നിക്ഷിപ്ത താല്പര്യക്കാരുടെ ആഗ്രഹങ്ങള്‍ നെഞ്ചിലേറ്റാന്‍ സഭയ്ക്കാവില്ല: മാര്‍ പാംപ്ലാനി
- Featured, Kerala, LATEST NEWS
- January 4, 2025
വത്തിക്കാന്‍ സിറ്റി: നവാഭിഷിക്ത കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഉള്‍പ്പെടെയുള്ളവര്‍ ഫ്രാന്‍സിസ് മാര്‍പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നവാഭിഷിക്തരായ 21 കര്‍ദിനാള്‍മാരും സഹകാര്‍മികരായിരുന്നു. കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരായ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ കുര്യാക്കോസ്
തൃശൂര്‍: കേരളത്തിലെ എയ്ഡഡ് മേഖലയിലെ 16,000 ല്‍ പരം അധ്യാപകരെ ദിവസ വേതനക്കാരായി മാറ്റാനുള്ള സര്‍ക്കാര്‍ ഉത്തരവ് മനുഷ്യാവകാശ ലംഘനവും പ്രതിഷേ ധാര്‍ഹവു മാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ അതിരൂപതാധ്യക്ഷനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തോതില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കാന്‍ തയാറാണെന്ന് കേരളത്തിലെ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ സര്‍ക്കാരിനെ അറിയിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സംവരണതോത് പാലിക്കുന്നതിനാവശ്യമായ ഭിന്നശേഷി വിഭാഗത്തില്‍ പെട്ട അധ്യാപകരെ ലഭിക്കാനില്ലെന്ന് സര്‍ക്കാരിന് അറിയാമെന്നിരിക്കെ അതിന്റെ പേരില്‍ സംസ്ഥാനത്തെ
തലശേരി: ചരിത്രത്തോടും സംസ്കാരത്തോടും പ്രതിബദ്ധതയുള്ള സമുദായമായി ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്‍ വളരണമെന്നു കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ) സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക ദിനാഘോഷവും സമുദായ സംഗമവും തലശേരി ഹോളി റോസറി പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന്‍ സമുദായത്തിന്റെ പ്രതിനിധികള്‍ നിയമ നിര്‍മാണ ഉദ്യോഗതലങ്ങളില്‍ താക്കോല്‍ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളില്‍ നിന്നും മോചനം ലഭിക്കുകയുള്ളുവെന്നും ബിഷപ് പറഞ്ഞു. അല്മായര് അവകാശങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം
ഗാസ: എല്ലാ ദിവസവും കൃത്യം ഏഴ് മണിക്ക് തങ്ങളെ ഫോണ്‍ വിളിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ കുട്ടികള്‍ ‘മുത്തച്ഛന്’ എന്നാണ് വിളിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ അവര്‍ക്ക് അത്ര ഇഷ്ടമാണ്. എല്ലാ ദിവസവും അവരുടെ ഇടവക ദൈവാലയത്തിലേക്ക് വിളിച്ച് അവരുടെ ക്ഷേമം അന്വേഷിക്കുന്ന പാപ്പ ഒരു വിധത്തില്‍ അവര്‍ക്ക് ഒരു മുത്തച്ഛന്റെ സ്നേഹം തന്നെയാണ് നല്‍കുന്നതും. വേദനിക്കുന്നവരുടെ പക്ഷം ചേരുന്ന പാപ്പ ഗാസയിലെ ജനങ്ങള്‍ക്ക് നല്കുന്ന പിന്തുണ വിവരിച്ചുകൊണ്ട് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസായ കര്‍ദിനാള്‍
മുനമ്പം: റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം 58-ാം ദിനത്തിലേക്ക്. 57-ാം ദിനത്തിലെ സമരം വികാരി ഫാ. ആന്റണി സേവ്യര്‍ തറയില്‍ സി.പി ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപതാ ബോള്‍ഗാട്ടി സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ. ജോണ്‍ ക്രിസ്റ്റഫര്‍, കെഎല്‍സിഎ സെക്രട്ടറി സി.ആര് ജോയ്, എ. അഭിജിത്ത്, ബ്രദര്‍ സ്റ്റെജിന് ഇമ്മാനുവല്‍ ഇടവക അംഗങ്ങള്‍, തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യവുമായി സമരപന്തലിലെത്തി. അമ്പാടി കണ്ണന്, സ്റ്റീഫന്‍ കല്ലറക്കല്‍, കുഞ്ഞുമോന് ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണന്,
ഇടുക്കി: ഏലമല പ്രദേശങ്ങള്‍ (സിഎച്ച്ആര്‍) വനഭൂമിയാക്കാനുള്ള ഗൂഢതന്ത്രങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് ഇടുക്കിയിലെ കര്‍ഷകര്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ഇടുക്കി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. വാഴത്തോപ്പ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഏഴാമത് യോഗത്തിന്റെ പ്രഥമ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. 2024 ഒക്ടോബര്‍ 24ലെ സുപ്രീംകോടതിയുടെ ഇടക്കാല വിധിയനുസരിച്ച് ഇടുക്കി ജില്ലയിലെ ഏലമല പ്രദേശങ്ങളില്‍ പുതിയ പട്ടയങ്ങള്‍ നല്‍കുന്നത് നിരോധിച്ചതും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇത് നടപ്പിലായാല്‍ നാളെകളില്‍
ജോസഫ് മൈക്കിള്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു വീഡിയോകോള്‍ മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലേക്കു വന്നത്. ചങ്ങനാശേരിയിലെ വടക്കേക്കര കല്ലുകുളം വീട്ടിലേക്കുവന്ന ആ ഫോണ്‍കോളിന് ഏറെ വാര്‍ത്താപ്രാധാന്യം ലഭിക്കുകയും ചെയ്തു. മാര്‍പാപ്പയുടെ വിദേശയാത്രകള്‍ ക്രമീകരിക്കുന്ന ഒഫീഷ്യല്‍ സെക്രട്ടറിയായ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ വല്യമ്മച്ചി ശോശാമ്മയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചായിരുന്നു വിളി. മാര്‍പാപ്പ വീഡിയോകോളില്‍ വിളിച്ചു എന്ന വാര്‍ത്ത ആശ്ചര്യം കലര്‍ന്ന അമ്പരപ്പോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിലും അമ്പരപ്പിക്കുന്ന മറ്റൊരു വാര്‍ത്തയും ഇവിടേക്ക് എത്തി. 51-കാരനായ
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അപ്രഖ്യാപിത മദ്യനയവും ഇതുമൂലമുള്ള മദ്യത്തിന്റെ കുത്തൊഴുക്കും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിയുടെ അര്‍ദ്ധവാര്‍ഷിക സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍പോലെയാണ് മദ്യശാലകള്‍ വിവിധ രൂപത്തിലും ഭാവത്തിലും മുളച്ചുപൊങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ അബ്കാരിയായ സര്‍ക്കാരിനും, സ്വകാര്യ അബ്കാ രികള്‍ക്കും വേണ്ടിയുള്ള നയമാണിവിടെ നടപ്പാക്കുന്നത്. മദ്യപന്റെ കുടുംബങ്ങള്‍ പട്ടിണിയിലാണ്. കുടുംബബന്ധങ്ങള്‍ തകരുകയാണ്. അബ്കാരികള്‍ കണ്ണീരിന്റെ വിലയാണ് കുത്സിത മാര്‍ഗത്തിലൂടെ നേടിയെടുക്കുന്നത്; സമ്മേളനം ചൂണ്ടിക്കാട്ടി. ചെയര്മാന് ബിഷപ് യൂഹാനോന്‍
Don’t want to skip an update or a post?