കന്യാസ്ത്രീകള്ക്ക് നേരെ ഉണ്ടായ ആള്ക്കൂട്ട വിചാരണ ആശങ്കാജനകം
- ASIA, Featured, Kerala, LATEST NEWS
- July 30, 2025
കോട്ടയം: കാര്ഷിക മേഖലയുടെ ഉന്നമനത്തിന് കര്ഷക രോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടി. കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്ഗ്ഗ സംഗമദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ചടങ്ങില് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന് മാര് ജോസഫ് പണ്ടാരശേരില് അനുഗ്രഹപ്രഭാഷണം
ചേര്ത്തല: കെഎല്സിഎയുടെ സ്ഥാപക നേതാക്കളിലൊരാളും കാത്തലിക്ക് കോണ്ഫ്രന്സ് ഓഫ് ഇന്ത്യ (സിസിഐ) മുന് നാഷണല് വൈസ് പ്രസിഡന്റും ചേര്ത്തല സെന്റ് മൈക്കിള്സ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് പ്രിന്സിപ്പലുമായിരുന്ന ഷെവ. പ്രഫ. ഏബ്രഹാം അറക്കല് അനുസ്മരണം നടത്തി. കേരള ലാറ്റിന് കാത്തലിക്ക് അസോസിയേഷന്റെ ( കെഎല്സിഎ) ആഭിമുഖ്യത്തില് ചേര്ത്തല സെന്റ് മൈക്കിള്സ് കോളേജില് നടന്ന അനുസ്മരണ സമ്മേളനം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില് ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമ്മേളനത്തില് കെഎല്സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.
പാലക്കാട്: നാടിന്റെ നന്മകളെ നട്ടുനനക്കുന്ന പ്രവര്ത്തന ങ്ങളാണ് കഴിഞ്ഞ അന്പത് വര്ഷങ്ങളായി പാലക്കാട് രൂപത തുടരുന്നതെന്ന് കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ. പാലക്കാട് രൂപതയുടെ സുവര്ണ്ണ ജൂബിലി സ്മാരകമായ സാന്ജോ കോളേജ് ഓഫ് നേഴ്സിങ്ങ് ആന്റ് അലൈഡ് സയന്സസിന്റെ പുതിയ കെട്ടിടം വെള്ളപ്പാറ സാന്ജോ കാമ്പസില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് രൂപത ബിഷപ് പീറ്റര് കൊച്ചുപുരക്കല് അധ്യക്ഷത വഹിച്ചു. ബിഷപ് എമിരറ്റസ് മാര് ജേക്കബ് മനത്തോടത്ത് സാന്ജോ കോളേജില്
മാനന്തവാടി: വനംവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പും കര്ഷക മിത്രം രക്ഷാധികാരിയുമായ ഡോ. ജോസഫ് മാര് തോമസ്. പഞ്ചാരക്കൊല്ലിയില് കടുവയുടെ ആക്രമണത്തില് കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളെ സന്ദര്ശിച്ച ശേഷം സംസാരി ക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളില് ക്രിയാത്മകമായ ഇടപെടല് ഉണ്ടാവണം. ദുരന്ത സമയത്ത് നല്കുന്ന വാഗ്ദാനങ്ങള് പലതും നടപ്പിലാകു ന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതില് ഉന്നത അധികാരികള് അനാസ്ഥ കാണിക്കുന്നതായി വ്യാപകമായ പരാതികള്
ന്യൂഡല്ഹി: വിശുദ്ധ മദര് തെരേസയുടെ ജീവചരിത്രമെഴുതിയ മുന് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര് നവീന് ചൗള (79) അന്തരിച്ചു. ഡല്ഹി അപ്പോളോ ആശുപത്രിയില് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഡല്ഹി ഗ്രീന്പാര്ക്ക് ശ്മശാനത്തില് സംസ്കാരം നടത്തി. നവീന് ചൗള രചിച്ച മദര് തെരേസയുടെ ജീവചരിത്രം 1992 ല് ബ്രിട്ടനിലാണ് പ്രകാശനം ചെയ്ചത്. നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ പുസ്തകത്തിന്റെ ഒട്ടേറെ പതിപ്പുകളും പുറത്തിറങ്ങി. രഘു റായ്ക്കൊപ്പംചേര്ന്ന് തയാറാക്കിയ ‘വിശ്വാസവും അനുകമ്പയും: മദര് തെരേസയുടെ പ്രവൃത്തികളും ജീവിതവും’ എന്ന പുസ്തകവും ഏറെ ശ്രദ്ധേയമായിരുന്നു.
കോട്ടയം: കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ നടത്തുന്ന 25-ാമത് ചൈതന്യ കാര്ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു. സ്വാശ്ര യസംഘ മഹോത്സവത്തിന്റെയും കാര്ഷികമേളയുടെയും ഉദ്ഘാടന കര്മ്മം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന് വാസവനും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും സംയുക്തമായി നിര്വഹിച്ചു. ജൈവ വൈവിദ്യ സംരക്ഷണത്തോടൊപ്പം മൂല്യവര്ദ്ധിത ഉത്പന്നങ്ങളുടെ നിര്മ്മാണ വിപണന സാധ്യതകളും കാലിക പ്രസക്തമായ വിഷയമാണെന്ന് മന്ത്രി വി.എന് വാസവന് പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുവാന് കാര്ഷിക മേഖലയ്ക്ക്
പാലക്കാട്: കര്ഷകരെ ഇടിച്ചു താഴ്ത്തുന്ന സമീപനം അധികാരികള് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് പാലക്കാട് രൂപതാധ്യക്ഷന് മാര് പീറ്റര് കൊച്ചുപുരയ്ക്കല്. കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പാലക്കയത്ത് ആദ്യകാല കുടിയേറ്റ കര്ഷകരെ ആദരിച്ചുകൊണ്ട് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. നിലവിളിച്ചാല് മാത്രമേ നീതി ലഭിക്കൂ എന്ന സാഹചര്യം വരുമ്പോള് ജനം തെരുവില് ഇറങ്ങുവാന് നിര്ബന്ധിതരാകും. കര്ഷകര് മനുഷ്യരാണെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത അധികാരികള്ക്ക് ഉണ്ടെന്നും മാര് കൊച്ചുപുരയ്ക്കല് ചൂണ്ടിക്കാട്ടി. പ്ലാറ്റിനം ജൂബിലി ആഘോഷ സംഘാടകസമിതി രക്ഷാധികാരി ഫാ. ചെറിയാന് ആഞ്ഞിലിമൂട്ടില് അനുസ്മരണ
ലൂഗോ (ഇറ്റലി): സെന്റ് ഫ്രാന്സിസ് ഡി സാലസ് സന്യാസിനി സമൂഹത്തിന്റെ (ഡിഎസ്എഫ്എസ്) മുന് സുപ്പീരിയര് ജനറല് മദര് കൊറോദ മഞ്ഞാനി (86) അന്തരിച്ചു. ഇറ്റലിയിലെ ലൂഗോയില് വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സഭയുടെ ആദ്യകാല മിഷണറിയായിരുന്ന മദര് 1975-ല് തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് തന്റെ പ്രവര്ത്തനം ആരംഭിച്ചു. ചങ്ങനാശേരിയിലെ മാമ്മൂട് ഇടവകയിലുള്ള മദര് അന്നാ കോണ്വെന്റില് 18 വര്ഷം സേവനമനുഷ്ഠിച്ചു. തുടര്ന്ന് സഭയുടെ ആസ്ഥാനം ബംഗളൂരുവിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് സഭയുടെ പ്രവര്ത്തനം വ്യാപിപ്പിച്ചു. 2003-ല് സുപ്പീരിയര്
Don’t want to skip an update or a post?