Follow Us On

20

April

2025

Sunday

  • ഇത് മാത്യൂസ് വയന്ന, കാർലോയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് നയിച്ച കുഞ്ഞനുജൻ!0

    ലണ്ടനിൽ ജനിച്ച് ഇറ്റലിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിൽ എത്താൻ കാരണം, ബ്രസീലിലെ ഒരു കുഞ്ഞിന് ലഭിച്ച അത്ഭുത രോഗസൗഖ്യമാണ്. വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ (ഒക്ടോബർ 12) വായിക്കാം, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത ആ അത്ഭുതം! ക്രിസ്റ്റി എൽസ ലണ്ടനിൽ ജനിച്ച് ഇറ്റലിയിലെ അസീസിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് എന്ന കൗമാരപ്രായക്കാരൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ബ്രസീലിലെ ‘വിയന്ന ഫാമിലി’ ആനന്ദ നിർവൃതിയിലാണ്. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുതം തങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞിനുണ്ടായ

  • പാപ്പയുടെ ഇടപെടലിൽ അകന്നുപോയത് മൂന്നാം ലോകമഹായുദ്ധം! അറിയാമോ ആ ചരിത്രം?0

    സംഭവിക്കാമായിരുന്ന മൂന്നാം ലോക മഹായുദ്ധം ഒഴിവാകാൻ കാരണം ഒരു പാപ്പ നടത്തിയ അസാധാരണ ഇടപെടലാണ്. പാഠപുസ്തകങ്ങൾ പങ്കുവെക്കാത്ത സംഭവബഹുലമായ ആ ചരിത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? വിശുദ്ധ ജോൺ 23-ാമൻ പാപ്പയുടെ തിരുനാൾ (ഒക്ടോബർ 11) ആഘോഷിക്കുമ്പോൾ ആ ചരിത്രം അറിയാതെപോവരുത്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുള്ള ശീതയുദ്ധത്തെക്കുറിച്ചും അതിന്റെ ഭാഗമായ ക്യൂബൻ മിസൈൽ പ്രതിസന്ധിയെ കുറിച്ചും കേൾക്കാത്ത വിദ്യാർത്ഥികളുണ്ടാവില്ല. ലോകം നടുക്കത്തോടെ കടന്നുപോയ ആ ദിനങ്ങൾക്ക് അറുതി ഉണ്ടായതും പഠനവിഷയമായിരുന്നു. എന്നാൽ, ലോകജനത ഭയന്ന മൂന്നാം ലോക

  • എല്ലാവരും തോൽക്കുന്ന യുദ്ധം

    എല്ലാവരും തോൽക്കുന്ന യുദ്ധം0

    യുദ്ധത്തെ ‘തോൽവി’എന്ന് മാറ്റിവിളിച്ചത് ഫ്രാൻസിസ് പാപ്പയാണ് – രണ്ടു ദിവസങ്ങൾക്ക് മുമ്പ്. വീണ്ടുമൊരു വലിയ തോൽവി കനത്ത നാശനഷ്ടമായും ഉണങ്ങാത്ത മുറിവായും പെയ്യാൻ തുടങ്ങിയിരിക്കുന്നു . ഹമാസ് – ഇസ്രായേൽ ആക്രമണ പ്രത്യാക്രമണങ്ങളിൽ വിശുദ്ധ നാടിന്റെയും പശ്ചിമേഷ്യയുടെയും മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനം നഷ്ടമായിരിക്കുന്നു. രാജ്യാന്തര സമൂഹത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന വിവരങ്ങളാണ് ഇതെഴുതുമ്പോഴും വിശുദ്ധനാട്ടിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.സംഘർഷത്തെത്തുടർന്ന് ഇസ്രായേൽ – അറബ് സമവാക്യങ്ങൾ മാറ്റിയെഴുതപ്പെട്ടേക്കാമെന്നും നിരീക്ഷകർ പ്രവചിക്കുന്നു. ലോകത്തെ ഒന്നാം നമ്പർ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനെയും ശത്രുക്കളുടെ

  • കാർലോ അക്യുറ്റിസ്: ദിവ്യകാരുണ്യത്തെ പ്രണയിച്ച കൗമാരക്കാരൻ!0

    വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിന് (ഒക്ടോബർ 12) ഒരുങ്ങുമ്പോൾ അടുത്തറിയാം മുതിർന്നവരെയും കുഞ്ഞുങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്ന ആ കുഞ്ഞുവിശുദ്ധന്റെ ജീവിതം. ബ്രദർ എഫ്രേം കുന്നപ്പള്ളി/ ബ്രദർ ജോൺ കണയങ്കൽ ഇഹലോകവാസം വെടിഞ്ഞതിന്റെ 14-ാം വർഷം കാർലോ അക്യുറ്റിസ് അൾത്താര വണക്കത്തിന് അർഹമായ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെടുന്നു. അത്ഭുതമാണിത് (ആധുനിക സഭയുടെ ചരിത്രത്തിൽ, കാർലോയേക്കാൾ വേഗത്തിൽ വാഴ്ത്തപ്പെട്ട ഗണത്തിൽ ഉൾപ്പെട്ടത് കൊൽക്കത്തയിലെ വിശുദ്ധ തെരേസയും വിശുദ്ധ ജോൺപോൾ രണ്ടാമനുംമാത്രം) എന്നാൽ, അതിനേക്കാൾ അത്ഭുതമാണ് 15 വയസുവരെ മാത്രം നീണ്ട കാർലോ അക്യുറ്റിസിന്റെ

  • ‘ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍! ‘

    ‘ഇങ്ങനെയും ഉണ്ടോ മനുഷ്യര്‍! ‘0

     മാത്യൂ സൈമണ്‍ ഭാഗ്യം ചെയ്ത മാതാപിതാക്കള്‍ എന്ന് കേട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിനുള്ള കാരണം അവരുടെ മക്കളായിരിക്കും. ഇതിന് ഉദാഹരണമാണ് നാലുവര്‍ഷത്തോളമായി കിടപ്പുരോഗിയായ ഭാര്യാമാതാവിനെ പരിചരിക്കാന്‍ സ്വന്തം ജോലി ഉപേക്ഷിച്ച കണ്ണൂര്‍ താഴെചൊവ്വ സ്വദേശി റോസ് യേശുദാസ്. തലശേരി സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ബിന്ദു മെര്‍ലിന്‍ എല്ലാസഹായവുമായി കൂടെയുണ്ട്. എങ്കിലും ഭാര്യ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ മുഴുവന്‍ സമയവും ഇദ്ദേഹം അമ്മയ്‌ക്കൊപ്പമാണ്. 80 വയസ് കഴിഞ്ഞ അമ്മയുടെകൂടെ എപ്പോഴും ഒരാള്‍ വേണം. കാരണം അമ്മയ്ക്ക് തനിയെ

  • ഏത് ബ്രാന്റാണ് ?

    ഏത് ബ്രാന്റാണ് ?0

    ഫാ. മാത്യു ആശാരിപറമ്പില്‍ കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് സണ്ണിയച്ചന്‍ എനിക്കൊരു പുതിയ ഷര്‍ട്ട് സമ്മാനമായി തന്നു. അച്ചന് പാകമല്ലാത്തതിനാല്‍ ആരോ കൊടുത്ത സമ്മാനം എനിക്കായി സ്‌നേഹപൂര്‍വം മാറ്റിവച്ചതാണ്. ആ ഷര്‍ട്ട് ധരിച്ച് യാത്ര ചെയ്യവേ കൂടെ ഉണ്ടായിരുന്ന യുവാവ് ‘അച്ചന്‍ വലിയ പണക്കാരനായല്ലോ ഇപ്പോള്‍’ എന്ന് കമന്റടിച്ചു. എന്താടാ അങ്ങനെ പറഞ്ഞത്’ എന്ന് ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം ‘നല്ല വിലയുള്ള ബ്രാന്റ് ഷര്‍ട്ട് ഇട്ട് അടിപൊളിയാണല്ലോ’ എന്നായിരുന്നു. സണ്ണിയച്ചന്‍ തന്ന ഷര്‍ട്ട് അപ്പോഴാണ് കാര്യമായി ശ്രദ്ധിച്ചത്.

  • മാനവികത

    മാനവികത0

    ‘യയാതി’യിലെ ഒരു വരി ഇങ്ങനെയാണ്: ‘ഒരുവനെ അവന്റെ ഉടുപ്പുകള്‍ നിര്‍വചിക്കുന്നു. അവന്‍ തിരഞ്ഞെടുക്കുന്ന ഉടുപ്പ് അവനെ അതിനനുസരിച്ചുള്ള ഒരുവനാക്കിത്തീര്‍ക്കും. അവന് സ്വയം തിരഞ്ഞെടുക്കുന്ന വ്യക്തിത്വമോ ലക്ഷ്യമോ കുറയുന്നു.’ ഇതൊരു അപരസ്വത്വനിര്‍മിതിയെക്കുറിച്ചുള്ള സൂചനയാണ്. മനുഷ്യനായിരിക്കുക എന്ന അടിസ്ഥാന സുവിശേഷപാഠത്തിനു മുകളില്‍ നാം അണിയുന്ന വ്യാജപ്രതിഛായകളുടെ പശ്ചാത്തലത്തില്‍ ഇത് വളരെ പ്രസക്തമാകുന്നു. മാനവികതയുടെ പ്രാഥമികപാഠങ്ങള്‍ വിസ്മൃതമാകുന്ന ഇടങ്ങളിലെല്ലാം നാമറിയാതെ ഒരു പരീശത്വം പിറവിയെടുക്കുന്നുണ്ട്. സാബത്തില്‍ അപരനോട് കരുണ കാട്ടാതിരിക്കുമ്പോഴും കണ്ണിനുപകരം കണ്ണുതന്നെയാകണമെന്നു വാശിപിടിക്കുമ്പോഴും അയാള്‍ പുതിയ നിയമകാലത്തിന് ചേരാത്തവനാകുകയാണ്. മനുഷ്യന്‍

  • വിശുദ്ധ ന്യൂമാന്റെ തിരുനാൾ: ബ്രിട്ടണിലെ സഭയ്‌ക്കൊപ്പം യു.എസ് ജനതയ്ക്കും അഭിമാനിക്കാം0

    ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലേക്ക് നയിച്ചത് രണ്ട് അമേരിക്കൻ സുഹൃത്തുക്കളാണ്. ആ സംഭവം വായിക്കാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ (ഒക്‌ടോബർ ഒൻപത്) ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചരിൽ ഏറ്റവും പ്രമുഖൻ, ലോക പ്രശസ്ത കത്തോലിക്കാ ദാർശനീകർ എന്നീ വിശേഷണങ്ങൾക്ക് അർഹനായ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലണ്ടിന്റെ പുത്രനാണെങ്കിലും അദ്ദേഹത്തെപ്രതി അമേരിക്കയ്ക്കും അഭിമാനിക്കാം. കർദിനാൾ ന്യൂമാനെ 2010ൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കും 2019ൽ വിശുദ്ധാരാമത്തിലേക്കും കൈപിടിച്ച് നയിച്ചത് രണ്ട് അമേരിക്കക്കാരാണെന്നതുതന്നെ അതിന് കാരണം. വാഴ്ത്തപ്പെട്ട പദവിക്ക്

Don’t want to skip an update or a post?