Follow Us On

16

November

2024

Saturday

  • നിറവും നോട്ടവും മുതൽ വീഴുന്ന ചെരുപ്പുവരെ! നിങ്ങൾക്കറിയാമോ അത്ഭുത ചിത്രത്തിലെ രഹസ്യങ്ങൾ?0

    വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല, അതിൽ നിറഞ്ഞുനിൽക്കുന്ന ആഴമേറിയ അർത്ഥത്തിനാണ് പ്രാധാന്യം. നിത്യസഹായ മാതാവിന്റെ തിരുനാളിൽ (ജൂൺ 27) നിത്യസഹായിനിയുടെ ഐക്കൺ ചിത്രത്തിലെ അർത്ഥതലങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. നിത്യസഹായ മാതാവിന്റെ ചിത്രം ഒരു പുരാതന വർണചിത്രമാണ്. മാതാവിന്റെ ഈ ഐക്കൺ ആത്മീയതയും ആകർഷണീയതയും ശ്രേഷ്ഠയും കലാമേന്മയും നിറഞ്ഞതത്രേ. ഈ ചിത്രം നമ്മുടെ മനസിലുദ്ദീപിപ്പിക്കുന്ന ഉദാത്തമായ ആശയങ്ങളും ഗുണപാഠങ്ങളും അതിന്റെ മനോഹാരിതയും എല്ലാറ്റിനും ഉപരിയായി ആഴമേറിയ അത്മീയതയും വളരെ വലുതാണ്. വരയ്ക്കപ്പെട്ട സുവിശേഷമാണ് ഐക്കൺ. ഐക്കണിന്റെ ഭംഗിക്കല്ല,

  • നിത്യസഹായ നാഥയുടെ തിരുനാൾ: അടുത്തറിയാം, അത്ഭുതചിത്രത്തിന്റെ ചരിത്രം0

    വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നിത്യസഹായ മാതാവിന്റെ ചിത്രം എങ്ങനെ സന്യാസ സമൂഹമായ ‘ദിവ്യരക്ഷക സഭ’യുടെ കൈയിലെത്തി, നിത്യസഹായനാഥയോടുള്ള വണക്കം എങ്ങനെ ലോകമെങ്ങും വ്യാപിച്ചു? സംഭവബഹുലമായ ആ ചരിത്രം അടിത്തറിയാം, നിത്യസഹായമാതാവിന്റെ തിരുനാൾ ദിനത്തിൽ (ജൂൺ 27). ദീർഘമായ ചരിത്രവും ആഴമേറിയ അർത്ഥവും ഉള്ളതാണ് നിത്യസഹായമാതാവിന്റെ ചിത്രം. വിശുദ്ധ ലൂക്ക സുവിശേഷകൻ വരച്ചതെന്ന് കരുതപ്പെടുന്ന ഈ അത്ഭുതചിത്രം സെന്റ് ക്രീറ്റ് എന്ന ദ്വീപിൽ നൂറ്റാണ്ടുകൾക്കുമുമ്പേ വണങ്ങപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ആകൃഷ്ടനായ ഒരു വ്യാപാരി

  • മാർഗരറ്റ് റോപ്പർ: ധീരപിതാവിന്റെ വീരപുത്രി! 0

    ഇന്ന് (ജൂൺ 22) വിശുദ്ധ തോമസ് മൂറിന്റെ തിരുനാൾ. ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറിഎട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ മൂറിനെക്കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. എന്നാൽ, അദ്ദേഹത്തിന്റെ മകൾ മാർഗരറ്റ് റോപ്പറെക്കുറിച്ച് എത്രപേർ കേട്ടിട്ടുണ്ട്? പിതാവിന്റെ കാലടികൾ പിൻചെന്ന ആ മകളുടെ വിശ്വാസസ്‌ഥൈര്യം അടുത്തറിയാം, പിതാവിന്റെ തിരുനാൾ ദിനത്തിൽ. കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കുന്നവരിൽ തോമസ് മൂറിനെ അറിയാത്തവരായി ആരുമുണ്ടാവില്ല- ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറി എട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ വധശിക്ഷ ഏറ്റുവാങ്ങിയ ധീരരക്തസാക്ഷി.

  • സമ്പാദ്യശീലം  സങ്കല്പമാകുമ്പോള്‍…

    സമ്പാദ്യശീലം സങ്കല്പമാകുമ്പോള്‍…0

     മാത്യു സൈമണ്‍ ചായ കുടിക്കാന്‍ അല്‍പം വെള്ളം ചേര്‍ത്ത് പാല്‍ അടുപ്പത്ത് വച്ചാല്‍ പെട്ടെന്നങ്ങ് തിളച്ച് പൊങ്ങി അടുപ്പില്‍ വീഴുമെന്ന് പേടി ക്കണ്ട. നമ്മുടെ സ്വന്തം പാല്‍കമ്പനി വിലയില്‍ ഒട്ടും മാറ്റം വരുത്താതെ പുതിയ കവറില്‍ ഇറക്കിയ പാലിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി പലതരം പാല്‍പായ്ക്കറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായതിനാല്‍ അത്തരം എന്തെങ്കിലും കണ്ടുപിടുത്തമായിരിക്കും എന്നാണ് വിചാരിച്ചത്. പക്ഷേ അതല്ല കളി. പാലിന്റെ കൊഴുപ്പ് കുറച്ച് വളരെ നേര്‍ത്തതാക്കിയിരിക്കുന്നു. എങ്ങനെ സാധിക്കുന്നു ഈ ക ണ്ടുപിടുത്തമൊക്കെ!

  • ജപമാല  ചേര്‍ത്തുപിടിച്ച്…

    ജപമാല ചേര്‍ത്തുപിടിച്ച്…0

     ജെയ്‌മോന്‍ കുമരകം ഒരു വൈദികന്‍, താമരശേരി രൂപതയുടെ അധ്യക്ഷന്‍ ബിഷപ് റെമിജിയോസ് ഇഞ്ചനാനിയോട് പറഞ്ഞൊരനുഭവം കുറിക്കാം. മണിപ്പൂരില്‍ സേവനം ചെയ്യുകയായിരുന്നു മലയാളിയായ ആ മിഷനറി വൈദികന്‍ അന്ന്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന യുവവൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. മോചനദ്രവ്യമായി അവര്‍ വന്‍തുകയാണ് ആവശ്യപ്പെട്ടത്. ഇതുകേട്ട് എല്ലാവരുമൊന്നു ഞെട്ടി. എന്താണ് ചെയ്യേണ്ടതെന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല. പണം തട്ടാനുള്ള ഈ തന്ത്രത്തിന് വശപ്പെട്ടാല്‍ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ പിന്നെയും ഉണ്ടാകുമെന്നതിനാല്‍ പണം കൊടുക്കണ്ട എന്ന തീരുമാനത്തിലാണ് അധികൃതര്‍ എത്തിയത്. വിലപേശലിനുശേഷം തീവ്രവാദികള്‍

  • പുസ്തകത്തില്‍ സൂക്ഷിച്ച  20 രൂപാ നോട്ട്‌

    പുസ്തകത്തില്‍ സൂക്ഷിച്ച 20 രൂപാ നോട്ട്‌0

    സുജാത കുര്യാക്കോസ് അമ്മ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ആറ് മാസമായിട്ട് അമ്മ രോഗശയ്യയിലായിരുന്നു. വെള്ളംപോലും ഇറക്കാന്‍ പറ്റാത്ത വിധത്തില്‍ അവസാനത്തെ രണ്ടാഴ്ച തീര്‍ത്തും കിടപ്പിലായി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത മനസിലേക്ക് വരുമ്പോള്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങുമായിരുന്നു. കഴിഞ്ഞ 34 വര്‍ഷങ്ങളായി അമ്മയുടെ ലോകം എന്റെ മുറിയായിരുന്നു. അമ്മയുടെ സന്തോഷങ്ങള്‍ മുഴുവന്‍ എനിക്കുവേണ്ടി മാറ്റിവച്ചു, ഒട്ടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ. അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ എന്റെ

  • അരിക്കൊമ്പന്റെ വേദനകള്‍

    അരിക്കൊമ്പന്റെ വേദനകള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അരിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന ആനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അരിക്കൊമ്പന്റെ ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും കണ്ടപ്പോള്‍ ആ ആനയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നമ്മള്‍ അരിക്കൊമ്പനെ ആദ്യം കാണുമ്പോള്‍ അവന്‍ കാട്ടില്‍ സൈ്വരവിഹാരം നടത്തുന്ന ഊര്‍ജ്ജ്വസ്വലനായ, കരുത്തനായ ഒരു ആനയാണ്. നാട്ടില്‍ ഇറങ്ങുകയും മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു എന്നത് അവന്റെ സ്വഭാവത്തിന്റെ

  • ദൈവത്തിന്റെ വഴികൾ!0

    ‘വെറും ലോഹമായ നമ്മെ ഉലയിൽവെച്ച് ഊതി ഉരുക്കി സ്ഫുടം ചെയ്ത് തനിത്തങ്കമാക്കി മാറ്റുന്ന മഹാനായ ശിൽപ്പി തന്നെയല്ലേ ദൈവം’- തിരുഹൃദയ തിരുനാളിൽ (ജൂൺ 16) വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ചിന്ത. കൂടെ സഞ്ചരിക്കുന്നവനാണ് (എമ്മാനുവൽ) ദൈവം. ‘ഞാൻ നിന്നോടുകൂടെ വരുകയും നിനക്ക് ആശ്വാസം നൽകുകയും ചെയ്യും,’ (പുറ.33:14). വിശ്വസിക്കുന്നവരോടൊപ്പം അവരുടെ താങ്ങും തണലുമായി നടക്കുന്ന ദൈവം നമ്മുടെ സങ്കടങ്ങളിൽ ആശ്വാസവും ആവശ്യങ്ങളിൽ സന്നിഹിതനും സദാ സന്നദ്ധതയുള്ള സഹായിയുമാണ്. കരുതലോടെ നമ്മെ കാക്കുന്ന

Latest Posts

Don’t want to skip an update or a post?