യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു; എംഎല്‍എയ്ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്
- Featured, INDIA, LATEST NEWS
- January 9, 2025
ആലപ്പോ/സിറിയ: 50,000-ത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏകദേശം 3.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന സിറിയന്‍ നഗരമായ ആലപ്പോ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക്ക് റിബലുകള്‍ പിടിച്ചെടുത്തു. എച്ച്റ്റിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹായത് താഹിര്‍ അല്‍ ഷാം എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘടനയാണ് ആലപ്പോ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റും ഐഎസുമുള്‍പ്പടെയുള്ള ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുള്ള എച്ച്റ്റിഎസ് 2017-ല്‍ അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകള്‍ ലയിച്ചതിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട റിബല്‍ സംഘമാണ്. ‘വിപ്ലവ തീക്ഷ്ണത’ യെക്കാള്‍ ‘ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രം’ പുലര്‍ത്തുന്ന ഈ സംഘത്തിന്റെ
തിരുവമ്പാടി: കുടിയേറ്റ മേഖലയുടെ വളര്‍ച്ചയ്ക്ക് താമരശേരി രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ സിഒഡി നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. സിഒഡിയുടെ 35-ാമത് വാര്‍ഷികാഘോഷം തിരുവമ്പാടി പാരീഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാജാതി മതസ്ഥരുടെ സമഗ്രവികസനത്തിനായി സിഒഡി നടത്തുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ക്രിസ്തു പകര്‍ന്നു നല്കിയ കരുണയുടെ സന്ദേശം പ്രവൃത്തികളിലൂടെ അനേകരില്‍ എത്തിക്കുകയാണ് സിഒഡിയെന്നും പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. താമരശേരി രൂപതാധ്യക്ഷനും സിഒഡിയുടെ രക്ഷാധികാരിയുമായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത
സിസ്റ്റര്‍ ജോവാന് ചുങ്കപ്പുര ദൈനംദിന ജീവിതത്തില്‍ നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും, വ്യക്തിബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും പെരുമാറ്റരീതികളും മാനസിക ആരോഗ്യത്തില്‍ പ്രധാന ഘടകമാണ്. മാനസിക ആരോഗ്യമെന്നാല്‍ ഒരു വ്യക്തിക്ക് തന്റെ വൈകാരിക, ബൗദ്ധിക, സാമൂഹിക, ആധ്യാത്മിക തലത്തിലുള്ള ആരോഗ്യമാണ്. ഒരു വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റവുമാണ് മാനസിക ആരോഗ്യക്ഷേമത്തെ നിര്‍ണയിക്കുന്നത്. മാസികാരോഗ്യം പ്രധാനപ്പെട്ടത് ഓരോ വ്യക്തിയും ശാരീരിക ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം നല്കുന്നുവോ അത്രമാത്രം പ്രാധാന്യം മാനസിക ആരോഗ്യസംരക്ഷണത്തിനും നല്‍കേണ്ടതുണ്ട്. എന്നാല്‍ വളരെ വേദനാജനകമായ ഒന്നാണ്
തൃശൂര്‍: വഖഫ് നിയമങ്ങളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് തൃശൂര്‍ അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചര്‍ച്ചാ വേദി നടത്തി. സമ്മേളനം തൃശൂര്‍ അതിരൂപത ആര്‍ച്ചുബിഷപ്പും സിബിസിഐ പ്രസിഡ ന്റുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. വഖഫ് നിയമം മൂലം കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്ന പരിഹാരത്തിനായി നിയമ നിര്‍മ്മാണത്തിലൂടെ സര്‍ക്കാരുകള്‍ പരിഹാരം കാണാന്‍ തയാറാകണമെന്ന് മാര്‍ താഴത്ത് ആവശ്യപ്പെട്ടു. അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി അധ്യക്ഷത വഹിച്ചു. ‘വഖഫ് നിയമങ്ങളും
തൃശൂര്‍: ഇയാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഇയാന്‍ റീഹാബ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ അമല മെഡിക്കല്‍ കോളേജുമായി സഹകരിച്ചു ലോക ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ചു അമല മെഡിക്കല്‍ കോളേജില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളും ക്രിസ്മസുമായി ബന്ധപ്പെട്ട മറ്റു ഉത്പന്നങ്ങളുടെയും മെഗാ വിപണന ഫെസ്റ്റ്-സാന്തോ ഏബിള്‍ ഫെസ്റ്റ് 2024ന് തുടക്കമായി. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഇയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്മാന് ഡോ. അഭിലാഷ് ജോസഫ്, ഫാ. ജിതിന് അനികുടിയില്‍ ഒഎഫ്എം ക്യാപ്,
ഷൈമോന്‍ തോട്ടുങ്കല്‍ ബിര്‍മിംഗ്ഹാം: പൗരസ്ത്യ ദൈവശാസ്ത്രത്തിന്റെ സൗന്ദര്യം പരിചയപ്പെടുത്തിയ ഗ്രേറ്റ് ബ്രിട്ടന് രൂപതയിലെ ഫാമിലി ദൈവശാസ്ത്ര ക്വിസ് ശ്രദ്ധേയമായി. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദൈവശാസ്ത്ര വര്‍ഷത്തോടനുബന്ധിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങളെയും സീറോ മലബാര്‍ സഭയുടെ ദൈവശാസ്ത്രം കൂടുതല്‍ ആഴത്തില്‍ പഠിപ്പിക്കുവാനും സഭയുടെ ദൈവശാസ്ത്രത്തെ പ്പറ്റിയുള്ള ധാരണകള്‍ കൂടുതല്‍ ബലപ്പെടുത്തുവാനും വേണ്ടിയായിരുന്നു ദൈവശാസ്ത്ര ക്വിസ് – ‘ഉര്‍ഹാ 2024’ സംഘടിപ്പിച്ചത്. മത്സരത്തില്‍ ഒന്നാം
കോഴിക്കോട്: ജനുവരി നാലിന് നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്സ് നതാലിസിന്റെ ലോഗോ കോഴിക്കോട് രൂപത ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്സ് മീഡിയ ഡയറക്ട്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍ ലോഗോയുടെ പ്രതീകാത്മക അര്‍ത്ഥം വിശദീകരിച്ചു. ജനുവരി നാലിന് വൈകുന്നേരം നാലിന് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്സ് നതാലിസ്. ഇതിന്റെ
ജയ്മോന് കുമരകം യുവാന്‍ഫ എന്ന ഖനിത്തൊഴിലാളി ഷു യുവായ് എന്ന യുവതിയെ വിവാഹം കഴിക്കുമ്പോള്‍ മനം നിറയെ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ ഏതാനും മാസം കഴിഞ്ഞപ്പോള്‍ ഗുരുതര രോഗം വന്ന് അവള് കിടപ്പിലായി. അന്നവള്‍ക്ക് 21 വയസ്. രോഗവിവരമറിഞ്ഞ് ഓടി വീട്ടിലെത്തിയ യുവാന്‍ഫ ഭാര്യയുടെ അവസ്ഥ കണ്ട് കരഞ്ഞുപോയി. തളര്‍ന്നുകിടക്കുന്ന ഭാര്യയുടെ മുഖത്ത് കണ്ണീര്‍ച്ചാലുകള്‍. എന്തു ചെയ്യണമെന്നറിയാതെ യുവാന്‍ഫ അമ്പരന്നു. അവസാനം അയാളൊരു തീരുമാനമെടുത്തു. അവളെ പരിചരിക്കുവാന്‍ ഖനിജോലി ഉപേക്ഷിക്കുക. വീടിനടുത്ത് ചെറിയ കൂലിപ്പണയൊക്കെ ചെയ്ത് ജീവിക്കുക.
Don’t want to skip an update or a post?