ദേവാലയ നിര്മ്മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്; സംരക്ഷണം നല്കാന് കര്ണാടക മുഖ്യമന്ത്രിയുടെ ഉത്തരവ്
- ASIA, Featured, INDIA, LATEST NEWS
- December 13, 2025

ന്യൂഡല്ഹി: മതപരിവര്ത്തന നിരോധന നിയമത്തിലെ വകുപ്പുകള് ദുരുപയോഗിച്ച് ഉത്തര്പ്രദേശ് പോലീസ് ഷുവാട്സ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര്ക്കും ഡയറക്ടര്ക്കും മറ്റു ഉദ്യോഗസ്ഥര്ക്കുമെതിരെ എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. യുപിയിലെ പ്രയാഗ് രാജില് ക്രൈസ്തവ മാനേജ്മെന്റിന് കീഴില് പ്രവര്ത്തിക്കുന്ന സാം ഹിഗിന്ബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്ച്ചര് ടെക്നോളജി ആന്റ് സയന്സ് (ഷുവാട്സ്) വൈസ് ചാന്സര് ഡോ. രാജേന്ദ്ര ബിഹാരി ലാല്, ഡയറക്ടര് വിനോദ് ബിഹാരി ലാല്, മറ്റ് ഉദ്യോഗസ്ഥര് എന്നിവര്ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ മതംമാറ്റി എന്നാരോപിച്ചായിരുന്നു

വത്തിക്കാന് സിറ്റി: 2024-ല് ആഗോള ജനസംഖ്യയുടെ 8.2 ശതമാനം ജനങ്ങള്, ഏകദേശം 67 കോടി ജനങ്ങള് പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്സികളുടെ റിപ്പോര്ട്ട്. സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്ഡ് ന്യൂട്രീഷന് ഇന് ദി വേള്ഡ് (SOFI 2025) റിപ്പോര്ട്ട് പ്രകാരം ആഗോളതലത്തില് പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്പ്പെടെ ചില പ്രദേശങ്ങളില് പട്ടിണി അനുഭവിക്കുന്നവര് വര്ധിച്ചതായി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (SOFI 2025) റിപ്പോര്ട്ട് തയാറാക്കിയത് –

വത്തിക്കാന് സിറ്റി: ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഉറപ്പും പ്രത്യാശയുമെന്നും അവിടുന്നാണ് പൂര്ണതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവയെന്നും ലിയോ 14-ാമന് പാപ്പ. ബുധനാഴ്ചയിലെ പൊതുസദസ്സില് ‘യേശുക്രിസ്തു, നമ്മുടെ പ്രത്യാശ’ എന്ന തലക്കെട്ടിലുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പരസ്പരവിരുദ്ധമായ വികാരങ്ങളെയും പരിമിതികളെയുംകുറിച്ച് പരിശുദ്ധ പിതാവ് വിചിന്തനം ചെയ്തു -‘ചിലപ്പോള്, നമുക്ക് സന്തോഷം തോന്നുന്നു; മറ്റു ചിലപ്പോള്, ദുഃഖം തോന്നുന്നു. നമുക്ക് സംതൃപ്തിയോ സമ്മര്ദ്ദമോ, നിരാശയോ തോന്നിയേക്കാം. മറ്റു ചിലപ്പോള്, ഒരിക്കലും

തൃശൂര്: ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബല് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തില് കാസര്ഗോഡ് മുതല് തിരുവനന്തപുരം വരെ നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് യൂത്ത് കൗണ്സിലിന്റെ നേതൃത്വത്തില് തൃശൂരില് സ്വീകരണം നല്കി. യൂത്ത് കൗണ്സില് ഗ്ലോബല് കോ-ഓഡിനേറ്റര് ആന്റോ തൊറയന്, അതിരൂപത യൂത്ത് കൗണ്സില് കോ-ഓര് ഡിനേറ്റര്മാരായ സിന്റോ പുതുക്കാട്, റോണി അഗസ്റ്റിന്, വിജോ ഒളരി, കരോളിന് ജോഷ്യാ, സെബാസ്റ്റ്യന് നടക്കലാന് എന്നിവര് നേതൃത്വം നല്കി.

ഇടുക്കി: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പാണ് സമൂഹത്തിന്റെ കരുത്തെന്ന് ഇടുക്കി രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല്. ഇടുക്കി രൂപതയിലെ വിവാഹ, പൗരോഹിത്യ-സന്യാസ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹാജൂബിലി ആഘോ ഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയില് 2025-ല് പൗരോഹിത്യ, സന്യാസ, വൈവാഹിക ജീവിതാന്തസുകളുടെ ജൂബിലി ആഘോഷിക്കുന്നവരുടെ രൂപതാതല സംഗമമാണ് രാജകുമാരി ദൈവമാതാ ജൂബിലി തീര്ത്ഥാടന കേന്ദ്രത്തില് നടന്നത്. വിവാഹവും കുടുംബജീവിതവും അനിവാര്യതയല്ലെന്ന് ചിന്തിക്കുന്ന വര്ത്തമാനകാലത്ത് ഒരുമയോടെ ജീവിച്ചതിന്റെ സംതൃപ്തിയില് ജൂബിലി ആഘോഷിക്കുന്ന ദമ്പതികള് പുതുതലമുറയ്ക്ക്

വത്തിക്കാന് സിറ്റി: ഫാ. ഇഗ്നേഷ്യസ് വു ജിയാന്ലിനെ ഷാങ്ഹായിലെ സഹായ മെത്രാനായി ലിയോ 14-ാമന് മാര്പാപ്പ നിയമിച്ചു. ഓഗസ്റ്റ് 11 ന് നടത്തിയ നിയമനം ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാന് പ്രഖ്യാപിച്ചത്. പരിശുദ്ധ സിംഹാസനവും ചൈനയും തമ്മിലുള്ള ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട താല്ക്കാലിക കരാറിന്റെ ചട്ടക്കൂടിന് കീഴില് പുതിയ സഹായമെത്രാന്റെ എപ്പിസ്കോപ്പല് സ്ഥാനാരോഹണം സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില് നടന്നു. ഫ്രാന്സിസ് മാര്പാപ്പയുടെ മരണത്തെത്തുടര്ന്നുള്ള ‘സെഡെ വെക്കന്റെ’ കാലയളവില്, ഏപ്രില് 28 -നാണ് സഹായമെത്രാന്റെ ‘തിരഞ്ഞെടുപ്പ്’ ചൈനീസ് അധികാരികള് പ്രഖ്യാപിച്ചത്.

വത്തിക്കാന് സിറ്റി: ഒക്ടോബര് 19-ന്, ലിയോ 14 ാമന് മാര്പാപ്പ ഏഴ് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. വെനസ്വേലയില് നിന്ന് ആദ്യമായി വിശുദ്ധ പദവിയിലേക്ക് ഉയിര്ത്തപ്പെടുന്ന ഡോ. ജോസ് ഗ്രിഗോറിയോ ഹെര്ണാണ്ടസ്, സിസ്റ്റര് മരിയ ഡെല് മോണ്ടെ കാര്മെലോ റെന്ഡിലസ് മാര്ട്ടിനെസ്, പപ്പുവ ന്യൂ ഗനിയില് നിന്നുള്ള ആദ്യ വിശുദ്ധനും രക്തസാക്ഷിയുമായ പീറ്റര് റ്റൊ റോട്ട്, സിസ്റ്റര് മരിയ ട്രോന്കാറ്റി, സിസ്റ്റര് വിസെന്സ മരിയ പൊളോണി, സാത്താന്റെ പുരോഹിതാനായി പ്രവര്ത്തിച്ചശേഷം മാനസാന്തരപ്പെട്ട് ഡൊമിനിക്കന് മൂന്നാംസഭാംഗമായ ബാര്ട്ടോലോ ലോംഗോ, ആര്ച്ചുബിഷപ്

ഇടുക്കി: കത്തോലിക്കാ സഭ ഒക്ടോബര് മാസം ആഗോള മിഷന് മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇടുക്കി രൂപതയില് ഒക്ടോബര് 18 ശനിയാഴ്ച മിഷന് മണിക്കൂര് ആചരിക്കുന്നു. ശനിയാഴ്ച വൈകുന്നേരം 7 മണി മുതല് 8 മണി വരെ രൂപതയിലെ എല്ലാ കുടുംബങ്ങളും മിഷന് മണിക്കൂറില് പങ്കെടുക്കും. വാഴത്തോപ്പ് കത്തീഡ്രല് പള്ളിയില് നടക്കുന്ന മിഷന് മണിക്കൂറിന് രൂപതാ മെത്രാന് മാര് ജോണ് നെല്ലിക്കുന്നേല് നേതൃത്വം നല്കും. കത്തീഡ്രല് പള്ളിയില് പ്രാര്ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയില് വികാരി ഫാ. ലൂക്ക് ആനികുഴിക്കാട്ടില് ആമുഖ




Don’t want to skip an update or a post?