Follow Us On

15

May

2025

Thursday

  • വിശുദ്ധിയുടെ വിളക്കുമാടം0

    അടയാളങ്ങളും അത്ഭുതങ്ങളും രേഖപ്പെടുത്താതെ കടന്നുപോയ, സാധാരണ ജീവിതം കൊണ്ട്, അസാധാരണത്വത്തിന്റെ ഗിരിശൃംഗങ്ങളേറിയ, ആത്മാവു കൊണ്ട് ജീവിത ഗാഥ രചിച്ച വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ തിരുനാൾ ഇന്ന്‌ (ഓഗസ്റ്റ് 29). വിശുദ്ധ ഏവുപ്രാസ്യാമ്മ. നാവു നിറയെ ജപങ്ങളും കൈ നിറയെ സുകൃതങ്ങളും മനസ്സുനിറയെ നന്മകളുമായി ഈ ഭൂമിയിലെ ജീവിതം സ്വാർത്ഥകമാക്കിയവൾ. നടന്നു പോയ വഴികളിലൊക്കെ പുണ്യം കൊളുത്തി നിശബ്ദയായി അവൾ കടന്നു പോയി. ഹെർമ്മോണിലെ മഞ്ഞു തുള്ളി പോലെ നിർമ്മലവും കർമ്മലിലെ ദേവദാരു പോലെ കരുത്തുറ്റതുമായിരുന്നു അവളുടെ ജീവിതം. പ്രാർത്ഥനയുടെ

  • ഏറ്റുപറച്ചിലുകള്‍

    ഏറ്റുപറച്ചിലുകള്‍0

    ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. പതിവില്ലാതെ ജാന്‍സി ആന്റിയുടെ ഫോണ്‍. കാന്‍സറിന്റെ അവസാന സ്റ്റേജിലാണ് ആന്റി. ഓര്‍മകള്‍ മാഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഞങ്ങളുടെയെല്ലാം പ്രാത്ഥനകളില്‍ ആന്റി നിറഞ്ഞു നില്‍ക്കുന്ന സമയം. ഞാന്‍ അത്ഭുതപ്പെട്ടു, തലയ്ക്കുള്ളിലാണ് കാന്‍സര്‍, ഓര്‍മകള്‍ എല്ലാം പോയി, എങ്കിലും ആന്റി എന്തുകൊണ്ടായിരിക്കും എന്നെ ഫോണ്‍ വിളിച്ചത്? സംസാരിച്ചു തുടങ്ങിയപ്പോള്‍ അപ്പുറത്ത് മോളാണ്. അവള്‍ പറഞ്ഞു അമ്മയ്ക്ക് കൊടുക്കാം! പിന്നീടുള്ള പത്ത് മിനിറ്റുകള്‍ ഞാന്‍ ഈ ഭൂമിയില്‍ കേട്ട ഏറ്റവും

  • സത്യസന്ധത  കുറവാക്കി മാറ്റരുത്‌

    സത്യസന്ധത കുറവാക്കി മാറ്റരുത്‌0

     ജോസഫ് മൂലയില്‍ കാലഹരണപ്പെട്ടതും അനാവശ്യവുമെന്ന് നിയമപരിഷ്‌ക്കരണ കമ്മീഷന്‍ കണ്ടെത്തിയ 116 നിയമങ്ങള്‍ കേരള സര്‍ക്കാര്‍ റദ്ദാക്കുന്നതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനുള്ള കരടുബില്ലില്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിയമവകുപ്പ് അഭിപ്രായം തേടിയിരിക്കുകയാണ്. കാലത്തിന് അനുസരിച്ച് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് ഉണ്ടാകേണ്ടത് ആവശ്യമാണ്. ഗവണ്‍മെന്റ് ഓഫീസുകളുടെ മുഖഛായയിലും പ്രവര്‍ത്തന രീതികളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട സേവനം ലഭിക്കാന്‍ തടസമാകുന്നത് പലപ്പോഴും ഇത്തരം നിയമങ്ങളാണ്. മനഃസാക്ഷിയില്ലാത്ത നിയമങ്ങളെന്നു പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ചില കയ്‌പ്പേറിയ അനുഭവങ്ങളാണ് അവരെ അത്തരത്തില്‍ പറയാന്‍ പ്രേരിപ്പിക്കുന്നത്. ഈ സേവനം

  • ലോകം ശ്രവിക്കണം കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ അഭ്യർത്ഥന; എന്നെന്നും പ്രസക്തം വിശുദ്ധയുടെ കത്ത്0

    ഇറാഖ് യുദ്ധകാലത്ത് യുദ്ധം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് 1991ൽ പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും മദർ തെരേസ അയച്ച കത്ത് അന്ന്‌ മാത്രമല്ല, യുദ്ധക്കൊതി തുടരുന്ന ഇന്നും പ്രസക്തമാണ്, കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ 112-ാം ജന്മദിനമായ ഇന്ന് (ഓഗസ്റ്റ് 26) ആവർത്തിച്ച്‌ വായിക്കാം ആ കത്ത്.  ‘പ്രിയപ്പെട്ട പ്രസിഡന്റ് ജോർജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും, ഞാൻ ഹൃദയം നൊന്തും നിറഞ്ഞ ദൈവസ്‌നേഹത്തോടെയും ദരിദ്രർക്കുവേണ്ടി യാചിച്ചുമാണ് ഇതെഴുതുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഭീതിയുംമൂലം ദരിദ്രരായിത്തീർന്നവർക്കുവേണ്ടി ഞാൻ നിങ്ങളോട്

  • ഓണവും ഓണക്കച്ചവടവും

    ഓണവും ഓണക്കച്ചവടവും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഓണക്കാലമാണ് കേരളത്തിലെ ഏറ്റവും വലിയ കച്ചവടസീസണ്‍. ഓണത്തിന് മാസങ്ങള്‍ക്കുമുമ്പുതന്നെ പല കമ്പനികളും പരസ്യങ്ങളുമായി വരുന്നു. നമ്മള്‍ കാണുന്ന പരസ്യങ്ങളെ പൊതുവേ രണ്ടുതരങ്ങളായി തിരിക്കാം. ഒന്നാമത്തേത് ഇന്‍ഫോര്‍മേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. രണ്ടാമത്തേത് മനിപുലേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. രണ്ടും തമ്മിലുള്ള വ്യത്യാസം പറയാം. ഒരു ഉത്പന്നം അഥവാ ഒരു സേവനം ജനങ്ങള്‍ക്ക് ലഭ്യമാണ് എന്ന വിവരം അറിയിക്കുന്നതിനായി നല്‍കുന്ന പരസ്യങ്ങളാണ് ഇന്‍ഫര്‍മേറ്റീവ് അഡ്‌വര്‍ടൈസ്‌മെന്റ്. ഒരു പ്രദേശത്ത് ഒരു ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നു; ഒരു

  • പുതിയ റബര്‍ നിയമം  കര്‍ഷകന് ഇരുട്ടടിയോ?

    പുതിയ റബര്‍ നിയമം കര്‍ഷകന് ഇരുട്ടടിയോ?0

    ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍ (രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനറാണ് ലേഖകന്‍) നിലവിലുള്ള റബര്‍ നിയമം (റബര്‍ ആക്ട് 1947) റദ്ദുചെയ്ത് പുതിയ നിയമം (റബര്‍ പ്രോത്സാഹന വികസന ആക്ട് 2023) പാര്‍ലമെന്റ് പാസാക്കാനൊരുങ്ങുന്നു. വിലത്തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന റബര്‍മേഖലയിലെ ലക്ഷക്കണക്കിന് കര്‍ഷകരെ നിലയില്ലാക്കയത്തില്‍ ചവിട്ടിത്താഴ്ത്തുന്നതാണ് പുതിയ നിയമം. റബറിന് കിലോയ്ക്ക് 300 രൂപ പരിഗണനയിലില്ലെന്നുള്ള കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേലിന്റെ കഴിഞ്ഞ ദിവസത്തെ ലോക്‌സഭയിലെ പ്രഖ്യാപനവുംകൂടി വരുമ്പോള്‍ റബറിന്റെ ഗതി അധോഗതിയിലേക്ക്. റബര്‍ ബോര്‍ഡാകട്ടെ

  • ‘കോഡൻ മാതാവ്’ ഒരു അപൂർവ ചരിത്രം!

    ‘കോഡൻ മാതാവ്’ ഒരു അപൂർവ ചരിത്രം!0

    പാപ്പമാർ കിരീടധാരണം നടത്തിയിട്ടുള്ള കന്യാമറിയത്തിന്റെ നൂറു കണക്കിന് ചിത്രങ്ങളും തിരുരൂപങ്ങളും ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെങ്കിലും കിഴക്കൻ പോളണ്ടിലെ കോഡാനിലുള്ള ഐക്യത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിന് പറയാനുള്ളത് അല്പം വ്യത്യസ്ഥവുമായൊരു ചരിത്രമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പോളണ്ടിലെ പ്രഭുക്കന്മാരിൽ ഒരാൾ പാപ്പയിൽ നിന്ന് മോഷ്ടിച്ച ഈ ചിത്രം ഇപ്പോൾ, യുദ്ധത്തിന്റെ ഭീഷണിയിലായിരിക്കുന്ന ഒരു പ്രദേശത്ത് ഐക്യത്തിന്റെ പ്രതീകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് കോഡൻ മാതാവിനെ ‘ഐക്യത്തിന്റെ മാതാവ്’ എന്ന് വിളിച്ചത്. കോഡൻ മാതാവിന്റെ കഥ

  • അമ്മയോര്‍മ

    അമ്മയോര്‍മ0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഓഗസ്റ്റ് 15, അമ്മയോര്‍മകളുടെ മഹാദിനം. സ്വാതന്ത്ര്യലബ്ധിയുടെ സ്മരണകള്‍ തുളുമ്പുന്ന ഉത്സവദിനം. തിന്മയുടെ ശക്തിയില്‍ അടിപ്പെട്ടുപോയ മാനവരാശിക്ക് സാക്ഷാല്‍ വിമോചകന്‍ പിറന്ന മണ്ണ്; അമ്മ മറിയം. വൈദേശിക അധിനിവേശങ്ങള്‍ക്ക് കീഴമര്‍ത്തപ്പെട്ടിരുന്ന ബഹുജനത്തിന് സ്വാതന്ത്ര്യം പിറന്ന മണ്ണ്; ഭാരതമണ്ണ്. ശരിക്കും ഓര്‍മകളുടെ ആഘോഷം നടക്കുന്ന ദിനം. ഉന്നതബോധ്യങ്ങളുടെയും തീക്ഷ്ണ നിശ്ചയങ്ങളുടെയും തീവ്രനിലപാടുകളുടെയും സുന്ദരസ്വപ്നങ്ങളുടെയും അവിരാമ പരിശ്രമങ്ങളുടെയും അഗാധസ്‌നേഹത്തിന്റെയും ആത്മത്യാഗത്തിന്റെയും തപോനിഷ്ഠകളുടെയും വ്രതശുദ്ധിയുടെയും ഉപവാസങ്ങളുടെയും ഉപാസനകളുടെയും അഹിംസയുടെയും ബലിദാനങ്ങളുടെയുമെല്ലാം പവിത്രസ്മൃതികളുടെ ആഘോഷമാണിത്. ഇനി വരുന്നൊരു തലമുറയ്ക്ക്

Latest Posts

Don’t want to skip an update or a post?