Follow Us On

05

May

2024

Sunday

  • 2024-ലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം വെനീസിലേക്ക്

    2024-ലെ മാര്‍പാപ്പയുടെ ആദ്യ സന്ദര്‍ശനം വെനീസിലേക്ക്0

    പ്രശസ്ത കലാപ്രദര്‍ശനമായ വെനീസ് ബിയന്നാലയില്‍ സംബന്ധിക്കുന്നതിനായി ഏപ്രില്‍ മാസത്തില്‍ പാപ്പ കനാലുകളുടെ നാടായ  വെനീസ് സന്ദര്‍ശിക്കും. അനാരോഗ്യം മൂലം ക്ലേശിക്കുന്ന പാപ്പ 2024ല്‍  വത്തിക്കാന് പുറത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് വെനീസിലേക്കുള്ള യാത്ര. വെനീസ് സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങളും വത്തിക്കാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വത്തിക്കാനില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വെനീസിലെ ജിയുഡെക്ക ദ്വീപിലെത്തുന്ന പാപ്പ അവിടെയുള്ള സ്ത്രീകളുടെ ജയിലിലെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തും. വെനീസ് ബിയന്നാലെയിലെ വത്തിക്കാന്റെ സ്റ്റാള്‍ പാപ്പ സന്ദര്‍ശിക്കും. തുടര്‍ന്ന് മോട്ടോര്‍ബോട്ടില്‍ ജിയുഡെക്ക ദ്വീപില്‍ നിന്ന് വെനീസിലെ

  • പുത്തന്‍പാനയുടെ ഇംഗ്ലീഷ് പരിഭാഷ  യൂട്യൂബില്‍

    പുത്തന്‍പാനയുടെ ഇംഗ്ലീഷ് പരിഭാഷ യൂട്യൂബില്‍0

    ചിക്കാഗോ: പുത്തന്‍പാനയുടെ ഇംഗ്ലീഷ് പരിഭാഷ യൂട്യൂബില്‍. ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫാണ് പുത്തന്‍പാന ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തിയത്. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തില്‍ ഗീതു ഉറുമ്പക്കല്‍, അലക്‌സ് പുളിക്കല്‍ എന്നിവര്‍ പാടിയ ഗാനാ വതരണം ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു. അര്‍ണോസ് പാതിരി എന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ മിഷനറി ഫാ. ജൊഹാന്‍ ഏണസ്റ്റ് ഹാന്‍സ്ലേഡന്‍ 1732ലാണ് ഈശോയുടെ കുരിശുമരണത്തില്‍ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തില്‍ രചിച്ചത്.

  • വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മാര്‍ റാഫേല്‍ തട്ടില്‍

    വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മാര്‍ റാഫേല്‍ തട്ടില്‍0

    പുല്‍പ്പള്ളി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എത്തി. കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട പടനിലം പനച്ചിയില്‍ അജീഷ്, പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കാരേരി കോളനിയിലെ ശരത്, കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. വന്യമൃഗ അക്രമങ്ങള്‍ക്ക് ഇരയാകുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാ സൗകര്യമോ ഇല്ലാത്ത

  • കുരുത്തോലകളാല്‍ മുഖരിതമായി വത്തിക്കാന്‍ ചത്വരം; ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തത് 60,000 പേര്‍

    കുരുത്തോലകളാല്‍ മുഖരിതമായി വത്തിക്കാന്‍ ചത്വരം; ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തത് 60,000 പേര്‍0

    വത്തിക്കാന്‍ സിറ്റി:  നൂറുകണക്കിന് വൈദികരും ബിഷപ്പമാരും കര്‍ദിനാള്‍മാരും 60,000ത്തോളം വരുന്ന വിശ്വാസികളും കുരുത്തോലകളുമേന്തി വത്തിക്കാനില്‍നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മങ്ങളില്‍ പാപ്പ പക്ഷെ എഴുതി തയാറാക്കിയ പ്രസംഗം വായിച്ചില്ല. അടുത്തിടെയായി അനാരോഗ്യം മൂലം പല പ്രസംഗങ്ങളും പാപ്പ ഒഴിവാക്കിയിരുന്നു. യേശുവിന്റെ കുരിശുയാത്രയില്‍ പങ്കുചേരുന്നതുവഴി അവിടുത്തെ ഉത്ഥാനത്തിലും പങ്കാളികളാകുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കുമെന്ന് പാപ്പ  ദിവ്യബലിയുടെ ആരംഭത്തില്‍ പറഞ്ഞു. ദിവ്യബലിയുടെ അവസാനത്തില്‍ മോസ്‌കോയിലുണ്ടായ സ്‌ഫോടനത്തില്‍ ഇരകളായവര്‍ക്ക് വേണ്ടിയും ഉക്രെയ്‌നില്‍ സമാധാനമുണ്ടാകുന്നതിനായും പാപ്പ പ്രാര്‍ത്ഥിച്ചു.

  • കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും കത്തോലിക്ക സഭ

    കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും കത്തോലിക്ക സഭ0

    ലണ്ടന്‍: താന്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വെയ്ല്‍സ് രാജകുമാരി, കാതറിന്‍ കേറ്റ് മിഡില്‍റ്റണിന്റെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തും ഇംഗ്ലണ്ടിലെ കത്തോലിക്ക സഭ. ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരസ്യമായി പറയുവാന്‍ ധൈര്യം കാണിച്ച കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ സല്യൂട്ട് ചെയ്യുന്നതായി ഇംഗ്ലീഷ് കത്തോലിക്ക സഭാ തലവന്‍ കര്‍ദിനാള്‍ വിന്‍സെന്റ്‌ജെറാര്‍ഡ് നിക്കോള്‍സ് എക്‌സില്‍ കുറിച്ചു. കാന്‍സര്‍ രോഗബാധിതരായ എല്ലാവരെയും ധൈര്യപ്പെടുത്തിക്കൊണ്ട് കേറ്റ് പുറപ്പെടുവിച്ച സന്ദേശം കേറ്റിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അനേകരെ പ്രേരിപ്പിക്കുമെന്ന് തന്റെ

  • ‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’

    ‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’0

    ഗാസയിലെ ജനങ്ങള്‍ സാമ്പത്തിക ക്ലേശങ്ങള്‍ ഉള്‍പ്പടെ നിരവധി ക്ലേശങ്ങളിലൂടെ മുമ്പും കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അനുഭവിക്കുന്നത് പോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല. ഗാസയിലെ സ്ഥിതിഗതികള്‍ അക്ഷരാര്‍ത്ഥത്തില്‍ അസഹനീയമാണെന്ന് ഒരു ഇറ്റാലിയന്‍ ടിവി സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. മുമ്പ് യുഎസിന് കാര്യങ്ങള്‍ നേരെയാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസ് ദുര്‍ബലമായിരിക്കുന്നു. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് പറയാന്‍ സാധിക്കില്ല. പാലസ്തീനില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് വിശുദ്ധവാര

  • കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല, നാടിനെ പറുദീസയാക്കിയവര്‍ മാര്‍ റാഫേല്‍ തട്ടില്‍

    കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല, നാടിനെ പറുദീസയാക്കിയവര്‍ മാര്‍ റാഫേല്‍ തട്ടില്‍0

    നടവയല്‍: കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ലെന്നും നാടിനെ പറുദീസയാക്കിയവരാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ മണ്ണിലെ മനുഷ്യരുടെ ദുരിതങ്ങളും ഉല്‍ക്കണ്ഠകളും കാണുമ്പോള്‍ മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് സംശയിക്കപ്പെടുകയാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളവയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ സങ്കടങ്ങള്‍ ദൂരവ്യാപകങ്ങളാണ്. വന്യമൃഗങ്ങളുടെ അക്രമങ്ങളിലൂടെ മരിച്ച  സഹോദരങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും, ദൈവം ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കട്ടെയെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

  • പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍

    പുരാവസ്തുഗവേഷണവും ബൈബിളും : 50 അതിശയകരമായ കണ്ടെത്തലുകള്‍0

    ബൈബിളിന്റെ പല പുസത്കങ്ങളും  മനഃപാഠമാക്കിയതിലൂടെ പ്രശസ്തനാണ് ‘ബൈബിള്‍ മെമ്മറി മാന്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രഫസര്‍ ടോം മേയര്‍. കാലിഫോര്‍ണിയയിലെ ശാസ്താ ബൈബിള്‍ കോളേജിലെ പ്രഫസറായ ടോം രചിച്ച പുസ്തകമാണ് ‘പുരാവസ്തുഗവേഷണവും ബൈബിളും: ബൈബിളിന് ജീവന്‍ നല്‍കുന്ന അമ്പത് അതിശയകരമായ കണ്ടെത്തലുകള്‍’ എന്ന പുസ്തകം. ബൈബിള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ ആവശ്യമില്ലെന്നും എന്നാല്‍ മതേതര ലോകത്ത് ബൈബിളിനുള്ള ആധികാരികത ഉറപ്പാക്കാന്‍ വിശ്വാസികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാമെന്നും പ്രഫസര്‍ ടോം മേയര്‍ പറയുന്നു. ഉദാഹരണത്തിന് ദാവീദ്, ഏശയ്യ,

Latest Posts

Don’t want to skip an update or a post?