ലോകം നേരിടുന്ന വെല്ലുവിളികളില് നിന്ന് യേശു മാത്രമേ നമ്മെ രക്ഷിക്കാന് വരികയുള്ളൂ; കാരണം അവിടുത്തേക്ക് മാത്രമേ അതിനുള്ള ശക്തി ഉള്ളൂ: ലിയോ 14 ാമന് പാപ്പ
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- August 27, 2025
തൃശൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സീറോമലബാര്‍ സഭയുടെ ആസ്ഥാ നമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തിയ പത്രസ മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാര്‍ഹവും വേദനാജനകവും ആണെന്ന് അദ്ദേഹം പറഞ്ഞു. ദുര്‍ഗ് സംഭവം രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷ ങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. സന്യസ്തര്‍ക്ക് സഭാ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം
ലൂര്‍ദ്/ഫ്രാന്‍സ്: ഒരിക്കലും ഭേദമാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ന്യൂറോ ഡീജനറേറ്റീവ് രോഗം ബാധിച്ചിരുന്ന 67 കാരിയായ ഇറ്റാലിയന്‍ സ്വദേശിനി അന്റോണിയ റാക്കോ തനിക്ക് ലഭിച്ച രോഗസൗഖ്യത്തിന്റെ അത്ഭുതസാക്ഷ്യം ലൂര്‍ദില്‍ പങ്കുവച്ചു. 1858-ല്‍ പരിശുദ്ധ മറിയം ലൂര്‍ദില്‍ പ്രത്യക്ഷപ്പെട്ടതിനുശേഷം പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയാല്‍ സംഭവിച്ച, സഭ ഔദ്യോഗികമായി അംഗീകരിച്ച 72-ാമത്തെ അത്ഭുതമാണ് ഈ രോഗസൗഖ്യം. 16 വര്‍ഷം നീണ്ടു നിന്ന മെഡിക്കല്‍, കാനോനിക്കല്‍, പാസ്റ്ററല്‍ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ ഏപ്രില്‍ 16-ന് ലൂര്‍ദില്‍ ഔദ്യോഗികമായി ഈ അത്ഭുതകരമായ രോഗസൗഖ്യത്തിന് അംഗീകാരം
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) പ്രതിഷേധം രേഖപ്പെടുത്തി. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ഈ നടപടി വേദനാജനകവും അപലപനീയ വുമാണെന്നും കെസിഎഫ് സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ്കുട്ടി, ട്രഷറര്‍ അഡ്വ. ബിജു കുണ്ടുകളം, വൈദിക ഉപദേഷ്ടാവ് ഫാ. തോമസ് തറയില്‍ എന്നിവര്‍ ചേര്‍ന്നു
കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ മനുഷ്യകടത്ത് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കെഎല്‍സിഎ. നിര്‍ബന്ധിച്ച് അവര്‍ക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതു ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്ന് കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി എന്നിവര്‍ ആവശ്യപ്പെട്ടു.
കൊച്ചി: കത്തോലിക്കാ സന്യസ്തരെ ഇരകളാക്കി ഭീതിപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് (കെസിഎംഎസ്). ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്തതുള്‍പ്പെടെയുള്ള സമീപകാല സംഭവങ്ങള്‍ ഭാരതത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നവയാണ്. രാജ്യത്തിന്റെ മതമൈത്രിയെ തകര്‍ക്കുന്നതിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി യുള്ള ചില നിക്ഷിപ്ത താത്പര്യക്കാരുടെ ശ്രമങ്ങളാണ് ഇവ എന്നത് വ്യക്തമാണ്. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത്, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, ദൈവ സ്‌നേഹത്തിലൂന്നി മനുഷ്യസ്‌നേഹപരമായ
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെസിബിസി ജാഗ്രതാ കമ്മീഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തെ മതസ്വാതന്ത്ര്യം അപകടത്തിലാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ നടപടി വേദനാജനകവും അപലപനീയവുമാണെന്ന് ജാഗ്രതാ കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കൊമാണ്ട/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: ഇസ്ലാമിക് സ്റ്റേറ്റിന്റെ പിന്തുണയുള്ള എഡിഎഫ് സായുധ സംഘം കോംഗോയിലെ കത്തോലിക്ക ദൈവാലയത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 31 പേരെങ്കിലും കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതൂരി പ്രൊവിന്‍സിലെ കൊമണ്ടയിലുള്ള കത്തോലിക്കാ ദൈവാലയത്തില്‍ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളാണ് കൊല്ലപ്പെട്ടത്. അക്രമത്തെ തുടര്‍ന്ന് സമീപപ്രദേശങ്ങളിവെ ബിസിനസുകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്ത സായുധസംഘം നിരവധി ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. ധാതുക്കളാല്‍ സമ്പന്നമായ ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിനായി നിരവധി സായുധ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്.
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആശങ്കപ്രകടിപ്പിച്ചു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ക്കു നേരെ അശ്ലീല ഭാഷയും ഉപയോഗിച്ചു. ഈ നടപടികളെല്ലാം സ്ത്രീത്വത്തിന് നേരേയുള്ള അതിക്രമമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം നടപടികള്‍ ഭരണഘടനയുടെ ഗുരുതരായ ലംഘനമാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് സിബിസിഐ
Don’t want to skip an update or a post?