Follow Us On

19

October

2025

Sunday

  • അന്ധബധിതരുടെ മുഖ്യധാരാവത്ക്കരണം; അംഗന്‍വാടി ടീച്ചേഴ്‌സിന് സെമിനാറുമായി കെഎസ്എസ് എസ്

    അന്ധബധിതരുടെ മുഖ്യധാരാവത്ക്കരണം; അംഗന്‍വാടി ടീച്ചേഴ്‌സിന് സെമിനാറുമായി കെഎസ്എസ് എസ്0

    കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ മുഖ്യധാരാവത് ക്കരണത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ (കെഎസ്എസ്എസ്) നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്സിനായി ഏകദിന ബോധ വത്ക്കരണ സെമിനാര്‍ നടത്തി. അസിം പ്രേംജി ഫൗണ്ടേഷന്റെയും സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും സഹകരണത്തോടെ അന്ധബധിര വൈകല്യ മുള്ളവരുടെ ഉന്നമനത്തിനായി കെഎസ്എസ്എസ് നടപ്പിലിക്കി വരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീ ലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്

  • കോംഗോയില്‍  വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു

    കോംഗോയില്‍ വീണ്ടും ഭീകരരുടെ വിളയാട്ടം; 60-ലധികം ക്രൈസ്തവരെ വധിച്ചു0

    കിന്‍ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ സാന്‍ ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു. ഇടവകയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിച്ചത്. ജൂലൈ 27 ന്, ഇറ്റൂറിയിലെ

  • ദൈവജനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍

    ദൈവജനത്തെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠന്‍0

    കൊച്ചി: ദൈവജനത്തെ തന്റെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച ആത്മീയ ശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന്  കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍. പൗരോഹിത്യ ശുശ്രൂഷയെ ലാളിത്യംകൊണ്ട് അനശ്വരമാക്കിയ അദ്ദേഹം സേവനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമ ഉദാഹരണവും സമര്‍പ്പണ ജീവിതത്തിന്റെ സാക്ഷ്യവുമാണ്. സിബിസിഐയുടെ വൈസ് പ്രസിഡന്റായും കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായും ഭാരത കത്തോലിക്കാസഭയ്ക്കും പൊതുസമൂഹത്തിനും അദ്ദേഹം നല്‍കിയ നിസ്വാര്‍ത്ഥ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് വി.സി സെബാസ്റ്റ്യന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

  • ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം

    ആത്മീയതയുടെയും മാനവികതയുടെയും സമന്വയ രൂപം0

    ഇരിങ്ങാലക്കുട: അഗാധമായ ആത്മീയതയുടെയും മാനവിക തയുടെയും സമന്വയ രൂപമായിരുന്നു മാര്‍ ജേക്കബ് തുങ്കുഴി എന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണുക്കാടന്‍. മൂന്നു രൂപതകളില്‍ അജപാലന ശുശ്രൂഷ നടത്തി വിശ്വാസി സമൂഹത്തിന്റെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തിന്റെ വേര്‍പാട് കേരള കത്തോലിക്ക സഭയ്ക്കും പൊതുസമൂഹത്തിനും തീരാനഷ്ടമാണ്. മലയോര കര്‍ഷകരുടെ ആധികളും ആശങ്കകളും സ്വപ്നങ്ങളും ഇല്ലായ്മകളും തൊട്ടറിഞ്ഞാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ ശുശ്രൂഷയിലും രൂപതാസാരഥ്യത്തിലും മലയോര ജനതയുടെ കണ്ണീരിന്റെയും സ്വപ്നങ്ങളുടെയും നിഴലാട്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുട രൂപതയോട് അദ്ദേഹത്തിന് പിതൃതുല്യമായ

  • ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍

    ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠന്‍: ആര്‍ച്ചുബിഷപ് ഡോ. ചക്കാലയ്ക്കല്‍0

    കോഴിക്കോട്: ജീവിതത്തിന്റെ വിശുദ്ധിയും ലാളിത്യവുംകൊണ്ട് ക്രിസ്തുവിന്റെ പരിമളം പരത്തിയ ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴിയെന്ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കുട്ടികളോടൊപ്പം കളിക്കുകയും സുഹൃത്തുക്കളോടൊപ്പം ചിരിക്കുകയും, എല്ലാവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന്റെ ജീവിതശൈലി എന്നും നമ്മെ പ്രചോദിപ്പിക്കുന്നതാണെന്ന് അനുശോചന സന്ദേശത്തില്‍ ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ രഹസ്യംപോലും സ്‌നേഹമായിരുന്നു. എല്ലാവരുമായി ഇടപെടുക, എല്ലാവരെയും സ്‌നേഹിക്കുക, കണ്ടുമുട്ടുന്നവര്‍ക്ക് പുഞ്ചിരി നല്‍കുക, സൗമ്യതകൊണ്ട്ഹൃദയങ്ങള്‍ കീഴടക്കുക എന്നിവയായിരുന്നു മാര്‍ തൂങ്കുഴിയുടെ മുഖച്ഛായ. സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയ

  • മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍

    മാര്‍ ജേക്കബ് തൂങ്കുഴി; ഏതൊരാളിലും നന്മയുടെ അംശം കണ്ടെത്തിയ വലിയ മനസിന്റെ ഉടമ: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: പരിചയപ്പെടുന്ന ഏതൊരാളിലും നന്മയുടെ  അംശം കണ്ടെത്തുകയും അത് ഓര്‍മിച്ചുവച്ച് പറയുകയും ചെയ്യുന്ന  വലിയ മനസായിരുന്നു കാലംചെയ്ത തൃശൂര്‍ അതിരൂപത മുന്‍ മെത്രാപ്പോലീത്ത മാര്‍ ജേക്കബ് തൂങ്കുഴിയുടേതെന്ന്  സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സഹപ്രവര്‍ത്തകരെ വിശ്വസിക്കുകയും അവരുടെ കഴിവുകളെ വിലമതിക്കുകയും തങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ അവര്‍ക്കു ആത്മവിശ്വസം നല്‍കാനും സാധിച്ചിരുന്ന മികച്ച ആത്മീയ നേതാവായിരുന്നു മാര്‍ ജേക്കബ് തൂങ്കുഴി എന്ന് ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്  അനുസ്മരിച്ചു. മലബാറിന്റെ സമഗ്ര

  • മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം

    മാര്‍ ജേക്കബ് തൂങ്കുഴിയുടെ യാഥാര്‍ത്ഥ്യമായ പ്രവചനം0

    പെരുവണ്ണാമൂഴി: മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഷംഷാബാദ് ബിഷപ് ആയിരുന്നപ്പോള്‍ മാര്‍ ജേക്കബ് തൂങ്കുഴി അദ്ദേഹത്തെക്കുറിച്ചൊരു പ്രവചനം നടത്തിയിരുന്നു. തട്ടില്‍ പിതാവ് സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് തിരികെ വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ‘ആകാശംപോലെ വിശാലം’ എന്ന സുവനീറില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെയൊരു കാര്യം പ്രവചന സ്വരത്തില്‍ എഴുതിയത്. അതേക്കുറിച്ച് മാര്‍ ജേക്കബ് തൂങ്കുഴി പിന്നീട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ”ജസെ തന്റെ മിടുക്കന്മാരായ മക്കളെയെല്ലാം സാമുവല്‍ പ്രവാചകന്റെ അടുത്തുകൊണ്ടുവന്ന് നിര്‍ത്തി.

  • മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി

    മനുഷ്യരിലെ നന്മമാത്രം കാണുകയും ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയന്‍ യാത്രയായി0

    പെരുവണ്ണാമൂഴി: മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി (94) നിത്യസമ്മാനത്തിനായി യാത്രയായി. കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍

Latest Posts

Don’t want to skip an update or a post?