Follow Us On

15

May

2025

Thursday

  • വിശുദ്ധ ന്യൂമാന്റെ തിരുനാൾ: ബ്രിട്ടണിലെ സഭയ്‌ക്കൊപ്പം യു.എസ് ജനതയ്ക്കും അഭിമാനിക്കാം0

    ഇംഗ്ലണ്ടിൽ ജനിച്ചുവളർന്ന കർദിനാൾ ന്യൂമാനെ വിശുദ്ധാരാമത്തിലേക്ക് നയിച്ചത് രണ്ട് അമേരിക്കൻ സുഹൃത്തുക്കളാണ്. ആ സംഭവം വായിക്കാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ (ഒക്‌ടോബർ ഒൻപത്) ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചരിൽ ഏറ്റവും പ്രമുഖൻ, ലോക പ്രശസ്ത കത്തോലിക്കാ ദാർശനീകർ എന്നീ വിശേഷണങ്ങൾക്ക് അർഹനായ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ ഇംഗ്ലണ്ടിന്റെ പുത്രനാണെങ്കിലും അദ്ദേഹത്തെപ്രതി അമേരിക്കയ്ക്കും അഭിമാനിക്കാം. കർദിനാൾ ന്യൂമാനെ 2010ൽ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കും 2019ൽ വിശുദ്ധാരാമത്തിലേക്കും കൈപിടിച്ച് നയിച്ചത് രണ്ട് അമേരിക്കക്കാരാണെന്നതുതന്നെ അതിന് കാരണം. വാഴ്ത്തപ്പെട്ട പദവിക്ക്

  • പെരുകുന്ന ആത്മഹത്യകള്‍  ഉയര്‍ത്തുന്ന വെല്ലുവിളികള്‍

    പെരുകുന്ന ആത്മഹത്യകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍0

     ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്). സെപ്റ്റംബര്‍ മാസം ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം, ആത്മഹത്യാ പ്രതിരോധമാസമായി ലോകരാജ്യങ്ങള്‍ ആചരിച്ചിരുന്നു. മനുഷ്യരാശിയുടെ ഭാവിക്കും നിലനില്‍പ്പിനുതന്നെയും ഭീഷണിയാവുന്ന ദുരന്തങ്ങളില്‍ ഒന്നായിട്ടാണ് ആത്മഹത്യാവിപത്തിനെ ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്. ‘പ്രവര്‍ത്തനത്തിലൂടെ പ്രത്യാശ പകരുക’ എന്നതായിരുന്നു ഇതിനെ പ്രതിരോധിക്കുവാന്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഭാരതവും കേരളവും ശ്രദ്ധിക്കണം പ്രതിവര്‍ഷം എട്ടുലക്ഷത്തില്‍പരം വിലപ്പെട്ട മനുഷ്യജീവനുകളാണ് ‘ആത്മഹത്യ’ എന്ന ദുരന്തത്തിലൂടെ ലോകത്ത് നഷ്ടപ്പെടുന്നത്. ഇതില്‍ ഉദ്ദേശം അറുപതു ശതമാനം അമ്പതു വയസിനുതാഴെ, പ്രവര്‍ത്തനശേഷിയും കാര്യക്ഷമതയുമുള്ള പ്രായക്കാരാണ് എന്നത് ദുരന്തത്തിന്റെ

  • മുക്കടല്‍ ശാന്തി ആശ്രമത്തിന്  സന്യാസ സമൂഹ പദവി

    മുക്കടല്‍ ശാന്തി ആശ്രമത്തിന് സന്യാസ സമൂഹ പദവി0

    സ്വാമി പോള്‍സണ്‍ വടക്കന്‍ ബിബിഎസ് മലങ്കര കത്തോലിക്കാ സഭയിലെ മാര്‍ത്താണ്ഡം രൂപതയിലുള്ള മുക്കടല്‍ ഇടവകയില്‍പെട്ട വിശുദ്ധ ബെനഡിക്ടിന്റെ നാമത്തിലുള്ള ‘ശാന്തി ആശ്രമം’ സന്യാസ ആശ്രമമായി ഉയര്‍ത്തപ്പെട്ടു. ബനഡിക്‌ടൈന്‍സ് ഓഫ് ദ ബ്ലസഡ് സാക്രമെന്റ് (ബിബിഎസ്) എന്നായിരിക്കും ഈ സന്യാസസമൂഹം ഇനി അറിയപ്പെടുക. 1987 ഫെബ്രുവരി രണ്ടിന്, പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാള്‍ദിവസം ബ്രദര്‍ ക്രിസ്പിനാണ് തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മേല്‍നോട്ടത്തിലുള്ള കന്യാകുമാരി ജില്ലയിലെ മുക്കടല്‍ കാര്യംകോണം ഗ്രാമത്തില്‍ ‘ശാന്തി ആശ്രമം’ എന്ന പേരില്‍ ഈ ഭവനം ആരംഭിച്ചത്.

  • ജനങ്ങളെ കുടിയിറക്കുന്ന വന്യമൃഗങ്ങള്‍

    ജനങ്ങളെ കുടിയിറക്കുന്ന വന്യമൃഗങ്ങള്‍0

    മോണ്‍. അബ്രാഹം വയലില്‍ (ലേഖകന്‍ താമരശേരി രൂപതാ വികാരി ജനറാളാണ്) വന്യമൃഗങ്ങളെ വനത്തിനുള്ളില്‍വച്ച് കാണാനും ഫോട്ടോ എടുക്കാനും സുരക്ഷിത വാഹനങ്ങളില്‍ അവയ്ക്കിടയിലൂടെ ചുറ്റിക്കറങ്ങാനും സൗകര്യമൊരുക്കുകയാണ് സഫാരി പാര്‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടൂറിസം വികസിപ്പിക്കുക എന്നതാണ് പറയുന്നതെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധം ഉണ്ടോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. പാര്‍ക്ക് എവിടെ സ്ഥാപിക്കുന്നു എന്നതും അവിടം ജനവാസമേഖലയാണെങ്കില്‍ ആ ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ ബാധിക്കും എന്നതും പരിഗണിക്കാതിരിക്കുന്നതും ജനാധിപത്യവിരുദ്ധമാണെന്ന് പറയാതെ വയ്യ. തിടുക്കം ദുരൂഹം കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തില്‍ വരുന്ന

  • അനുദിന ജപമാല അർപ്പണം: അമൂല്യം, അവർണനീയം ജപമാലരാജ്ഞിയുടെ സമ്മാനങ്ങൾ!0

    പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ ജപമാല മാസത്തിൽ നിങ്ങൾ ഇത് തീർച്ചയായും വായിക്കണം. ‘ദിവസവും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല.’- മരിയ വിജ്ഞാനത്തിൽ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റേതാണ് ഈ വാക്കുകൾ. അനുദിനം പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല ചൊല്ലാൻ മടിയുണ്ടോ? ആവർത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അനുദിനം ജപമാല ചെല്ലി പ്രാർത്ഥിക്കുന്നവരുടെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ നിങ്ങൾ അറിയണം. പരിശുദ്ധ കന്യകാ മറിയത്തെയും

  • അധ്വാനിച്ചു പഠിക്കുന്ന വിദേശികളും  പഠിച്ചു മടുക്കുന്ന മലയാളികളും

    അധ്വാനിച്ചു പഠിക്കുന്ന വിദേശികളും പഠിച്ചു മടുക്കുന്ന മലയാളികളും0

     ജോസഫ് മൈക്കിള്‍ കേരളത്തില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നത്. കേരളത്തിലെ പല കോളജുകളിലും സയന്‍സ് ബാച്ചുകളില്‍പ്പോലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. മുമ്പൊക്കെ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കാന്‍ എത്രയോ ബുദ്ധിമുട്ടായിരുന്നു. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ കോളജുകളിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും അടഞ്ഞുപോകുന്ന കാലം അതിവിദൂരമല്ല. കോളജുകളോ യൂണിവേഴ്‌സിറ്റികള്‍തന്നെയോ പൂട്ടിപ്പോയാലും അത്ഭുതപ്പെടാനില്ല. ഇതൊരു അതിശയോക്തിയല്ല. കാരണം, ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ പെടുന്ന പെടാപ്പാട് നമ്മുടെ കണ്‍മുമ്പിലുണ്ട്.

  • കേരളത്തില്‍ ക്രൈസ്തവര്‍  ഇല്ലാതാകുമോ?

    കേരളത്തില്‍ ക്രൈസ്തവര്‍ ഇല്ലാതാകുമോ?0

    അമല്‍ സിറിയക് ജോസ് ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22%-ല്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001-ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2021-ല്‍ കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ – 59,766. അതേസമയം 2021-ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യാനികള്‍- 65,984.

  • ജപമാലരാജ്ഞിയുടെ തിരുനാൾ: അറിയണം, പഠിക്കണം ‘ലെപ്പാന്തോ’യിൽ ദൈവമാതാവ് നേടിത്തന്ന അത്ഭുത വിജയം0

    ജപമാലരാജ്ഞിയുടെ തിരുനാൾ (ഒക്ടോബർ ഏഴ്) ആഘോഷിക്കുമ്പോൾ, ജപമാല മാസമായി ഒക്ടോബർ പ്രഖ്യാപിക്കാൻ കാരണമായ ‘ലെപ്പാന്തോ’ യുദ്ധത്തിന്റെ സംഭവബഹുലമായ ചരിത്രം മനസിലാക്കാം. ഓട്ടോമൻ സുൽത്താൻ സുലൈമാൻ-  മഹാനെന്ന് അറിയപ്പെട്ടിരുന്ന തുർക്കി ഭരണാധികാരി. ക്രൈസ്തവർക്കെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സെലിം രാജ്യഭരണമേറ്റു. അധാർമികനും അഹങ്കാരിയും മദ്യാസക്തനുമായിരുന്ന സെലിം II ‘യുദ്ധവിജയി’ എന്ന പേര് സമ്പാദിക്കാൻ അതിയായി ആഗ്രഹിച്ചു. സെലിമിന്റെ ഒരു ബലഹീനതയായിരുന്നു മാണിക്യക്കല്ലിന്റെ നിറമുള്ള ചുവന്ന സൈപ്രസ് വീഞ്ഞ്. അക്കാലത്ത്, വെനീസിന്റെ അധിനിവേശ പ്രദേശമായിരുന്ന സൈപ്രസ് ദ്വീപ്. വെനീസിന്

Latest Posts

Don’t want to skip an update or a post?