Follow Us On

15

November

2024

Friday

  • പൂര്‍വ്വപിതാക്കന്മാരുടെ  ദീര്‍ഘായുസിന്റെ കാരണങ്ങള്‍

    പൂര്‍വ്വപിതാക്കന്മാരുടെ ദീര്‍ഘായുസിന്റെ കാരണങ്ങള്‍0

    റവ.ഡോ. മൈക്കിള്‍ കാരിമറ്റം ബൈബിളിലെ വിവരണങ്ങളനുസരിച്ച് ചില വ്യക്തികള്‍ വളരെക്കാലം ജീവിച്ചിരുന്നതായി കാണുന്നു. ആദ്യമനുഷ്യനായ ആദാം 930, മെത്തുശെലാഹ് 968, നോഹ 950 വര്‍ഷം. ഇത് അക്ഷരാര്‍ത്ഥത്തില്‍ ആണോ മനസിലാക്കേണ്ടത്? ‘ആദിചരിത്രം’ എന്നറിയപ്പെടുന്ന ഉല്‍പത്തി പുസ്തകത്തിന്റെ ആദ്യത്തെ പതിനൊന്ന് അധ്യായങ്ങളിലാണ് ചോദ്യവിഷയമായ ആയുര്‍ദൈര്‍ഘ്യം പ്രതിപാദിക്കപ്പെടുന്നത്. കൃത്യമായ ചരിത്രം എന്നതിനെക്കാള്‍ ചരിത്രത്തിന്റെ ദൈവശാസ്ത്രപരമായ ഒരവതരണമാണ് ഈ അധ്യായങ്ങളില്‍ കാണുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ മുഖ്യമായും പ്രതീകാത്മകമാണ്. അതിനാല്‍ ഇവിടെ കാണുന്ന വിവരണങ്ങളും സംഖ്യകളും അക്ഷരാര്‍ത്ഥത്തില്‍ എന്നതിനെക്കാള്‍ പ്രതീകങ്ങളായി മനസിലാക്കണം.

  • അമ്മയുടെ  ബര്‍ത്ത്‌ഡേ സമ്മാനം!

    അമ്മയുടെ ബര്‍ത്ത്‌ഡേ സമ്മാനം!0

    റവ. ഡോ. റോയ് പാലാട്ടി CMI ഏതൊരാളുടെയും ജീവിതകാണ്ഡത്തില്‍ രണ്ടുദിനങ്ങള്‍ ഏറെ സവിശേഷമാണ്: ജനനദിവസം, ജനിച്ചതിന്റെ നിയോഗമറിയുന്ന ദിവസം. എന്തിനാണ് ഞാന്‍ ഈ മണ്ണില്‍ ജനിച്ചതെന്ന് അറിയുന്നതാണ് നിയോഗം. മേരിക്കാകട്ടെ ഈ രണ്ടുദിനങ്ങള്‍ തമ്മില്‍ അകലമില്ല. കൃത്യമായ നിയോഗത്തോടെയാണ് അവളുടെ പിറവി. രക്ഷകന്റെ അമ്മയാകണം, വിശ്വാസികളുടെ ജനയിത്രിയാകണം. ജനിച്ചപ്പോഴേ നിയോഗമറിഞ്ഞിട്ടുള്ള മൂന്നുപേര്‍ മാത്രമേ ഉണ്ടാകാനിടയുള്ളൂ; രക്ഷകനായ ക്രിസ്തു, അവന്റെ അമ്മയായ മറിയം, അവന് വഴിയൊരുക്കിയ സ്‌നാപകയോഹന്നാന്‍. അതുകൊണ്ടുതന്നെ ഈ മൂന്നുപേരുടെ പിറന്നാളുകള്‍ മാത്രമേ തിരുനാളായി നാം ആഘോഷിക്കാറുള്ളൂ.

  • ഓണം കഴിഞ്ഞപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം

    ഓണം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അങ്ങനെ 2023-ലെ ഓണാഘോഷങ്ങള്‍ കഴിഞ്ഞു. ഓണാഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല വിഭാഗത്തില്‍പെടുന്ന ആളുകളുടെ സന്തോഷം വര്‍ധിക്കുന്നതിന് അത് കാരണമായി. വിവിധ വിഭാഗം ജനങ്ങള്‍ക്ക് ഓണക്കാലം എങ്ങനെയൊക്കെ സന്തോഷം നല്‍കി എന്നു നോക്കാം. ആദ്യം ബിസിനസ് മേഖലയെ എടുക്കാം. ഉത്പാദകര്‍, വിതരണക്കാര്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് ഈ മേഖല. അവര്‍ക്കെല്ലാം ബിസിനസ് നല്ലവണ്ണം നടന്നു. ഓണക്കോടി വില്‍പനയിലൂടെ ആ മേഖല 1700 കോടി രൂപയെങ്കിലും ഓണക്കാലത്ത് നേടി. ഉത്പാദകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം

  • താളംതെറ്റുന്ന  ന്യൂനപക്ഷ ക്ഷേമം

    താളംതെറ്റുന്ന ന്യൂനപക്ഷ ക്ഷേമം0

    റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ (ലേഖകന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറിയാണ്). വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര – സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തില്‍ ന്യൂനപക്ഷ കമ്മീഷനുകളും ന്യൂനപക്ഷ ഡയറക്ടറേറ്റുകളും നടപ്പാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍, ധനസഹായങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച സുതാര്യത കുറവുകളും പക്ഷപാതങ്ങളും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുണ്ട്. അതിനിടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ വിതരണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുന്നു എന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ വഴിയായി

  • കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും0

    ക്രിസ്തീയ സ്‌നേഹത്തിന്റെ പര്യായമായ പരസ്‌നേഹം ജീവിതംകൊണ്ട് പകർന്നുതന്ന കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുനാളിൽ (സെപ്തം.5) എന്ത് സമ്മാനമാകും അഗതികളുടെ അമ്മ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്? വിശുദ്ധയുടെ ജീവിതവഴികളിലൂടെ ആ ഉത്തരത്തിലേക്ക് നയിക്കുന്നു ലേഖകൻ. 2016 സെപ്റ്റംബർ അഞ്ച്‌, ഭാരതത്തിനും ലോകത്തിനും അഭിമാനത്തിന്റെ സുദിനമായിരുന്നു. അന്നേദിവസമാണ് മദർ തെരേസയെ വിശുദ്ധരുടെഗണത്തിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തിയത്. ദരിദ്രരെ സേവിച്ച്, അവരോടോപ്പം ജീവിച്ച്, സ്വർഗ്ഗത്തിൽ ഇരിപ്പിടം കണ്ടെത്തിയ മനുഷ്യ-ദൈവസ്‌നേഹിയാണ് കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസ. 1910 ഓഗസ്റ്റ് 26-ന് അൽബേനിയയിൽ ഉൾപ്പെട്ടിരുന്ന സ്‌കോപ്യോ പട്ടണത്തിലാണ്

  • വിശുദ്ധ മദർ തെരേസയുടെ തിരുനാളിൽ നമുക്കും ചോദിക്കാം: ഇനിയും വിശക്കുമ്പോൾ ഞാനെന്തു ചെയ്യും അമ്മേ?0

    ആ പെൺകുട്ടി മദർ തെരേസയോട് ഉന്നയിച്ച ആ ചോദ്യത്തിന്റെ അർത്ഥതലങ്ങൾ അതിവിശാലമാണ്. ആ ബോധ്യത്തോടെ, വിശുദ്ധയുടെ തിരുനാളിൽ നമുക്കും ഉന്നയിക്കാം ആ ചോദ്യം. മദറിന് നൽകാവുന്ന വലിയ ആദരവിന്റെ ഏടായിമാറും അത്! അന്ന് കൊൽക്കത്തയിലെ ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ മദർ തെരേസ ഒരു പാവം പെൺകുട്ടിയെ കണ്ടു. ഭക്ഷണം കഴിച്ചിട്ട് പലനാളായെന്ന് അവളെ കണ്ടാൽ അറിയാം. കൈയിലുള്ള ഭക്ഷണപ്പൊതി തുറന്ന് രണ്ടു കഷ്ണം ബ്രഡ് അവൾക്കു കൊടുത്തു! മോളേ ഇതു കഴിക്ക്. അവൾ വാങ്ങിയെങ്കിലും കഴിക്കാൻ വിസമ്മതിക്കുന്നതുപോലെ.

  • വിശുദ്ധിയുടെ വിളക്കുമാടം0

    അടയാളങ്ങളും അത്ഭുതങ്ങളും രേഖപ്പെടുത്താതെ കടന്നുപോയ, സാധാരണ ജീവിതം കൊണ്ട്, അസാധാരണത്വത്തിന്റെ ഗിരിശൃംഗങ്ങളേറിയ, ആത്മാവു കൊണ്ട് ജീവിത ഗാഥ രചിച്ച വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ ഇന്ന്‌ (ഓഗസ്റ്റ് 29). വിശുദ്ധ ഏവുപ്രാസ്യാമ്മ. നാവു നിറയെ ജപങ്ങളും കൈ നിറയെ സുകൃതങ്ങളും മനസ്സുനിറയെ നന്മകളുമായി ഈ ഭൂമിയിലെ ജീവിതം സ്വാർത്ഥകമാക്കിയവൾ. നടന്നു പോയ വഴികളിലൊക്കെ പുണ്യം കൊളുത്തി നിശബ്ദയായി അവൾ കടന്നു പോയി. ഹെർമ്മോണിലെ മഞ്ഞു തുള്ളി പോലെ നിർമ്മലവും കർമ്മലിലെ ദേവദാരു പോലെ കരുത്തുറ്റതുമായിരുന്നു അവളുടെ ജീവിതം. പ്രാർത്ഥനയുടെ

  • ഏറ്റുപറച്ചിലുകള്‍

    ഏറ്റുപറച്ചിലുകള്‍0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും

Latest Posts

Don’t want to skip an update or a post?