നൈജീരിയയില്‍ കന്യാസ്ത്രിമാരായ സ്കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപികയെയും തട്ടിക്കൊണ്ടുപോയി
- Featured, INTERNATIONAL, LATEST NEWS, WORLD
- January 9, 2025
കൊച്ചി: വചനം മാംസമായ ക്രിസ്മസിന്റെ ഓര്മ ആചരിക്കുന്ന ഡിസംബര്‍ മാസം ബൈബിള്‍ പാരായണമാസമായി കേരള കത്തോലിക്കാ സഭ ആചരിക്കുന്നു. ദൈവചിന്തയും, ദൈവികനന്മയും സ്നേഹവും നിറഞ്ഞ കുറേക്കൂടി നന്മയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുവേണ്ടിയാണ് ഡിസംബര്‍ ബൈബിള്‍ പാരായണമാസമായി കേരളസഭ ആചരിക്കുന്നത്. കെസിബിസി ബൈബിള്‍ കമ്മീഷന്റെയും വരാപ്പുഴ അതിരൂപത, തൈക്കൂടം സെന്റ് റാഫേല്‍സ് ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വചനപാരായണമാസ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു. 25 ദിവസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണം ഇരിങ്ങാലക്കുട രൂപതയിലെ
കാഞ്ഞിരപ്പള്ളി: ഏലമല കാടുകളില്‍ വനം വകുപ്പിന്റെ അവകാശ വാദങ്ങള്‍ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതി ഉടന്‍ പരിഗണിക്കുന്നതിനാല്‍ സര്‍ക്കാര്‍ സുതാര്യവും സത്യസന്ധവുമായ നടപടി സ്വീകരിക്കുകയും ഏലമല കാടുകള്‍ വനഭൂമിയാക്കാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആറാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കര്‍ഷകര്‍ അധിവസിക്കുന്ന പ്രദേശത്തു നിന്നും കുടിയിറക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണനേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്‍കാല വീഴ്ചകളുടെ പേരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും
തൊടുപുഴ: 120 ദിവസങ്ങള്‍ക്കൊണ്ട് 125 ബൈബിള്‍ കയ്യെഴുത്തുപ്രതികള്‍ തയാറാക്കിയെന്ന അപൂര്‍വ്വ നേട്ടവുമായി മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക. ഇടവകയിലെ 125 കുടുംബങ്ങളാണ് ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നത്. വചനം ആഴത്തില്‍ പഠിക്കുന്നതിനായി ഇടവകയിലെ 125 കുടുംബങ്ങള്‍ മുന്നോട്ടുവന്നപ്പോഴാണ് ഇങ്ങനെയൊരു മുന്നേറ്റം സാധ്യമായത്. ബൈബിള്‍ കയ്യെഴുത്തുപ്രതികളുമായി മുട്ടം-സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍നിന്ന് മുട്ടം ടൗണ്‍ മര്‍ത്ത്മറിയം ദൈവാലയത്തിലേക്ക് വിശ്വാസപ്രഘോഷണ റാലി നടത്തി. ആയിരങ്ങള്‍ ആണിനിരന്ന റാലി ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്തു. വചനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങള്‍ ഒരുമിച്ച്’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വൈദികര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലസാറോ യു.ഹ്യു യുംഗ് സിക് ഉദ്ഘാടനം ചെയ്തു. അഗസ്റ്റീനിയാനും സര്‍വകലാശാല ഹാളില്‍ നടന്ന സെമിനാറില്‍ ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി
കണ്ണൂര്‍: വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നിവയില്‍ ലത്തീന്‍ സമുദായത്തിന് ഇന്നും സാമൂഹികനീതി ലഭിക്കുന്നില്ലെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. ഡിസംബര്‍ 15-ന് ലത്തീന്‍ കത്തോലിക്കാ ദിനത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക കെഎല്‍സിഎ സംസ്ഥാന പ്രസിസന്റ് അഡ്വ. ഷെറി ജെ. തോമസിന് കൈമാറി ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യനീതിയിലൂടെ മാത്രമേ അടിസ്ഥാനവര്‍ഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പുവരുത്താനാവുകയുള്ളു. ഒരുഭാഗത്ത് ജാതി സെന്‍സസ് അകാരണമായി നീട്ടിക്കൊണ്ടു
ഇടുക്കി: സ്നേഹവും സമര്‍പ്പണവുമാണ് കുടുംബങ്ങളുടെ നട്ടെല്ലെന്ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ഇടുക്കി രൂപതയില്‍ ജൂബിലി ആഘോഷിക്കുന്നവരുടെ മഹാസംഗമം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റത്തിന് നാളുകളില്‍ കഷ്ടതകള്‍ അനുഭവിച്ച് കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചവരാണ് ഇന്ന് ജൂബിലി ആഘോഷിക്കുന്നത്. അവരുടെ പരസ്പരമുള്ള സ്നേഹവും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവുമാണ് കുടുംബങ്ങളെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ അവരെ സഹായിച്ചത്. ദൈവവിശ്വാസത്തില്‍ ആഴപ്പെട്ട് തങ്ങളുടെ പരിശ്രമങ്ങളെ അവയോട് ചേര്‍ത്തുവച്ചപ്പോള്‍ ജീവിതത്തിന്റെ നാള്‍വഴികളില്‍ അവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനായി. നല്ല കുടുംബങ്ങളില്‍
നാളുകളായി വിദ്വേഷത്തിന്റെ കനല് നീറിപുകഞ്ഞുകൊണ്ടിരുന്ന മണിപ്പൂരില്‍ വീണ്ടും അക്രമത്തിന്റെ തീ ആളിക്കത്തുകയാണ്. രാഷ്ട്രീയലാഭത്തിനായി വെറുപ്പിന്റെ കനല് അണയാതെ സൂക്ഷിച്ചവര്‍ക്ക് അണയ്ക്കാനാവാത്ത വിധത്തില്‍ അക്രമം വ്യാപിക്കുമ്പോള്‍ ഭരണകൂടവും, സൈനിക-പോലീസ് സംവിധാനങ്ങളും നിസഹായരാകുന്ന കാഴ്ചയാണിന്ന് മണിപ്പൂരിലുളളത്. അതിന്റെ ഉദാഹരണമാണ് മെയ്തെയ് വിഭാഗത്തെ പിന്തുണച്ചിരുന്ന മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള എംഎല്‍എമാരുടെയും വീടുകള്‍ മെയ്തേയ് വിഭാഗത്തിലുള്ളവര്‍ തന്നെ അക്രമിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇരുപക്ഷത്തുമുളളവര്‍ ഇന്ന് ക്രൂരമായി കൊല്ലപ്പെടുന്നു. നിഷ്കളങ്കരായ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പടെയുള്ളവരെ നിര്‍ദാക്ഷണ്യം വധിക്കാന്‍ യാതൊരു മടിയുമില്ലാത്ത വിധത്തിലേക്ക് വിദ്വേഷത്തിന്റെ
പനാജി: ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലന് എന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ ആരംഭിച്ചു. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിച്ചത്. പതിനാറാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ സുവിശേഷം പ്രഘോഷിക്കാനെത്തിയ ഈശോസഭാംഗവും സ്പെയിന്‍കാരനുമായ പ്രേഷിതനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. പോര്‍ച്ചുഗീസ് രാജാവ് ഗോവയിലെ മിഷനറി പ്രവര്‍ത്തനത്തിനായി ഈശോസഭയുടെ സഹായം തേടിയപ്പോള്‍ ഫ്രാന്‍സിസ് സേവ്യര്‍ സന്തോഷപൂര്‍വം അത്
Don’t want to skip an update or a post?