നവീന് ബാബു, ഒരു ഓര്മപ്പെടുത്തല്
- Featured, LATEST NEWS, കാലികം, ചിന്താവിഷയം
- November 14, 2024
പ്ലാത്തോട്ടം മാത്യു തൃശൂര്: തൃശൂര് അതിരൂപതയിലെ പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ഇടവകയിലെ കലാകാരന്മാരുടെ സുവര്ണ ദശകമാണ് കടന്നുപോകുന്നത്. 2014-ല് ഫാ. ഫിജോ ആലപ്പാടന്, തൃശൂര് അതിരൂപതയിലെ പുതുക്കാട് ഇടവക അസിസ്റ്റന്റ് വികാരിയായിരിക്കെയാണ് ഇടവകയിലെ നാടക കലാകാരന്മാരെ കണ്ടെത്തി സംഘടിപ്പിച്ച് അവരുടെ കഴിവ് തെളിയിക്കാനുള്ള അവസരം ഒരുക്കുന്നത്. ഇപ്പോള് തൃശൂര് അതിരൂപത വികാരി ജനറല് ആയി സേവനം ചെയ്യുന്ന മോണ്. ജോസ് വല്ലൂരാന് ആയിരുന്നു വികാരി. വല്ലൂരാന് അച്ചന്റെയും ഫാ. ഫിജോയുടെയും പരിശ്രമഫലമായി നിരവധി കലാകാരന്മാരെ മുഖ്യധാരയിലേക്ക്
ഫാ. ജോസ് ആലുങ്കല് എസ്ഡിബി മറ്റേതൊരു അപ്പസ്തോലനെയുംപോലെ സ്വപ്നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന് ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില് അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്… അവന് പ്രവര്ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില് തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില് നില്ക്കുമ്പോള് നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്ണ്ണമായും ഉള്ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും
ഭാരതത്തിന്റെ അപ്പസ്തോലനും നമ്മുടെ വിശ്വാസത്തിന്റെ പിതാവുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിൽ ഒരോ ക്രിസ്തുശിഷ്യനും മനസിൽ കുറിക്കേണ്ട മൂന്ന് ദർശനങ്ങൾ ഓർമിപ്പിക്കുന്നു, റോമിലെ പൊന്തിഫിക്കൽ സ്കോട്ട്സ് കോളജിലെ അധ്യാപകൻ കൂടിയായ ലേഖകൻ. അനുകരണാർഹമായ മാതൃക നൽകിയ വിശുദ്ധരെ ഓർക്കുകയും അവരുടെ ധന്യജീവിതം ധ്യാനിക്കുകയും ചെയ്യുന്ന അവസരമാണ് ഓർമത്തിരുനാൾ. ഓരോ തിരുനാളും ആഴമേറിയ ആധ്യാത്മികാനുഭവങ്ങളായി മാറണമെന്ന ഓർമപ്പെടുത്തലും കൂടി നമ്മിലേക്ക് പകരുന്നുണ്ട്. ദുഃക്റാനത്തിരുനാളും ഈ ചൈതന്യം ഉൾക്കൊള്ളാൻ നമ്മെ ഓർമിപ്പിക്കുന്നു. നസ്രത്തിലെ ആശാരിയുടെ ശരികളോട് ഏറ്റവും ചേർന്നുനിൽക്കുന്ന വ്യക്തിത്വമാണ് ‘ദിദിമോസ്’- ‘യേശുവിന്റെ
സഖറിയ മാര് സേവേറിയോസ് മെത്രാപ്പോലീത്ത എം. ഗോവിന്ദന്റെ ജീവിതകര്മമണ്ഡലങ്ങളെ അനുപമമായ രീതിയില് അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം.കെ. സാനു ഒരു ജീവചരിത്രം ഒരുക്കിയിട്ടുണ്ട്. അതില് പരാമര്ശിക്കുന്ന ഒരു നാടകത്തെക്കുറിച്ച് പറഞ്ഞുതുടങ്ങാം. എം. ഗോവിന്ദന് നേതാവായിരുന്നില്ല. നേതാവാകരുതെന്ന് അദ്ദേഹത്തിന് നിര്ബന്ധമുണ്ടായിരുന്നുവെന്നാണ് സാനുമാഷിന്റെ നിരീക്ഷണം. കാരണം തന്റെ കാലഘട്ടത്തില് നേതാവ് ഏതു രൂപത്തിലുള്ളവനാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അയൊനെസ്കോ ( Ionesco ) യുടെ ‘നേതാവ്’ ( The leader ) എന്ന നാടകം നേതാവിന്റെ ആ രൂപത്തെയാണ് വെളിപ്പെടുത്തുന്നത്. ആ നാടകത്തില്
മാത്യു സൈമണ് അപകടങ്ങളില് പെടുന്നവരുടെ രക്ഷകനായി എത്തുകയെന്നത് ഒരു ദൈവനിയോഗമാണ്. എന്നാല് ഈ നിയോഗം നിരവധി തവണ തേടിയെത്തിയ വ്യക്തത്വമാണ് തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ് ബോസ്കോ. ജീവന് നഷ്ടമാകാമായിരുന്ന പലര്ക്കും ബോസ്കോയുടെ സമയോചിത ഇടപെടലിലൂടെ ജീവന് തിരിച്ചുകിട്ടിയിട്ടുണ്ട്. വെള്ളത്തില് മുങ്ങി മരണപ്പെട്ടുപോകുമായിരുന്ന മൂന്നു കുട്ടികളെ രക്ഷിച്ചതാണ് സ്വന്തം ജീവന് പോലും അപകടത്തിലാക്കി ബോസ്ക്കോ നടത്തിയ രക്ഷാപ്രവര്ത്തനങ്ങളില് അവസാനത്തേത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളില് ഒന്നായ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില് കുളിക്കാനിറങ്ങിയ കുട്ടികളെയാണ് അദ്ദേഹം ഇക്കുറി
ഫാ. ബിബിന് ഏഴുപ്ലാക്കല് എംസിബിഎസ് ചില സിനിമകള് കണ്ടു കഴിഞ്ഞാല് മനസിന് എന്തെന്നില്ലാത്ത ഒരു സന്തോഷമായിരിക്കും. അത്തരത്തില് മനസിന് ഭയങ്കര സന്തോഷം നല്കിയ ഒരു സിനിമയായിരുന്നു Bekas. സനായും ദനായും സഹോദരങ്ങളാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അവര്ക്ക് സ്വന്തമെന്ന് പറയാന് അവര് രണ്ടുപേരും മാത്രമേയുള്ളു. ഷൂ പോളിഷ് ചെയ്തും മറ്റുമാണ് അവര് ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. ആ സമയത്താണ് അവരുടെ നാട്ടില് സൂപ്പര്മാന് സിനിമ പ്രദര്ശിപ്പിക്കുന്നത്. സൂപ്പര്മാന് വിചാരിച്ചാല് തങ്ങളുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ആ നിഷ്കളങ്കരായ കുരുന്നുകള്
ഫാ. ഡോ. ഫ്രാന്സിസ് ആലപ്പാട്ട് (ലേഖകന് കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല് കോളജിലെ ഇരുപതാം ബാച്ചിലെ ഡോക്ടറും തൃശൂര് ജൂബിലി മിഷന് മെഡിക്കല് കോളജ് സ്ഥാപക ഡയറക്ടറുമാണ്.) ഒരു കാര്യം ചെയ്യണമെങ്കില് ഒരു കാരണം വേണം. കാര്യത്തിന് ഫലസിദ്ധിയുണ്ടാകണം. വിശ്വാസത്തിലും യുക്തിയിലും ഈ സമവാക്യത്തിന് വ്യത്യാസമില്ല. സ്വവര്ഗവിവാഹം പല രാജ്യങ്ങളും നിയമാനുസൃതമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് തത്സംബന്ധമായ ഏതൊരു ചിന്തയുടെയും ചര്ച്ചയുടെയും ആരംഭം ഇതുതന്നെയായിരിക്കണം. ആധുനിക മനുഷ്യന്റെ മുമ്പില് ദൈവസൃഷ്ടി, പരിണാമസിദ്ധാന്തം എന്നിങ്ങനെ രണ്ടു സരണികള് തുറന്നുകിടക്കുന്നു. ദൈവത്തില് പൂര്ണമായി
ജോര്ജ് ജോസഫ് (ആല്ഫാ ആന്ഡ് ഒമേഗ കമ്പ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കേരള ഓപ്പറേഷന്സ് മേധാവിയാണ് ലേഖകന്) ”അറിവ് ലഭിച്ചിട്ടില്ലാത്തവന് എന്റെ അടുക്കല് വരട്ടെ, അവര് എന്റെ വിദ്യാലയത്തില് വസിക്കട്ടെ” (പ്രഭാഷകന് 51: 23). ഇടുക്കി ജില്ലയില് തോട്ടമേഖലയില് കൂലിപ്പണി ചെയ്തിരുന്ന അധികം വിദ്യാഭ്യാസമില്ലാത്ത മാതാപിതാക്കള്ക്ക് ജനിച്ച എനിക്ക് അമല്ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്ങ് സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു. എന്നാല് ദൈവത്തിന്റെ വലിയ അനുഗ്രഹത്താല് കേരള എഞ്ചിനീയറിങ്ങ് എന്ട്രന്സിന് ഉയര്ന്ന റാങ്കു കിട്ടി മെറിറ്റ് സീറ്റില് തന്നെ ഇലക്ട്രോണിക്സ്
Don’t want to skip an update or a post?