കുറ്റകൃത്യങ്ങളുടെ സാമൂഹ്യ-സാമ്പത്തിക ചെലവുകള്‍
- Featured, LATEST NEWS, മറുപുറം
- April 15, 2025
സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) സിസ്റ്റര്‍ ടെസി ജേക്കബ് (SSpS) കഴിഞ്ഞ 17 വര്‍ഷമായി ഒഡീഷയില്‍ മിഷനറിയായി സേവനം ചെയ്യുന്നു. മീഡിയാ & കമ്മൃൂണിക്കേഷന്‍സ് കോ-ഓര്‍ഡിനേറ്ററായി സേവനം ചെയ്യുന്നതോടൊപ്പം ഭൂവനേശ്വറിലെ സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്നു. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വികസനമെന്നത് ഒരു സ്വപ്‌നം മാത്രമായിരുന്ന കാലത്താണ് ആദിവാസി ഗോത്ര മേഖലയായ സാമ്പല്‍പ്പൂരില്‍ 1884-ല്‍ ബ്രിട്ടീഷ് മിലിറ്ററിയുടെ ചാപ്ലിനായി ആദ്യ മിഷനറിയായ ഫാ. ഫെര്‍നസ് എസ്.ജെ എന്ന ഈശോസഭാ
മാത്യു സൈമണ്‍ അമീബ ഇരയെ പിടിക്കുന്നത് എങ്ങനെയെന്ന ചോദ്യത്തിന് പണ്ട് ടിന്റുമോന്‍ എഴുതിയ ഒരു ഉത്തരമുണ്ട്. വല്ലാതെ വിശക്കുമ്പോള്‍ അമീബ അതിന്റെ ഗുഹയില്‍നിന്ന് മെല്ലെ പുറത്തിറങ്ങും. ഇര വരുന്ന വഴിക്ക് ആരും കാണാതെ പമ്മിയിരിക്കും. ഇര അടുത്തുവരുമ്പോള്‍ അതിന്റെ മുന്നില്‍ ചാടിവീഴും. പിടിച്ച് ശാപ്പിടും. സംഭവം ഇത് തമാശയാണെങ്കിലും നമ്മുടെ നാട്ടിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധനയ്ക്കും പിഴയിടീലിനും ഈ രീതിതന്നെയാണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. വളരെ കൂളായി വണ്ടി ഓടിച്ചുപോകുമ്പോഴായിരിക്കും പെട്ടെന്ന് ഉദ്യോഗസ്ഥരുടെ
മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് ദൈവം അവനുവേണ്ടിയൊരുക്കിയ സ്വപ്നക്കൂടിനെക്കുറിച്ച് പറഞ്ഞാണ് തിരുവെഴുത്തിന്റെ ഒന്നാം പാഠം തുടങ്ങുക. ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതിനെക്കുറിച്ചും അവന് പാര്‍ക്കേണ്ട ആവാസവ്യവസ്ഥയുടെ ക്രമങ്ങളെക്കുറിച്ചുമൊക്കെ എത്രയധികം ശ്രദ്ധ ഇതില്‍ ചെലുത്തുന്നുണ്ട്. സത്യത്തില്‍ മനുഷ്യനെയും അവന്റെ കാലാവസ്ഥയെയും രൂപീകരിക്കുന്നതില്‍ എത്ര വലിയ ‘ദൈവികശ്രദ്ധ’ ആവശ്യമുണ്ട്. ഇന്ന് അങ്ങനെയൊരു ലക്ഷ്യമല്ല വാസ്തവത്തില്‍ നമുക്കുള്ളത്. വ്യവസായിയാകാനും ധനികനാകാനും ഉന്നതപദവി നേടാനും ധൂര്‍ത്തനാകാനും എളുപ്പമുള്ള കാലം. ദരിദ്രനാകാനും കടക്കാരനാകാനും അതിലുമെളുപ്പമായ കാലം. മനുഷ്യനാവുക എന്നതുമാത്രമാണ് ഏറ്റവും ആയാസകരം. അത് ചരിത്രത്തില്‍ എപ്പോഴും അങ്ങനെതന്നെയാണെന്നു കരുതേണ്ടിവരും.
അഡ്വ. ഷെറി ജെ. തോമസ് (ലേഖകന്‍ ഹൈക്കോടതി അഭിഭാഷകനാണ്) ഇന്ത്യ ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ള രാജ്യം കൂടിയാണ് ഇന്ത്യ. അതേസമയം ലക്ഷക്കണക്കിന് ചെറുപ്പക്കാരാണ് ഓരോ വര്‍ഷവും പുറംനാടുകളിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നത്. പറഞ്ഞുവരുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു നാടായി നമ്മുടെ രാജ്യം മാറുമോ എന്നും ചോദിക്കാം. വിധവകളുള്‍പ്പെടെ ധാരാളം പ്രായമായവര്‍ ആരാലും പരിപാലിക്കപ്പെടാനില്ലാതെ വൃദ്ധസദനങ്ങളെ ആശ്രയിച്ച് കഴിയുന്നുണ്ട്. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 125 പ്രകാരം മുതിര്‍ന്നവര്‍ക്ക് മക്കളില്‍ നിന്ന്
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓരോ മനുഷ്യനും രണ്ടുതവണ ദൈവത്തിന്റെ ന്യായവിധിയെ നേരിടാനുണ്ട്. ഒന്ന്, തനതുവിധി. രണ്ട്, പൊതുവിധി. തനതുവിധി ഓരോ വ്യക്തിയും മരിച്ച അടുത്ത നിമിഷം നടക്കുന്നതാണ്. മരിച്ച വ്യക്തിയും ദൈവവും തമ്മില്‍ മുഖത്തോടുമുഖം കണ്ടുമുട്ടുന്ന സമയമാണത്. ഓരോ ആളുടെയും മരിക്കുമ്പോഴത്തെ ആത്മീയ അവസ്ഥവച്ച് ദൈവം ആളെ വിധിക്കും. രണ്ടാമത്തേത് പൊതുവിധി. ലോകാവസാനത്തിലാണ് പൊതുവിധി നടക്കുക. പൊതുവിധിവരെ ദൈവം ആത്മാക്കളെ താഴെ പറയുന്ന ഏതെങ്കിലും ഒരു സ്ഥലത്തേക്ക്, ആളുടെ ആത്മീയസ്ഥിതി അനുസരിച്ച്
ആഗോള സഭ സകല വിശുദ്ധരുടെയേയും തിരുനാൾ (നവംബർ ഒന്ന്) ആഘോഷിക്കുമ്പോൾ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന ഈ മൂന്നു കാര്യങ്ങൾ, വിശുദ്ധരാകണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവരുടെ ആഗ്രഹങ്ങൾക്ക് പുതിയ പ്രതീക്ഷ പകരും. വിശുദ്ധിയെയും വിശുദ്ധരെയും ധ്യാനിക്കാൻ ആണ്ടുവട്ടത്തിൽ പ്രത്യേകം നൽകപ്പെട്ട ദിനമാണല്ലോ നവംബർ ഒന്ന്. പുണ്യചരിതരുടെ ഓർമ്മയാചരണമെന്നല്ലാതെ പ്രത്യേകമായൊന്നും അനുഭവപ്പെട്ടിട്ടില്ല. അതിലെണെ്ണപ്പടാൻ ആഗ്രഹിച്ചിട്ടുണ്ടോ എന്ന് ആത്മശോധന നടത്തിയാൽ, വല്ലപ്പോഴും എന്നു പറയുന്നതാകും ശരി. കാരണം ലളിതമാണ്. ലഭിക്കാനിടയില്ലാത്തത് ആഗ്രഹിച്ചാട്ടാവശ്യമില്ലല്ലോ എന്ന തോന്നൽ. എത്തിപ്പിടിക്കാൻ കഴിയാത്ത നക്ഷത്രങ്ങൾക്കായി
ജോര്‍ജ് ഗ്ലോറിയ ‘ഫാ. ജസ്റ്റിന്‍ ഈസ് ജസ്റ്റ് ഇന്‍’ നാല്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് തേവര എസ്.എച്ച്. കോളജ് കോമ്പൗണ്ടിലെ കാത്തലിക് കരിസ്മാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ പന്തലിലെ സ്റ്റേജില്‍ നിന്ന് ഫാ. ജീനോ ഹെന്‍ട്രിക്‌സ് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതി വൈകുന്നേരം സ്വര്‍ഗത്തില്‍ വി. പത്രോസ്, ഉറ്റു നോക്കിയിരുന്ന സ്വര്‍ഗീയരോടും ഇതു തന്നെ വിളിച്ചു പറഞ്ഞിരിക്കണം. അതെ, അന്ന് ഫാ. ജസ്റ്റിന്‍ പിന്‍ഹീറോ എണ്‍പത്തിയൊന്നില്‍പരം വര്‍ഷത്തെ ഇഹലോക വാസത്തിനുശേഷം സ്വര്‍ഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ടു.
ഭക്തിയോടുകൂടി ജപമാല ചൊല്ലുന്നവർക്ക് 15 പ്രത്യേക വാഗ്ദാനങ്ങളാണ് വിശുദ്ധ ഡൊമിനിക്, വാഴ്ത്തപ്പെട്ട അലൻ എന്നിവരിലൂടെ പരിശുദ്ധ മാതാവ് നൽകിയിരിക്കുന്നത്. ഒക്‌ടോബർ എന്ന് കേൾക്കുമ്പോൾ കത്തോലിക്കാ വിശ്വാസികളുടെ മനസിൽ ആദ്യം വരുന്ന ചിന്ത കൊന്തനമസ്‌കാരത്തിന്റെ മാസം, ദശദിന കൊന്ത നമസ്‌കാരത്തിന്റെ ദിവസങ്ങൾ എന്നൊക്കെയാണ്. ദശദിന കൊന്തനമസ്‌കാരത്തിൽ പങ്കെടുക്കാൻ, തിരുനാളിന് പോകുന്ന ആവേശത്തോടെയാണ് മിക്ക ദൈവാലയങ്ങളിലും വിശ്വാസികൾ പ്രവഹിക്കുന്നത്. കൊന്തനമസ്‌കാരത്തെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വികാരിയച്ചനുള്ള ഇടവകകളിൽ വിശേഷിച്ചും. കൊന്തനമസ്‌കാര പ്രാർത്ഥനയിൽ മൂന്ന് കഥാപാത്രങ്ങളാണുള്ളത്. ഒന്ന്, സർവശക്തനായ ദൈവം. രണ്ട്,
Don’t want to skip an update or a post?