ഒരു ഓസ്ട്രിയന്‍ സ്നേഹഗാഥ
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 20, 2025
ബിജു ഡാനിയേല്‍ കാതോര്‍ത്താല്‍ മാതൃഭാഷയില്‍ കേള്‍ക്കാനാകുന്നതും, 24മണിക്കൂറും തുറന്നിരിക്കുന്നതുമായ ഒരു ബൈബിള്‍. അതില്‍ 36 ഭാഷകളില്‍ തിരുവചനങ്ങള്‍. നിലവില്‍ ഒരുലക്ഷത്തിപ്പന്തീരായിരം ഡൗണ്‍ലോഡുകള്‍. ഓരോ മണിക്കൂറിലും 800-1600 വായനക്കാര്‍. പ്രതിദിനം 8000-12000 ഉം ആഴ്ചയില്‍ 50000-70000ഉം പേര് വചനം വായിക്കുന്ന ബൈബിള്‍ ആപ്പ്. ഇതൊരു സ്വപ്നമല്ല. സ്വപ്ന യാത്രയ്ക്കിടയിലെ ചില കണക്കുകള്‍ മാത്രം. 2025-ല്‍ 50 ഭാഷകളില്‍ തിരുവചനങ്ങളും 50 ലക്ഷം ഡൗണ്‍ലോഡുകളും – ഇതാണ് ബൈബിള്‍ ഓണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. സ്വപ്നം
ജയ്മോന് കുമരകം പത്തുനാല്പത് കൊല്ലം മുമ്പ് മുതിര്‍ന്ന ഒരാള്‍ വീട്ടിലേക്ക് കയറിവരുമ്പോള്‍ ആദരവോടെ എണീറ്റ് നില്ക്കുന്ന യുവതലമുറയെ കാണാമായിരുന്നു. ആതിഥ്യമര്യാദകളോടെ വീട്ടിലെ യുവാക്കള്‍ അവരോട് സംസാരിക്കും. നീയെന്തു പഠിക്കുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് എത്രമാത്രം ഭവ്യതയാര്‍ന്ന മറുപടിയാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ കഥയും മാറി. ഇന്ന് യുവാക്കളെ ഭയപ്പാടോടെ കാണുന്ന പഴയതലമുറയെ ആണ് എവിടെയും കാണാന്‍ കഴിയുക. പഠിക്കുന്ന കാലം മുതല്‍ കുട്ടികളുടെ വാശിക്ക് മുന്നില്‍ തോറ്റുപോയതുകൊണ്ടാകാം അവര്‍ മുതിര്‍ന്ന് യുവാക്കളായപ്പോഴും പിടിവാശിക്കൊരു കുറവുമില്ല. അവര്‍
സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ദാനിയേലും മൂന്നുചെറുപ്പക്കാരും ബാബിലോണ്‍ പ്രവാസകാലത്ത് പിടിച്ചുകൊണ്ടുപോകപ്പെട്ടവരായിരുന്നു. അവരെ നാലുപേരെയും ബാബിലോണ്‍ കൊട്ടാരത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അപ്പോള്‍ ഒരുദിവസം അവിടെ വലിയൊരു വിരുന്നു നടത്തിയിട്ട് അവരോട് പറയുന്നു, വന്നുകഴിക്കുവിന്‍. പക്ഷേ അവര്‍ അതിന് വിസമ്മതിക്കുന്നു. രാജാവ് കഴിക്കുന്ന ഭക്ഷണംകൊണ്ടും രാജാവ് കുടിക്കുന്നപാനീയംകൊണ്ടും തങ്ങള്‍ തങ്ങളെതന്നെ അശുദ്ധമാക്കുകയില്ല എന്ന് അവര്‍ ഹൃദയത്തില്‍ നിശ്ചയിച്ചുവെന്നാണ് അതേക്കുറിച്ച് ദാനിയേലിന്റെ പുസ്തകം ഒന്നാം അധ്യായത്തില്‍ പറയുന്നത്. വ്രതശുദ്ധിയുള്ള മനുഷ്യര്‍ സ്വയം സജ്ജരായിരിക്കും. സ്വയം വിട്ടുകൊടുക്കലാണ് നോഹ പഠിപ്പിക്കുന്നതെങ്കില്‍ ദാനിയേലും കൂട്ടരും
തിരുവനന്തപുരം: സര്‍ക്കാര്‍/ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ മാര്‍ഗദീപം പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം രൂപയായിരുന്നു. മാര്‍ഗദീപത്തിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 15 വരെ നീട്ടുകയും ചെയ്തു. മാര്‍ഗദീപത്തിനായി 20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്കുന്നതില് നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മറിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കിയത്.
പാലക്കാട് : സ്ത്രീ സമത്വം ത്വരിതപ്പെടുത്തണമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. പാലക്കാട് പീപ്പിള്‍ സര്‍വീസ് സൊസൈറ്റി നടത്തിയ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 600 ഓളം സ്ത്രീകള്‍ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര ടൗണ്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ഐശ്വര്യ ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ പൊതു സമ്മേളനത്തില്‍ ജില്ലാ വിമന്‍സ് ഫെഡറേഷന് പ്രസിഡന്റ് മഞ്ജു വിനു അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉദ്ഘാടനം
പാലക്കാട്: എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണശാലക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരുമെന്ന് മലങ്കര ഓര്‍ത്തഡോക് സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് സംഘടിപ്പിച്ച എലപ്പുള്ളി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കാതോലിക്ക ബാവ ചൂണ്ടിക്കാട്ടി. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവിന് കാതോലിക്ക ബാവ സമര ജ്വാല കൈമാറി. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്
ഇടുക്കി: കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങള്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ 3 ലക്ഷം വരെയുള്ള ചെറുകിട വായ്പകള്‍ പൂര്‍ണ്ണമായും മറ്റു വായ്പകളുടെ പലിശകളും എഴുതിത്തള്ളി ജപ്തി നടപടികളില്‍ നിന്നും രക്ഷിക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. നാട്ടില്‍ നൂറുകണക്കിന് വ്യക്തികള്‍ക്കാണ് സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഏതാനും സ്ഥലങ്ങളില്‍ ജപ്തി നടപടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് പൊതുവെയും ഇടുക്കി ജില്ലയില്‍ പ്രത്യേകിച്ചും 2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ മഹാപ്രളയവും 2020ലെ
ഡമാസ്കസ്/സിറിയ: ഒരു ഗ്രീക്ക് ഓര്‍ത്തഡോക്സ് പുരോഹിതന്, മുത്തശ്ശി, മാതാപിതാക്കള്‍, കുട്ടികള്‍ എന്നിവരടങ്ങുന്ന ഒരു കുടുംബം മുഴുവന്‍, ഇവാഞ്ചലിക്കല്‍ സഭാംഗമായ ഒരപ്പനും മകനും കൂടാതെ ഡസന്‍ കണക്കിന് പുരുഷന്മാരും മുതിര്‍ന്നവരും സ്ത്രീകളും കുട്ടികളും – സിറിയയില്‍ ഏറ്റവും പുതിയതായി പൊട്ടിപ്പുറപ്പെട്ട അക്രമപരമ്പരയില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ കണക്കുകളാണിത്. സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിനോട് കൂറ് പുലര്‍ത്തുന്ന അലാവൈറ്റ് വിഭാഗവും ഡമാസ്കസിലെ പുതിയ ഭരണകൂടവും തമ്മില്‍ അടുത്തിടെ ആരംഭിച്ച ഏറ്റുമുട്ടലുകളെത്തുടര്‍ന്ന് അരങ്ങേറിയ കൊലപാതകങ്ങളുടെ ഹൃദയഭേദകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
Don’t want to skip an update or a post?