ന അത്ഭുതശക്തിയുടെ നിരവധി സാക്ഷ്യങ്ങൾ മുന്നിലുള്ളപ്പോൾ, സമകാലീന വെല്ലുവിളികളെ അതിജീവിക്കാൻ നമുക്കും ജപമാല കരങ്ങളിലെടുത്ത്‌ പരിശുദ്ധ അമ്മയ്‌ക്കൊപ്പം ഈശോയുടെ തിരുമുഖം ധ്യാനിക്കാം, തിരുസഭ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിൽ. മറിയത്തിന്റെ പാഠശാലയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനും അനുകരിക്കുന്നതിനുമുള്ള മാർഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയാണത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പഠിപ്പിക്കുന്നതുപോലെ അത് അവിടുന്നിൽനിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാർത്ഥനയാണ്, അവിടുത്തോടുള്ള നമ്മുടെ അനുരൂപപ്പെടലാണ്.

  • മനുഷ്യര്‍ക്കൊപ്പമുള്ള  മാലാഖമാര്‍

    മനുഷ്യര്‍ക്കൊപ്പമുള്ള മാലാഖമാര്‍0

    മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍. മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍ പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും

  • മുഖ്യദൂതന്മാർ മൂന്ന്; അറിയാമോ അഞ്ച് കാര്യങ്ങൾ?0

    മുഖ്യദൂതന്മാരായ മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാരുടെ തിരുനാൾ (സെപ്തം 29) കത്തോലിക്കാ സഭ ആഘോഷിക്കുമ്പോൾ, ദൈവത്തിന്റെ നിഗൂഢ സൃഷ്ടികളായ മുഖ്യദൂതന്മാരെക്കുറിച്ച് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ബൈബിളിൽ പേര് എടുത്ത് പരാമർശിക്കുന്ന മൂന്നു മുഖ്യദൂതന്മാരാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ മാലാഖമാർ. റോമിൽ ബസിലിക്കാ സ്ഥാപിച്ചതിന്റെ ഓർമയിൽ എ.ഡി 530 ലാണ് മാലാഖമാരുടെ തിരുനാൾ ആരംഭിച്ചത്. ആരംഭകാലത്ത് വിശുദ്ധ മിഖായേലിന്റെ പേര് മാത്രമേ പരാമർശിച്ചിരുന്നുള്ളൂ. പിന്നീട് കത്തോലിക്കാ സഭയിൽ വളരെ വിശുദ്ധമായ ദിനങ്ങളിലൊന്നായി ഈ

  • ഒറ്റയടിപ്പാത

    ഒറ്റയടിപ്പാത0

    ‘ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ എനിക്കു കെണികള്‍ വെച്ചു. ഞാന്‍ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല, ഓടിയൊളിക്കാന്‍ ഇടമില്ല, എന്നെ രക്ഷിക്കുവാന്‍ ആളുമില്ല.’ ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നില്‍ക്കുന്ന മൂന്നാം സ്ഥലം. കുരിശിന്റെ വഴിയില്‍ എന്നെ പൊള്ളിക്കുന്ന, സങ്കടപ്പെടുത്തുന്ന സ്ഥലമാണിത്. അത്രമേല്‍ സ്‌നേഹത്തിന്റെ നോട്ടംകൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയില്‍നിന്ന്, വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാന്‍ പറ്റാത്ത ഞാന്‍ അത്ര ചെറുതാണ്.

  • മുന്തിരിത്തോപ്പില്‍  വൈകിയെത്തിയ  വേലക്കാരന്‍

    മുന്തിരിത്തോപ്പില്‍ വൈകിയെത്തിയ വേലക്കാരന്‍0

     ജെയിംസ് ഇടയോടി ദൈര്‍ഘ്യമേറിയ ഒരു പ്രയാണത്തിന്റെ നടുക്കടലില്‍ നിന്നാണ് ദൈവം പൊക്കിയെടുത്ത് തന്റെ മുന്തിരിത്തോപ്പിലെ വേലക്കാരനാക്കിയ ആളാണ് ഫാ. ലിനോയ് ജോസ് തരകന്‍ എസ്.ജെ. മഹാരാഷ്ട്രയിലെ വസായ് സെന്റ് മൈക്കിള്‍സ് ഫൊറോനാ ദൈവാലയത്തിലെ അസി. വികാരിയാണ് ഈ വൈദികന്‍. പ്രശസ്തമായ ഒരു കമ്പനിയുടെ പരിശീലന രംഗത്തെ അതികായകനായും സ്റ്റാഫിനെല്ലാം ഓഡര്‍ കൊടുത്ത് അനുസരിപ്പിക്കുന്ന മേലുദ്യോഗസ്ഥനുമായി പ്രവര്‍ത്തിച്ചിരുന്ന ലിനോയ് ദൈവത്തിന്റെ വേലക്കാരനായി മാറിയ യാത്ര ഏവരെയും സ്പര്‍ശിക്കും. തൃശൂരിന്റെ മണ്ണില്‍ വേരുപാകിയതും എന്നാല്‍ അനേക വര്‍ഷം മുമ്പേ മഹാരാഷ്ട്രയിലെ

Latest Posts

Don’t want to skip an update or a post?