രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന
- Featured, LATEST NEWS, കാലികം
- January 29, 2025
ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് 1991ൽ പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും മദർ തെരേസ അയച്ച കത്ത് അന്ന് മാത്രമല്ല, യുദ്ധക്കൊതി തുടരുന്ന ഇന്നും പ്രസക്തമാണ്, കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 112-ാം ജന്മദിനമായ ഇന്ന് (ഓഗസ്റ്റ് 26) ആവർത്തിച്ച് വായിക്കാം ആ കത്ത്. ‘പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും, ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുമാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ നിങ്ങളോട്
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണക്കാലമാണ് കേരളത്തിലെ ഏറ്റവും വലിയ കച്ചവടസീസണ്‍. ഓണത്തിന് മാസങ്ങള്‍ക്കുമുമ്പുതന്നെ പല കമ്പനികളും പരസ്യങ്ങളുമായി വരുന്നു. നമ്മള്‍ കാണുന്ന പരസ്യങ്ങളെ പൊതുവേ രണ്ടുതരങ്ങളായി തിരിക്കാം. ഒന്നാമത്തേത് ഇന്‍ഫോര്‍മേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. രണ്ടാമത്തേത് മനിപുലേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. രണ്ടും തമ്മിലുള്ള വ്യത്യാസം പറയാം. ഒരു ഉത്പന്നം അഥവാ ഒരു സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ് എന്ന വിവരം അറിയിക്കുന്നതിനായി നല്‍കുന്ന പരസ്യങ്ങളാണ് ഇന്‍ഫര്‍മേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. ഒരു പ്രദേശത്ത് ഒരു ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നു; ഒരു
ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ (രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍) നിലവിലുള്ള റബര്‍ നിയമം (റബര്‍ ആക്ട് 1947) റദ്ദുചെയ്ത് പുതിയ നിയമം (റബര്‍ പ്രോത്സാഹന വികസന ആക്ട് 2023) പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്നു. വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബര്‍മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരെ നിലയില്ലാക്കയത്തില്‍ ചവിട്ടിത്താഴ്ത്തുന്നതാണ് പുതിയ നിയമം. റബറിന് കിലോയ്ക്ക് 300 രൂപ പരിഗണനയിലില്ലെന്നുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ പ്രഖ്യാപനവുംകൂടി വരുമ്പോള്‍ റബറിന്റെ ഗതി അധോഗതിയിലേക്ക്. റബര്‍ ബോര്‍ഡാകട്ടെ
പാപ്പമാർ കിരീടധാരണം നടത്തിയിട്ടുള്ള കന്യാമറിയത്തിന്റെ നൂറു കണക്കിന് ചിത്രങ്ങളും തിരുരൂപങ്ങളും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും കിഴക്കൻ പോളണ്ടിലെ കോഡാനിലുള്ള ഐക്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന് പറയാനുള്ളത് അല്പം വ്യത്യസ്ഥവുമായൊരു ചരിത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പോളണ്ടിലെ പ്രഭുക്കന്മാരിൽ ഒരാൾ പാപ്പയിൽ നിന്ന് മോഷ്ടിച്ച ഈ ചിത്രം ഇപ്പോൾ, യുദ്ധത്തിന്റെ ഭീഷണിയിലായിരിക്കുന്ന ഒരു പ്രദേശത്ത് ഐക്യത്തിന്റെ പ്രതീകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോഡൻ മാതാവിനെ ‘ഐക്യത്തിന്റെ മാതാവ്’ എന്ന് വിളിച്ചത്. കോഡൻ മാതാവിന്റെ കഥ
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 15, അമ്മയോര്‍മകളുടെ മഹാദിനം. സ്വാതന്ത്ര്യലബ്ധിയുടെ സ്മരണകള്‍ തുളുമ്പുന്ന ഉത്സവദിനം. തിന്മയുടെ ശക്തിയില്‍ അടിപ്പെട്ടുപോയ മാനവരാശിക്ക് സാക്ഷാല്‍ വിമോചകന്‍ പിറന്ന മണ്ണ്; അമ്മ മറിയം. വൈദേശിക അധിനിവേശങ്ങള്‍ക്ക് കീഴമര്‍ത്തപ്പെട്ടിരുന്ന ബഹുജനത്തിന് സ്വാതന്ത്ര്യം പിറന്ന മണ്ണ്; ഭാരതമണ്ണ്. ശരിക്കും ഓര്‍മകളുടെ ആഘോഷം നടക്കുന്ന ദിനം. ഉന്നതബോധ്യങ്ങളുടെയും തീക്ഷ്ണ നിശ്ചയങ്ങളുടെയും തീവ്രനിലപാടുകളുടെയും സുന്ദരസ്വപ്നങ്ങളുടെയും അവിരാമ പരിശ്രമങ്ങളുടെയും അഗാധസ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും തപോനിഷ്ഠകളുടെയും വ്രതശുദ്ധിയുടെയും ഉപവാസങ്ങളുടെയും ഉപാസനകളുടെയും അഹിംസയുടെയും ബലിദാനങ്ങളുടെയുമെല്ലാം പവിത്രസ്മൃതികളുടെ ആഘോഷമാണിത്. ഇനി വരുന്നൊരു തലമുറയ്ക്ക്
ഫാ. തോമസ് തേയ്ക്കാനത്ത് എംഎഫ് 1939 മുതല്‍ 1945 വരെ പരിശുദ്ധ സിംഹാസനം നേരിട്ട രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികളും അരാജകത്വങ്ങളും ക്രിസ്തീയ വിശ്വാസജീവിതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തി. റഷ്യയില്‍ ശക്തി പ്രാപിച്ച വിശ്വാസത്തിന് എതിരെയുള്ള പടനീക്കങ്ങളും കമ്യൂണിസത്തിന്റെ വരവും ജര്‍മന്‍ ഭരണകൂടം നടത്തിയ കൂട്ടക്കൊലകളും അതിനിരയായ ജനങ്ങളും തിരുസഭയെയും മാര്‍പാപ്പയെയും പ്രതിസന്ധിയിലാക്കി. ഈ പശ്ചാത്തലത്തില്‍, പരിശുദ്ധ മറിയം തന്റെ മകന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട സഭാമക്കളുടെ വിശ്വാസം ക്ഷയിക്കാതെ എന്നും കാത്തുസംരക്ഷിക്കുന്നുവെന്ന വിശ്വാസം സഭയില്‍ പ്രബലമായി. 1950 നവംബര്‍
ക്രിസ്തു ഉയർത്തെഴുന്നേറ്റു എന്നതിന് ഏറ്റവും ഒടുവിൽ സാക്ഷ്യം വഹിച്ച തോമാ ശ്ലീഹായാണ് പക്ഷേ, ദൈവമാതാവിന്റെ സ്വർഗാരോപണത്തിന് ആദ്യം സാക്ഷിയായത്! പൗരസ്ത്യ സഭകളിൽ നിലനിൽക്കുന്ന ആ ശ്ലൈഹീക പാരമ്പര്യം ഒരുപക്ഷേ, പലർക്കും പുത്തനറിവായിരിക്കും. പരിശുദ്ധ ദൈവമാതാവുമായി ബന്ധപ്പെട്ട് സുറിയാനി സഭകളിൽ നിലനിൽക്കുന്ന ഏറ്റവും പഴക്കമേറിയ പാരമ്പര്യമാണ് മാതാവിന്റെ സ്വർഗാരോപണം. ദൈവമാതാവിന്റെ സ്മരണയുമായി ബന്ധപ്പെട്ട് സഭ ആചരിക്കുന്ന മൂന്ന് തിരുനാളുകളിൽ സുപ്രധാനമാണ് മുന്തിരിക്കുലകൾ വാഴ്ത്തുന്ന കരേറ്റ തിരുനാൾ അഥവാ സ്വർഗാരോപണം. അതുമായി ബന്ധപ്പെട്ട വാമൊഴി പാരമ്പര്യം ഇപ്രകാരമാണ്: മാതാവിന്റെ മരണത്തിനുശേഷം
ജോസഫ് മൈക്കിള്‍ ”ഈ സിനിമ ഒരു ഓസ്‌കര്‍ അര്‍ഹിക്കുന്നു.” ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസ്’ എന്ന സിനിമയുടെ പ്രിവ്യൂ കണ്ട് പുറത്തേക്ക് ഇറങ്ങുമ്പോള്‍ റീഡേഴ്‌സ് ഡൈജസ്റ്റ് ഇംഗ്ലീഷ് മാഗസിന്റെ മുന്‍ ഇന്ത്യന്‍ ചീഫ് എഡിറ്റര്‍ മോഹന്‍ ശിവാനന്ദ് നടത്തിയ ആദ്യപ്രതികരണമായിരുന്നത്. ഇത്ര മനോഹരമായ സിനിമ ഞാന്‍ അടുത്ത കാലത്ത് കണ്ടിട്ടില്ലെന്നും ഈ സിനിമ ആരും കാണാതെപോകരുതെന്നും തുടര്‍ന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട 50 പേരടങ്ങുന്ന അതിഥികള്‍ക്കായിട്ടായിരുന്നു ‘ഫെയ്‌സ് ഓഫ് ഫെയ്‌സ്‌ലെസിന്റെ’
Don’t want to skip an update or a post?