Follow Us On

17

May

2024

Friday

  • ദൈവപരിപാലനയുടെ  20 വര്‍ഷങ്ങള്‍

    ദൈവപരിപാലനയുടെ 20 വര്‍ഷങ്ങള്‍0

    ജോസഫ് മൈക്കിള്‍ 20-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇടുക്കി രൂപതയുടെ നാള്‍വഴികളിലൂടെ ഒരു സഞ്ചാരം. ഇടുക്കിയുടെ ചരിത്രത്തെ രണ്ടായിട്ടായിരിക്കും വരുംകാല ചരിത്രകാരന്മാര്‍ വിഭജിക്കാന്‍ സാധ്യത. 2003ന് മുമ്പും അതിനുശേഷവും. കോതമംഗലം രൂപത വിഭജിച്ച് 2003 മാര്‍ച്ച് രണ്ടിനാണ് ഇടുക്കി രൂപത നിലവില്‍വന്നത്. 2023 ല്‍ ഇടുക്കി രൂപത 20-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നാടിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയുടെ കഥകളാണ് പറയാനുള്ളത്. ജാതി-മതവ്യത്യാസങ്ങളില്ലാതെ ഒരു ജനതയുടെ ജീവിതത്തെ അത്രമാത്രം സ്വാധീനിക്കുവാന്‍ രൂപതയ്ക്ക് കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ അവരെ ചേര്‍ത്തുപിടിക്കാന്‍ കഴിഞ്ഞ

  • ആത്മാവില്‍ ദരിദ്രരുടെ സവിശേഷതകള്‍

    ആത്മാവില്‍ ദരിദ്രരുടെ സവിശേഷതകള്‍0

    തന്നില്‍ത്തന്നെ ആശ്രയിക്കാതെ ദൈവത്തിന്റെ അര്‍ത്ഥികളായി ജീവിക്കുന്നവരാണ് ആത്മാവില്‍ ദരിദ്രരായവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒന്നാമത്തേതും അടിസ്ഥാനപരവുമായ സുവിശേഷഭാഗ്യത്തെക്കുറിച്ച് ത്രികാലജപപ്രാര്‍ത്ഥനക്ക് ശേഷം നടത്തിയ വിചിന്തനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവത്തില്‍ നിന്നാണ് എല്ലാ നന്മയും വരുന്നതെന്നും അത് ദൈവത്തിന്റെ കൃപയാണെന്നും ആത്മാവില്‍ ദരിദ്രരായവര്‍ തിരിച്ചറിയുന്നു. തങ്ങള്‍ക്ക് ദാനമായി ലഭിച്ചതെല്ലാം ഇവര്‍ വിലമതിക്കുകയും ഒന്നും പാഴാക്കി കളയാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. സാധനങ്ങള്‍ പാഴാക്കാതിരിക്കുന്നത് ആത്മാവില്‍ ദരിദ്രരായവരുടെ സവിശേഷതയാണെന്ന് പാപ്പ വിശദീകരിച്ചു. വസ്തുവകകള്‍ പാഴാക്കി കളയാതിരിക്കേണ്ടതിന്റെ ആവശ്യകത യേശു തന്നെ നമ്മെ പഠിപ്പിക്കുന്നു.

  • മാര്‍ ഇഗ്നാത്തിയോസും മാര്‍ ക്രിസോസ്റ്റമും  മെത്രാഭിഷേക രജതജൂബിലി നിറവില്‍

    മാര്‍ ഇഗ്നാത്തിയോസും മാര്‍ ക്രിസോസ്റ്റമും മെത്രാഭിഷേക രജതജൂബിലി നിറവില്‍0

    ജയ്‌സ് കോഴിമണ്ണില്‍ മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, പത്തനംതിട്ട ബിഷപ് എമരിറ്റസ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ മെത്രാന്‍ സ്ഥാനത്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ കിഴക്കേവീട്ടില്‍ കുടുംബത്തില്‍ 1950 മെയ് 24-ന് ജനിച്ചു. 1967-ല്‍ തിരുവനന്തപുരം സെന്റ് അലോഷ്യസ് സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. 1970-1978 കാലയളവില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്‌സ് സെമിനാരിയില്‍ പഠിച്ചു. 1978 ഏപ്രില്‍ രണ്ടിന് തിരുവനന്തപുരം

  • നായകന്റെ മാനസാന്തരം ചര്‍ച്ചയായ സിനിമ തീയേറ്ററുകളില്‍ തരംഗമാകുന്നു

    നായകന്റെ മാനസാന്തരം ചര്‍ച്ചയായ സിനിമ തീയേറ്ററുകളില്‍ തരംഗമാകുന്നു0

    കാലിഫോര്‍ണിയ: നായകന്റെ മാനസാന്തരം ചര്‍ച്ചയായ വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ യു.എസിലെ തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുന്നു. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയെ സിനിമയില്‍ അവതരിപ്പിച്ച പ്രശസ്ത ഹോളിവുഡ് താരം ഷിയ ലബൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ സിനിമ ഏറെ ചര്‍ച്ചയായിരുന്നു. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ ‘ട്രാന്‍സ്‌ഫോമേഴ്‌സ്’എന്ന സിനിമയിലൂടെയാണ് ഷിയ ലബൂഫ് പ്രശസ്തിലേക്ക് ഉയര്‍ന്നത്. വിശുദ്ധ പിയോയുടെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ഒന്നാം ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക്

  • അരിക്കൊമ്പന്റെ വേദനകള്‍

    അരിക്കൊമ്പന്റെ വേദനകള്‍0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) അരിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന ആനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അരിക്കൊമ്പന്റെ ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും കണ്ടപ്പോള്‍ ആ ആനയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നമ്മള്‍ അരിക്കൊമ്പനെ ആദ്യം കാണുമ്പോള്‍ അവന്‍ കാട്ടില്‍ സൈ്വരവിഹാരം നടത്തുന്ന ഊര്‍ജ്ജ്വസ്വലനായ, കരുത്തനായ ഒരു ആനയാണ്. നാട്ടില്‍ ഇറങ്ങുകയും മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു എന്നത് അവന്റെ സ്വഭാവത്തിന്റെ

  • ‘മേഴ്‌സി’യുടെ നായിക പടിയിറങ്ങുമ്പോള്‍…

    ‘മേഴ്‌സി’യുടെ നായിക പടിയിറങ്ങുമ്പോള്‍…0

    ആന്‍സണ്‍ വല്യാറ പാലക്കാട്: സംസ്ഥാനത്ത് പ്രിന്‍സിപ്പല്‍ പദവിയില്‍ എത്തിയ ആദ്യത്തെ സന്യാസിനി കായിക അധ്യാപികയായ സിസ്റ്റര്‍ ഗിസല്ല ജോര്‍ജ് വിരമിച്ചു. അപൂര്‍വമായാണ് കായികാധ്യാപികയായി ഒരു സന്യാസിനി കോളജില്‍ സേവനം അനുഷ്ഠിക്കുന്നത്. മൂന്നു പതിറ്റാണ്ടോളം നീണ്ട സേവനം പൂര്‍ത്തിയാക്കിയാണ് പാലക്കാട് മേഴ്‌സി കോളജിന്റെ പ്രിന്‍സിപ്പലായ സിസ്റ്റര്‍ ഗിസല്ല ഔദ്യോഗിക സേവനത്തിന് വിരാമം കുറിക്കുന്നത്. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് കാവില്‍ കുടുംബത്തില്‍ പരേതയായ വര്‍ഗീസിന്റെയും (ജോര്‍ജ് ) കൊച്ചുത്രേസ്യയുടെയും 10 മക്കളില്‍ ഏറ്റവും ഇളയവളായ സിസ്റ്റര്‍ ഗിസല്ലക്ക് ചെറുപ്പം മുതലേ

  • ജപമാല കരങ്ങളിലെടുക്കാം, വൈദീകർക്കായി പ്രാർത്ഥിക്കാൻ നമുക്കും അണിചേരാം; ‘ഗ്ലോബൽ റോസറി റിലേ’യ്ക്ക് സമാരംഭം

    ജപമാല കരങ്ങളിലെടുക്കാം, വൈദീകർക്കായി പ്രാർത്ഥിക്കാൻ നമുക്കും അണിചേരാം; ‘ഗ്ലോബൽ റോസറി റിലേ’യ്ക്ക് സമാരംഭം0

    വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റി’ന് ഇന്ന് (ജൂൺ 16) ആരംഭമായി. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 14-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ

  • ബെനഡിക്ട് 16ാമന്റെ ദീർഘവീക്ഷണത്തിന് ഒരു പൊൻതൂവൽ കൂടി; വെയിൽസിലെ മുൻ ആഗ്ലിക്കൻ ബിഷപ്പും കത്തോലിക്കാ സഭയിലേക്ക്

    ബെനഡിക്ട് 16ാമന്റെ ദീർഘവീക്ഷണത്തിന് ഒരു പൊൻതൂവൽ കൂടി; വെയിൽസിലെ മുൻ ആഗ്ലിക്കൻ ബിഷപ്പും കത്തോലിക്കാ സഭയിലേക്ക്0

    വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും. ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ്

Latest Posts

Don’t want to skip an update or a post?