സിന്ധു നദീജല കരാറും സിംല കരാറും റദ്ദാക്കപ്പെടുമ്പോള്‍
- Featured, LATEST NEWS, മറുപുറം
- May 4, 2025
പ്ലാത്തോട്ടം മാത്യു രാജ്യാതിര്‍ത്തികള്‍ക്കപ്പുറം വിദൂരദേശത്ത് ഭാഷയും സംസ്കാരവുമെല്ലാം വ്യത്യസ്തമായ ജനങ്ങളുടെയിടയില്‍ സുവിശേഷം ജീവിച്ചും പ്രഘോഷിച്ചുമുള്ള ആത്മീയ ശുശ്രൂഷയിലാണ് ആര്‍ച്ചുബിഷപ് ഡോ. അലക്സ് തോമസ് കാളിയാനി. കോട്ടയം ജില്ലയിലെ വള്ളിച്ചിറ സ്വദേശിയായ പിതാവ് സിംബാവേയിലെ ബുലവായോ അതിരൂപതയുടെ അധ്യക്ഷനാണ്. വിദ്യാഭ്യാസം, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാല്‍ ആധുനികമെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്തവരാണ് ആഫ്രിക്കയിലെ പല ജനസമൂഹങ്ങളും. പക്ഷേ അവരുടെ സാമൂഹ്യബന്ധങ്ങളും കൂട്ടായ്മയും മഹത്തരമാണ്. ആദിമ സഭയിലെ കൂട്ടായ്മയും പങ്കുവയ്ക്കലും അനുസ്മരിപ്പിക്കുന്നതാണ് അവരുടെ ജീവിതം. വിശ്വാസികള്‍ ആഴത്തിലുള്ള ദൈവവിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം, വലിയ
നമ്മെ സ്നേഹിക്കുന്ന ദൈവം ഒപ്പം നടക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രത്യാശയുടെ അടിസ്ഥാനമെന്ന് ക്രൈസ്തവ പ്രത്യാശയെക്കുറിച്ച് നടത്തിയ പ്രഭാഷണപരമ്പരയില്‍ പാപ്പ പറഞ്ഞു. പ്രത്യാശ ഒരിക്കലും നമ്മെ നിരാശരാക്കുന്നില്ല. പലപ്പോഴും നമ്മുടെ ചുറ്റുമുള്ള തിന്മയും അക്രമവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഇത് പലപ്പോഴും നമ്മുടെ ഉത്സാഹം കെടുത്തിക്കളയുന്നു. അന്ധകാരത്തിന് അവസാനമില്ലെന്നും അതിനെതിരെ പോരാടാനുള്ള ശക്തി നമുക്കില്ലെന്നും അനുഭവപ്പെടുന്നു. എന്നാല്‍ ദൈവം ഒപ്പം നടക്കുന്നതിനാല്‍ എനിക്ക് പ്രത്യാശയുണ്ടെന്ന് ഒരോരുത്തര്‍ക്കും പറയാന്‍ സാധിക്കും. അവിടുന്ന് എന്റെ കരം പിടിച്ചിരിക്കുന്നു. ദൈവം എന്നെ ഏകനായി
ഫാ. ജിന്‍സ് കാരയ്ക്കാട്ട് (ലേഖകന്‍ ഇടുക്കി രൂപതാ മീഡിയ കമ്മീഷന് ഡയറക്ടറാണ്) കേരളത്തെയും തമിഴ്നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന പ്രധാന ഘടകം പശ്ചിമഘട്ട മലനിരകളാണ്. പശ്ചിമഘട്ടമാണ് കേരളത്തില്‍ സമൃദ്ധമായി മഴ ലഭിക്കാനും തമിഴ്നാട്ടില്‍ മഴ ലഭിക്കാതിരിക്കാനുമുള്ള കാരണം. തമിഴ്നാട് വരണ്ട ഭൂപ്രദേശമാണ്. ജലലഭ്യതയും ജലസ്രോതസുകളും അവിടെ കുറവാണ്. ആദ്യകാലത്ത് തമിഴ്നാട് ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായിരുന്നു. കേരളം നാട്ടുരാജാക്കന്മാരുടെ ഭരണത്തിന് കീഴിലുമായിരുന്നു. 1876 മുതല്‍ 1878 വരെയുള്ള കാലഘട്ടത്തില്‍ മദ്രാസില്‍ വലിയൊരു ജലക്ഷാമം രൂക്ഷമാകുകയും 55 ലക്ഷം ആളുകള്‍ മരണപ്പെടുകയും
സ്വന്തം ലേഖകൻ അസാധാരണ വിശുദ്ധൻ! വിശുദ്ധ ജോൺ പോൾ രണ്ടാമന് ലോകം നൽകിയിരിക്കുന്ന അസംഖ്യം വിശേഷണങ്ങളിലൊന്നാണിത്. അതിവേഗമായിരുന്നല്ലോ അദ്ദേഹത്തിന്റെ വിശുദ്ധ പദവി പ്രഖ്യാപനം- ഇഹലോകവാസം വെടിഞ്ഞതിന്റെ ഒൻപതാം വർഷത്തിൽ വിശുദ്ധാരാമത്തിലെത്തി. അസാധാരണമായ ആ അതിവേഗയാത്രതന്നെ ഈ വിശേഷണത്തിന് കാരണം. സത്യത്തിൽ വിശുദ്ധപദവിയിലേക്കുള്ള യാത്രയിൽ മാത്രമല്ല, അദ്ദേഹത്തിന്റെ പൗരോഹിത്യ ജീവിതത്തിലും ഒരൽപ്പം അസാധാരാണത്വം കാണാനാകും. ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, അവധിക്കാലത്ത് മഞ്ഞുമലയിൽ സ്കീയിംഗ് നടത്തിയിരുന്ന, കയാക്കിംഗ് ഇഷ്ടമായിരുന്ന പാപ്പമാർ വേറെയുണ്ടാകുമോ? വിശുദ്ധ ജോൺപോൾ രണ്ടാമന്റെ തിരുനാൾ ദിനത്തിൽ, യുവത്വം തുളുമ്പുന്ന അദ്ദേഹത്തിന്റെ
ഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) യഹൂദരുടെ ചരിത്രത്തിലെ ചില പ്രധാന സംഭവങ്ങള്‍ കുറിക്കാം. ക്രിസ്തുവിനുമുമ്പ് പതിനേഴാം നൂറ്റാണ്ടില്‍ അബ്രാഹം ഇസ്രായേലില്‍ (കാനാന്‍നാട്) എത്തുന്നതോടുകൂടിയാണ് ആ ചരിത്രം ആരംഭിക്കുന്നത്. ഇന്നത്തെ ഇസ്രായേല്‍, വെസ്റ്റ് ബാങ്ക്, ഗാസ, ജോര്‍ദാന്‍, സിറിയയുടെയും ലെബനോനിന്റെയും കുറേ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതായിരുന്നു അന്നത്തെ കാനാന്‍ദേശം. കാനാന്‍നാട്ടില്‍ ക്ഷാമം ഉണ്ടായപ്പോള്‍ അബ്രാഹത്തിന്റെ സന്തതിപരമ്പര ഈജിപ്തിലേക്ക് പോയി. അവിടെ 430 വര്‍ഷം അടിമകളായി കഴിഞ്ഞു. ബി.സി. പതിമൂന്നാം നൂറ്റാണ്ടില്‍ അവര്‍ മോശയുടെ നേതൃത്വത്തില്‍ മോചിതരായി
വായിക്കുംതോറും ഇഷ്ടം കൂടിക്കൂടിവരുന്ന പുസ്തകംപോലെ ട്വിസ്റ്റുകൾ നിറഞ്ഞ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജീവിതത്തിലൂടെ നമുക്ക് ഒരു യാത്രപോകാം, ആഗോളസഭ വിശുദ്ധന്റെ തിരുനാൾ (ഒക്ടോ.22) ആഘോഷിക്കുമ്പോൾ. സ്വന്തം ലേഖകൻ ഇരുപത്തൊന്നാം വയസിൽ അനാഥൻ, പഠനകാലം മുതൽ നാടകപ്രേമി, രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളക്കാരൻ, പിന്നെ പാറമടത്തൊഴിലാളി, ശേഷം ക്രിസ്തുവിന്റെ പുരോഹിതൻ, കത്തോലിക്കാ സഭയുടെ വലിയ ഇടയൻ, ഇന്ന് ആഗോള സഭ വണങ്ങുന്ന വിശുദ്ധൻ- ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ജീവിതയാത്രയെ വിശേഷിപ്പിക്കാൻ ഒറ്റവാക്കേയുള്ളൂ, സംഭവബഹുലം! ******* പോളണ്ടിലെ
‘പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ’ എന്ന പ്രാർത്ഥനയുമായി ബന്ധപ്പെട്ട സഭാപാരമ്പര്യം മനസിലാക്കാം, ‘ത്രൈശുദ്ധ കീർത്തനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്തുത പ്രാർത്ഥന രചിച്ച വിശുദ്ധ ഇഗ്നാത്തിയോസിന്റെ തിരുനാളിന്റെ (ഒക്ടോബർ 17) പശ്ചാത്തലത്തിൽ. ജൂഡ്സൺ കൊച്ചുപറമ്പൻ സഭാപിതാക്കന്മാരിൽ വളരെയേറെ ശ്രദ്ധേയനാണ് വിശുദ്ധ ഇഗ്നാത്തിയോസ്. ശിശുക്കളെ തന്റെ അടുത്തേക്ക് വിടാൻ ഈശോ നിർദേശിക്കുന്ന സുവിശേഷ ഭാഗത്തിൽ, ഈശോ കൈകളിലെടുത്ത ശിശു വിശുദ്ധ ഇഗ്നാത്തിയോസ് ആണെന്നാണ് പാരമ്പര്യം. അതിനാൽ ‘ദൈവം സംവഹിച്ചവൻ’, ‘ദൈവം കരങ്ങളിലെടുത്തവൻ’ എന്നീ വിശേഷണങ്ങളും വിശുദ്ധ ഇഗ്നാത്തിയോസിനുണ്ട്. കൂടാതെ
സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ് എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനത്തിൽ പരിചയപ്പെടാം, കാർലോയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിശ്വാസം സ്വീകരിച്ച രാജേഷ് മോഹൂർ എന്ന ഭാരതീയതനെ. സച്ചിൻ എട്ടിയിൽ ‘സൈബർ അപ്പോസ്തൽ ഓഫ് യൂക്കരിസ്റ്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെ കാർലോ അക്യുറ്റിസിന്റെ തിരുനാൾ ദിനമാണ് ഇന്ന്. ജീവിതകാലത്തും മരണശേഷവും നിരവധി പേരാണ് കാർലോയുടെ വിശുദ്ധ ജീവിതത്തിൽനിന്ന് പ്രചോദനം സ്വീകരിച്ച് ക്രിസ്തുവിശ്വാസം പുൽകിയത്. ആ നിരയിൽ തങ്കലിപികളിൽ പേര്
Don’t want to skip an update or a post?