Follow Us On

19

January

2025

Sunday

  • അറിവുകളുടെ വികസന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്:  ബിഷപ് ജോസഫ് മാര്‍ തോമസ്

    അറിവുകളുടെ വികസന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്: ബിഷപ് ജോസഫ് മാര്‍ തോമസ്0

    പുല്‍പ്പള്ളി: അറിവുകളുടെ വികസന കാലഘട്ടമാണിതെന്നും ഉന്നത വിദ്യാഭ്യാസംകൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി വര്‍ധിപ്പിക്കുന്നതിനൊപ്പം മനുഷ്യ സമൂഹത്തിനാകെ നന്മയുളവാക്കാനും കഴിയണമെന്നും ബത്തേരി രൂപതാധ്യക്ഷനും പുല്‍പ്പള്ളി പഴശിരാജാ കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ്. കോഴിക്കോട് യൂണിവേഴ്‌സിറ്റി ജില്ലാതല ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശരിയായ വിദ്യാഭ്യാസം ഏറ്റവും നല്ല പൗരന്മാരെ സൃഷ്ടിക്കുകയും  ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കു ന്നതില്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് ഡോ. ജോസഫ്മാര്‍ തോമസ് പറഞ്ഞു.  കാലിക്കറ്റ്

  • ചരിത്ര പുസ്തകം പ്രകാശനം ചെയ്തു

    ചരിത്ര പുസ്തകം പ്രകാശനം ചെയ്തു0

    കാക്കനാട്: സീറോമലബാര്‍സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ (LRC) നേതൃത്വത്തില്‍ നടന്ന ചരിത്ര ഗവേഷണ പഠനഫലമായി രൂപംകൊണ്ട ‘Apostolate of St. Thomas in India’ എന്ന ഗ്രന്ഥം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സഭാദിന ആഘോഷവേളയില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍വച്ച് പ്രകാശനം ചെയ്തു. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായുടെ ഭാരത പ്രേഷിതപ്രവര്‍ത്തനത്തിന്റെ ചരിത്ര തെളിവുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പ്രൊഫസര്‍ ഫാ. പയസ് മലേക്കണ്ടത്തില്‍ ആണ് പുസ്തകത്തിന്റെ ചീഫ് എഡിറ്റര്‍.

  • ജീവന്റെ സംസ്‌കാരത്തെ  പ്രോ-ലൈഫ് ശുശ്രുഷകള്‍ സജീവമാക്കുന്നു: മാര്‍ പാംപ്ലാനി

    ജീവന്റെ സംസ്‌കാരത്തെ പ്രോ-ലൈഫ് ശുശ്രുഷകള്‍ സജീവമാക്കുന്നു: മാര്‍ പാംപ്ലാനി0

    കാഞ്ഞങ്ങാട്:  സഭയിലും സമൂഹത്തിലും ജീവന്റെ സംസ്‌കാരം സജീവമാക്കുവാന്‍ ലോകവ്യാപകമായി പ്രോ-ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജീവസംരക്ഷണ സന്ദേശ കേരള യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തില്‍ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  മനുഷ്യരാണ് സമൂഹത്തിന്റെ പ്രധാന സമ്പത്തെന്നും, വരും തലമുറയുടെ സുരക്ഷിതത്വ സന്ദേശം പ്രഘോഷിക്കുന്ന മഹനീയ ശുശ്രുഷയാണ് കെസിബിസി പ്രോ-ലൈഫ് സമിതിനിര്‍വഹിക്കുന്നതെന്നും,

  • മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് സഭയോടൊപ്പം ഒന്നിച്ചു മുന്നേറാം:  മാര്‍ റാഫേല്‍ തട്ടില്‍

    മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് സഭയോടൊപ്പം ഒന്നിച്ചു മുന്നേറാം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാനുള്ള ആഹ്വാനവുമായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടും അനുബന്ധിച്ച് സീറോമലബാര്‍സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനുപകരം ധീരതയോടെ അവയെ നേരിടാന്‍ തോമാശ്ലീഹായുടെ ജീവിതമാതൃക നമ്മെ സഹായിക്കുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. പൊതുസമ്മേളനത്തില്‍ എം.എസ്.എം.ഐ. സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, കത്തോലിക്കാ

  • ജീജി ജോര്‍ജ് ഓര്‍മയായി

    ജീജി ജോര്‍ജ് ഓര്‍മയായി0

    തൃശൂര്‍: ചേബര്‍ ഓഫ് കോമേഴ്സിന്റെ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജീജി ജോര്‍ജ് (61) നിര്യാതനായി. മൂന്‍ റോട്ടറാക്ട് ഗവര്‍ണറാണ് (ഡിസ്ട്രിക്ട് 3200) അദ്ദേഹം.  നിരവധി സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിയ ജീജി തൃശൂരില്‍ കഴിഞ്ഞ വര്‍ഷം രാപകല്‍ ഭേദമില്ലാതെ നടത്തിയ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ സംഘാടനത്തില്‍ മുന്‍നിരക്കാരനായിരുന്നു. റോട്ടറി ക്ലബ്ബ് ഓഫ് തൃശൂര്‍ വെസ്റ്റ് പ്രസിഡന്റ്, തൃശൂര്‍ സോഷ്യല്‍ സര്‍വീസ് ക്ലബ്ബ് പ്രസിഡന്റ്, തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ ചര്‍ച്ച് ട്ര സ്റ്റി, തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്

  • ദിവ്യബലി മധ്യേ മരിച്ചുവീണ  വിശുദ്ധനായ കാപ്പുകാട്ടച്ചന്‍

    ദിവ്യബലി മധ്യേ മരിച്ചുവീണ വിശുദ്ധനായ കാപ്പുകാട്ടച്ചന്‍0

    ഫാ. ജോസഫ് വയലില്‍ സിഎംഐ,  ഫാ. ജോസഫ് കാപ്പുകാട്ട് സിഎംഐയെ അനുസ്മരിക്കുന്നു സിഎംഐ സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് അംഗമായിരുന്ന ഫാ. ജോസഫ് കാപ്പുകാട്ട് 2024 ജൂണ്‍ 30 നാണ് അവിചാരിതമായി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്‌. അച്ചന്റെ പൗരോഹിത്യജീവിതത്തെ മൂന്ന് ഘട്ടങ്ങളായാണ് ഞാന്‍ കാണുന്നത്. ഒന്നാം ഘട്ടത്തില്‍ സെമിനാരി റെക്ടര്‍, നോവിസ് മാസ്റ്റര്‍ തുടങ്ങിയ നിലകളില്‍ സന്യാസാര്‍ത്ഥികളെ പരിശീലിപ്പിക്കുന്ന ശുശ്രൂഷയാണ് അദ്ദേഹം ചെയ്തത്. രണ്ടാമത്തെ ഘട്ടത്തില്‍ സമൂഹവുമായി ബന്ധപ്പെട്ട ശുശ്രൂഷകളില്‍ അദേഹം വ്യാപൃതനായി. ഇടവക വികാരി, സാമൂഹ്യസേവകന്‍

  • റഷ്യയുടെ തടവിലായിരുന്ന ഉക്രേനിയന്‍ വൈദികര്‍  മോചിതരായി

    റഷ്യയുടെ തടവിലായിരുന്ന ഉക്രേനിയന്‍ വൈദികര്‍ മോചിതരായി0

    കീവ്/ഉക്രെയ്ന്‍: 2022 നവംബറില്‍ റഷ്യന്‍ നാഷണല്‍ ഗാര്‍ഡ് തടവിലാക്കിയ രണ്ട് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികര്‍ മോചിതരായി. റിഡംപ്റ്ററിസ്റ്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളായ ഫാ. ഇവാന്‍ ലെവിറ്റ്സ്‌കി, ഫാ. ബോഹ്ദാന്‍ ഗെലെറ്റ എന്നിവരെയാണ് മോചിപ്പിച്ചത്. ഇവരുള്‍പ്പടെ പത്ത് പേരുടെ മോചനവിവരം ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയാണ് ഫേസ്ബുക്ക് പേജിലൂടെ ആദ്യം അറിയിച്ചത്. ഇടവക കെട്ടിടത്തില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉക്രേനിയന്‍ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശം വച്ചതായി ആരോപിച്ചാണ് റഷ്യന്‍ സൈന്യം വൈദികരെ തടവിലാക്കിയത്. 2022 നവംബര്‍ 16ന് റഷ്യ

  • ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍

    ദുക്‌റാനതിരുനാളും സഭാദിനാഘോഷവും മൗണ്ട് സെന്റ് തോമസില്‍0

    കാക്കനാട്: മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മതിരുനാളും സീറോമലബാര്‍ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആഘോഷിക്കുന്നു. തിരുനാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച രാവിലെ 8.30ന് സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസ കുര്‍ബാനയ്ക്കു മേജര്‍ ആര്‍ച്ചുബിഷപ്് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും. അഭിവന്ദ്യ പിതാക്കന്മാരും മേജര്‍ സുപ്പീരിയേഴ്‌സും സെമിനാരി റെക്ടര്‍മാരും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമര്‍പ്പിതരും അല്‍മായരും പങ്കുചേരും.

Latest Posts

Don’t want to skip an update or a post?