Follow Us On

29

March

2024

Friday

  • വിഗ്രഹം

    വിഗ്രഹം0

    വിഗ്രഹ മോഷണത്തിന്റെ വാര്‍ത്ത വായിച്ച് മിഴിപൂട്ടുമ്പോള്‍ ഉള്ളില്‍ അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ പടരുന്നിതെന്തിനാവോ… മനുഷ്യര്‍ വിഗ്രഹങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയിരിക്കുന്നു. സിന്ധു നദീതട സംസ്‌ക്കാരത്തിലും ഹാരപ്പന്‍ സംസ്‌ക്കാരത്തിലുമെല്ലാം വിഗ്രഹങ്ങള്‍ ദൈവങ്ങളായി എന്ന് കളിയാക്കിയ നമ്മള്‍ ഇപ്പോഴും ഏതൊക്കെയോ വിഗ്രഹങ്ങള്‍ക്ക്  മാല ചാര്‍ത്തിയും പുഷ്പാഞ്ജലി കഴിച്ചുമൊക്കെ നടക്കുന്നതെന്തിനാണല്ലേ. ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വക വിഗ്രഹാരാധകര്‍ ഒരുപാട് കൊണ്ടുവന്നു തരുന്നുണ്ട്.. അവരോട് നന്ദിപറയാ തിരിക്കാന്‍ ആവില്ല.. ഞങ്ങളെ രസിപ്പിക്കുന്നതിനും ഞങ്ങളുടെ സ്‌ട്രെസ് കുറച്ചു തരുന്നതിനും. വിഗ്രഹാരാധകര്‍ക്കു ദൈവ കോപം ഉണ്ടാകുമെന്നാണ്

  • കേള്‍വി

    കേള്‍വി0

    നല്ല മഴ… കട്ടന്‍ കാപ്പി… ജോണ്‍സന്‍ മാഷിന്റെ പാട്ട്… ഹാ… അന്തസ്… ഒരു മലയാള ചലച്ചിത്രത്തിലെ നായകന്റെ രസകരമായ ഡയലോഗ് സുഹൃത്ത് അയച്ചത് ഇപ്പോഴും എന്റെ ഫോണില്‍ ഉണ്ട്. അതെ, ജീവിതത്തിന് അത്രയും അഴകൊന്നും ഉള്ളതായി നമുക്ക് പലപ്പോഴും തോന്നാറില്ല. പലപ്പോഴും ജീവിതം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പോലെ വിരസമാകാറുമുണ്ട്. എല്ലാം യാന്ത്രി കമായി പോകുന്നതിന്റെ സങ്കടം ആര്‍ക്കു വിവരിക്കാനാകുമല്ലേ. ഈ യാന്ത്രികതയെ അതിജീവിക്കാനുള്ള കുറുക്കുവഴിയായി എനിക്ക് തോന്നിയിട്ടുള്ളത്  ഗസല്‍ കേള്‍ക്കുക എന്നതാണ്. ആ കേള്‍വി

  • ക്രൈസ്തവ ന്യൂനപക്ഷ പഠനറിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണം

    ക്രൈസ്തവ ന്യൂനപക്ഷ പഠനറിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കണം0

    കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 2020 നവംബര്‍ 5ന് നിയമിച്ച ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് കാലതാമസം ഒഴിവാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ സംബന്ധിച്ച് വ്യക്തതവരുത്തി 2021 ഫെബ്രുവരി 9ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. 2021 ജൂലൈ 30നുള്ളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍

  • സ്ത്രീ ശക്തി വിളിച്ചൊതി കെഎസ്എസ്എസ് വനിതാ ദിനാഘോഷം

    സ്ത്രീ ശക്തി വിളിച്ചൊതി കെഎസ്എസ്എസ് വനിതാ ദിനാഘോഷം0

    കോട്ടയം:   തുല്യത നേടിയെടുക്കുന്നതൊടൊപ്പം വളരുവാനും ഉയര്‍ച്ചകള്‍ കൈവരിക്കുവാനും സ്ത്രീ സമൂഹത്തിന് കഴിയണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച വനിതാദിന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മിസ് കേരള 2022 ലിസ് ജെയ്‌മോന്‍ ജേക്കബ്, കോട്ടയം ഗാന്ധിനഗര്‍ സ്വാന്തനം ഡയറക്ടര്‍ ആനി ബാബു,

  • ബ്രഹ്‌മപുരം; സൗജന്യ ചികിത്സ നല്‍കണം

    ബ്രഹ്‌മപുരം; സൗജന്യ ചികിത്സ നല്‍കണം0

    കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീ ഉണ്ടായതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയെത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. തീ ഒരാഴ്ച പിന്നിടുമ്പോള്‍ ഉണ്ടായിട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഭരണകൂടം ഗൗരവമായി കാണണം. പരീക്ഷ എഴുതുന്ന കുട്ടികള്‍, അവരുടെ ഒരുക്കങ്ങള്‍, എല്ലാത്തിനെയും ഈ വിഷയം സാരമായി ബാധിച്ചിരിക്കുകയാണെന്ന് ഡോ. കളത്തിപ്പറമ്പില്‍ പറഞ്ഞു. വിഷപ്പുക നിരവധി ആളുകളെ ശ്വാസകോശ രോഗികള്‍  ആക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ശ്വസിക്കാനുള്ള ശുദ്ധവായു പോലും ലഭിക്കാത്ത നാടായി നാം

  • വന്നു കാണുക

    വന്നു കാണുക0

    ആരെയും കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് അവന്‍ ടച്ച് ഫോണില്‍ കുത്തികൊണ്ടിരിക്കുന്നതെന്നൊരു അടക്കിപ്പിടിച്ച ഫലിതം എങ്ങും മുഴങ്ങുന്നുണ്ട്. ആര്‍ക്കും ആരെയും കാണാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് വാതിലും ജനാലയും അടച്ചു മിഴി പൂട്ടി ഉറങ്ങുന്നവരാണ് അധികവും. കഴിഞ്ഞ ദിവസമാണ് കുറേ നാളുകള്‍ക്കു ശേഷം തടവറ സന്ദര്‍ശനത്തിന് പോയത്. ഓരോ സെല്ലിലും പോയി ഏകാന്തതയില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാന്‍ പരിശ്രമിക്കുമ്പോള്‍ ഒരാള്‍ പോലും മുഖത്തു നോക്കി സംസാരിക്കുന്നില്ല. ഏതോ അപകര്‍ഷതാബോധത്തിന്റെ പടവുകളില്‍ ജീവിതം പണയം വച്ച് മിഴികള്‍ പാതാളത്തില്‍ ഒളിപ്പിച്ചവരെപ്പോലെ അവര്‍ അങ്ങനെ ജീവിതം

  • ഇടം

    ഇടം0

    ജീവിതത്തിലേറ്റ വലിയ അപമാനങ്ങളിലൊന്ന് ഹോം വര്‍ക്ക് ചെയ്യാത്തതുകൊണ്ട് ക്ലാസില്‍നിന്ന് ടീച്ചര്‍ പുറത്താക്കിയതും കളിയാക്കിയതുമാണ്. സ്‌കൂള്‍ വരാന്തയില്‍ വലിയൊരു കുറ്റവാളി യെപ്പോലെ 45 മിനിറ്റ് തലതാഴ്ത്തി നിന്നത് ആലോചിക്കുമ്പോള്‍ ഇപ്പോഴും എന്നില്‍ നടുക്കം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും ഒരിടത്തും ഇടം കിട്ടാത്ത ജീവിതമായിരുന്നു എന്റേത്. കുഞ്ഞുനാള്‍ മുതല്‍ അഭയാര്‍ത്ഥികളെപ്പോലെ പലരാലും ഇറക്കിവിട്ട് അലയേണ്ടി വന്ന മാതാപിതാക്കളുടെ ശപിക്കപ്പെട്ട മകനായിരുന്നു ഞാന്‍. എല്ലാവരും കളിക്കുമ്പോള്‍ ആ കൂട്ടത്തിലേക്ക് എന്നെ ചേര്‍ക്കാതിരുന്നതിന്റെ കാരണം ഈ മധ്യവയസിലും എനിക്ക് മനസിലാക്കാനായിട്ടില്ല. മറ്റുള്ളവരുടെ ഹൃദയത്തില്‍ എനിക്ക്

  • ബന്ധങ്ങള്‍

    ബന്ധങ്ങള്‍0

    ബന്ധങ്ങളുടെ ഊഷ്മളത നിറഞ്ഞ വേദിയായിരുന്നു കാല്‍വരി. ഒരു മകന്‍ അപ്പനെ ഇത്രമേല്‍ സ്‌നേഹിക്കുന്നുണ്ടെന്ന് മാനവകുലം കണ്ടെത്തിയത് കാല്‍വരിക്കുന്നില്‍ വച്ചാണ്. ‘പിതാവേ എന്റെ ഇഷ്ടമല്ല; നിന്റെ ഇഷ്ടം നിറവേറട്ടെ’ എന്ന് മകന്‍ അപ്പനോട് പറഞ്ഞത് കുരിശില്‍ക്കിടന്നാണ്. ബന്ധങ്ങള്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് ബന്ധങ്ങളുടെ ഞാറ്റുവേല സമ്മാനിച്ചതും കാല്‍വരിയില്‍ വച്ച്. തനിച്ചായിപ്പോയ പ്രിയ ശിഷന് പെറ്റമ്മയേക്കാള്‍ സ്‌നേഹം നല്‍കുന്ന അമ്മയെ നല്‍കി ബന്ധങ്ങളുടെ പുത്തന്‍ കണക്കു പുസ്തകം യോഹന്നാന് ക്രിസ്തു കൈമാറിയതും കുരിശിന്‍ ചുവട്ടിലാണ്. പുതുവര്‍ണ്ണത്തിന്റെ കവിത ക്രിസ്തു ചൊല്ലിയത് കാല്‍വരിയില്‍

Latest Posts

Don’t want to skip an update or a post?