ബ്രസീല് കാലാവസ്ഥ ഉച്ചകോടി; സൃഷ്ടിയെയും അയല്ക്കാരെയും പരിപാലിച്ചുകൊണ്ട് സുസ്ഥിരമായ സമാധാനം കൈവരിക്കണമെന്ന് ലിയോ 14 -ാമന്‍ പാപ്പ
- Featured, INTERNATIONAL, WORLD
- November 8, 2025

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരായി വര്‍ധിച്ചു വരുന്ന പീഡനം അവസാനിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ട് വത്തിക്കാന്‍. സെപ്റ്റംബര്‍ 29 ന് ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ വത്തിക്കാന്‍ വിദേശകാര്യ മന്ത്രിക്ക് സമാനമായ പദവി വഹിക്കുന്ന രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായും ബന്ധത്തിന്റെ ഉത്തരവാദിത്വമുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാലഗറാണ് ഈ ആവശ്യം ഉന്നയിച്ചത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രൈസ്തവരെന്നും എന്നാല്‍ അന്താരാഷ്ട്ര സമൂഹം അവരുടെ ദുരവസ്ഥയ്ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ആര്‍ച്ചുബിഷപ് ഗാലഗര്‍

കോട്ടയം: യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്യൂ ബുഷിന്റെ ഉപദേശക സമിതി അംഗവും ജെഎംഎ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി എന്ന യുഎസ് കമ്പനിയുടെ സ്ഥാപകനുമായ ജോസഫ് മേലൂക്കാരന്‍ രചിച്ച ‘പ്രതിസന്ധികളും വിജയമന്ത്രങ്ങളും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം ക്രിസ്റ്റീന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ജെന്നി മേലൂക്കാരന് കോപ്പി നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ക്രിസ്റ്റീന്‍ ഡയറക്ടര്‍ മേരിക്കുട്ടി പുസ്തകാവലോകനം നടത്തി. മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്, ഷെയ്‌ക്കെനാ ടിവി

വത്തിക്കാന്‍ സിറ്റി: ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദത്തിന് മുമ്പ് ക്രിസ്മസ് ദിനത്തില്‍ ദിവ്യബലിര്‍പ്പിക്കുന്ന പതിവ് ലിയോ 14 ാമന്‍ പാപ്പ പുനഃസ്ഥാപിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പേപ്പസിയുടെ കാലഘട്ടം വരെ തുടര്‍ന്നിരുന്ന ഈ പതിവ് പിന്നീട് നിര്‍ത്തലാക്കിയിരുന്നു. ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തില്‍ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ലിയോ 14 ാമന്‍ പാപ്പ ദിവ്യബലി അര്‍പ്പിക്കും. കൂടാതെ ക്രിസ്മസ് തലേന്ന് അര്‍പ്പിക്കുന്ന ക്രിസ്മസ് പാതിര കുര്‍ബാനയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഫ്രാന്‍സിസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61-ാമത് വാര്‍ഷികാഘോഷവും ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് 1500 കുടുംബങ്ങള്‍ക്കായി നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍ മേളയും ഒക്ടോബര്‍ 2-ന് തെള്ളകം ചൈതന്യയില്‍ നടക്കും. വാര്‍ഷികാഘോഷത്തിന്റെയും വരുമാന സംരംഭകത്വ ലോണ്‍ മേളയുടെയും ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30 ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വ ഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കൊച്ചി: കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമി കൈയേറിയ സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്). കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന് ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കാത്തലിക് ഫെഡറേഷന്‍ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം

കൊച്ചി: സിഎംഐ കൊച്ചി സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സിന്റെ മുന്‍ പ്രൊവിന്‍ഷ്യലും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് അപ്‌ളൈഡ് സയന്‍സസിന്റെ ഡയറക്ടറുമായ ഫാ. മാത്യു വട്ടത്തറ (74) നിര്യാതനായി. മൃതദേഹം ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ 7 മുതല്‍ കളമശേരി പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കും. വൃക്കസംബന്ധമായ തകരാറുകള്‍ക്കു ചികിത്സയിലും ഡയാലിസിസിലുമായിരുന്നു. ഞാറക്കല്‍ നായരമ്പലത്തു വട്ടത്തറ കുര്യപ്പ് – മറിയാമ്മ ദമ്പതികളുടെ മകനായി 1950ല്‍ ജനിച്ച ഫാ.

റോം: ട്രംപിന്റെ ഗാസ സമാധാന പദ്ധതി, യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്ന് കരുതുന്നതായും ഹമാസ് അത് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലിയോ 14 ാമന്‍ മാര്‍പാപ്പ. കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയില്‍നിന്ന് മടങ്ങുന്നതിന് മുമ്പ് വില്ല ബാര്‍ബെറിനിക്ക് പുറത്ത് കാത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത് കൂടാതെ ഗാസ തീരത്തേക്ക് സാധസാമഗ്രികളുമായി അടുക്കുന്ന കപ്പുലകള്‍, യുഎസിന്റെ ആണവ നിലപാടിനെക്കുറിച്ചുള്ള ആശങ്കകള്‍, അബോര്‍ഷന്‍ അനുകൂലിയായ സെനറ്ററിന് ലൈഫ് റ്റൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം തുടങ്ങിയ വിവാദ വിഷയങ്ങളിലും പാപ്പ തന്റെ അഭിപ്രായം

കോഴിക്കോട്: ലോകമെമ്പാടുമായി 15 ഭാഷകളിലായി 2 ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ്ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായ എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി 10-ാം വര്‍ഷത്തിലേക്ക്. ബൈബിള്‍ വായന പതിവുപോലെ ഈ വര്‍ഷവും ഒക്ടോബര്‍ 7 മുതലാണ് എഫ്ഫാത്ത ഗ്ലോബല്‍ മിനിസ്ട്രി ഗ്രൂപ്പുകളില്‍ ആരംഭിക്കുന്നത്. 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേര്‍ത്തുകൊണ്ട് ദൈവവചന വായന ആരംഭിച്ചതാണ് ഈ മിനിസ്ട്രി. മലയാളം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, ലുഗാണ്ട, സ്പാനിഷ്, ഡച്ച്, സ്വീഡിഷ്, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്,
Don’t want to skip an update or a post?