താമരശേരി രൂപതാ മാതൃവേദി സംഗമം
- Featured, Kerala, LATEST NEWS
- January 6, 2025
ബാഗ്ദാദ്: ഇറാക്കില് തന്നെ തുടരാന് ആഗ്രഹിക്കുന്നതായി വ്യക്തമാക്കി ഇറാക്കിലെ 53 ശതമാനം ക്രൈസ്തവ യുവജനങ്ങള്. 2022-24 കാലഘട്ടത്തില് കാത്തലിക്ക് ന്യൂസ് ഏജനസിയുടെ അറബിക്ക് വിഭാഗം നടത്തിയ സര്വ്വേയിലാണ് നിരവധി പ്രതിസന്ധികള്ക്ക് നടുവിലും ഇറാക്കില് തുടരാന് ഭൂരിപക്ഷം ക്രൈസ്തവ യുവജനങ്ങളും ആഗ്രഹം പ്രകടിപ്പിച്ചത്. 40 ശതമാനം യുവജനങ്ങള് വിദേശത്തേക്ക് കുടിയേറാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ പ്രതിസന്ധികളുമാണ് വിദേശത്തേക്ക് കുടിയേറാനുള്ള പ്രധാന കാരണമായി യുവജനങ്ങള് പറഞ്ഞത്. 18നും 40നുമിടയില് പ്രായമുള്ള യുവജനങ്ങളുടെ ഇടയിലാണ് സര്വേ നടത്തിയത്. ഇറാക്കിലെ
കല്പ്പറ്റ: മാനന്തവാടി എസ്എച്ച് നിര്മല പ്രൊവിന്സിലെ സന്യാസിനികള് മുനമ്പം സമരപ്പന്തല് സന്ദര്ശിച്ചു. വഖഫ് നിയമം മൂലം ദുരിതമനുഭവിക്കുന്ന മുനമ്പം ജനതയ്ക്ക് ഐകദാര്ഢ്യം അറിച്ചായിരുന്നു സന്ദര്ശനം. മുനമ്പം ജനതയ്ക്ക് സ്വന്തം വസ്തുവിലുള്ള എല്ലാ അവകാശങ്ങളും അനുവദിക്കുക, പൗരന്മാരുടെ ജീവനും സ്വത്തിനും സര്ക്കാര് സംരക്ഷണം നല്കുക, വഖഫ് നിയമം ഭേദഗതി ചെയ്യുക, മുനമ്പം ജനത അനുഭവിക്കുന്ന ഗൂഢ നിയമക്കുരുക്ക് ലോകത്തെ അറിയിക്കുക എന്നീ മുദ്രാവാക്യങ്ങള് ഉയര്ത്തിയാണ് സന്യാസിനികള് മുനമ്പത്തേക്ക് പുറപ്പെട്ടത്. എസ്എച്ച് സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ ജനറല് കൗണ്സിലര് സിസ്റ്റര്
കണ്ണൂര്: തലശേരി അതിരൂപതയിലെ എടൂര് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തെ ആര്ക്കി എപ്പിസ് കോപ്പല് മരിയന് തീര്ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. എടൂരില്നിന്നു അതിരൂപതയുടെ നേതൃത്വത്തില് ചെമ്പേരി ലൂര്ദ് മാതാ ബസിലിക്കയിലേക്ക് നടത്തിയ പ്രഥമ മരിയന് തീര്ഥാടനത്തിനു മുന്നോടിയായുള്ള മരിയന് സന്ധ്യയില് തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. അതിരൂപതാ വൈസ് ചാന്സലര് ഫാ. ജോസഫ് റാത്തപ്പള്ളില് ഇതു സംബന്ധിച്ച ഡിക്രി വായിച്ചു. തുടര്ന്ന് മാര് ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്മികത്വത്തില് ദിവ്യബലിയര്പ്പിച്ചു. തലശേരി
വത്തിക്കാന് സിറ്റി: നിയുക്ത കര്ദിനാള് ആര്ച്ചുബിഷപ് മാര് ജോര്ജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന് (ഡിസംബര് ഏഴ്, ഇന്ത്യന് സമയം രാത്രി എട്ടര) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില് നടക്കും. മാര് ജോര്ജ് കൂവക്കാട് ഉള്പ്പെടെ 21 പേരുടെ കര്ദിനാള് സ്ഥാനാരോഹണമാണ് ഇന്നു നടക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയില് ഫ്രാന്സിസ് മാര്പാപ്പയുടെ കാര്മികത്വത്തിലാണ് തിരുക്കര്മ്മങ്ങള്. സീറോമലബാര് സഭാ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില്, കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി, ആര്ച്ചുബിഷപ്രായ മാര് തോമസ് തറയില്, മാര്
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് സെക്രട്ടറിയായി ഫാ. മില്ട്ടണ് സെബാസ്റ്റ്യന് കളപ്പുരക്കലിനെ (ആലപ്പുഴ രൂപത) നിയമിച്ചു. യൂത്ത് കമ്മീഷന് സെക്രട്ടറിയായി ഫാ. ഡിറ്റോ കൂല (തൃശൂര് അതിരൂപത), ലേബര് കമ്മീഷന് സെക്രട്ടറിയായി ഫാ. അരുണ് വലിയതാഴത്ത് (കോതമംഗലം രൂപത), വിമന്സ് കമ്മീഷന് സെക്രട്ടറിയായി ഡോ. ജിബി ഗീവര്ഗീസ് (തിരുവനന്തപുരം മലങ്കര അതിരൂപത), കെസിഎസ്എല് ജനറല് സെക്രട്ടറിയായി ഫാ. ആന്റണി ലിജോ ഒടതെക്കലിനെയും (വരാപ്പുഴ അതിരൂപത) നിയമിച്ചു.
കൊച്ചി: കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറുമായി വിജയപുരം രൂപതാംഗമായ ഫാ. തോമസ് തറയിലിനെ നിയമിച്ചു. പാലാരിവട്ടം പിഒസിയില് നടന്ന കെസിബിസി ശീതകാല സമ്മേളനമാണ് നിയമനം നടത്തിയത്. ഈ ചുമതല വഹിച്ചിരുന്ന ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി എറണാകുളം-അങ്കമാലി അതിരൂപതാ വികാരി ജനറലായി നിയമിതനായ ഒഴിവിലാണ് പുതിയ നിയമനം. ഫാ. തോമസ് തറയില് കെആര്എല്സിസി ജനറല് സെക്രട്ടറിയും കെആര്എല്സിബിസി ഡപ്യൂട്ടി ജനറല് സെക്രട്ടറിയുമാണ്. കെസിബിസി വക്താവിന്റെ ചുമതലയും ഫാ. തോമസ് തറയില് നിര്വഹിക്കും. ഡിസംബര് 21-ന് സ്ഥാനമേറ്റെടുക്കും.
കൊച്ചി: വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തത്തില് കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്മ്മാണ പ്രവര്ത്തനങ്ങള് ഡിസംബറില്തന്നെ തുടങ്ങുമെന്ന് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി). കെസിബിസി പ്രസിഡന്റ് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കതോലിക്ക ബാവ നിര്മ്മാണ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം നിര്വഹിക്കും. മൂന്നു ദിവസമായി പാലാരിവട്ടം പിഒസിയില് നടന്ന കെസിബിസി ശീതകാല സമ്മേളനാന്തരം പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള് പിന്നിട്ടിട്ടും സര്ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള
വാഷിംഗ്ടണ് ഡിസി: ഉക്രെയ്ന് ആണവായുധശേഖരം സ്വമേധയാ ഉപേക്ഷിച്ചതിന്റെ മുപ്പതാം വാര്ഷികം അനുസ്മരിച്ച് യുഎസ് ബിഷപ്സ് കോണ്ഫ്രന്സ് പ്രസിഡന്റ് ആര്ച്ചുബിഷപ് തിമോത്തിയോ ബ്രോഗ്ലിയോ. മുപ്പത് വര്ഷം മുമ്പ്, 1994 ഡിസംബര് 5-ന്, ആഗോള സമാധാനത്തിന് വേണ്ടി ഉക്രെയ്ന് സ്വമേധയാ ഉപേക്ഷിച്ചത് അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആണവശേഖരമായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രസ്താവനയില് ആര്ച്ചുബിഷപ് ബ്രോഗ്ലിയോ കുറിച്ചു. റഷ്യ, യുഎസ്എ, യുകെ എന്നീ രാജ്യങ്ങള് ഉക്രെയ്നിന്റെ സ്വാതന്ത്ര്യം, പരമാധികാരം, നിലവിലുള്ള അതിര്ത്തികള്’ എന്നിവയെ മാനിക്കുമെന്ന് അന്ന്
Don’t want to skip an update or a post?