സീറോമലബാര് സിനഡല് കമ്മീഷനുകള് പുനഃസംഘടിപ്പിച്ചു
- Featured, Kerala, LATEST NEWS
- January 18, 2025
ലണ്ടന്: ബ്രിട്ടീഷ് പാര്ലമെന്റ് തിരഞ്ഞെടുപ്പില് വാര്ത്താതാരമായി മാറിയിരിക്കുകയാണ് സോജന് ജോസഫ് എന്ന കോട്ടയംകാരന്. യു.കെ പൊതുതിരഞ്ഞെടുപ്പില് ശ്രദ്ധേയമായിരുന്നു സോജന് ജോസഫിന്റെ വിജയം. ലേബര് പാര്ട്ടിയുടെ സ്ഥാനാര്ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന് ജോസഫ് കണ്സര്വേറ്റീവ് പാര്ട്ടിയുടെ സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് തിരഞ്ഞെടുപ്പിലെ താരമായി മാറിയത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില് നിന്നാണ് സോജന് ജോസഫ് വിജയിച്ചത്. സാമൂഹിക പ്രവര്ത്തനങ്ങളാണ് സോജന് ജോസഫിന് ജനമനസുകളില് ഇടംനേടിക്കൊടുത്തത്. പതിറ്റാണ്ടുകളായി കണ്സര്വേറ്റീവ് പാര്ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില് നേടിയ
മോണ്. സി.ജെ വര്ക്കിയച്ചന്റെ 15-ാം ചരമവാര്ഷികത്തില്, കുളത്തുവയല് എംഎസ്എംഐ ജനറലേറ്റില് മുന് തലശേരി ആര്ച്ചുബിഷപ് മാര് ജോര്ജ് ഞരളക്കാട്ട് നല്കിയ അനുസ്മരണ സന്ദേശത്തില്, വര്ക്കിയച്ചന് അദേഹത്തെക്കുറിച്ചു നടത്തിയ സുപ്രധാന പ്രവചനത്തെക്കുറിച്ച് പരാമര്ശിക്കുകയുണ്ടായി. പ്രസ്തുത സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങള്. മോണ്. സി.ജെ വര്ക്കിയച്ചന് നമ്മില്നിന്ന് വേര്പിരിഞ്ഞിട്ട് 15 വര്ഷം തികയുകയാണ്. വര്ക്കിയച്ചനെക്കുറിച്ചുള്ള ഓര്മകള് എല്ലാവരുടെയും മനസില് നിറഞ്ഞുനില്ക്കുന്ന കാര്യമാണ്. 1921 ജൂണ് 11-നാണ് വര്ക്കിയച്ചന്റെ ജനനം. പത്താംക്ലാസ് പാസായപ്പോള് മിഷനറിയാകണമെന്നായിരുന്നു താല്പര്യം. 1938-ല് സെമിനാരിയില് ചേര്ന്ന അച്ചന്റെ മൈനര് സെമിനാരിപഠനം
തിരുവനന്തപുരം: ധന്യന് മാര് ഇവാനിയോസ് മെത്രാപ്പോലീ ത്തയുടെ എഴുപത്തിയൊന്നാം ഓര്മപ്പെരുന്നാളിനോടനു ബന്ധിച്ച് വിവിധ സ്ഥലങ്ങളില്നിന്ന് ആരംഭിക്കുന്ന തീര്ത്ഥാടന പദയാത്രകള്ക്ക് തുടക്കമാകുന്നു. റാന്നി പെരുന്നാട്ടില് നിന്നും ആരംഭിക്കുന്ന പ്രധാന പദയാത്ര ജൂലൈ പത്തിന് രാവിലെ (ബുധന്) മേജര് ആര്ച്ചുബിഷപ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമീസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. രാവിലെ 6.30ന് കാതോലിക്ക ബാവയുടെ മുഖ്യകാര് മ്മികത്വത്തില് വി.കുര്ബാന അര്പ്പിക്കും. തുടര്ന്ന് ആരംഭിക്കുന്ന പദയാത്രയ്ക്ക് മലങ്കര കാത്തലിക്ക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാതല സമിതിയും തിരുവനന്തപുരം മേജര്
ടുറ: എഞ്ചിനീയര് ബിഷപ് എന്ന പേരില് അറിയപ്പെട്ടിരുന്ന മേഘാലയയിലെ ചുറ രൂപതയുടെ പ്രഥമ മെത്രാനും മലയാളിയുമായ ഡോ. ജോര്ജ് മാമലശേരില് (92) കാലംചെയ്തു. പാലാ രൂപതയിലെ കളത്തൂര് സെന്റ് മേരീസ് ഇടവകാംഗമായിരുന്ന ഡോ. ജോര്ജ് മാമലശേരിയുടെ നിര്മ്മാണ പ്രവര്ത്തനങ്ങളിലെ മികവാണ് ‘എഞ്ചിനീയര് ബിഷപ്’ എന്ന വിശേഷണം ലഭിക്കുന്നതിന് കാരണമായത്. സംസ്കാരം ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12.44-ന് ടുറയിലെ സേക്രഡ് ഹാര്ട്ട് തീര്ത്ഥാടന കേന്ദ്രത്തിലെ ശുശ്രൂഷകള്ക്കുശേഷം കത്തീഡ്രല് ദൈവാലയത്തില് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്ന്ന് ടുറയിലെ രോളി ക്രോസ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തില് കണമല സെന്റ് തോമസ് ദൈവാലയത്തില് നിന്നും നിലയ്ക്കല് സെന്റ് തോമസ് എക്യുമെനിക്കല് ദൈവാലയത്തിലേക്ക് ഭക്തിനിര്ഭരമായ വിശ്വാസ പ്രഘോഷണ പദയാത്ര നടത്തി. മാര് തോമാ ശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്താല് രൂപീകൃതമായ നിലയ്ക്കല് വിശ്വാസി സമൂഹത്തിന്റെ പിന്മുറക്കാരായ യുവജനങ്ങള് വിശ്വാസ പ്രഘോഷണ പദയാത്രയില് പ്രാര്ത്ഥനാപൂര്വ്വം പങ്കുചേര്ന്നു. ജപമാലയോടെ ആരംഭിച്ച വിശ്വാസ തീര്ത്ഥാടനം എരുമേലി ഫൊറോന വികാരി ഫാ. വര്ഗീസ് പുതുപ്പറമ്പില് രൂപത എസ്എംവൈഎം പ്രസിഡന്റ് അലന് എസ്. വെള്ളൂരിന് പതാക നല്കി ഉദ്ഘാടനം
തിരുവനന്തപുരം: ദൈവത്തില് ആശ്രയിക്കുന്നതിനും ദൈവത്തെ മുറുകെ പിടിക്കുന്നതിനും പ്രചോദനവും മാതൃകയുമാണ് ധന്യന് മാര് ഇവാനിയോസിന്റെ ജീവിതമെന്ന് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കതോലിക്ക ബാവ. ധന്യന് മാര് ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്മപ്പെരുന്നാളിന് തുടക്കംകുറിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് കത്തീഡ്രലില് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. മൂല്യവ്യവസ്ഥിതികള് മാറിമറിയുന്ന ഈ കാലഘട്ടത്തില് ദൈവത്തെ അന്വേഷിക്കുവാനും പിന്ചൊല്ലുവാനും ധന്യന് മാര് ഇവാനിയോസിന്റെ ജീവിതം നമ്മെ പഠിപ്പിക്കുകയാണെന്ന് കാതോലിക്ക ബാവ പറഞ്ഞു. വിപുലമായ പരിപാടികളോടുകൂടി കബറിടം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം പട്ടം സെന്റ് മേരീസ്
സ്വന്തം ലേഖകന് ലക്നൗ ലക്നൗ: ഉത്തര്പ്രദേശിലെ ആഗ്ര അതിരൂപതയുടെ എഫ്സിആര്എ ലൈസന്സ് കേന്ദ്ര സര്ക്കാര് റദ്ദുചെയ്തു. വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടതോടെ ജീവകാരുണ്യപ്രവര്ത്തനങ്ങള് നടത്താന് കഴിയാത്ത സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. 1886-ല് സ്ഥാപിതമായ ആഗ്ര അതിരൂപത വടക്കേ ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്ക രൂപതയാണ്. തുടക്കത്തില് പാക്കിസ്ഥാനും ടിബറ്റും ഉള്ക്കൊള്ളുന്ന അതിവിശാലമായ രൂപതയായിരുന്നു. അതിരൂപതയുടെ കീഴിലുള്ള 12 രൂപതകളിലെ സഭയുടെ ജീവകാരുണ്യപ്രവര്ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണിത്. കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷന് പുതുക്കുന്നതിന് അപേക്ഷ നല്കിയപ്പോ ള്
ലാഹോര്: ഖുറാനെതിരെ നിന്ദാപ്രചരണം നടത്തിയെന്ന് ആരോപിച്ച് ഒരുപറ്റം ആളുകള്, പഞ്ചാബ് പ്രവിശ്യയിലുള്ള നിരവധി ക്രൈസ്തവഭവനങ്ങളും 26 ക്രൈസ്തവ ദൈവാലയങ്ങളും തീയിട്ടു നശിപ്പിച്ച കേസില് വിചിത്ര വിധിയുമായി പാക്ക് കോടതി. ലഹളക്കും അക്രമത്തിനും ഇരകളായ ക്രൈസ്തവ വിഭാഗത്തില്പെട്ട ഏസാന് ഷാനിനെ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ഉത്തരവില് ശിക്ഷ നടപ്പാക്കുന്നതിനുമുന്പായി അദ്ദേഹം 22 വര്ഷം ജയില്ശിക്ഷ അനുഭവിക്കുകയും പത്തുലക്ഷം രൂപ പിഴയടയ്ക്കുകയും വേണമെന്നും പറയുന്നു. 2023 ആഗസ്റ്റ് 16ന് പാക്കിസ്ഥാനിലെ ജാരന്വാലയില് നടന്ന ലഹളക്ക് കാരണക്കാരനാണെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ സഹിവാലിലുള്ള തീവ്രവാദവിരുദ്ധ
Don’t want to skip an update or a post?