Follow Us On

20

January

2025

Monday

  • ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ഛത്തീസ്ഘട്ടില്‍ പ്രതിഷേധ റാലി

    ക്രൈസ്തവ പീഡനങ്ങള്‍ക്കെതിരെ ഛത്തീസ്ഘട്ടില്‍ പ്രതിഷേധ റാലി0

    റായ്പൂര്‍: ക്രൈസ്തവ പീഡനങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഛത്തീസ്ഘട്ടിലെ തെരുവീഥികളിലൂടെ ക്രൈസ്തവര്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലി നടത്തി. ക്രൈസ്തവര്‍ക്കുനേരെ വര്‍ധിച്ചുവരുന്ന തീവ്രഹിന്ദുഗ്രൂപ്പുകളുടെ വിദ്വേഷപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും റാലിയില്‍ ആവശ്യപ്പെട്ടു. അധികാരികള്‍ക്ക് നിരവധി തവണ പരാതി നല്‍കിയിട്ടിട്ടും ചെവിക്കൊള്ളാത്തതിനാലാണ് തങ്ങള്‍ തെരുവീഥികളിലേക്ക് ഇറങ്ങേണ്ടിവന്നതെന്ന് ഛത്തീസ്ഘട്ട് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നിലാല്‍ പറഞ്ഞു. റായ്പൂരിലെ മോത്തിബാഗ് ടൗണിലൂടെയാണ് ക്രൈസ്തവര്‍ റാലി നടത്തിയത്. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കുക, ഞങ്ങള്‍ക്ക് നീതി വേണം, മതത്തിന്റെ പേരിലുള്ള പീഡനം സഹിക്കാനാകില്ല എന്നിങ്ങനെ  എഴുതിയ

  • മതപരിവര്‍ത്തന നിരോധനം നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍

    മതപരിവര്‍ത്തന നിരോധനം നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍0

    ജയ്പ്പൂര്‍: മതപരിവര്‍ത്തനിരോധന നിയമം നടപ്പാക്കാനൊരുങ്ങി ബിജെപി ഭരിക്കുന്ന രാജസ്ഥാനും. ഈ നിയമം നിലവില്‍വന്ന സംസ്ഥാനങ്ങളിലെല്ലാം ക്രൈസ്തവ വിശ്വാസം ഇല്ലാതാക്കുന്നതിനായി നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് രാജസ്ഥാനും നിയമം നടപ്പിലാക്കാന്‍ തയാറെടുക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് ജൂണ്‍ 18 ന് രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധനനിയമം നടപ്പാക്കുവാന്‍ പോകുകയാണെന്ന് സംസ്ഥാന ഗവണ്‍മെന്റ് വ്യക്തമാക്കിയത്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ആവശ്യം വരുമ്പോഴാണ്. എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു സാഹചര്യം നിലവിലില്ലെന്ന് മുന്‍ ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍

  • ഹെലന്‍ കെല്ലര്‍ അനുസ്മരണം

    ഹെലന്‍ കെല്ലര്‍ അനുസ്മരണം0

    കോട്ടയം: അന്ധ-ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം നടത്തി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി,

  • വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം

    വന്യജീവി ആക്രമണങ്ങള്‍; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം0

    മാനന്തവാടി: വന്യജീവികളുടെ നിരന്തര ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി. വയനാട്ടിലെ ഭൂരിഭാഗം പ്രദേശങ്ങളും കാടേത് നാടേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം  വന്യജീവികളുടെ ഇടമായി മാറി എന്നത് ആശങ്കയുണ്ടാക്കുന്നു. നാടെന്നോ, ടൗണെന്നോ ഇല്ലാതെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങി ജനജീവിതത്തെ തടസപ്പെടുത്തുന്നത്  ഉദ്യോഗസ്ഥരും ഭരണ സംവിധാനങ്ങളും ജനങ്ങളുടെ ജീവിതത്തിന് വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതിന് തെളിവാണെന്ന് രൂപത സമിതി വിലയിരുത്തി.

  • ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന്

    ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന്0

    കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 30 ഞായറാഴ്ച വൈകുന്നേരം നാലിന് വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടനകേന്ദ്ര ബസിലിക്ക അങ്കണത്തില്‍ നടക്കും. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളില്‍ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍  മുഖ്യകാര്‍മ്മികത്വം വഹിക്കും. വരാപ്പുഴ അതിരൂപതാ മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ മുഖ്യസഹകാര്‍മ്മികരാകും. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോടു രൂപതാ

  • അമല ആരോഗ്യം ദ്വൈമാസിക പ്രകാശനം ചെയ്തു

    അമല ആരോഗ്യം ദ്വൈമാസിക പ്രകാശനം ചെയ്തു0

    തൃശൂര്‍: അമല മെഡിക്കല്‍ കോളേജിന്റെ ദ്വൈമാസികയായ ‘അമല ആരോഗ്യം’ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ മാസികയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി. ‘വായന,  ആരോഗ്യം, സംസ്‌കാരം’ എന്ന വിഷയത്തില്‍ തുടര്‍ന്നുനടന്ന ചര്‍ച്ചക്ക് ബന്യാമിന്‍ നേതൃത്വം നല്‍കി. ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആടുജീവിത അനുഭവം ഇല്ലാത്തവര്‍ അപൂര്‍വമായിരിക്കുമെന്നും ഇത്തരം അനുഭവങ്ങളെ അതിജീവിക്കാനുള്ള ഏറ്റവും നല്ല ഉപാധിയാണ് വായനയെന്നും ബെന്യാമിന്‍ പറഞ്ഞു. പാലക്കാട് ചിറ്റൂര്‍ ഗവ. കോളേജിലെ ജോഗ്രാഫി അസി. പ്രഫസര്‍

  • സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണം

    സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണം0

    മാനന്തവാടി: സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയം ഉപേക്ഷിക്കണമെന്ന് കെസിബിസി മാനന്തവാടി രൂപതാ മദ്യവിരുദ്ധസമിതി. ഏതു മാര്‍ഗവും ഉപയോഗിച്ച് മദ്യ വില്‍പന ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് വലിയ വെല്ലുവിളിയാണെന്ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍  ലഹരി വിരുദ്ധ സമ്മേളനം ചൂണ്ടിക്കാട്ടി. ഇത്തരം നീക്കത്തിലൂടെ വിദ്യാര്‍ഥികളെയും യുവ തലമുറയെയും മദ്യാസക്തിയിലേക്ക് തള്ളിവിടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നു സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉത്പാദനവും വില്‍പനയും നിയന്ത്രിക്കാന്‍ ഭരണകൂടങ്ങള്‍ പരാജയ പ്പെടുന്നിടത്ത് പൊതുസമൂഹം ഉണര്‍ന്ന്

  • സര്‍ക്കാരിന്റെ മദ്യനയം ആശങ്ക ജനിപ്പിക്കുന്നു: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍

    സര്‍ക്കാരിന്റെ മദ്യനയം ആശങ്ക ജനിപ്പിക്കുന്നു: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍0

    കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2016 മുതല്‍ മദ്യനയവും മദ്യവിപണനവുമായി ബന്ധപ്പെട്ട് നിലപാടുകളും കടുത്ത ആശങ്കജനിപ്പിക്കുന്നതാണെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്. ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള സര്‍ക്കാരിന്റെ മദ്യനയവും ലഹരി വിമുക്ത പദ്ധതികള്‍ സംബന്ധിച്ച സമീപനങ്ങളും ഓരോ വര്‍ഷം കഴിയുംതോറും കൂടുതല്‍ അനാരോഗ്യകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതു വിധേനയും മദ്യവില്‍പന ഉയര്‍ത്താനും വരുമാനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടത്തുന്ന പരിശ്രമം വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Latest Posts

Don’t want to skip an update or a post?