Follow Us On

19

January

2025

Sunday

  • മണിപ്പൂര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം

    മണിപ്പൂര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം0

    തൃശൂര്‍: മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു തൃശൂര്‍ അതിരൂപത സംഘടിപ്പിച്ച ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. മതേതര ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും നിരന്തരം നടക്കുന്ന ആക്രമണങ്ങളെ സമ്മേളനം അപലപിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണം ക്രൈസ്തവസമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനത്തു വിവിധ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യുന്നതില്‍ നീതീകരിക്കാനാകാത്ത വിവേചനം നിലനില്‍ക്കുന്നുണ്ടെന്നു സമ്മേളനം ചൂണ്ടിക്കാട്ടി. ന്യൂന പക്ഷക്ഷേമപദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതിയുടെ

  • ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

    ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു0

    പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ ദിവ്യബലിക്കിടെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഡോറി രൂപത ബിഷപ് ലോറന്റ് ബിഫൂറെ ഡാബിറാണ് ഇസാകാനെ ദൈവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി പുറം ലോകത്തെ അറിയിച്ചത്. 12 പേര്‍ സംഭവസ്ഥലത്ത് വച്ചും മൂന്നു പേര്‍ പിന്നീടുമാണ് മരണമടഞ്ഞത്. പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും മുറിവേറ്റവരുടെ സൗഖത്തിനും മരണവും നാശവും വിതയ്ക്കുന്നവരുടെ മാനസാന്തരത്തിനുമായി പ്രാര്‍ത്ഥിക്കുവാന്‍ ബിഷപ് ആഹ്വാനം ചെയ്തു.

  • സംഘടിതമായ ഗൂഢനീക്കം തിരിച്ചറിയണം

    സംഘടിതമായ ഗൂഢനീക്കം തിരിച്ചറിയണം0

    കാഞ്ഞിരപ്പള്ളി: സംഘടിതമായ ഗൂഢനീക്കത്തിലൂടെ വിശ്വാസി സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ്എംവൈഎം. പൂഞ്ഞാറില്‍ വൈദികന് നേരെ ഉണ്ടായ അതിക്രമത്തെ അപലപിച്ച സമ്മേളനം ഈ വിധത്തിലുള്ള സംഭ വങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിന് കര്‍ശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളിയില്‍ പ്രതിഷേധസൂചകമായി നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന് യുവദീപ്തി -എസ്എംവൈഎം രൂപതാ യുവജന പ്രതിനിധികളായ മരിയ സെബാസ്റ്റ്യന്‍, ജിബിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  

  • മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി പ്രഖ്യാപിച്ചു

    മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തെ ബസിലിക്കയായി പ്രഖ്യാപിച്ചു0

    മാഹി: മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രം ഇനി ബസിലിക്ക. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച പൊ ന്തിഫിക്കല്‍ ദിവ്യബലി തുടര്‍ന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ബസിലിക്ക പ്രഖ്യാപനം നടത്തി. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി. കോഴിക്കോട് രൂപതയ്ക്ക് ദൈവം നല്‍കിയ അംഗീകാരമാണ് ബസിലിക്ക പദവിയെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. മലബാറിലെ ക്രൈസ്തവ സമൂഹത്തിന് മുഴുവന്‍ അഭയമരുളിയ അമ്മയാണ് കോഴിക്കോട് രൂപത. തിരുസഭാ മാതാവ് പുണ്യഭണ്ഡാകാരം

  • പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു

    പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാ ബ്ദി ആഘോഷം 2030-ല്‍ നടക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ യുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസ് തീരുമാനിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാ തോലിക്കാബാവയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കാതോ ലിക്കേറ്റ് സെന്ററില്‍ അഞ്ചു ദിവസം നീണ്ട സുനഹദോസാണ് ഈ തീരുമാനം എടുത്തത്. ശതാബ്ദി വര്‍ഷം 2029 സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് 2030 സെപ്റ്റം ബര്‍ 20-ന് സമാപിക്കും. ശതാബ്ദി വര്‍ഷം കൃതജ്ഞതാ

  • യുവാവിനെ രക്ഷിച്ചത് ആത്മഹത്യക്ക് ശ്രമിച്ച യുവതി

    യുവാവിനെ രക്ഷിച്ചത് ആത്മഹത്യക്ക് ശ്രമിച്ച യുവതി0

    ആത്മഹത്യക്കുവേണ്ടതെല്ലാം ചെയ്ത്, ഒരുകുപ്പി മദ്യവും അകത്താക്കി, തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെയും കെട്ടിപ്പിടിച്ചുകൊണ്ട് അലിസണ്‍ മരണത്തിനായി കാത്തുകിടന്നു. അപ്പോള്‍ അപ്രതീക്ഷിതമായി അവിടെ എത്തിയ സുഹൃത്ത്  സൂ അര്‍ട്ട്വര്‍ത്ത് ഉടനെ അലിസനെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സ സ്വീകരിക്കാന്‍ വിസമ്മതിച്ച അലിസന്‍ അബോധാവസ്ഥയിലായ ശേഷമാണ് ഡോക്ടര്‍മാര്‍ ചികിത്സിച്ചത്. അന്ന് അലിസന്‍ രക്ഷപെട്ടെങ്കിലും മരിക്കാനുള്ള അലിസന്റെ ആഗ്രഹത്തിന് മാറ്റമുണ്ടായില്ല. ഇംഗ്ലണ്ടില്‍ ജനിച്ച അലിസന് സ്‌പൈനാ ബിഫിഡാ എന്ന രോഗത്തോടപ്പം ഹൈഡ്രോസിഫാലസ്, എംഫൈസേമാ, ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ് എന്നീ രോഗങ്ങളുമുണ്ടായിരുന്നു. കൗമാരക്കാലം മുതല്‍ വീല്‍ചെയറിനെ ആശ്രയിക്കേണ്ടി

  • നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു

    നിധി കണ്ടെത്തുക, അതുമതി; പാപ്പായുടെ ധ്യാനഗുരു0

    പാഴായ ജീവിതങ്ങളിലും ഒരിക്കലും പാഴാകാത്ത ദൈവത്തിന്റെ സാന്നിധ്യമുണ്ട്. അത് തിരിച്ചറിയുക. തത്ത്വചിന്തകനും വിശ്വാസിയുമായ സോറന്‍ കീര്‍ക്കെഗാഡ് വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് കര്‍ദിനാള്‍ റെനിയെരോ കന്താലമേസ മാര്‍പാപ്പയെയും റോമന്‍ ക്യൂരിയയെയും ധ്യാനിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പായും റോമന്‍ കൂരിയയും ഫെബ്രുവരി 19 മുതല്‍ 24 വരെ നോമ്പുകാലധ്യാനത്തിലാണ്. നമ്മുടെ ജീവിതത്തില്‍ ഒന്നുമാത്രമേ ആവശ്യമുള്ളൂ. യേശുവും അവിടുത്തെ വചനവും. ഇവയില്ലെങ്കില്‍ മറ്റെന്തെല്ലാം കിട്ടിയാലും ഒന്നും കിട്ടാത്തതുപോലെയായിത്തീരും. യേശുവിന്റെ അധരത്തില്‍ നിന്നും വരുന്ന വചനങ്ങള്‍ ആത്മാവിനു ശക്തിപകരുന്നു.  ലൂക്കാ 10/ 42 വചനത്തെ ആധാരമാക്കി,

  • ക്യാന്‍സറിന്റെ വേദനയിലും ക്രിസ്തുവില്‍ ആനന്ദിക്കുന്ന വൈദികവിദ്യാര്‍ത്ഥി

    ക്യാന്‍സറിന്റെ വേദനയിലും ക്രിസ്തുവില്‍ ആനന്ദിക്കുന്ന വൈദികവിദ്യാര്‍ത്ഥി0

    40-ാമത്തെ കീമോയ്ക്ക് മുമ്പ് പരിശുദ്ധ ജപമാല അര്‍പ്പിച്ച് ശക്തിസംഭരിക്കുന്ന വൈദികവിദ്യാര്‍ത്ഥിയുടെ ചിത്രം വൈറലാകുന്നു. ബ്രസീലിയന്‍ കത്തോലിക്കാ സെമിനാരിയന്‍ ഇഗോര്‍ പവന്‍ 2021 ല്‍ കാന്‍സര്‍ ബാധിതനായി. ക്യാന്‍സറിന്റെ കഠിനവേദനയിലും ദൈവത്തിന്റെ സ്‌നേഹത്തിന്റെയും കൃപയുടെയും അനുഭവം അദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നു. അത് അദ്ദേഹത്തിന് ഒരു ലഹരിയാണ്. ‘എന്റെ കുരിശുകളിലും, ഞാന്‍ ക്രിസ്തുവിന്റെ കൃപയും സ്‌നേഹവും കരുണയും അനുഭവിച്ചുകൊണ്ടിരിക്കുന്നു’ എന്ന് അദേഹം തന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

Latest Posts

Don’t want to skip an update or a post?